രഞ്ജി ട്രോഫി ഫൈനൽ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും

ഈ സീസണിലെ രഞ്ജി ട്രോഫി ഫൈനൽ മാർച്ച് 10 മുതൽ 14 വരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) തിങ്കളാഴ്ച അറിയിച്ചു. 41 തവണ ചാമ്പ്യന്മാരായ മുംബൈ ഫൈനലിൽ എത്തിയതിന് പിന്നാലെയാണ് ഫൈനൽ വേദി തീരുമാനം ആയത്‌. ഇത് 48-ാം തവണ ആണ് മുംബൈ ഫൈനലിന് യോഗ്യത നേടുന്നത്.

ഏകപക്ഷീയമായ സെമിഫൈനലിൽ തമിഴ്‌നാടിനെ ഇന്നിംഗ്‌സിനും 70 റൺസിനും തോൽപ്പിച്ചാണ് മുംബൈ ഫൈനലിൽ പ്രവേശിച്ചത്. നാഗ്പൂരിലെ വിസിഎ ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ വിദർഭയും മധ്യപ്രദേശും തമ്മിൽ ഏറ്റുമുട്ടുകയാണ്‌. ഈ മത്സരത്തിലെ വിജയിയെ ആകും മുംബൈ നേരിടുക.

വാങ്കഡെ തനിക്ക് ഏറ്റവും സ്പെഷ്യൽ ആയ വേദി ആണ് എന്ന് രോഹിത് ശർമ്മ

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം തനിക്ക് ഏറ്റവും സ്പെഷ്യൽ ആയ വേദി ആണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മുംബൈയിൽ വെച്ച് ശ്രീലങ്കയെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു രോഹിത് ശർമ്മ. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ കൂടിയ രോഹിത് ശർമ്മ ഏറെ മത്സരങ്ങൾ കളിച്ചിട്ടുള്ള വേദിയാണ് ഇത്.

“വാങ്കഡെ ഒരു സ്പെഷ്യൽ വേദിയാണ്, എന്റെ ഏറ്റവും മികച്ച വേദി. ഞാൻ ഇന്ന് ഒരു ക്രിക്കറ്റ് കളിക്കാരൻ ആയത് വാങ്കഡെയിൽ നടന്നതും ഞാൻ അവിടെ നിന്ന് പഠിച്ചതും കൊണ്ടാണ്. അതിനാൽ അതിനെ മറികടക്കാൻ ഒന്നിനും കഴിയില്ല.” രോഹിത് പറഞ്ഞു.

“മുംബൈക്കാർ അവരുടെ ക്രിക്കറ്റിനെ സ്നേഹിക്കുന്നു, നിങ്ങൾക്ക് വാങ്കഡെ സ്റ്റേഡിയത്തിലെ ബഹളം കാണാം, അത് ഭ്രാന്തമാണ്. സ്റ്റേഡിയത്തിൽ ആ ചെറിയ സോണുകൾ ഉണ്ട്, പ്രത്യേകിച്ച് ആ നോർത്ത് സ്റ്റാൻഡ്, വാങ്കഡെയിലെ ഏറ്റവും പ്രശസ്തമായ സ്റ്റാൻഡ് നിങ്ങൾക്കറിയാം, അവിടെ വരുന്ന ആളുകൾ യഥാർത്ഥ ക്രിക്കറ്റ് ആരാധകരാണ്, ”രോഹിത് ഐസിസിയോട് പറഞ്ഞു.

സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിമ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ അനാച്ഛാദനം ചെയ്യും

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിമ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നാളെ അനാച്ഛാദനം ചെയ്യും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിന്റെ തലേന്ന് ആകും അനാച്ഛാദനം ചെയ്യുന്നത്. സച്ചിന്റെ 50-ാം ജന്മദിനവുമായി ബന്ധപ്പെട്ട് ആയിരുന്നു സച്ചിന്റെ പ്രതിമ സ്ഥാപിക്കാനുള്ള പ്രഖ്യാപനം വന്നത്. സ്റ്റേഡിയത്തിനുള്ളിലെ സച്ചിൻ ടെണ്ടുൽക്കർ സ്റ്റാൻഡിനോട് ചേർന്നാണ് പ്രതിന സ്ഥാപിച്ചിരിക്കുന്നത്.

