അയ്യര്‍ പേസ് ബൗളര്‍മാര്‍ക്കെതിരെയുള്ള തന്റെ റൺ സ്കോറിംഗ് മെച്ചപ്പെടുത്തണം – വസീം ജാഫര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടി20യിൽ 27 പന്തിൽ 36 റൺസ് നേടിയെങ്കിലും താരം ഫാസ്റ്റ് ബൗളിംഗിനെതിരെ പ്രയാസപ്പെടുന്ന കാഴ്ചയാണ് കണ്ടത്. പേസ് ബൗളര്‍മാര്‍ക്കെതിരെയുള്ള താരത്തിന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുവാനുണ്ടെന്നാണ് വസീം ജാഫര്‍ അഭിപ്രായപ്പെട്ടത്.

ഐപിഎലിലും താരത്തിന് സ്പിന്നര്‍മാര്‍ക്കെതിരെ നല്ല സ്ട്രൈക്ക് റേറ്റ് ആയിരുന്നുവെങ്കിലും പേസര്‍മാര്‍ക്കെതിരെ അത്ര മികച്ചതായിരുന്നില്ല. താരം ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ മേൽക്കൈ നേടുവാനായി ചില ഷോട്ടുകള്‍ സൃഷ്ടിച്ചെടുക്കേണ്ടതുണ്ടെന്നാണ് വസീം ജാഫര്‍ വ്യക്തമാക്കിയത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പടിക്കൽ കലമുടയ്ക്കും – വസീം ജാഫര്‍

ഐപിഎൽ പ്രാഥമിക ഘട്ട മത്സരങ്ങള്‍ അവസാനിക്കുവാന്‍ ഇരിക്കവേ പ്ലേ ഓഫിന് വേണ്ടിയുള്ള മത്സരങ്ങള്‍ കടുക്കുമ്പോളും ഇതുവരെ മൂന്ന് ടീമുകള്‍ക്ക് മാത്രമേ തങ്ങളുടെ ടൂര്‍ണ്ണമെന്റ് ഭാവി തീരുമാനം ആയിട്ടുള്ളു.

പ്ലേ ഓഫില്‍ കടന്ന ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈയും ചെന്നൈയും ആണ് ഈ ടീമുകള്‍. പ്ലേ ഓഫ് സാധ്യതകളുമായി ബാക്കി ഏഴ് ടീമുകളാണ് നിലകൊള്ളുന്നത്.

ഇതിൽ 16 പോയിന്റുള്ള ലക്നൗവിന് ആണ് കൂട്ടത്തിൽ ഏറ്റവും അധികം സാധ്യതയുള്ളത്. രാജസ്ഥാന്‍ റോയൽസിനും ആര്‍സിബിയ്ക്കും ഇനി ഒരു ജയം മാത്രം മതിയെന്നിരിക്കവേ രാജസ്ഥാന്‍ റോയൽസ് അതിൽ ഒരെണ്ണം ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കുമെന്ന് പറഞ്ഞ വസീം ജാഫര്‍ എന്നാൽ ആര്‍സിബി പടിക്കൽ കലം ഉടച്ച് പ്ലേ ഓഫ് കാണാതെ മടക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് പറഞ്ഞു.

പഞ്ചാബോ ഡൽഹിയോ സൺറൈസേഴ്സോ ആവും പ്ലേ ഓഫിൽ കടക്കുന്ന മറ്റൊരു ടീമെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇപ്പോള്‍ നാലാം സ്ഥാനത്താണെങ്കിലും ഇപ്പോളത്തെ ഫോമിൽ ആര്‍സിബി അവസാന മത്സരത്തിലും തോല്‍വിയോടെ പുറത്തേക്ക് പോകുമെന്നാണ് കരുതുന്നതെന്ന് വസീം ജാഫര്‍ പറഞ്ഞു. ഒന്നിലധികം ടീമുകള്‍ 14 പോയിന്റിൽ വന്നാൽ തന്നെ മോശം റൺറേറ്റ് ഉള്ള ആര്‍സിബിയ്ക്ക് കാര്യങ്ങള്‍ കടുപ്പമാകും.

