ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 സ്ക്വാഡ് പ്രഖ്യാപിച്ച് ശ്രീലങ്ക

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 സ്ക്വാഡ് ശ്രീലങ്ക പ്രഖ്യാപിച്ചു. വനിന്‍ഡു ഹസരംഗയും ഭാനുക രാജപക്സയും ടീമിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഹസരംഗ ഇന്ത്യയ്ക്കെതിരെയുള്ള സ്ക്വാഡിൽ ഇടം പിടിച്ചുവെങ്കിലും താരം കോവിഡ് കാരണം മത്സരിച്ചിരുന്നില്ല. അതേ സമയം ഭാനുക രാജപക്സയെ ഫിറ്റ്നെസ്സ് ഇല്ലെന്ന് കാര്യത്താലാണ് ഒഴിവാക്കിയത്.

ഇരു താരങ്ങളും ഐപിഎലില്‍ മികച്ച പ്രകടനം ആണ് പുറത്തെടുത്തത്. ഹസരംഗയ്ക്ക് പര്‍പ്പിള്‍ ക്യാപ് ഒരു വിക്കറ്റ് വ്യത്യാസത്തിലാണ് നഷ്ടമായത്. അതേ സമയം രാജപക്സ മികച്ച രീതിയിലാണ് പഞ്ചാബിന് വേണ്ടി കാമിയോ റോളിൽ പ‍ഞ്ചാബിനായി തിളങ്ങിയത്.

ശ്രീലങ്ക: Dasun Shanaka (C), Pathum Nissanka, Danushka Gunathilaka, Kusal Mendis, Charith Asalanka, Bhanuka Rajapaksa, Nuwanidu Fernando, Lahiru Madushanka, Wanindu Hasaranga, Chamika Karunaratne, Dushmantha Chameera, Kasun Rajitha, Nuwan Thushara, Matheesha Pathirana, Ramesh Mendis, Maheesh Theekshana, Praveen Jayawickrama, Lakshan Sandakan

ഹസരംഗയും കുൽദീപും വിക്കറ്റ് നേടുന്നതിൽ തനിക്ക് സന്തോഷം – ചഹാൽ

ഐപിഎലില്‍ ബഹു ഭൂരിപക്ഷം സമയവും പര്‍പ്പിള്‍ ക്യാപ്പിന് അര്‍ഹനായിരുന്നത് യൂസുവേന്ദ്ര ചഹാല്‍ ആയിരുന്നുവെങ്കിലും ആര്‍സിബി താരം വനിന്‍ഡു ഹസരംഗ വിക്കറ്റ് വേട്ടയിൽ താരത്തിനൊപ്പമെത്തുകയും മികച്ച എക്കണോമിയുടെ ബലത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തുവെങ്കിലും ഇന്നലെ ലക്നൗവിനെതിരെയുള്ള മത്സരത്തിൽ നേടിയ വിക്കറ്റിന്റെ ബലത്തിൽ ചഹാല്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു.

എന്നാൽ വനിന്‍ഡു ഹസരംഗ വിക്കറ്റ് നേടുന്നതിൽ തനിക്ക് സന്തോഷമേയുള്ളുവെന്നും താരം തനിക്ക് സഹോദര തുല്യനാണെന്നും ചഹാല്‍ വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ ഇരുവരും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയായിരുന്നു കളിച്ചത്.

അത് പോലെ തന്നെ ഇന്ത്യന്‍ ടീമിൽ ഒരു കാലത്ത് തന്റെ സ്പിന്‍ പാര്‍ട്ണര്‍ ആയിരുന്നു കുൽദീപും വിക്കറ്റ് നേടുന്നതിൽ തനിക്ക് സന്തോഷമാണെന്ന് ചഹാല്‍ സൂചിപ്പിച്ചു.

ഐപിഎലില്‍ അഞ്ച് ശ്രീലങ്കന്‍ താരങ്ങള്‍ കളിക്കുന്നു, അവരെല്ലാം മികച്ച രീതിയിൽ കളിക്കുന്നതും സന്തോഷം നൽകുന്നു – ഹസരംഗ

ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തിൽ ആര്‍സിബിയുടെ വിജയത്തിൽ പ്രധാനിയായത് അഞ്ച് വിക്കറ്റ് നേടിയ ഹസരംഗയായിരുന്നു.ഐപിഎലില്‍ അഞ്ച് ശ്രീലങ്കന്‍ താരങ്ങള്‍ കളിക്കുന്നതും അവരെല്ലാം മികച്ച രീതിയിൽ കളിക്കുന്നതും തനിക്ക് സന്തോഷം നൽകുന്നുവെന്നാണ് മത്സരശേഷം പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം വനിന്‍ഡു ഹസരംഗ പ്രതികരിച്ചത്.