അനാച്ഛാദന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സച്ചിൻ ടെണ്ടുൽക്കർ, ബിസിസിഐ സെക്രട്ടറി ജയ് ഷാ, ട്രഷറർ ആശിഷ് ഷെലാർ, മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ (എംസിഎ) ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ പ്രമുഖർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാങ്കഡേയെ സ്വിമ്മിംഗ് പൂളെന്ന് വിശേഷിപ്പിച്ച് യൂസുവേന്ദ്ര ചഹാല്‍

രാജസ്ഥാന്‍ ആദ്യ കളിച്ച പൂനെയിലും രണ്ടാം മത്സരത്തിൽ കളിച്ച ഡിവൈ പാട്ടിൽ സ്പോര്‍ട്സ് അക്കാഡമിയിലും ഡ്യൂ പ്രശ്നം ഉണ്ടാക്കിയില്ലെന്നും എന്നാൽ വാങ്കഡേയിൽ ഇതാവില്ല സ്ഥിതിയെന്നും പറഞ്ഞ് യൂസുവേന്ദ്ര ചഹാല്‍.

അടുത്ത മത്സരം കളിക്കുന്നത് വാങ്കഡേ സ്റ്റേഡിയത്തിലാണെന്നും അതിനെ സ്വിമ്മിംഗ് പൂള്‍ എന്നുമാണ് ചഹാല്‍ വിശേഷിപ്പിച്ചത്.

വാങ്കഡേ സ്റ്റേഡിയം ക്വാറന്റീന്‍ സൗകര്യമാക്കി മാറ്റും

മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന് കീഴിലുള്ള വാങ്കഡേ സ്റ്റേഡിയം ക്വാറന്റീന്‍ സൗകര്യമാക്കി മാറ്റുവാന്‍ നിര്‍ദ്ദേശം. ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം വന്നതിനാലാണ് ഇത്. ഇന്ത്യയില്‍ കോവിഡ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലെ മുംബൈയിലാണ്.

വാങ്കഡേ സ്റ്റേഡിയം മാത്രമല്ല സംസ്ഥാനത്തെ സ്ഥിതി ഗുരുതരമായതിനാല്‍ ക്ലബുകള്‍ , ഹോട്ടലുകള്‍ , ലോഡ്ജുകള്‍ , കല്യാണ ഹാളുകള്‍ എന്നിങ്ങനെ ഉപയോഗിക്കുവാനാകുന്ന എല്ലാ സൗകര്യങ്ങളും ഉടനടി വിട്ട് നല്‍കണമെന്നാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം. ഈ പറഞ്ഞ സ്ഥലങ്ങളില്‍ ലക്ഷണങ്ങളില്ലാത്ത എന്നാല്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കമുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നതിന് വേണ്ടിയുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയത്.

മേല്‍പ്പറഞ്ഞതിന് വിസമ്മതിക്കുന്ന വ്യക്തികള്‍ക്കെതിരെ ഐപിസി 188 വകുപ്പ് പ്രകാരം കേസ് എടുക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്. മുംബൈയിലെ ധാരാവി ചേരിയില്‍ ആയിരക്കണക്കിന് ആളുകളാണ് കോവിഡ് ബാധിച്ച് കഴിയുന്നത്.

നേരത്തെ ഈഡന്‍ ഗാര്‍ഡന്‍സ് വിട്ട് നല്‍കുവാന്‍ ഒരുക്കമാണെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് പറഞ്ഞിരുന്നു.

Exit mobile version