എന്നാൽ രാജസ്ഥാന്‍ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ തോൽക്കുകയും ആര്‍സിബി ഒരു മത്സരം ജയിക്കുകയും ചെയ്താൽ ടീമിന് കാര്യങ്ങള്‍ എളുപ്പമാകും.

വസീം ജാഫർ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് കോച്ച് സ്ഥാനം ഒഴിഞ്ഞു

പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് കോച്ച് സ്ഥാനം ഒഴിഞ്ഞ് വസീം ജാഫർ. 2022 ഐപിഎല്‍ ആരംഭിയ്ക്കുവാന്‍ ഇരിക്കവേയാണ് ജാഫറിന്റെ പിന്മാറ്റം. നാളെ ഐപിഎൽ മെഗാ ലേലം നടക്കുന്നതിന് മുമ്പാണ് ഈ തീരുമാനം.

2019 മുതൽ ഫ്രാഞ്ചൈസിയുമായി സഹകരിച്ച് വരികയായിരുന്നു വസീം ജാഫര്‍. തന്റെ ട്വിറ്ററിൽ സ്വതസിദ്ധമായ ശൈലിയിൽ മീം ട്വീറ്റ് ചെയ്താണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ലേലത്തിന് മുമ്പ് മയാംഗ് അഗര്‍വാളിനെയും അര്‍ഷ്ദീപ് സിംഗിനെയും യഥാക്രമം 12 കോടിയും 4 കോടിയും നല്‍കിയാണ് പഞ്ചാബ് നിലനിര്‍ത്തിയത്.

മുംബൈയുടെ കോച്ചിംഗ് റോളിലേക്ക് വസീം ജാഫര്‍ അപേക്ഷിച്ചു

രമേശ് പവാര്‍ ഇന്ത്യന്‍ വനിത ടീമിന്റെ കോച്ചായി ചേര്‍ന്നതോടെ വന്ന കോച്ചിംഗ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍. വസീം ജാഫര്‍, അമോല്‍ മജൂംദാര്‍ എന്നിവരാണ് രംഗത്തുള്ളത്. അത് കൂടാതെ ബല്‍വീന്ദര്‍ സിംഗ് സന്ധു, സായിരാജ് ബഹുതുലേ, സുല്‍ക്ഷണ്‍ കുല്‍ക്കര്‍ണി എന്നിവരും ഉള്‍പ്പെടുന്നു.

വിനോദ് കാംബ്ലി, നിലേഷ് കുല്‍ക്കര്‍ണി, ജതിന്‍ പരാന്‍ജ്പേ എന്നിവരാകും വരും ദിവസങ്ങളില്‍ അഭിമുഖം നടത്തുക. ഒമ്പത് പേരെയാണ് അഭിമുഖങ്ങള്‍ക്കായി ഷോര്‍ട്ട്‍ലിസ്റ്റ് ചെയ്തിരിക്കുന്നതാണെന്നാണ് അറിയുന്നത്. ഇതില്‍ സുലക്ഷണ്‍ കുല്‍ക്കര്‍ണി മുമ്പ് മുംബൈയുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓസ്ട്രേലിയക്കാരെന്ത് കൊണ്ട് ഓസ്ട്രേലിയക്കാരെ പോലെ ബാറ്റ് ചെയ്തില്ലെന്നതില്‍ അത്ഭുതം, ഹാരിസിന് മറുപടിയുമായി വസീം ജാഫര്‍