ഹസരംഗയ്ക്ക് പുറമെ മഹീഷ് തീക്ഷണ(ചെന്നൈ), ദുഷ്മന്ത ചമീര(ലക്നൗ), ഭാനുക രാജപക്സ(പഞ്ചാബ്), ചമിക കരുണാരത്നേ(കൊല്‍ക്കത്ത) എന്നിവരാണ് ഈ അഞ്ച് താരങ്ങള്‍. ഇതിൽ ചമിക ഒഴികെ മറ്റ് താരങ്ങള്‍ക്കെലാം മത്സരിക്കുവാന്‍ അവസരം ലഭിച്ചു. അവരെല്ലാം സ്വന്തം ടീമുകള്‍ക്കായി ശ്രദ്ധേയമായ പ്രകടനങ്ങളും പുറത്തെടുത്തു.

ഇതിൽ 10.75 കോടി രൂപയ്ക്ക് ആര്‍സിബി സ്വന്തമാക്കിയ വനിന്‍ഡു ഹസരംഗയാണ് ഏറ്റവും മൂല്യമേറിയ താരം. ചമീരയ്ക്ക് 2 കോടി ലഭിച്ചപ്പോള്‍ തീക്ഷണയെ 70 ലക്ഷത്തിനാണ് ചെന്നൈ സ്വന്തമാക്കിയത്. കരുണാരത്നേയും രാജപക്സും 50 ലക്ഷത്തിനാണ് ഐപിഎലിലേക്ക് എത്തിയത്.

ഹസരംഗയ്ക്ക് 5 വിക്കറ്റ്, ആര്‍സിബിയ്ക്ക് സൺറൈസേഴ്സിനെതിരെ 67 റൺസ് വിജയം

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ 67 റൺസ് വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 190 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സിന് 125 റൺസ് മാത്രമേ നേടാനായുള്ളു. 19.2 ഓവറിൽ സൺറൈസേഴ്സ് ഓള്‍ഔട്ട് ആകുകയായിരുന്നു.

Glennmaxwell

ആദ്യ പന്തിൽ ഒരു ബോള്‍ പോലും ഫേസ് ചെയ്യാത്ത കെയിന്‍ വില്യംസണിനെ ടീമിന് റണ്ണൗട്ട് രൂപത്തിൽ നഷ്ടമായപ്പോള്‍ അതേ ഓവറിൽ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെ ഗ്ലെന്‍ മാക്സ്വെൽ പുറത്താക്കി. 1/2 എന്ന നിലയിൽ നിന്ന് രാഹുല്‍ ത്രിപാഠിയും എയ്ഡന്‍ മാര്‍ക്രവും ടീമിനെ 50 റൺസ് കൂട്ടുകെട്ട് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഹസരംഗ 21 റൺസ് നേടിയ മാര്‍ക്രത്തെ വീഴ്ത്തി.

പിന്നീട് നിക്കോളസ് പൂരനായിരുന്നു രാഹുല്‍ ത്രിപാഠിയ്ക്ക് കൂട്ടായി എത്തിയത്. എന്നാൽ താരത്തിനും സ്കോര്‍ ബോര്‍ഡ് വേഗത്തിൽ ചലിപ്പിക്കുവാന്‍ സാധിക്കാതിരുന്നപ്പോള്‍ സൺറൈസേഴ്സിന് കാര്യങ്ങള്‍ പ്രയാസകരമായി മാറി. 38 റൺസ് കൂട്ടുകെട്ടിനെയും ഹസരംഗ തകര്‍ക്കുകയായിരുന്നു.

19 റൺസ് നേടിയ പൂരനെ ആണ് താരം വീഴ്ത്തിയത്. തന്റെ അടുത്ത ഓവറിൽ സുചിത്തിനെ പുറത്താക്കി ഹസരംഗ തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റ് നേടി. 58 റൺസ് നേടിയ ത്രിപാഠിയെ ഹാസൽവുഡ് പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു.

