സൗതാപ്റ്റൺ ക്യാപ്റ്റൻ ജെയിംസ് വാർഡ്-പ്രൗസ് വെസ്റ്റ് ഹാമിലേക്ക്

ഈ സീസണിൽ തരം താഴ്ത്തൽ നേരിട്ട സൗതാപ്റ്റണിന്റെ ഇംഗ്ലീഷ് മധ്യനിര താരവും ക്യാപ്റ്റനും ആയ ജയിംസ് വാർഡ്-പ്രൗസ് വെസ്റ്റ് ഹാമിലേക്ക്. എത്രയും പെട്ടെന്ന് താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാനുള്ള ചർച്ചയിൽ ആണ് വെസ്റ്റ് ഹാം എന്നു ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു. ഇതോടെ ചാമ്പ്യൻഷിപ്പിൽ ശനിയാഴ്ച നോർവിചിന് എതിരായ മത്സരം ചിലപ്പോൾ കരിയറിൽ ഉടനീളം സൗതാപ്റ്റണിന് ആയി കളിച്ച താരത്തിന്റെ ക്ലബ് ആയുള്ള അവസാന മത്സരം ആയേക്കും.

എട്ടാമത്തെ വയസ്സിൽ സൗതാപ്റ്റണിന്റെ അക്കാദമിയിൽ ചേർന്ന വാർഡ്-പ്രൗസ് കരിയറിൽ ഉടനീളം അവർക്ക് വേണ്ടി മാത്രം ആണ് കളിച്ചത്. 2011 ൽ പതിനാറാം വയസ്സിൽ സൗതാപ്റ്റണിനു ആയി അരങ്ങേറ്റം കുറിച്ച താരം അവർക്ക് ആയി 344 മത്സരങ്ങളിൽ നിന്നു 49 ഗോളുകൾ ആണ് നേടിയത്. 11 സീസണുകളിൽ പ്രീമിയർ ലീഗിൽ കളിച്ചു പരിചയമുള്ള താരം തന്റെ ഫ്രീകിക്ക് മികവ് കൊണ്ടു കൂടിയാണ് ശ്രദ്ധേയമായത്. പ്രീമിയർ ലീഗിൽ 17 ഫ്രീകിക്ക് ഗോളുകൾ നേടിയ താരം ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ പ്രീമിയർ ലീഗിൽ നേടിയ രണ്ടാമത്തെ താരമാണ്. സാക്ഷാൽ ഡേവിഡ് ബെക്കാം മാത്രമാണ് താരത്തിന് മുന്നിൽ ഉള്ളത്. അണ്ടർ 17 തലം മുതൽ അണ്ടർ 21 തലം വരെ ഇംഗ്ലണ്ടിന് ആയി കളിച്ച വാർഡ്-പ്രൗസ് 2017 ൽ ആണ് ഇംഗ്ലണ്ടിന് ആയി അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിന് ആയി 11 കളികളിൽ നിന്നു 2 ഗോളുകളും താരം നേടിയിട്ടുണ്ട്.

ഹാരി മഗ്വയറിനായി വെസ്റ്റ് ഹാമിന്റെ 30 മില്യൺ ബിഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ഹാരി മഗ്വയറിനെ സ്വന്തമാക്കാനായുള്ള വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ശ്രമം തുടരുന്നു.വെസ്റ്റ് ഹാം യുണൈറ്റഡ് 30 മില്യന്റെ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ വെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇരു ക്ലബുകളും ഇപ്പോൾ ചർച്ചകൾ നടത്തുകയാണ്. മറ്റു പ്രീമിയർ ലീഗ് ക്ലബുകളും മഗ്വയറിനായി രംഗത്ത് ഉണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് 50 മില്യൺ യൂറോ ആണ് വിലയിട്ടിരിക്കുന്നത്‌. എന്നാൽ 35 മില്യൺ നൽകിയാൽ താരത്തെ യുണൈറ്റഡ് വിട്ടു നൽകിയേക്കും. വെസ്റ്റ് ഹാമിന്റെ ഈ ബിഡ് യുണൈറ്റഡ് സ്വീകരിക്കാൻ ആണ് സാധ്യത. സീസൺ ആരംഭിക്കും മുമ്പ് മഗ്വയറിനെ വിറ്റ് പകരം ഒരു ഡിഫൻഡറെ സ്വന്തമാക്കാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നുണ്ട്.