ചേതേശ്വര്‍ പുജാര ഗാബയില്‍ ഓസ്ട്രേലിയക്കാരെ പോലെയാണ് ബാറ്റ് ചെയ്തതെന്ന് പറഞ്ഞ മാര്‍ക്കസ് ഹാരിസിന് മറുപടിയുമായി വസീം ജാഫര്‍. ഓസ്ട്രേലിയയ്ക്കാര്‍ എന്ത് കൊണ്ട് ഓസ്ട്രേലിയയ്ക്കാരെ പോലെ ബാറ്റ് ചെയ്തില്ലെന്നതില്‍ അത്ഭുതം തോന്നുന്നുവെന്നാണ് ഹാരിസിന്റെ പരാമര്‍ശത്തെക്കുറിച്ച് ജാഫര്‍ പ്രതികരിച്ചത്. തന്റെ ട്വിറ്ററിലാണ് താരം ഇത്തരത്തില്‍ കുറിച്ചത്.

പുജാരയുടെ ബാറ്റിംഗിനെ പ്രകീര്‍ത്തിച്ച സംസാരിച്ച ഹാരിസ് താരം പല ബോഡി ബ്ലോയും കൊണ്ട ശേഷവും ബാറ്റിംഗ് തുടര്‍ന്നത് ഓസ്ട്രേലിയയ്ക്കാരുടെ പോരാട്ട വീര്യം പോലെയാണ് തനിക്ക് തോന്നിയതെന്ന് ഹാരിസ് പറഞ്ഞിരുന്നു. മത്സരത്തില്‍ മൂന്ന് വിക്കറ്റ് വിജയം കരസ്ഥമാക്കി ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കുകയായിരുന്നു.

അഡിലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ശേഷം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവാണ് പരമ്പരയില്‍ കണ്ടത്. പ്രധാന താരങ്ങള്‍ പലരുമില്ലാതെയാണ് ഇന്ത്യ തങ്ങളുടെ വിജയം പിടിച്ചെടുത്തത്.

ഇന്ത്യയെക്കാള്‍ മികച്ച ടീം മുംബൈ ഇന്ത്യന്‍സെന്ന് മൈക്കല്‍ വോണ്‍, എല്ലാ ടീമുകള്‍ക്കും വിദേശ താരങ്ങളെ കളിപ്പിക്കുവാനുള്ള അവസരം ഇല്ലെന്ന് പറഞ്ഞ് വസീം ജാഫര്‍

ഇന്ത്യയെക്കാള്‍ മികച്ച ടി20 ടീം മുംബൈ ഇന്ത്യന്‍സെന്ന് പ്രതികരിച്ച് മൈക്കല്‍ വോണ്‍. തന്റെ ട്വിറ്ററിലൂടെ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷമാണ് മുന്‍ ഇംഗ്ലണ്ട് നായകന്റെ പ്രതികരണം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-1ന് പിന്നിലാണ്.

India

ഈ ട്വീറ്റിന് വസീം ജാഫര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. വിദേശ താരങ്ങളെ കളിപ്പിക്കുവാനുള്ള അവസരം എല്ലാ ടീമുകള്‍ക്കും ലഭിയ്ക്കുന്നില്ല എന്നായിരുന്നു വോണിനുള്ള വസീം ജാഫറിന്റെ മറുപടി.

മറ്റു രാജ്യങ്ങളിലെ പൗരന്മാരായ താരങ്ങള്‍ പിന്നീട് ഇംഗ്ലണ്ട് പൗരത്വമെടുത്ത് കളിക്കുന്നതിനെക്കുറിച്ചാണ് വസീം ജാഫറിന്റെ പ്രതികരണം. ഇന്നലത്തെ ഇംഗ്ലണ്ടിനായി മികവ് പുലര്‍ത്തിയ രണ്ട് താരങ്ങള്‍ ഇപ്രകാരം വിദേശ പൗരന്മാരായിരുന്നു.

