വി.പി. സുഹൈർ ഇനി ജംഷഡ്‌പൂർ എഫ്‌സിയിൽ, ഖാലിദ് ജമീലുമായി വീണ്ടും കൈകോർക്കും



വരാനിരിക്കുന്ന സീസണിന് മുന്നോടിയായി ഇന്ത്യൻ ഫോർവേഡ് വി.പി. സുഹൈർ ജംഷഡ്‌പൂർ എഫ്‌സിയിൽ ചേരും. ഗോകുലം കേരള എഫ്‌സിയുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ സൗജന്യ കൈമാറ്റം. 32 വയസ്സുകാരനായ സുഹൈർ ഈ നീക്കത്തിലൂടെ പരിശീലകൻ ഖാലിദ് ജമീലിനൊപ്പം വീണ്ടും ഒരുമിക്കുകയാണ്. മുമ്പ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

ജമീലിന്റെ കീഴിൽ ഹൈലാൻഡേഴ്‌സിനായി 38 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും സുഹൈർ നേടിയിരുന്നു. കൊൽക്കത്തയിലെ പ്രമുഖ ക്ലബ്ബുകളായ മോഹൻ ബഗാനിലും ഈസ്റ്റ് ബംഗാളിലും കളിച്ചതിന് ശേഷമാണ് കഴിഞ്ഞ സീസണിൽ ഗോകുലം കേരളയിലൂടെ ഐ-ലീഗിലേക്ക് തിരിച്ചെത്തിയത്. 2024-25 ഐ-ലീഗ് സീസണിൽ 17 മത്സരങ്ങളിൽ നിന്ന് മൂന്ന് അസിസ്റ്റുകൾ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.

വിപി സുഹൈർ ഗോകുലം കേരളയിൽ തിരികെയെത്തി!

കോഴിക്കോട്, 29/09/ 2024

ഗോകുലം കേരള എഫ് സിയിൽ തിരികെയെത്തി വി പി സുഹൈർ, ഈസ്റ്റ് ബംഗാളിൽ നിന്നാണ് താരം ഗോകുലത്തിലെത്തുന്നത്. മുൻപ് 2018, 2019 സീസണുകളിൽ ഗോകുലത്തിനായി കളിച്ചിട്ടുണ്ട് സുഹൈർ. ഈ സീസണിൽ ഐ ലീഗ് കീരീടം നേടാനും അത് വഴി ഐ എസ് എൽ എൻട്രി നേടാനും ഉന്നമിട്ടിരിക്കുന്ന ഗോകുലത്തിന് വി പി സുഹൈർ ന്റെ സൈനിങ്‌ നൽകുന്ന ഊർജ്ജം ചെറുതല്ല.

എതിരാളികളുടെ പോസ്റ്റിലേക്ക് ആക്രമണങ്ങളയിച്ചുവിടാനും, തനത് ഫുട്ബോൾ വൈദഗ്ധ്യത്തിനും പേരുകേട്ട സുഹൈറിന്റെ കളിമികവിന് ഇന്ത്യൻ ഫുട്ബോളിൽ ശക്തമായ ട്രാക്ക് റെക്കോർഡുണ്ട്. 2020-ൽ മോഹൻ ബഗാനൊപ്പം ഐ-ലീഗ് ട്രോഫി നേടിയിട്ടുണ്ട് അദ്ദേഹം.

ഗോകുലത്തിൽ തിരിച്ചെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് സുഹൈർ പറഞ്ഞു, “എനിക്ക് ഒരുപാട് നല്ല ഓർമ്മകളും സുഹൃത്തുക്കളുമുള്ള GKFC യിൽ തിരിച്ചെത്തിയതിൽ വളരെ സന്തോഷമുണ്ട്. ഈ വർഷത്തെ ഐ-ലീഗ് ട്രോഫി ഉയർത്താൻ ടീമിനെ സഹായിക്കാൻ ഞാൻ എൻ്റെ പരമാവധി നൽകും. .”

ജികെഎഫ്‌സി പ്രസിഡൻ്റ് വി സി പ്രവീണും സുഹൈറിൻ്റെ തിരിച്ചുവരവിൽ സന്തോഷം പങ്കുവെച്ചു, “വിപി സുഹൈറിനെ ഗോകുലം കേരള എഫ്‌സിയിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ക്ലബ്ബിൻ്റെ യാത്രയിൽ അദ്ദേഹം ഒരു പ്രധാന ഭാഗമായിരുന്നു, അദ്ദേഹം വീണ്ടും ഞങ്ങളോടൊപ്പം ഉണ്ടാവുന്നത് ഐ ലീഗ് വിൻ ചെയ്യുന്നതിനായുള്ള ടീമിന്റെ മൊത്തം പരിശ്രമത്തെ ശക്തിപ്പെടുത്തും.”

