മോശം ബാറ്റിംഗ് പ്രകടനം – ഹാര്‍ദ്ദിക് പാണ്ഡ്യ

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ ഇന്ത്യയുടേത് മോശം ബാറ്റിംഗ് പ്രകടനമായിരുന്നുവെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. 170 റൺസുണ്ടായിരുന്നുവെങ്കിൽ മത്സരഫലം വ്യത്യസ്തമാകുമായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും ഹാര്‍ദ്ദിക് കൂട്ടിചേര്‍ത്തു.

നിലവിലെ കോമ്പിനേഷന്‍ വെച്ച് ഇന്ത്യയുടെ ടോപ് 7 ബാറ്റ്സ്മാന്മാര്‍ റൺസ് കണ്ടെത്തുമെന്നും ബാക്കി ദൗത്യം ബൗളര്‍മാര്‍ ഏറ്റെടുക്കുമെന്നും പ്രതീക്ഷിക്കുകയേ മാര്‍ഗ്ഗമുള്ളുവെന്നും ഹാര്‍ദ്ദിക് പറഞ്ഞു. മികച്ച സന്തുലിത ടീം കണ്ടെത്തേണ്ടതുണ്ടെങ്കിലും ബാറ്റ്സ്മാന്മാര്‍ റൺസ് കണ്ടെത്താതിരുന്നാൽ കാര്യങ്ങള്‍ പ്രയാസകരമായി തുടരുമെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി.

സ്പിന്നര്‍മാര്‍ക്കെതിരെ മധ്യ ഓവറുകളിൽ വെസ്റ്റിന്‍ഡീസ് എങ്ങനെ ബാറ്റ് ചെയ്യും എന്നത് പരമ്പരയുടെ ഫലം തീരുമാനിക്കും

വെസ്റ്റിന്‍ഡീസ് മധ്യ ഓവറുകളിൽ സ്പിന്നര്‍മാരെ എങ്ങനെ നേരിടുമെന്നത് പോലെയാകും ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയുടെ ഫലമെന്ന് പറഞ്ഞ് വീന്‍ഡീസ് നായകന്‍ റോവ്മന്‍ പവൽ. ഇന്നിംഗ്സിന്റെ ബാക്കെന്‍ഡിൽ തങ്ങളുടെ പക്കൽ വമ്പനടിക്കാരുണ്ടെന്നും അത് ഗുണകരമായ കാര്യമാണെന്നും റോവ്മന്‍ പവൽ കൂട്ടിചേര്‍ത്തു.

ഇടംകൈയ്യന്മാരായ നിക്കോളസ് പൂരന്റെയും ഷിമ്രൺ ഹെറ്റ്മ്യറിന്റെയും കൈൽ മയേഴ്സിന്റെ സാന്നിദ്ധ്യം ടീമിന് കരുത്തേകുന്നുവെന്നും പവൽ വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിന്‍ഡീസ് 4 റൺസ് വിജയം കൈവരിച്ചിരുന്നു.

ഇന്ത്യയ്ക്ക് അവസാന ഓവറിൽ സെറ്റ് ബാറ്റ്സ്മാന്‍ ഇല്ലാത്തതിനാൽ തന്നെ ആത്മവിശ്വാസം ഉണ്ടായിരുന്നു – റോവ്മന്‍ പവൽ

വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യയ്ക്കെതിരെയുള്ള ടി20 വിജയം 4 റൺസിനായിരുന്നു. അവസാന ഓവറിലേക്ക് മത്സരം എത്തുമ്പോള്‍ 10 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. കൈവശമുണ്ടായിരുന്നത് 3 വിക്കറ്റും. എന്നാൽ ഒരു സെറ്റ് ബാറ്റ്സ്മാന്‍ അവര്‍ക്കായി ക്രീസിലില്ലായിരുന്നു എന്നത് തങ്ങള്‍ക്ക് ആത്മവിശ്വാസം നൽകിയിരുന്നുവെന്നാണ് വെസ്റ്റിന്‍ഡീസ് നായകന്‍ റോവ്മന്‍ പവൽ പറഞ്ഞത്.