ഇന്നലെ കളിച്ച ഇംഗ്ലണ്ട് ടീമില്‍ അഞ്ച് താരങ്ങള്‍ വിദേശികളായിരുന്നുവെന്നതാണ് വസീമിന്റെ ട്വീറ്റിന്റെ ഉള്ളടക്കം. ഓയിന്‍ മോര്‍ഗന്‍(അയര്‍ലണ്ട്), ജേസണ്‍ റോയ്(ദക്ഷിണാഫ്രിക്ക), ജോഫ്ര ആര്‍ച്ചര്‍(ബാര്‍ബഡോസ്), ക്രിസ് ജോര്‍ദ്ദന്‍(ബാര്‍ബഡോസ്), ബെന്‍ സ്റ്റോക്സ്(ന്യൂസിലാണ്ട്) എന്നിവരെയാണ് വസീം ജാഫര്‍ പരാമര്‍ശിച്ചത്.

ഉത്തരാഞ്ചല്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുവാന്‍ വസീം ജാഫര്‍, ഒരു വര്‍ഷത്തെ കരാര്‍

ഉത്തരാഞ്ചലിനെ 2020-21 ആഭ്യന്തര സീസണില്‍ കോച്ച് ചെയ്യുന്നതിനുള്ള കരാര്‍ ഒപ്പുവെച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഈ വര്‍ഷം മാര്‍ച്ചില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരമാണ് വസീം ജാഫര്‍. രഞ്ജി ക്രിക്കറ്റില്‍ പന്ത്രണ്ടായിരത്തിലധികം റണ്‍സാണ് ജാഫര്‍ നേടിയിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യമായിട്ടാവും വസീം ജാഫര്‍ ഒരു ടീമിനെ പരിശീലിപ്പിക്കുന്നത്.

ഇന്ത്യയ്ക്കായി 31 ടെസ്റ്റുകളിലും രണ്ട് ഏകദിനത്തിലും കളിച്ചിട്ടുള്ള താരം ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് 2000ല്‍ തന്റെ അരങ്ങേറ്റം നടത്തിയത്. 2008ല്‍ ആണ് അവസാനമായി താരം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. വിന്‍ഡീസിനെതിരെ നേടിയ 212 ആണ് താരത്തിന്റെ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവര്‍ക്കെതിരെയും താരം ശതകങ്ങള്‍ നേടിയിട്ടുണ്ടായിരുന്നു.

തനിക്ക് ദൈര്‍ഘ്യമേറിയ കരാര്‍ ആവശ്യമില്ലായിരുന്നുവെന്നും അതിനാല്‍ തന്നെ ഒരു വര്‍ഷത്തെ കരാറുമായി മുന്നോട്ട് പോകുകയാണെന്ന് ജാഫര്‍ വ്യക്തമാക്കി. പല ടീമുകളും തന്നെ കോച്ചിംഗ് റോളിനായി സമീപിച്ചുവെങ്കിലും ഉത്തരാഞ്ചലിന്റെ വീക്ഷണമാണ് തനിക്ക് ഏറെ ഇഷ്ടമായതെന്നും വസീം ജാഫര്‍ വ്യക്തമാക്കി.

പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചത് ബൗളർമാർക്ക് വലിയ തിരിച്ചടിയെന്ന് വസിം ജാഫർ

പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ച ഐ.സി.സിയുടെ തീരുമാനം ബൗളർമാർക്ക് കനത്ത തിരിച്ചടിയാണെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്നാണ് അനിൽ കുംബ്ലെയുടെ നേതൃത്തിലുള കമ്മിറ്റി താത്കാലികമായി ഉമിനീർ ഉപയോഗിക്കുന്നത് നിരോധിക്കാൻ ഐ.സി.സിയോട് ശുപാർശ ചെയ്തത്.

ക്രിക്കറ്റിൽ ബാറ്റ്സ്മാനും ബൗളറും തമ്മിലുള്ള സമതുലിതാവസ്ഥ നിലനിർത്താൻ ഐ.സി.സി ഇടപെടണമെന്നും വസിം ജാഫർ പറഞ്ഞു. ഐ.സി.സി ഉമിനീർ നിരോധിച്ചത് ബൗളർമാർക്ക് പന്തിന്റെ തിളക്കം കൂട്ടുന്നതിന് വെല്ലുവിളിയാണെന്നും ഇത് ബാറ്റ്സ്മാൻമാർക്ക് കാര്യങ്ങൾ എളുപ്പമാക്കുമെന്നും വസിം ജാഫർ പറഞ്ഞു.