വി പി സുഹൈർ ജംഷദ്പൂരുലേക്ക്

മലയാളി താരം വി പി സുഹൈർ ജംഷദ്പൂർ എഫ് സിയിലേക്ക്. ഈസ്റ്റ് ബംഗാളിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആണ് സുഹൈർ ജംഷദ്പൂരിലേക്ക് പോകുന്നത്. ഖാലിദ് ജമീലിന്റെ സാന്നിദ്ധ്യമാണ് താരത്തെ ജംഷദ്പൂരിൽ എത്തിക്കുന്നത്. മുമ്പ് നോർത്ത് ഈസ്റ്റിൽ ഇരിക്കെ ഖാലിദ് ജമീലിന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സുഹൈറിനായിരുന്നു‌‌.

2022ൽ ആയിരുന്നു നോർത്ത് ഈസ്റ്റ് വിട്ട് സുഹൈർ ഈസ്റ്റ് ബംഗാളിൽ തിരികെയെത്തിയത്. എന്നാൽ നോർത്ത് ഈസ്റ്റിലെ മികവ് ഈസ്റ്റ് ബംഗാളിൽ ആവർത്തിക്കാൻ സുഹൈറിനായിരുന്നില്ല. ഈ സീസണിൽ ഇതുവരെ ആകെ 2 മത്സരങ്ങളിലായി 19 മിനുട്ട് മാത്രമെ ഈസ്റ്റ് ബംഗാളിനായി സുഹൈർ കളത്തിൽ ഇറങ്ങിയിരുന്നുള്ളൂ.

മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയിലും സുഹൈർ കളിച്ചിരുന്നു. ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

ഗോളുമായി വിപി സുഹൈർ, ജംഷദ്പൂരിനെ തകർത്ത് ഈസ്റ്റ്ബംഗാൾ

ജംഷദ്പൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി ഈസ്റ്റ്ബംഗാളിന് സീസണിലെ മൂന്നാം ജയം കുറിച്ചു. ക്ലീറ്റൻ സിൽവയുടെ ഇരട്ട ഗോൾ നേടിയപ്പോൾ മലയാളി താരം വിപി സുഹൈറും വിജയികൾക്കായി വല കുലുക്കി. ജംഷദ്പൂരിന്റെ ആശ്വാസ ഗോൾ ജെ ഇമ്മാനുവൽ തോമസിന്റെ വക ആയിരുന്നു. ഇതോടെ ഈസ്റ്റ് ബംഗാൾ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കയറി. ജംഷദ്പൂർ പത്താം സ്ഥാനത്ത് തുടരുകയാണ്.

എതിർ തട്ടകത്തിൽ ഈസ്റ്റ് ബംഗാൾ വല കുലുക്കുന്നത് കണ്ടാണ് മത്സരം ആരംഭിച്ചത്. ക്രോസിലൂടെ എത്തിയ ബോൾ ഒരു ഡൈവിങ് ഹെഡറിലൂടെ അതി മനോഹരമായി വിപി സുഹൈർ ഫിനിഷ് ചെയുമ്പോൾ മത്സരം ആരംഭിച്ചു രണ്ട് മിനിറ്റ് ആയിട്ടെ ഉണ്ടായിരുന്നുള്ളൂ. മിനിട്ടുകൾക്ക് ശേഷം മറ്റൊരു ഹെഡറിലൂടെ മറുപടി ഗോൾ നേടാനുള്ള പാട്രിക് ചൗധരിയുടെ ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ജംഷദ്പൂർ മത്സരത്തിലേക്ക് തിരിച്ചു വരാൻ കോപ്പ് കൂട്ടുന്നതിനിടെ ഈസ്റ്റ് ബംഗാൾ അടുത്ത ഗോൾ നേടി. ക്ലീറ്റൻ സിൽവയാണ് ഇരുപതിയാറാം മിനിറ്റിൽ ലീഡ് ഇരട്ടി ആക്കിയത്.

നാൽപതാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലഭിച്ച അവസരം ഗോൾ ആക്കി മാറ്റി ജെ തോമസ് ജംഷദ്പൂരിന്റെ മത്സരത്തിലെ ഒരേയൊരു ഗോൾ നേടി. അൻപതിയെട്ടാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ വിജയം ഉറപ്പിച്ച ഗോൾ നേടി. രണ്ടാം ഗോളിന്റെ ആവർത്തനമെന്നോണം നോരേം സിങ്ങിന്റെ അസിസ്റ്റിൽ ക്ലീറ്റൻ തന്നെയാണ് ഇത്തവണയും വലകുലുക്കിയത്.