തന്റെ സ്പെല്ലിലെ അവസാന ഓവറിൽ ഹസരംഗ രണ്ട് വിക്കറ്റ് കൂടി നേടിയപ്പോള്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി താരം സ്പെൽ അവസാനിപ്പിക്കുകയായിരുന്നു. 18 റൺസാണ് താരം വഴങ്ങിയത്.

തന്റെ പ്രിയപ്പെട്ട ഫുട്ബോള‍‍ർ നെയ്മ‍ർ, അതിനാൽ ആ ആഘോഷം- വനിന്‍ഡു ഹസരംഗ

ഐപിഎലില്‍ ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി 4 വിക്കറ്റ് നേടി കൊല്‍ക്കത്തയുടെ നടുവൊടിച്ച വനിന്‍ഡു ഹസരംഗയുടെ ആഘോഷത്തെ കുറിച്ച് താരം. തന്റെ പ്രിയപ്പെട്ട ഫുട്ബോളര്‍ നെയ്മര്‍ ആണെന്നും അതിനാലാണ് അദ്ദേഹത്തിന്റെ ആഘോഷ ശൈലിയെന്നും ഇന്നലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം വാങ്ങിയ ശേഷം താരം വ്യക്തമാക്കി.

ഡ്യൂവിൽ പന്തെറികു പ്രയാസമാണെന്നും എന്നിട്ടും മികച്ച രീതിയിൽ പന്തെറിയുവാനായി എന്നതിൽ സന്തോഷം ഉണ്ടെന്നും വനിന്‍ഡു പറഞ്ഞു.

കൊല്‍ക്കത്തയെ വട്ടം ചുറ്റിച്ച് ഹസരംഗ, നാല് വിക്കറ്റ്

ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്തയുടെ മധ്യ നിരയിൽ നിര്‍ണ്ണായകമായ വിക്കറ്റുകള്‍ വീഴ്ത്തിയ ബാംഗ്ലൂര്‍ താരം ശ്രേയസ്സ് അയ്യര്‍, സുനിൽ നരൈന്‍, ഷെൽഡൺ ജാക്സൺ, ടിം സൗത്തി എന്നിവരുടെ വിക്കറ്റുകളാണ് നേടിയത്.

ആകാശ് ദീപ് മൂന്നും ഹര്‍ഷൽ പട്ടേൽ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ റസ്സൽ നേടിയ 25 റൺസാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്കോര്‍. 18.5 ഓവറിൽ കൊല്‍ക്കത്ത 128 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. പത്താം വിക്കറ്റിൽ 27 റൺസ് നേടിയ ഉമേഷ് യാദവ് – വരുൺ ചക്രവര്‍ത്തി കൂട്ടുകെട്ടാണ് കൊല്‍ക്കത്തയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

18 റൺസ് നേടിയ ഉമേഷ് യാദവ് പുറത്തായപ്പോള്‍ വരുൺ ചക്രവര്‍ത്തി പുറത്താകാതെ 10 റൺസ് നേടി.

കോവിഡ് മാറാതെ ഹസരംഗ, ഇന്ത്യയ്ക്കെതിരെ കളിക്കില്ല

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ വനിന്‍ഡു ഹസരംഗ കളിക്കില്ല. ഓസ്ട്രേലിയയിൽ കോവിഡ് ബാധിതനായ താരം ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. കോവിഡിൽ നിന്ന് താരം ഇതുവരെ മുക്തി നേടിയിട്ടില്ലെന്നാണ് അറിയുന്നത്.

ഏറ്റവും പുതിയ ടെസ്റ്റിലും താരം കോവിഡ് പോസിറ്റീവായി തന്നെ കണ്ടെത്തുകയായിരുന്നു. ശ്രീലങ്ക പ്രഖ്യാപിച്ച സ്ക്വാഡിൽ താരത്തിനെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ഈ സാഹചര്യത്തിൽ താരം പരമ്പരയിൽ കളിക്കില്ലെന്ന് ഉറപ്പായി.

വനിൻഡു ഹസരംഗ കോവിഡ് പോസിറ്റീവ്

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരംഗ കോവിഡ് പോസിറ്റീവ് ആയി. ഇതോടെ താരം ഇനി ടി20 പരമ്പരയിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്ട്രേലിയയ്ക്കായിരുന്നു വിജയം. രണ്ടാം മത്സരത്തിൽ സൂപ്പര്‍ ഓവറിലാണ് ശ്രീലങ്കയ്ക്ക് കാലിടറിയത്.