ഐ.സി.സി ടെസ്റ്റ് മത്സരങ്ങളിൽ രണ്ട് പുതിയ പന്തുകൾ ഉപയോഗിക്കാനുള്ള അവസരം നൽകണമെന്നും പിച്ചുകൾ ഒരുക്കുമ്പോൾ ബൗളർമാരെയും ബാറ്റ്സ്മാൻമാരെയും ഒരുപോലെ പിന്തുണക്കുന്ന പിച്ചുകൾ ഒരുക്കണമെന്നും വസിം ജാഫർ പറഞ്ഞു.

രഞ്ജി ഇതിഹാസത്തെ ബാറ്റിംഗ് കോച്ചായി നിയമിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്

രഞ്ജി ക്രിക്കറ്റിലെ ഇതിഹാസ താരം വസീം ജാഫറിനെ ബാറ്റിംഗ് കോച്ചായി നിയമിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്. പുതിയ കിംഗ്സ് ഇലവന്‍ കോച്ചായ അനില്‍ കുംബ്ലെ ആണ് താരത്തിനെ ഈ കരാറിലേക്ക് എത്തിച്ചതെന്നാണ് അറിയുവാന്‍ കഴിയുന്നത്. വിദര്‍ഭയ്ക്കായി ഇപ്പോളും കളിക്കുന്ന വസീം ജാഫര്‍ 150 രഞ്ജി മത്സരങ്ങള്‍ കളിച്ചിട്ടുള്ള ആദ്യത്തെ താരമാണ്. ഇന്ത്യയ്ക്കായി 31 ടെസ്റ്റും രണ്ട് ഏകദിനവും താരം കളിച്ചിട്ടുണ്ട്. കുംബ്ലെ ആണ് തന്നെ സമീപിച്ചതെന്നും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യയ്ക്കായി കളിക്കാനായത് വലിയ നേട്ടമായി കരുതുന്ന താന്‍ ഈ അവസരം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്ന് പറഞ്ഞു.

നിലവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അക്കാഡമിയില്‍ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ച് വരുകയാണ് വസീം ജാഫര്‍. ടീമിന്റെ ബൗളിംഗ് കോച്ചായി സുനില്‍ ജോഷിയും ബാറ്റിംഗ് ഫീല്‍ഡിംഗ് കോച്ചായി ജോണ്ടി റോഡ്സുമാണ് എത്തുന്നത്.

വസീം ജാഫറിനെ അക്കാഡമി ബാറ്റിംഗ് കോച്ചായി നിയമിച്ച് ബംഗ്ലാദേശ്

ഇന്ത്യയുടെ പ്രാദേശിക ക്രിക്കറ്റിലെ ഇതിഹാസ താരമായ വസീം ജാഫറിനു ഇനി പുതിയ ദൗത്യം. ബംഗ്ലാദേശിന്റെ ധാക്കിയിലെ ഹൈ പെര്‍ഫോമന്‍സ് അക്കാഡമിയില്‍ താരത്തിനെ ബാറ്റിംഗ് കോച്ചായി നിയമിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്. ഇന്ത്യയ്ക്കായി 31 ടെസ്റ്റുകളില്‍ നിന്ന് 5 ശതകവും 11 അര്‍ദ്ധ ശതകവും നേടിയ താരം രണ്ട് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ ആറ് മാസത്തോളം താരം ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്കൊപ്പം അക്കാഡമിയില്‍ ചിലവഴിക്കുമെന്നാണ് അറിയുന്നത്.

