ലങ്കാഷയര്‍ വിട്ട് സീസൺ അവസാനം അലെക്സ് ഡേവിസ് വാര്‍വിക്ക്ഷയറിൽ ചേരും

ദി ഹണ്ട്രെഡിൽ സത്തേൺ ബ്രേവിന് വേണ്ടി കളിക്കുന്ന അലെക്സ് ഡേവിസ് വാര്‍വിക്ക്ഷയറിൽ ചേരും. സീസൺ അവസാനത്തോടെയാണ് ലങ്കാഷയറിൽ നിന്ന് ഈ വിക്കറ്റ് കീപ്പര്‍ താരത്തിന്റെ നീക്കം. 2012ൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ഡേവിസ് 4682 റൺസാണ് നേടിയിട്ടുള്ളത് കൗണ്ടി ക്രിക്കറ്റിൽ. ഇത് കൂടാതെ ടി20 ക്രിക്കറ്റിൽ 1699 റൺസും ഡേവിസ് നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലേക്കെത്തുവാന്‍ തനിക്ക് ഈ പുതിയ ഉദ്യമത്തിലൂടെ സാധ്യമാകുമെന്നാണ് കരുതുന്നതെന്നും അലെക്സ് വ്യക്തമാക്കി. ലങ്കാഷയറിലുള്ള സമയം താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്നും എന്നാൽ പുതിയ ദൗത്യത്തെ താനുറ്റുനോക്കുന്നുവെന്നും കാറെ സൂചിപ്പിച്ചു.

കാര്‍ലോസ് ബ്രാത്‍വൈറ്റ് കോവിഡ് പോസിറ്റീവ്

ടി20 ബ്ലാസ്റ്റിൽ വാര്‍വിക്ക്ഷയര്‍ താരം കാര്‍ലോസ് ബ്രാത്‍വൈറ്റ് കോവിഡ് പോസിറ്റീവ്. ഈ സീസണിൽ 104 റൺസും 18 വിക്കറ്റും നേടി മികച്ച പ്രകടനം ആണ് താരം പുറത്തെടുത്തിട്ടുള്ളത്. ടീമിന്റെ തന്നെ വിക്കറ്റ് നേട്ടക്കാരിൽ ഒന്നാമനായ താരത്തിനെ നഷ്ടമാകുന്നത് വാര്‍വിക്ക്ഷയറിന് വലിയ തിരിച്ചടിയാണ്. യോര്‍ക്ക്ഷയറിനെതിരെ ജൂൺ 30ലെ മത്സരത്തിൽ 2 ഓവറിൽ ഏഴ് റൺസ് വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടിയ താരത്തിന്റെ പ്രകടനത്തിന് കളിയിലെ താരമായും കാര്‍ലോസ് ബ്രാത്‍വൈറ്റ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിലവിൽ ടി20 ബ്ലാസ്റ്റിൽ ഗ്ലാമോര്‍ഗന്റെ നിക്ക് സെല്‍മാന്‍, സസ്സെക്സിന്റെ ടോം ക്ലാര്‍ക്ക് എന്നിവരും കോവിഡ് പോസിറ്റീവായി മാറിയിരുന്നു.

ഹനുമ വിഹാരി കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി എത്തുന്നു, വാര്‍വിക്ക്ഷയറുമായി കരാര്‍

ഇന്ത്യന്‍ ടെസ്റ്റ് താരം ഹനുമ വഹാരി കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി എത്തുന്നു. ഇംഗ്ലീഷ് കൗണ്ടിയായ വാര്‍വിക്ക്ഷയറുമായാണ് താരം കരാറിലെത്തിയിരിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ട് മുതല്‍ താരം ടീമിന് വേണ്ടി കളിക്കാനുണ്ടാകും.

ഫസ്റ്റ് ക്ലാസ്സില്‍ 56.75 ശരാശരിയുള്ള താരം 21 ശതകങ്ങളും 302 നോട്ട്ഔട്ട് എന്ന ഉയര്‍ന്ന സ്കോറും നേടിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ ടെസ്റ്റ് പര്യടനത്തിനിടെ പരിക്കേറ്റുവെങ്കിലും മത്സരം സമനിലയിലാക്കുവാന്‍ താരം പുറത്തെടുത്തു വീരോചിതമായ ഇന്നിംഗ്സ് താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.