റൊമാരിയോ ഷേപ്പേര്‍ഡ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ കുൽദീപ് യാദവിന്റെ വിക്കറ്റ് വീണപ്പോള്‍ തൊട്ടുമുമ്പത്തെ ഓവറിൽ രണ്ട് ബൗണ്ടറി നേടിയ അര്‍ഷ്ദീപ് ഇന്ത്യയ്ക്ക് പ്രതീക്ഷയായി നിലകൊണ്ടു. എന്നാൽ അവസാന ഓവറിൽ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ താരത്തിനും സാധിക്കാതെ പോയപ്പോള്‍ അഞ്ചാം പന്തിൽ അര്‍ഷ്ദീപ് റണ്ണൗട്ടായി പുറത്തായി. 7 പന്തിൽ 12 റൺസായിരുന്നു താരം നേടിയത്.

 

ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് 150 റൺസ് വിജയ ലക്ഷ്യം, വെടിക്കെട്ട് ബാറ്റിംഗുമായി റോവ്മന്‍ പവൽ.

ട്രിനിഡാഡിലെ ആദ്യ ടി20 മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് നേടിയത് 149 റൺസ്. റോവ്മന്‍ പവലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് അവസാന ഓവറുകളിൽ വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സിന് വേഗത നൽകിയത്.

പവൽ 32 പന്തിൽ 48 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 34 പന്തിൽ 41 റൺസ് നേടി പുറത്തായി. കൈൽ മയേഴ്സിനെയും ബ്രണ്ടന്‍ കിംഗിനെയും(28) ഒരേ ഓവറിൽ പുറത്താക്കി യൂസുവേന്ദ്ര ചഹാൽ വെസ്റ്റിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. 30/2 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിന് ജോൺസൺ ചാള്‍സിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 58 റൺസായിരുന്നു.

പിന്നീട് പൂരനും പവലും ചേര്‍ന്ന് വെസ്റ്റിന്‍ഡീസിനെ മുന്നോട്ട് നയിച്ചുവെങ്കിലും സ്കോര്‍ 96ൽ നിൽക്കുമ്പോള്‍ പൂരനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. അവസാന അഞ്ചോവറിൽ വെസ്റ്റിന്‍ഡീസ് 42 റൺസാണ് നേടിയത്. ഇന്ത്യയ്ക്കായി ചഹാലും അര്‍ഷ്ദീപ് സിംഗും രണ്ട് വീതം വിക്കറ്റ് നേടി.

അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓപ്പണര്‍മാര്‍, ഇഷാന്‍ കിഷന്റെ വിക്കറ്റ് നഷ്ടം

ട്രിനിഡാഡിലെ മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം. 20 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ  144 റൺസ് എന്ന നിലയിലാണ്. ഇഷാന്‍ കിഷനും ശുഭ്മന്‍ ഗില്ലും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുകയാണ്.

ഇഷാന്‍ കിഷന്‍ 77 റൺസ് നേടി പുറത്തായപ്പോള്‍ ഗിൽ 55 റൺസുമായി ക്രീസിൽ നിൽക്കുന്നത്. ഒരു റൺസുമായി റുതുരാജ് ഗായക്വാഡ് ആണ് കൂട്ടായി ക്രീസിലുള്ളത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആധികാരിക വിജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തിൽ വെസ്റ്റിന്‍ഡീസിനായിരുന്നു വിജയം.

ഇന്ത്യയ്ക്കെതിരെയുള്ള ടി20 സ്ക്വാഡ് പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്, ഷായി ഹോപ് ടീമിൽ

വെസ്റ്റിന്‍ഡീസ് ഏകദിന നായകന്‍ ഷായി ഹോപിനെ ടി20 സ്ക്വാഡിലേക്ക് വിളിച്ച് വെസ്റ്റിന്‍ഡീസ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിനെ റോവ്മന്‍ പവൽ ആണ് നയിക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണ് പരമ്പരയിലെ ആദ്യ മത്സരങ്ങള്‍. അവസാന രണ്ട് മത്സരങ്ങളും ഫ്ലോറിഡയിലാണ് നടക്കുന്നത്.

15 അംഗ സംഘം മത്സര വേദിയിലേക്ക് യാത്രയാകുമെങ്കിലും അതിൽ നിന്ന് 13 അംഗ സ്ക്വാഡിനെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ശേഷം അതിൽ നിന്നാവും അന്തിമ ഇലവന്‍ പ്രഖ്യാപിക്കുക എന്നാണ് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വ്യക്തമാക്കിയത്.