ധാക്കയില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ അബഹാനി ലിമിറ്റഡിനു വേണ്ടി കളിയ്ക്കാന്‍ താരം എത്തിയപ്പോളാണ് ബോര്‍ഡ് താരത്തിനെ ഈ ഓഫറുമായി സമീപിച്ചത്. താരത്തവുമായി നെറ്റ് സെഷനില്‍ ഏര്‍പ്പെട്ട സൗമ്യ സര്‍ക്കാരിനു ‍ധാക്ക പ്രീമിയര്‍ ലീഗില്‍ ഒരു ശതകവും രണ്ട് ഇരട്ട ശതകവും നേടുന്നതിനു സഹായിച്ചിരുന്നു. ഇതെല്ലാമാണ് താരത്തിനു ഇത്തരം ഓഫര്‍ നല്‍കുവാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചത്.

പ്രായം കൂടും തോറും വീര്യം കൂടും വസീം ജാഫര്‍

രഞ്ജി ട്രോഫിയില്‍ ഏറ്റവും അധികം റണ്‍സ് നേടിയിട്ടുള്ള താരമാണ് വസീം ജാഫര്‍. 1996/97 സീസണില്‍ രഞ്ജി അരങ്ങേറ്റം കുറിച്ച വസീം രഞ്ജിയില്‍ റണ്‍ അടിച്ച് കൂട്ടി മുന്നേറുകയാണ്. ഇപ്പോള്‍ മറ്റൊരു ഏഷ്യന്‍ റെക്കോര്‍ഡ് കൂടി വസീം സ്വന്തമാക്കിയിരിക്കുകയാണ്. 40 വയസ്സ് കഴിഞ്ഞ ശേഷം ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റില്‍ ഒന്നിലധികം ഇരട്ട ശതകം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരവും ഏഷ്യന്‍ താരവുമെന്ന നേട്ടമാണ് ഇന്നലെ ഉത്തരാഖണ്ഡില്‍ നേടിയ ഇരട്ട ശതകത്തിലൂടെ വസീം ജാഫര്‍ സ്വന്തമാക്കിയത്.

ഇന്നലെ ഉത്തരാഖണ്ഡിനെതിരെ 206 റണ്‍സ് നേടി വസീം പുറത്തായപ്പോള്‍ കഴിഞ്ഞ വര്‍ഷം റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ 286 എന്ന പടുകൂറ്റന്‍ ഇരട്ട ശതകമാണ് വസീം നേടിയത്.

ജഡേജയും അശ്വിനും പുറത്തിരിക്കുന്നത് ദുഃഖകരം: വസീം ജാഫര്‍

ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ജഡേജയും അശ്വിനും പുറത്തിരിക്കുന്നത് ഒരു കടുത്ത തീരുമാനമെന്ന് അഭിപ്രായപ്പെട്ട് വസീം ജാഫര്‍. ഇരുവരും കാലംതെളിയിച്ച കളിക്കാരാണ് എന്നാല്‍ തന്നെ നിലവിലെ ടീമില്‍ അവര്‍ക്ക് സ്ഥാനമില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഏകദിനങ്ങളിലും ടി20യിലും ജഡേജയെയും അശ്വിനെക്കാളും ഉപകാരപ്രദം റിസ്റ്റ് സ്പിന്നര്‍മാരാണെന്ന മാനേജ്മെന്റിന്റെ ബോധ്യമാണ് ഇരുവരെയും പുറത്തിരിത്തുവാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

ചഹാലിന്റെയും കുല്‍ദീപിന്റെയും പ്രകടനം മാനേജ്മെന്റ് തീരുമാനം ശരി വയ്ക്കുന്നതാണെന്നും വസീം ജാഫര്‍ പറഞ്ഞു. എന്ത് തന്നെയായാലും വിജയം ആണ് പ്രധാനം അത് ഇപ്പോള്‍ ഇന്ത്യന്‍ ടീം നേടുന്നുണ്ട് എന്നാണ് വസീം പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version