2020 സീസണിന് ശേഷം ടിം ആംബ്രോസിന്റെ വിരമിക്കല്‍ തീരുമാനം

ഇംഗ്ലണ്ടിലെ ഈ സീസണിന് ശേഷം തന്റെ വിരമിക്കലുണ്ടാകുമെന്ന് അറിയിച്ച് മുന്‍ ഇംഗ്ലണ്ട് താരം ടിം ആംബ്രോസ്. വാര്‍വിക്ക്ഷയറിന് വേണ്ടിയാണ് കൗണ്ടിയില്‍ താരം ഇപ്പോള്‍ കളിക്കുന്നത്. 2001ല്‍ സസ്സെക്സില്‍ തന്റെ കരിയര്‍ ആരംഭിച്ച ടിം പിന്നീട് 2006ല്‍ വാര്‍വിക്ക്ഷയറിലേക്ക് മാറുകയായിരുന്നു.

വിവിധ ഫോര്‍മാറ്റുകളിലായി നാല് കിരീടങ്ങള്‍ നേടിയ താരം ഇംഗ്ലണ്ടിനായി 11 ടെസ്റ്റുകളിലും 5 ഏകദിനങ്ങളിലും ഒരു ടി20 മത്സരത്തിലും കളിച്ചിട്ടുണ്ട്. വാര്‍വിക്ക്ഷയറിന് വേണ്ടി ഏറ്റവും അധികം കീപ്പിംഗ് പുറത്താക്കലുകള്‍ നടത്തിയ രണ്ടാമത്തെ താരമാണ് ടിം ആംബ്രോസ്. 2008ല്‍ ന്യൂസിലാണ്ടിനെതിരെ ഹാമിള്‍ട്ടണിലാണ് ആംബ്രോസിന്റെ അരങ്ങേറ്റം. തന്റെ രണ്ടാം ടെസ്റ്റില്‍ താരം ശതകം നേടിയിരുന്നു.

വാര്‍വിക്ക്ഷയറുമായുള്ള കരാര്‍ പുതുക്കി ഇയാന്‍ ബെല്‍

വാര്‍വിക്ക്ഷയറുമായുള്ള തന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് പുതുക്കി മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്‍. 2021 സീസണ്‍ വരെ താരം കൗണ്ടിയ്ക്കായി കളിക്കുമെന്നാണ് അറിയുന്നത്. ഇയാന്‍ ബെല്‍ അവസാനമായി ഒരു ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത് 2018 സെപ്റ്റംബറിലാണ്. ഇതുവരെ വാര്‍വിക്ക്ഷയറിനൊപ്പം എല്ലാ ഫോര്‍മാറ്റിലുമായി ആറ് കിരീടം ആണ് താരം നേടിയിട്ടുള്ളത്.

2019 സീസണ്‍ പരിക്ക് മൂലം താരത്തിന് നഷ്ടമായിരുന്നു. അതെ സമയം ടീമിന്റെ സെക്കന്‍ഡ് ഇലവന് വേണ്ടി താരം കഴിഞ്ഞ ജൂലൈയില്‍ കളിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ 287 മത്സരങ്ങളാണ് ഇയാന്‍ ബെല്‍ ഇംഗ്ലണ്ടിനായി കളിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിന് വേണ്ടി ആഷസ് അഞ്ച് തവണ നേടിയിട്ടുള്ള മൂന്ന് താരങ്ങളില്‍ ഒരാളാണ് ഇയാന്‍ ബെല്‍.

118 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് ഇയാന്‍ ബെല്‍. എല്ലാ ഫോര്‍മാറ്റിലുമായി താരം 26 ശതകങ്ങള്‍ നേടിയിട്ടുണ്ട്.

ടിം ബ്രെസ്നന് വാര്‍വിക്ക്ഷയര്‍ കരാര്‍

മുന്‍ ഇംഗ്ലണ്ട് താരം ടിം ബ്രെസ്നന് രണ്ട് വര്‍ഷത്തെ കൗണ്ടി കരാര്‍ നല്‍കി വാര്‍വിക്ക്ഷയര്‍. 2022 വരെയുള്ള കരാര്‍ ആദ്യ ഘട്ടത്തില്‍ ലോണ്‍ അടിസ്ഥാനത്തിലാണ്. ഇതിന് ആദ്യം ഇംഗ്ലണ്ട് ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. 19 വര്‍ഷത്തെ യോര്‍ക്ക്ഷയറുമായുള്ള ടിം ബ്രെസ്നന്റെ ബന്ധം ആണ് ഇതോടെ അവസാനിക്കുന്നത്.

2003ല്‍ അരങ്ങേറ്റം കുറിച്ച താരം അവിടെ 2014, 2015 സീസണുകളിലെ കിരീട നേടത്തില്‍ സുപ്രധാന പങ്കുവഹിച്ച താരമാണ്. യോര്‍ക്ക്ഷയറിന് വേണ്ടി 199 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 557 വിക്കറ്റുകളും 173 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 173 വിക്കറ്റുകളുമാണ് താരം നേടിയിട്ടുള്ളത്.

Exit mobile version