കഴിഞ്ഞ മാസം മഗ്വയറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കിയിരുന്നു. മഗ്വയറും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണിൽ അപൂർവ്വ മത്സര‌ങ്ങളിൽ മാത്രമാണ് മഗ്വയർ യുണൈറ്റഡ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ഇറങ്ങിയപ്പോൾ ആകട്ടെ അത്ര തൃപ്തികരമായ പ്രകടനമല്ല മഗ്വയറിൽ നിന്ന് ഉണ്ടായത്. ലിസാൻഡ്രോ മാർട്ടിനസ്, വരാനെ, ലിൻഡെലോഫ് എന്നിവർക്ക് പിറകിൽ മാത്രമാണ് മഗ്വയറിന് സെന്റർ ബാക്ക് പൊസിഷനിൽ ഉള്ള സ്ഥാനം.

2019ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ഒരു റെക്കോർഡ് തുകക്ക് ആണ് മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. അന്ന് മുതൽ വലിയ വിമർശനങ്ങൾ താരം നേരിടുന്നുണ്ട്.

സ്കമാക്കയെ റാഞ്ചി അറ്റലാന്റ; ഇന്റർ മിലാന് തിരിച്ചടി

വെസ്റ്റ്ഹാം താരം ജിയാൻലുക്ക സ്കമാക്കയെ സ്വന്തമാക്കി അറ്റലാന്റ. താരത്തിന് രംഗത്തുണ്ടായിരുന്ന ഇന്റർ മിലാനെ അവസാന നിമിഷം മറികടന്നാണ് ഗാസ്പെരിനിയുടെ ടീം മറികടക്കുകയായിരുന്നു. ഇരുപത്തിയഞ്ചു മില്യൺ യൂറോ അടിസ്ഥാന ഓഫറും 5 മില്യൺ ആഡ് ഓണുകളും ചേർന്നതാണ് ആകെ ഓഫർ തുക. കൂടാതെ 10% സെൽ ഓൺ ക്ലോസും ചേർത്തിട്ടുണ്ട്. താരം ഉടൻ തന്നെ ക്ലബ്ബിൽ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കും.

Scamacca

നേരത്തെ ഇന്റർ, റോമ ടീമുകൾ ആയിരുന്നു സ്കമാക്കക് വേണ്ടി രംഗത്തു ഉണ്ടായിരുന്നത്. എന്നാൽ വെസ്റ്റ്ഹാം ആവശ്യപ്പെടുന്ന തുക നൽകാൻ അവർ സന്നദ്ധമല്ലായിരുന്നു. അറ്റലാന്റ കൂടി ചിത്രത്തിലേക്ക് വന്നതോടെ ഇന്റർ മിലാൻ അവസാന നിമിഷം 24 മില്യൺ യൂറോയുടെ പുതുക്കിയ ഓഫർ സമർപ്പിച്ചതായി സ്കൈ സ്പോർട്സ് സൂചിപ്പിച്ചിരുന്നു. എന്നാൽ അറ്റലാന്റയുടെ ഓഫറിന് ഒപ്പം എത്താൻ ആവർക്കായില്ല. കൂടാതെ സെൽ ഓൺ ക്ലോസും കൂടി ചേരുമ്പോൾ ഉള്ള കൈമാറ്റ തുക ഭാവിയിൽ വീണ്ടും വെസ്റ്റ്ഹാമിന് നേട്ടം നൽകും. അറ്റലാന്റക്ക് ആവട്ടെ മുന്നേറ്റ താരം ഹോയ്ലുണ്ടിന്റെ ട്രാൻസ്ഫറിലൂടെ കിട്ടിയ ഭീമമായ തുക പകരക്കാരനായി തന്നെ ചെലവഴിക്കാൻ ആയി. നേരത്തെ അൽമേരിയ താരം ബിലാൽ ടൂറെയെ കൂടി എത്തിച്ച ഇറ്റലിയൻ ക്ലബ്ബിന്റെ മുന്നേറ്റം സ്കമാക്ക കൂടി ചേരുന്നതോടെ കൂടുതൽ കരുത്തുറ്റതാകും.