സന്നാഹ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ജയം, ഗോളുമായി വി പി സുഹൈർ

ഐ എസ് എല്ലിനായി ഒരുങ്ങുന്ന ഈസ്റ്റ് ബംഗാൾ ഇന്ന് കളിച്ച സൗഹൃദ മത്സരത്തിൽ ഏകപക്ഷീയമായ വിജയം നേടി. കൊൽക്കത്തൻ ക്ലബായ ജോർജ്ജ് ടെലിഗ്രാഫിനെ നേരിട്ട ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ന്യൂടൗൺ നാഷണൽ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മലയാളി താരം വി പി സുഹൈർ ഗോളുമായി തിളങ്ങി.

വി പി സുഹൈറിനെ കൂടാതെ വിദേശ താരം എലിയാണ്ട്രോയും മഹേഷ് സിങും ഈസ്റ്റ് ബംഗാളിനായി ഗോളുകൾ നേടി. ഒക്ടോബർ 7ന് കേരള ബ്ലാസ്റ്റേഴ്സിനെ ആണ് ഐ എസ് എല്ലിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ നേരിടേണ്ടത്.

സുഹൈർ കൊൽക്കത്തയിൽ എത്തി, 75 ലക്ഷത്തോളം ട്രാൻസ്ഫർ തുക ആയി നോർത്ത് ഈസ്റ്റിന് | VP Suhair has arrived in Kolkata and is undergoing medical

മലയാളി സ്ട്രൈക്കർ വി പി സുഹൈർ ഈസ്റ്റ് ബംഗാളിലേക്കുള്ള നീക്കം പൂർത്തിയാക്കാനായി കൊൽക്കത്തയിൽ എത്തി. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കി ക്ലബിൽ കരാർ ഒപ്പുവെക്കും. കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ആണ് ഈസ്റ്റ് ബംഗാൾ സുഹൈറിനെ സ്വന്തമാക്കുന്നത്. താരം ഈസ്റ്റ് ബംഗാളിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും. 75 ലക്ഷം രൂപയോളം ട്രാൻസ്ഫർ തുക ആയി ഈസ്റ്റ് ബംഗാൾ നോർത്ത് ഈസ്റ്റിന് നൽകും.

ഒരു വർഷം ഒന്നര കോടി വേതനം ലഭിക്കുന്ന വലിയ കരാർ ആണ് ഈസ്റ്റ് ബംഗാൾ സുഹൈറിന് നൽകിയിരിക്കുന്നത്. നോർത്ത് ഈസ്റ്റ് ആവശ്യപ്പെടുന്ന ട്രാൻസ്ഫർ ഫീ വളരെ വലുതായതാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫറിൽ നിന്ന് പിന്മാറാൻ കാരണം. ൽ

ഈ കഴിഞ്ഞ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായി ഗംഭീര പ്രകടനം നടത്താൻ സുഹൈറിനായിരുന്നു. സുഹൈർ കഴിഞ്ഞ സീസണിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെ താരം ഇന്ത്യക്ക് ആയി അരങ്ങേറ്റവും നടത്തിയിരുന്നു.

അവസാന രണ്ട് സീസണിലും നോർത്ത് ഈസ്റ്റിനൊപ്പം സുഹൈർ ഉണ്ട്. മോഹൻ ബഗാനിൽ നിന്നായിരുന്നു സുഹൈർ നോർത്ത് ഈസ്റ്റിൽ എത്തിയത്. മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയിലും സുഹൈർ കളിച്ചിരുന്നു. അതിനു മുമ്പ് ആയിരുന്നു കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനായി സുജൈർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്. ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Story Highlights: VP Suhair has arrived in Kolkata and is undergoing medical

“രാജ്യത്തിനായി കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്” – വി പി സുഹൈർ

ഇന്ന് ഇന്ത്യം ഫുട്ബോൾ ടീമിനായി അരങ്ങേറാൻ തയ്യാറെടുക്കുകയാണ് വി പി സുഹൈർ. “ഏതൊരു ഫുട്ബോൾ കളിക്കാരനും തന്റെ രാജ്യത്തിനായി കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാര നിമിഷമാണ്.” സുഹൈർ മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

“ഞങ്ങളുടെ അവസാന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നിന്ന് മടങ്ങുമ്പോൾ എന്നെ ദേശീയ ടീം ക്യാമ്പിൽ ഉൾപ്പെടുത്തിയെന്ന് കോച്ച് സ്റ്റിമാചിൽ നിന്ന് എനിക്ക് ഒരു മെസേജ് ലഭിച്ചു” മലയാളി താരം ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടു എന്നറിഞ്ഞ നിമിഷത്തെ കുറിച്ച് പറഞ്ഞു.