വെസ്റ്റിന്‍ഡീസ് സ്ക്വാഡ്: Rovman Powell (c), Kyle Mayers (vc), Johnson Charles, Roston Chase, Shimron Hetmyer, Jason Holder, Shai Hope, Akeal Hosein, Alzarri Joseph, Brandon King, Obed McCoy, Nicholas Pooran, Romario Shepherd, Odean Smith, Oshane Thomas.

 

കുൽദീപിന്റെയും ഇഷാന്റെയും മികവിൽ വെസ്റ്റിന്‍ഡീസിനെ നിഷ്പ്രഭമാക്കി ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിൽ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 23 ഓവറിൽ 114 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 43 റൺസ് നേടിയ ഷായി ഹോപ് ആണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍. അലിക് അത്താന്‍സേ 22 റൺസും നേടി. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് 4 വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടിയാണ് വെസ്റ്റിന്‍ഡീസിനെ തകര്‍ത്തത്.

അഞ്ച് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഇഷാന്‍ കിഷന്റെ അര്‍ദ്ധ ശതകമാണ് ഇന്ത്യയുടെ വിജയം ഒരുക്കിയത്. 46 പന്തിൽ 52 റൺസാണ് ഇഷാന്‍ കിഷന്‍ നേടിയത്. സൂര്യകുമാര്‍ യാദവ് 19 റൺസും രവീന്ദ്ര ജഡേജ 16 റൺസും നേടി. 22.5 ഓവറിൽ ഇന്ത്യ 118/5 എന്ന സ്കോര്‍ നേടിയാണ് വിജയം സ്വന്തമാക്കിയത്.

ആക്രമിച്ച് കളിച്ച് ഇന്ത്യ, വീണ്ടും വില്ലനായി മഴ എത്തി

വെസ്റ്റിൻഡീസിനെ എറിഞ്ഞിട്ട ഇന്ത്യ അവരുടെ രണ്ടാം ഇന്നിങ്സ് മികച്ച രീതിയിൽ തുടങ്ങി. ആക്രമിച്ചു കളിച്ച ഇന്ത്യൻ ഓപ്പണർമാർ 12 ഓവറിൽ 98 റൺസ് അടിച്ചു. 98-1 എന്ന നിലയിൽ ഇരിക്കെ മഴ വന്നതിനാൽ കളി നേരത്തെ ലഞ്ചിനു പിരിഞ്ഞു. അർധ സെഞ്ച്വറി നേടിയ രോഹിതിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്‌. രോഹിത് 44 പന്തിൽ നിന്ന് 57 റൺസ് എടുത്തു.

28 പന്തിൽ നിന്ന് 37 റൺസ് എടുത്ത ജയ്സ്വാളും റൺ ഒന്നും എടുക്കാതെ ഗില്ലുമാണ് ക്രീസിൽ ഉള്ളത്. ഇന്ത്യക്ക് ഇപ്പോൾ 281 റൺസിന്റെ ലീഡ് ഉണ്ട്. ഇന്ന് സിറാജിന്റെ 5 വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ വെസ്റ്റിൻഡീസിനെ 255 റൺസിനാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ പുറത്താക്കിയത്. ഇന്ത്യ നേരത്തെ ആദ്യ ഇന്നിംഗ്സിൽ 438 റൺസ് നേടിയിരുന്നു.

ഇന്ന് മഴ മാറി നിന്ന ദിവസത്തിൽ ഇന്ത്യ ചെറിയ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കൊണ്ടേയിരുന്നു. 37 റൺസ് എടുത്ത അതിനസെയെ മുകേഷ് കുമാർ പുറത്താക്കി. പിറകെ വിക്കറ്റുകൾ തുടരെ വീണു. സിറാജ് 60 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി.

മുകേഷ് കുമാറും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിനും ഒരു വിക്കറ്റ് വീഴ്ത്തി. എത്രയും പെട്ടെന്ന് വെസ്റ്റിൻഡീസിനെ വീണ്ടും ബാറ്റു ചെയ്യിപ്പിക്കുക ആകും ഇന്ത്യയുടെ ഇന്നത്തെ ലക്ഷ്യം.