ഇന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരയിലെ മൂന്നാം മത്സരം. ഹസരംഗയ്ക്ക് പകരം ജെഫ്രി വാന്‍ഡെര്‍സേ ആയിരിക്കും ഇന്ന് മത്സരത്തിനിറങ്ങുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓസ്ട്രേലിയയിൽ കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ശ്രീലങ്കന്‍ താരമാണ് വനിന്‍ഡു.

നേരത്തെ കുശൽ മെന്‍ഡിസ്, ബുനുര ഫെര്‍ണാണ്ടോ എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.

ബെൻ മക്ഡർമട്ടിന് കന്നി അർദ്ധ ശതകം, ഓസ്ട്രേലിയയെ 149 റൺസിലൊതുക്കി ശ്രീലങ്ക

ആദ്യ ടി20യിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 149 റൺസ് നേടി ഓസ്ട്രേലിയ. 9 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ബെൻ മക്ഡര്‍മട്ട് നേടിയ 53 റൺസിന്റെ ബലത്തിലാണ് ഈ സ്കോര്‍ ഓസ്ട്രേലിയ നേടിയത്.

17 പന്തിൽ 30 റൺസ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസും 23 റൺസ് നേടിയ ജോഷ് ഇംഗ്ലിസും മാത്രമാണ് ഓസീസ് നിരയിൽ റൺസ് കണ്ടെത്തിയത്. ശ്രീലങ്കയ്ക്കായി വനിന്‍ഡു ഹസരംഗ 3 വിക്കറ്റും ദുഷ്മന്ത ചമീര, ബിനുര ഫെര്‍ണാണ്ടോ, ചമിക കരുണാരത്നേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

പൊരുതി നോക്കിയത് പൂരനും ഹെറ്റ്മ്യറും മാത്രം, വിന്‍ഡീസിനെതിരെ 20 റൺസ് വിജയവുമായി ശ്രീലങ്ക

ടി20 ലോകകപ്പിൽ വെസ്റ്റിന്‍ഡീസിന്റെ സെമി സാധ്യതകള്‍ ഇല്ലാതാക്കി ശ്രീലങ്ക. ഇന്ന് വിന്‍ഡീസിന് മുന്നിൽ 190 റൺസ് വിജയ ലക്ഷ്യം വെച്ച ശ്രീലങ്ക എതിരാളികളെ 169 റൺസിന് ഒതുക്കി 20 റൺസ് വിജയം സ്വന്തമാക്കുകയായിരുന്നു. 8 വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്.

നിക്കോളസ് പൂരനും ഷിമ്രൺ ഹെറ്റ്മ്യറും മാത്രമാണ് വിന്‍ഡീസ് നിരയിൽ റൺസ് കണ്ടെത്തിയത്. ഇവര്‍ക്ക് മറ്റു താരങ്ങളിൽ നിന്ന് യാതൊരുവിധത്തിലുമുള്ള പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ വിന്‍ഡീസിന്റെ പതനം വേഗത്തിലായി. 54 പന്തിൽ 81 റൺസാണ് ഹെറ്റ്മ്യര്‍ നേടിയത്. നിക്കോളസ് പൂരന്‍ 34 പന്തിൽ 46 റൺസ് നേടി.

വനിന്‍ഡു ഹസരംഗ പതിവു പോലെ മികച്ച സ്പെല്ലും നിര്‍ണ്ണായക വിക്കറ്റുകളും നേടി. 4 ഓവറിൽ 19 റൺസ് വഴങ്ങിയാണ് താരം 2 വിക്കറ്റ് നേടിയത്. ബിനൂര ഫെര്‍ണാണ്ടോ വിന്‍ഡീസ് ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ ക്രിസ് ഗെയിലിനെയും എവിന്‍ ലൂയിസിനെയും പുറത്താക്കിയാണ് വിന്‍ഡീസ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ചമിക കരുണാരത്നേയ്ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.