സ്കമാക്ക ഇറ്റലിയിലേക്ക് മടങ്ങും; താരത്തിനായി ഇന്ററിന്റെ രണ്ടാം ബിഡ്

പ്രീമിയർ ലീഗിലെ ഒരേയൊരു സീസണിന് ശേഷം ഇറ്റലിലേക്ക് തന്നെ മടങ്ങാൻ ജിയാൻലുക്കാ സ്കമാക്ക. ഇന്റർ മിലാൻ ആണ് താരത്തെ എത്തിക്കാൻ ശ്രമിക്കുന്നത്. വെസ്റ്റ്ഹാമിന് മുന്നിൽ ഇന്റർ 25 മില്യൺ യൂറോയുടെ ബിഡ് സമർപ്പിക്കുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ആഡ് ഓണുകൾ സഹിതം ആയിരിക്കും ഇത്. നേരത്തെ 20 മില്യൺ യൂറോയുടെ ഇന്ററിന്റെ ഓഫർ വെസ്റ്റ്ഹാം തള്ളിക്കളഞ്ഞിരുന്നു. ഇതോടെ മുൻ സസുളോ താരത്തിന്റെ അടുത്ത തട്ടകം ഇറ്റലി തന്നെയെന്ന് ഉറപ്പായിരിയ്ക്കുകയാണ്.

അതേ സമയം റോമയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ താരത്തെ ലോണിൽ എത്തിക്കാനായിരുന്നു അവരുടെ ശ്രമം. വെസ്റ്റ്ഹാം 30 മില്യൺ യൂറോ ആണ് സ്കമാക്കക് വേണ്ടി പ്രതീക്ഷിക്കുന്നത് എന്ന് സ്കൈ സ്‌പോർട്സ് സൂചിപ്പിച്ചു. റോമക്ക് ആവട്ടെ ഈ തുക താരത്തിന് മുകളിൽ മുടക്കാൻ നിലവിലെ സാഹചര്യത്തിൽ നിർവാഹവുമില്ല. പുതിയ ഓഫറോടെ റോമയെ മറികടന്ന് താരത്തെ സ്വന്തമാക്കാൻ ആവും എന്ന പ്രതീക്ഷിയിലാണ് ഇന്റർ. സ്കമാക്കയും നേരത്തെ തന്നെ ഇന്ററുമായി ധാരണയിൽ എത്തിയിട്ടുണ്ട്. ടീമുകൾ തമ്മിലുള്ള തുടർ ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും.

ചെൽസി യുവതാരം ഗാലഗറിനായി വെസ്റ്റ് ഹാമിന്റെ 40 മില്യൺ ബിഡ്

വെസ്റ്റ് ഹാം മധ്യനിരയിലേക്ക് ഡെക്ലൻ റൈസിന്റെ പകരക്കാരനെ അന്വേഷിക്കുകയാണ്. ഇതിനാൽ അവർ ഇപ്പോൾ ചെൽസിയുടെയും ഇംഗ്ലണ്ടിന്റെയും യുവ മിഡ്ഫീൽഡർ കോനോർ ഗല്ലഗറിനു വേണ്ടി ബിഡ് ചെയ്തിരിക്കുകയാണ്. 40 മില്യൺ പൗണ്ടിന്റെ അവർ ചെൽസിക്ക് മുന്നിൽ ഔദ്യോഗികമായി സമർപ്പിച്ചു. ചെൽസി ഇതുവരെ ഈ ബിഡിനോട് പ്രതികരിച്ചിട്ടില്ല.