“ഞാൻ എത്ര ത്രില്ലിൽ ആണ് എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ദേശീയ ടീമിനൊപ്പം പരിശീലിക്കുന്നത് അഭിമാനകരമായ വികാരമാണ്. സ്ക്വാഡിനൊപ്പം ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്. ”അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളികളുടെ അഭിമാനം വി പി സുഹൈർ ഇന്ത്യൻ ഫുട്ബോൾ ദേശീയ ക്യാമ്പിൽ

മലയാളി സ്ട്രൈക്കർ വി പി സുഹൈർ ഇന്ത്യൻ ക്യാമ്പിൽ. മാർച്ചിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് ആയുള്ള ഇന്ത്യൻ ദേശീയ ടീമിനൊപ്പം വി പി സുഹൈറും ഉണ്ടാകും. ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായുള്ള ഗംഭീര പ്രകടനങ്ങളാണ് സുഹൈറിനെ ദേശീയ ടീമിലേക്ക് എത്തിക്കുന്നത്. നോർത്ത് ഈസ്റ്റിന് ഇത് മോശം സീസൺ ആയിരുന്നു എങ്കിലും സുഹൈറിന് ഇത് ഗംഭീര സീസൺ ആയിരുന്നു.

സുഹൈർ ഈ സീസണിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നൽകിയിരുന്നു. സുഹൈർ ക്യാമ്പിൽ എത്തിയത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും. ഇന്ത്യൻ ഫുട്ബോൾ ടീം ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങളാകും കളിക്കുക. മാർച്ച് 23, മാർച്ച് 26 തീയതികളിൽ യഥാക്രമം ബഹ്‌റൈനും ബെലാറസിനെയും നേരിടാൻ ആയിരുന്നു ഇന്ത്യ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ബെലാറസിനെതിരായ മത്സരം ഉപേക്ഷിച്ചിരിക്കുകയാണ്. പകരം ഒരു പുതിയ മത്സരം ഇന്ത്യ പ്രഖ്യാപിക്കും.

ജയത്തോടെ മോഹൻ ബഗാനിലെ ഫെറാണ്ടോ യുഗം തുടങ്ങി, മലയാളി താരങ്ങളുടെ ഗോളുകൾ നോർത്ത് ഈസ്റ്റിനെ രക്ഷിച്ചില്ല

ഹബാസിനെ പുറത്താക്കി ഫെറാണ്ടോയെ ടീമിൽ എത്തിച്ച മോഹൻ ബഗാന് വിജയം. പുതിയ പരിശീലകൻ ചുമതല ഏറ്റെടുത്ത ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മോഹൻ ബഗാൻ തോൽപ്പിച്ചത്. തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ബഗാന്റെ തിരിച്ചടി. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ മലയാളി താരം സുഹൈറിന്റെ ഹെഡറിലൂടെ ആണ് നോർത്ത് ഈസ്റ്റ് മുന്നിൽ എത്തിയത്. സുഹൈറിന്റെ ഈ സീസണിലെ മൂന്നാം ഗോളായിരുന്നു ഇത്.

ഈ ഗോളിന് ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് മോഹൻ ബഗാൻ മറുപടി നൽകിയത്. റോയ് കൃഷ്ണയുടെ ക്രോസിൽ നിന്ന് ലിസ്റ്റൺ കൊളാസോ ആണ് ബഗാന്റെ സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കളി ബഗാൻ ആണ് നിയന്ത്രിച്ചത്. 53ആം മിനുട്ടിൽ ഹ്യൂഗോ ബൗമസിലൂടെ മോഹൻ ബഗാൻ മുന്നിൽ എത്തി. 76ആം മിനുട്ടിൽ ബൗമസ് തന്നെ വീണ്ടും ഗോൾ നേടിയതോടെ കളിയിൽ മോഹൻ ബഗാൻ 3-1ന് മുന്നിൽ എത്തി. 88ആം മിനുട്ടിൽ സബ്ബായി എത്തിയ മഷൂർ ഷെരീഫിന്റെ ഗോൾ നോർത്ത് ഈസ്റ്റ് സ്കോർ 3-2 എന്നാക്കി. ഇത് അവസാന നിമിഷങ്ങളിൽ കളി ആവേശകരമാക്കി. എങ്കിലും അവസാനം ബഗാൻ ജയം സ്വന്തമാക്കി.

വിജയമില്ലാത്ത നാലു മത്സരങ്ങൾക്ക് ശേഷമാണ് മോഹൻ ബഗാൻ വിജയിക്കുന്നത്. ഈ ജയത്തോടെ അവർ 11 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് എത്തി.

Exit mobile version