 

വനിന്‍ഡു ഹസരംഗ ടി20യിലെ ഒന്നാം നമ്പര്‍ ബൗളര്‍

ടി20 ലോകകകപ്പിലെ മികവാര്‍ന്ന് പ്രകടനത്തിന്റെ ബലത്തിൽ ടി20 ബൗളര്‍മാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ശ്രീലങ്കയുടെ വനിന്‍ഡു ഹസരംഗ. തബ്രൈസ് ഷംസിയെ മറികടന്നാണ് ഈ നേട്ടത്തിലേക്ക് ഹസരംഗ എത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ഹാട്രിക്ക് ഉള്‍പ്പെടെ 7 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റാണ് ഹസരംഗ ഇതുവരെ നേടിയിട്ടുള്ളത്.

18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ആന്‍റിക് നോര്‍ക്കിയ 7ാം സ്ഥാനത്തേക്കും 65 സ്ഥാനം മെച്ചപ്പെടുത്തി ദക്ഷിണാഫ്രിക്കയുടെ ഡ്വെയിന്‍ പ്രിട്ടോറിയസ് 34ാം സ്ഥാനത്തേക്കും 77 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബംഗ്ലാദേശിന്റെ ഷൊറിഫുള്‍ ഇസ്ലാം എന്നിവരാണ് മറ്റു പ്രധാന നേട്ടക്കാര്‍.

തബ്രൈസ് ഷംസി രണ്ടാം സ്ഥാനത്തും ആദിൽ റഷീദ് മൂന്നാം സ്ഥാനത്തുമാണുള്ളത്. റഷീദ് ഖാനും മുജീബ് ഉര്‍ റഹ്മാനും നാലും അഞ്ചും സ്ഥാനത്തുണ്ട്. ആദ്യ പത്തിൽ ഇന്ത്യയിൽ നിന്ന് ആരുമില്ല.

പൊരുതി വീണ് ശ്രീലങ്ക, നാലാം ജയവുമായി സെമി ഉറപ്പാക്കി ഇംഗ്ലണ്ട്

ജോസ് ബട്‍ലറുടെ 101 റൺസിന്റെ ബലത്തിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 163/4 എന്ന സ്കോര്‍ നേടിയ ഇംഗ്ലണ്ട് എതിരാളികളെ 137 റൺസിന് ഒതുക്കി 26 റൺസ് വിജയം നേടി. തുടക്കം പാളിയെങ്കിലും ശ്രീലങ്കയുടെ ആറാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ട് ക്യാമ്പിൽ ഭീതി പടര്‍ത്തിയ നിമിഷങ്ങള്‍ സമ്മാനിച്ച ശേഷം കീഴടങ്ങിയപ്പോള്‍ ടീം 19 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

ചരിത് അസലങ്കയും ഭാനുക രജപക്സയും അതിവേഗത്തിൽ സ്കോറിംഗിന് ശ്രമിച്ചുവെങ്കിലും ഇരുവരുടെയും വിക്കറ്റുകള്‍ വേഗത്തിൽ നഷ്ടമായതും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. കുറഞ്ഞ പന്തിൽ അസലങ്ക 21 റൺസും രജപക്സ 26 റൺസുമാണ് നേടിയത്.

76/5 എന്ന നിലയിലേക്ക് വീണ ശ്രീലങ്ക പിന്നീട് മത്സരത്തിൽ തങ്ങളുടെ സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. വനിന്‍ഡു ഹസരംഗയും ക്യാപ്റ്റന്‍ ദസുന്‍ ഷനകയും ആറാം വിക്കറ്റിൽ കസറിയപ്പോള്‍ ലങ്ക ഇംഗ്ലണ്ട് സ്കോറിന് അടുത്തേക്ക് എത്തി.

36 പന്തിൽ 53 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 21 പന്തിൽ 34 റൺസ് നേടിയ വനിന്‍ഡു ഹസരംഗയെ നഷ്ടമാകുമ്പോള്‍ 19 പന്തിൽ 35 റൺസായിരുന്നു ശ്രീലങ്ക നേടേണ്ടിയിരുന്നത്. അധികം വൈകാതെ ക്യാപ്റ്റന്‍ ദസുന്‍ ഷനകയും(26) പുറത്തായതോടെ ലങ്കയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

ഇംഗ്ലണ്ടിന് വേണ്ടി മോയിന്‍ അലി, ആദിൽ റഷീദ്, ക്രിസ് ജോര്‍ദ്ദന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.

 

Exit mobile version