ഗല്ലഘെറിന് ചെൽസിയിൽ ഇനിയുൻ രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ട്. താരം ആവശ്യപ്പെട്ടാൽ അല്ലാതെ ചെൽസി താരത്തെ വിൽക്കാൻ സാധ്യതയില്ല. ചെൽസി താരത്തിനു മുന്നിൽ പുതിയ കരാർ വെച്ചിട്ടുമുണ്ട്‌. ഇംഗ്ലണ്ട് മിഡ്ഫീൽഡ ഇപ്പോൾ ചെൽസിക്ക് ഒപ്പം യുഎസ്എ പര്യടനത്തിലാണ്. ഞായറാഴ്ച നടന്ന ബ്രൈറ്റനെതിരായ വിജയത്തിൽ സ്കോർ ചെയ്യുകയും ചെയ്തിരുന്നു.

ഫുൾഹാനിന്റെ ജോവോ പാൽഹിന്‌ഹയ്‌ക്കായും വെസ്റ്റ് ഹാം ഇപ്പോൾ ശ്രമിക്കുന്നുണ്ട്.

റൈസിന് പകരക്കാരനായി അയാക്‌സ് താരത്തെ ലക്ഷ്യമിട്ടു വെസ്റ്റ് ഹാം യുണൈറ്റഡ്

ആഴ്‌സണലിലേക്ക് പോകുന്ന ക്യാപ്റ്റനും മധ്യനിര താരവും ആയ ഡക്ലൻ റൈസിന് പകരം അയാക്‌സിന്റെ മെക്സിക്കൻ താരം എഡ്സൺ അൽവാരസിനെ ലക്ഷ്യമിട്ടു വെസ്റ്റ് ഹാം യുണൈറ്റഡ്. ഇത് വരെ 25 കാരനായ താരത്തിന് ആയി വെസ്റ്റ് ഹാം ബിഡ് ചെയ്തിട്ടില്ല എങ്കിലും ഉടൻ അവർ അയാക്‌സിന് മുന്നിൽ ഓഫർ വെക്കും എന്നാണ് റിപ്പോർട്ട്.

35-40 മില്യൺ പൗണ്ടിനു ഉള്ളിൽ താരത്തെ സ്വന്തമാക്കാൻ ആവും എന്ന പ്രതീക്ഷ ആണ് വെസ്റ്റ് ഹാമിനു ഉള്ളത്. നേരത്തെ താരത്തിന് ആയി ബൊറൂസിയ ഡോർട്ട്മുണ്ട് താരത്തിന് ആയി ഈ ട്രാൻസ്ഫർ വിന്റോയിൽ ശക്തമായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അവർ പിന്നീട് പിന്മാറുക ആയിരുന്നു. താരത്തെ ടീമിൽ എത്തിക്കാൻ ആയാൽ അത് വെസ്റ്റ് ഹാമിനു വലിയ നേട്ടം ആവും.

വെസ്റ്റ് ഹാമിനോട് വിട പറഞ്ഞു ഡക്ലൻ റൈസ്, താരത്തിനു വിടചൊല്ലി വെസ്റ്റ് ഹാം

ബ്രിട്ടീഷ് റെക്കോർഡ് തുകക്ക് ക്യാപ്റ്റൻ ഡക്ലൻ റൈസ് ക്ലബ് വിട്ടു എന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു വെസ്റ്റ് ഹാം യുണൈറ്റഡ്. താരത്തിന് വികാരപരമായ യാത്രയയപ്പ് സന്ദേശം ആണ് വെസ്റ്റ് ഹാം നൽകിയത്. ചെൽസി അക്കാദമിയിൽ നിന്നു 14 മത്തെ വയസ്സിൽ വെസ്റ്റ് ഹാമിൽ എത്തിയ താരത്തിന്റെ 10 വർഷത്തെ സേവനങ്ങൾക്ക് വെസ്റ്റ് ഹാം നന്ദി രേഖപ്പെടുത്തി. വികാരപരമായ കുറിപ്പ് ആണ് റൈസും തന്റെ വിടവാങ്ങൽ സന്ദേശത്തിൽ പങ്ക് വച്ചത്.