താന്‍ എപ്പോളും കൂടുതൽ സമയം ബാറ്റ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്, ട്രിനിഡാഡിൽ അതിന് സാധിക്കാത്തതിൽ വിഷമം – യശസ്വി ജൈസ്വാള്‍

തന്റെ അരങ്ങേറ്റ ടെസ്റ്റിൽ ശതകം നേടിയ യശസ്വി ജൈസ്വാളിന് രണ്ടാം ടെസ്റ്റിൽ ശതകം നേടുവാനുള്ള അവസരം നഷ്ടമാകുകയായിരുന്നു. തനിക്ക് അതിൽ അതിയായ ദുഖമുണ്ടെന്നും എന്നാൽ ക്രിക്കറ്റിൽ ഇത് സംഭവിക്കുന്ന കാര്യമാണെന്നും ജൈസ്വാള്‍ വ്യക്തമാക്കി.

താന്‍ പൊതുവേ ദൈര്‍ഘ്യമേറിയ ഇന്നിംഗ്സ് പുറത്തെടുക്കുവാന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്നും അതിന് ഇവിടെ കഴിയാതെ പോയതിൽ വിഷമമുണ്ടെന്നും എന്നാൽ താന്‍ ഈ കാര്യങ്ങളിൽ നിന്നെല്ലാം പാഠം ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുകയാണെന്നും ജൈസ്വാള്‍ വ്യക്തമാക്കി.

രാജ്യത്ിന് വേണ്ടി കളിക്കുന്നതും സമ്മര്‍ദ്ദം ഉള്‍ക്കൊള്ളുന്നതുമെല്ലാം ആനന്ദം നൽകുന്ന കാര്യമാണെന്നും ജൈസ്വാള്‍ കൂട്ടിചേര്‍ത്തു.

വീണ്ടും മികവ് പുലര്‍ത്തി രോഹിത് – ജൈസ്വാള്‍ കൂട്ടുകെട്ട്

വെസ്റ്റിന്‍ഡീസിനെതിരെ ട്രിനിഡാഡ് ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ഓപ്പണര്‍മാര്‍. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 26 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 121 റൺസാണ് നേടിയിട്ടുള്ളത്.

102 പന്തിൽ രോഹിത് 63 റൺസുമായി ഒരു വശത്ത് നിലയുറപ്പിച്ചപ്പോള്‍ 56 പന്തിൽ 52 റൺസ് നേടിയ യശസ്വി ജൈസ്വാള്‍ അതിവേഗത്തിലാണ് സ്കോര്‍ ചെയ്തത്.

421 റൺസിൽ ഡിക്ലറേഷനുമായി ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരെ ഡൊമിനിക്ക ടെസ്റ്റിൽ ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 421/5 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്തു. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം 271 റൺസ് ലീഡാണ് സന്ദര്‍ശകര്‍ നേടിയത്. 400/4 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞ ടീമിന് 76 റൺസ് നേടിയ വിരാട് കോഹ്‍ലിയെ നഷ്ടമായി അധികം വൈകുന്നതിന് മുമ്പ് ടീം ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

37 റൺസ് നേടിയ രവീന്ദ്ര ജഡേജയും 1 റൺസുമായി ഇഷാന്‍ കിഷനുമായിരുന്നു ക്രീസില്‍. 171 റൺസ് നേടിയ യശസ്വി ജൈസ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് ശര്‍മ്മ 103 റൺസ് നേടി.

ജൈസ്വാള്‍ 171, രോഹിത് 103, ഇന്ത്യ 400

ഡൊമിനിക്ക ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 400/4 എന്ന നിലയിൽ. യശസ്വി ജൈസ്വാളിന്റെയും രോഹിത് ശര്‍മ്മയുടെയും ശതകങ്ങള്‍ ആണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 250 റൺസിന്റെ കൂറ്റന്‍ ലീഡാണ് ടീമിന്റെ കൈവശമുള്ളത്.

രോഹിത് 103 റൺസ് നേടി പുറത്താകുമ്പോള്‍ ഒന്നാം വിക്കറ്റിൽ ഇന്ത്യ 229 റൺസാണ് നേടിയത്. ജൈസ്വാള്‍ 171 റൺസ് നേടി പുറത്തായപ്പോള്‍ ഇന്ത്യയ്ക്കായി വിരാട് കോഹ്‍ലി 72 റൺസും രവീന്ദ്ര ജഡേജ 21 റൺസും നേടി ക്രീസിലുണ്ട്.

Exit mobile version