ജീവിതത്തിലും കളത്തിലും കഴിഞ്ഞ 10 വർഷം വെസ്റ്റ് ഹാം തനിക്ക് ചെയ്ത സേവനങ്ങൾക്ക് എല്ലാം താരം നന്ദി പറഞ്ഞു. മാർക് നോബിളിൽ നിന്നു ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതും യുഫേഫ കോൺഫറൻസ് ലീഗ് ഉയർത്തിയതും ഒന്നും മറക്കാൻ ആവാത്ത അനുഭവങ്ങൾ ആണെന്ന് പറഞ്ഞ താരം അവരിൽ ഒരാൾ ആയി തന്നെ ഏറ്റെടുത്ത ആരാധകരോട് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഏതാണ്ട് മാസങ്ങൾ കാത്തിരുന്ന താരത്തിന്റെ വരവ് ആഴ്‌സണൽ മിക്കവാറും ഇന്ന് തന്നെ പ്രഖ്യാപിക്കും. അതിനുള്ള കാത്തിരിപ്പിൽ ആണ് ആഴ്‌സണൽ ആരാധകരും.

ഡക്ലൻ റൈസ് ഡീലിൽ ആഴ്‌സണലും വെസ്റ്റ് ഹാമും തമ്മിൽ ഒടുവിൽ ധാരണയിൽ എത്തുന്നു

വെസ്റ്റ് ഹാം യുണൈറ്റഡ് ക്യാപ്റ്റൻ ഡക്ലൻ റൈസ് ട്രാൻസ്ഫർ ഡീലിൽ ആഴ്‌സണലും വെസ്റ്റ് ഹാമും ഒടുവിൽ ധാരണയിൽ എത്തുന്നു. നേരത്തെ ബ്രിട്ടീഷ് റെക്കോർഡ് 105 മില്യൺ പൗണ്ട്(134 മില്യൺ യൂറോ) തുകക്ക് വെസ്റ്റ് ഹാം റൈസിനെ ആഴ്‌സണലിന് വിൽക്കാൻ ധാരണയിൽ ആയത് ആണ്. എന്നാൽ ആഡ് ഓൺ കഴിച്ചുള്ള 100 മില്യൺ പൗണ്ട് എങ്ങനെ നൽകണം എന്ന കാര്യത്തിൽ ആണ് ടീമുകൾ തമ്മിൽ വലിയ ചർച്ചകൾ നടന്നത്.

നിലവിൽ ഈ കാര്യത്തിൽ ടീമുകൾ തമ്മിൽ അവസാന ഘട്ട ചർച്ചയിൽ ആണ് എന്നും ഏതാണ്ട് ഇതിൽ ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയത് ആയും ഗാർഡിയന്റെ വെസ്റ്റ് ഹാമും ആയി വലിയ അടുപ്പമുള്ള റിപ്പോർട്ടർ ജേക്കബ് സ്റ്റീൻബർഗ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം അവസാനം 100 മില്യൺ പൗണ്ടിൽ ഏതാണ്ട് മുഴുവനും ആഴ്‌സണലിൽ നിന്നു വാങ്ങാൻ ആണ് വെസ്റ്റ് ഹാം ശ്രമിക്കുന്നത്. അതേസമയം ഇത് ഇതിലും കൂടുതൽ സമയം എടുത്തു നൽകാം എന്നായിരുന്നു ആഴ്‌സണൽ നിലപാട്. അധികം വൈകാതെ തന്നെ ട്രാൻസ്ഫർ പൂർത്തിയാകും എന്നാണ് റിപ്പോർട്ട്.

റൈസിന് ആയുള്ള ആഴ്‌സണൽ ഓഫർ അംഗീകരിച്ചു വെസ്റ്റ് ഹാം, ഡക്ലൻ റൈസ് ഉടൻ ആഴ്‌സണൽ താരം ആവും

ക്യാപ്റ്റൻ ഡക്ലൻ റൈസിന് ആയുള്ള ആഴ്‌സണലിന്റെ ക്ലബ് റെക്കോർഡ് തുക അംഗീകരിച്ചു വെസ്റ്റ് ഹാം യുണൈറ്റഡ്. ആഴ്‌സണൽ മുന്നോട്ട് വെച്ച 105 മില്യൺ പൗണ്ട്(5 മില്യൺ ആഡ് ഓൺ) അഥവാ 134 മില്യൺ യൂറോ എന്ന ക്ലബ് റെക്കോർഡ് തുകയാണ് വെസ്റ്റ് ഹാം സ്വീകരിച്ചത്. ഒരു ബ്രിട്ടീഷ് താരത്തിന് ലഭിക്കുന്ന റെക്കോർഡ് തുകയാണ് ഇത്.

ഇതോടെ റൈസ് ആഴ്‌സണലിൽ എത്തും എന്നു ഉറപ്പായി. നേരത്തെ തന്നെ താരവും ആയി ആഴ്‌സണൽ വ്യക്തിഗത കരാറിൽ എത്തിയിരുന്നു. നിലവിൽ ചെറിയ ചർച്ചകൾ ക്ലബുകൾ തമ്മിൽ തുടരുന്നുണ്ട്, അത് കൂടി പൂർത്തിയായാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ട്. ഡെയ്‌ലി മെയിൽ റിപ്പോർട്ടർ സാമി മോക്ബൽ ആണ് ഈ വാർത്ത ആദ്യം പുറത്ത് വിട്ടത്. അതേസമയം റൈസിന് ആഴ്‌സണൽ മെഡിക്കലിൽ പങ്കെടുക്കാൻ വെസ്റ്റ് ഹാം അനുമതി നൽകിയത് ആയി സ്‌കൈ സ്പോർട്സും റിപ്പോർട്ട് ചെയ്തു.

റൈസിന് ആയുള്ള യുദ്ധത്തിനു അന്ത്യം ആവുന്നു, മാഞ്ചസ്റ്റർ സിറ്റി താരത്തിനെ സ്വന്തമാക്കുന്നതിൽ നിന്നു പിന്മാറി

വെസ്റ്റ് ഹാം യുണൈറ്റഡ് ക്യാപ്റ്റൻ ഡക്ലൻ റൈസിന് ആയി ഇനി മാഞ്ചസ്റ്റർ സിറ്റി ഓഫർ മുന്നോട്ട് വെക്കില്ല. നിലവിൽ ആഴ്‌സണൽ മുന്നോട്ട് വച്ച ഒരു ബ്രിട്ടീഷ് താരത്തിന് ആയുള്ള 105(134 മില്യൺ യൂറോ) മില്യൺ പൗണ്ട് തുക മുന്നോട്ട് വക്കാൻ സിറ്റി നിൽക്കില്ല എന്നാണ് റിപ്പോർട്ട്. ഇതോടെ നിലവിൽ താരത്തിന് ആയി ആഴ്‌സണൽ മാത്രം ആണ് രംഗത്ത്. നിലവിൽ ആഴ്‌സണൽ മുന്നോട്ട് വച്ച 100 മില്യൺ പൗണ്ട് കൂടെ 5 മില്യൺ പൗണ്ട് ആഡ് ഓൺ തുക രണ്ടു വർഷത്തിൽ നൽകണം എന്നാണ് വെസ്റ്റ് ഹാം നിലപാട്.

അതേസമയം നാലു, അഞ്ചു വർഷത്തിൽ പണം നൽകാം എന്നാണ് ആഴ്‌സണൽ നിലപാട്. നിലവിൽ ആഴ്‌സണലും വെസ്റ്റ് ഹാമും ഈ വിഷയത്തിൽ വേഗമേറിയ ചർച്ചകൾ നടത്തുകയാണ്. നിലവിൽ വിട്ടു വീഴ്ചക്ക് ആഴ്‌സണൽ തയ്യാറാവും എന്നാണ് റിപ്പോർട്ട്. അതേസമയം എത്രയും പെട്ടെന്ന് ആഴ്‌സണലിലേക്കുള്ള നീക്കം പൂർത്തിയാക്കണം എന്നു വെസ്റ്റ് ഹാമിനോട് ഡക്ലൻ റൈസിന്റെ ടീം ആവശ്യപ്പെട്ടത് ആയും റിപ്പോർട്ട് ഉണ്ട്. തങ്ങളുടെ മധ്യനിരയിലെ പ്രധാന താരം ആയി ഇംഗ്ലീഷ് താരം റൈസിനെ എത്തിക്കുക എന്നത് പരിശീലകൻ മിഖേൽ ആർട്ടെറ്റയുടെ പ്രധാന ലക്ഷ്യം ആയിരുന്നു.

റൈസിന് താൽപ്പര്യം ആഴ്‌സണൽ തന്നെ, താരത്തിന് ആയി പുതിയ ഓഫർ മുന്നോട്ട് വക്കാൻ ആഴ്‌സണൽ

ആഴ്‌സണൽ തങ്ങളുടെ ഒന്നാം നമ്പർ ലക്ഷ്യം ആയി കാണുന്ന വെസ്റ്റ് ഹാം ക്യാപ്റ്റൻ ഡക്ലൻ റൈസിന് ആയി മാഞ്ചസ്റ്റർ സിറ്റി പുതിയ ഓഫറും ആയി രംഗത്ത് വന്നെങ്കിലും താരത്തിന് ആഴ്‌സണലിൽ തുടരാൻ ആണ് താൽപ്പര്യം എന്നു റിപ്പോർട്ട്. ഗാർഡിയന്റെ ജേക്കബ് സ്റ്റീൻബർഗ് ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്.

ലണ്ടനിൽ തുടരാൻ താൽപ്പര്യം കാണിക്കുന്ന റൈസ് തന്റെ കുടുംബവും ആയി പെട്ടെന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നില്ല എന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം ആണ് വെസ്റ്റ് ഹാം ക്യാപ്റ്റൻ അച്ഛൻ ആയത്. ഇതിനു പിന്നാലെ ഡെയ്‌ലി മെയിലിന്റെ സാമി മോക്ബൽ ഈ വിവരം തന്നെ പങ്ക് വച്ചു. ഒപ്പം താരത്തെ ഭാവി ആഴ്‌സണൽ ക്യാപ്റ്റൻ ആയി ആണ് പരിശീലകൻ മിഖേൽ ആർട്ടെറ്റ കാണുന്നത് എന്നു പറഞ്ഞ അദ്ദേഹം വെസ്സ് ഹാം ആവശ്യപ്പെടുന്ന തുക ആഴ്‌സണൽ മുടക്കാൻ തയ്യാർ ആയേക്കും എന്നും റിപ്പോർട്ട് ചെയ്തു.

നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ഓഫർ വെസ്റ്റ് ഹാമിനു മുന്നിൽ എത്തും. അതേസമയം സിറ്റിയിൽ ചേരാൻ 2025 നു ശേഷം പെപ് ഗാർഡിയോള ക്ലബിൽ തുടരുമോ എന്ന കാര്യം റൈസിന് സംശയം നൽകുന്നു എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. അതേസമയം 100 മില്യൺ പൗണ്ട് വെസ്റ്റ് ഹാം ആവശ്യപ്പെടുന്ന താരത്തിന് ആയി 40 മില്യൺ പൗണ്ടും ഹാരി മഗ്വയർ, ആന്റണി എലാഗ്ന എന്നിവരെ മുന്നിൽ വച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഓഫർ മുന്നോട്ട് വച്ചേക്കും എന്നും റിപ്പോർട്ടിൽ പറയുന്നു.

ഡെക്ലാൻ റൈസിന് പകരക്കാരനെ എത്തിക്കാൻ വെസ്റ്റ്ഹാം; ജ്വാവോ പാളിഞ്ഞക്ക് വേണ്ടി നീക്കം

ക്യാപ്റ്റൻ ഡെക്ലാൻ റൈസ് ടീം വിടുമെന്ന് ഉറപ്പായതോടെ പകരക്കാരനെ എത്തിക്കാനുള്ള നീക്കങ്ങൾ വെസ്റ്റ്ഹാം ആരംഭിച്ചു. ഫുൾഹാം താരം ജ്വാവോ പാളിഞ്ഞയെയാണ് നിലവിൽ കോൺഫറൻസ് ലീഗ് ജേതാക്കൾ നോട്ടമിട്ടിട്ടുള്ളത് എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് വേണ്ടി വെസ്റ്റ്ഹാമിന്റെ ഓഫർ അടുത്ത ദിവസങ്ങളിൽ തന്നെ എത്തിയേക്കും. എന്നാൽ തങ്ങളുടെ പ്രമുഖ താരത്തെ ഫുൾഹാം അത്ര പെട്ടെന്ന് വിട്ട് കൊടുക്കില്ല എന്നുറപ്പാണ്. അയാക്‌സിന്റെ എഡ്സൻ അൽവാരസ് ആണ് ടീം ഇതേ സ്ഥാനത്തേക്ക് ലക്ഷ്യമിടുന്ന മറ്റൊരു താരം.

ഡിഫെൻസിവ് മിഡ്ഫീല്ഡർ സ്ഥാനത്ത് കഴിഞ്ഞ സീസണിലെ തകർപ്പൻ പ്രകടനമാണ് പാളിഞ്ഞയെ മറ്റു ടീമുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. സെർജിയോ ബുസ്ക്വറ്റ്സിന് പകരക്കാരനെ തേടുന്ന ബാഴ്‍സയുടെ പട്ടികയിലും പോർച്ചുഗീസ് താരം ഉണ്ടായിരുന്നു. എന്നാൽ ഫുൾഹാം ഉയർന്ന തുക തന്നെ തങ്ങളുടെ സുപ്രധാന താരത്തിന് വേണ്ടി ചോദിക്കുമെന്നുറപ്പാണ്. വെസ്റ്റ്ഹാം ആവട്ടെ ടീമിന്റെ നെടുംതൂൺ ആയിരുന്ന റൈസിന് പകരം മികച്ച താരത്തെ തന്നെ എത്തിക്കാനുള്ള തയ്യാറെടുപ്പിൽ ആണ്. താരത്തിന് മുകളിൽ റിലീസ് ക്ലോസ് ഒന്നും ഇല്ലെന്ന് കഴിഞ്ഞ വാരം ഫുൾഹാം വെളിപ്പെടുത്തിയിരുന്നു. സ്പോർട്ടിങ്ങിൽ നിന്നും ഇരുപത് മില്യൺ പൗണ്ടോളം ചെലവാക്കിയാണ് പാളിഞ്ഞയെ ടീമിലേക്ക് എത്തിച്ചത്. അയാക്‌സ് താരം എഡ്സൻ അൽവാരസും വെസ്റ്റ്ഹാമിന്റെ റഡാറിൽ ഉണ്ടെങ്കിലും നിലവിൽ ഡോർമുണ്ട് ആണ് താരത്തിന് വേണ്ടി ഒരു പടി മുന്നിൽ നിൽക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ഓഫറും അവർ അയാക്സിന് സമർപ്പിച്ചു കഴിഞ്ഞിരുന്നു.

Exit mobile version