വിരാട് കോഹ്‌ലി വിവിയൻ റിച്ചാർഡ്സിനെ പോലെയെന്ന് സുനിൽ ഗാവസ്‌കർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വെസ്റ്റിൻഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനെ അനുസ്മരിപ്പിക്കുന്നെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. വിവിയൻ റിച്ചാർഡ്‌സ് ക്രീസിൽ നിൽകുമ്പോൾ താരത്തിനെതിരെ പന്ത് എറിയുക എളുപ്പമായിരുന്നില്ലെന്നും അത് പോലെ തന്നെയാണ് വിരാട് കോഹ്‌ലിക്കെതിരെ പന്ത് എറിയുന്നതെന്നും ഗാവസ്‌കർ പറഞ്ഞു. ഓരോ ലൈനിലുള്ള വ്യത്യസ്‍ത പന്തുകൾക്ക് വ്യത്യസ്ത രീതിയിലുള്ള ഷോട്ടുകൾ എടുക്കാൻ ഇന്ത്യൻ ക്യാപ്റ്റന് കഴിയുമെന്നും ഇതാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‍തനാക്കുന്നതെന്നും ഗാവസ്‌കർ പറഞ്ഞു.

വി.വി.എസ് ലക്ഷ്മണും ഗുണ്ടപ്പ വിശ്വനാഥും ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നവരായിരുന്നെന്നും ഗാവസ്‌കർ പറഞ്ഞു. മുൻപ് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഇയാൻ ചാപ്പലും വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങിനെ വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിന്റെ ബാറ്റിങ്ങിനോട് ഉപമിച്ചിരുന്നു. നിലവിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും 50ൽ കൂടുതൽ ആവറേജുള്ള താരമാണ് വിരാട് കോഹ്‌ലി.

താന്‍ പന്തെറിയുവാന്‍ ആഗ്രഹിച്ച പഴയകാല താരങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഉള്‍പ്പെടുത്തി കാഗിസോ റബാഡ

നിലവിലെ പേസ് ബൗളര്‍മാരില്‍ ലോകോത്തര നിലവാരം കാത്തുസൂക്ഷിക്കുന്ന ഒരു താരമാണ് കാഗിസോ റബാഡ. താന്‍ പന്തെറിയുവാന്‍ ആഗ്രഹിക്കുന്ന പഴയകാല താരങ്ങളുടെ പട്ടിക പുറത്ത് വിടുകയായിരുന്നു റബാഡ. അതില്‍ ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഉള്‍പ്പെടുന്നു. ഇന്‍സ്റ്റാഗ്രാം ലൈവില്‍ താരം ഡല്‍ഹി ക്യാപിറ്റല്‍സ് ഫാന്‍സുമായി ഇടപഴുകുമ്പോള്‍ ആണ് താരം ഇത് വ്യക്തമാക്കിയത്.

നാല് താരങ്ങളെയാണ് താരം ഇത്തരത്തില്‍ തിരഞ്ഞെടുത്തത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് പുറമെ ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സണ്‍, വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ്, ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവ് കൂടിയായ റിക്കി പോണ്ടിംഗ് എന്നിവരാണ് താരത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍.

തന്റെ കരിയറിലെ ഏറ്റവും വലിയ രണ്ട് നഷ്ട്ടങ്ങൾ വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ

തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ രണ്ട് നഷ്ട്ടങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറിനൊപ്പം കളിക്കാൻ കഴിയാതെ പോയതാണ് തന്റെ ആദ്യ നഷ്ട്ടമെന്നും ഗാവസ്‌കർ ആയിരുന്നു തന്റെ ബാറ്റിംഗ് ഹീറോയെന്നും സച്ചിൻ പറഞ്ഞു. താൻ ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയ സമയമായപ്പോഴേക്കും സുനിൽ ഗാവസ്‌കർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

തന്റെ രണ്ടാമത്തെ നഷ്ട്ടം തന്റെ ബാല്യകാല ഹീറോയായ സർ വിവിയൻ റിച്ചാർഡിസനെതിരെ കളിക്കാൻ കഴിയാത്തതാണെന്നും സച്ചിൻ പറഞ്ഞു. കൗണ്ടി ക്രിക്കറ്റിൽ റിച്ചാർഡ്സിനെതിരെ താൻ കളിച്ചിട്ടുണ്ടെന്നും എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ താരത്തിനെതിരെ കളിക്കാൻ കഴിഞിട്ടിലെന്നും സച്ചിൻ പറഞ്ഞു. റിച്ചാർഡ്‌സ് 1991ലാണ് വിരമിച്ചതെങ്കിലും പരസ്പരം ഇന്റർനാഷണൽ ക്രിക്കറ്റിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെന്നും സച്ചിൻ പറഞ്ഞു.

രമാകാന്ത് അചരേക്കറെ പോലൊരു ഗുരുനാഥനെ ലഭിച്ചത് തന്റെ ഭാഗ്യം, ക്രിക്കറ്റിലെ തന്റെ ഹീറോകളെക്കുറിച്ചും സച്ചിന്‍

തന്റെ കരിയറിന്റെ തുടക്കത്തില്‍ രമാകാന്ത് അചരേക്കറിനെപ്പോലൊരു മെന്ററെയും ഗുരുനാഥനെയും ലഭിച്ചത് വലിയ ഭാഗ്യമായെന്ന് അഭിപ്രായപ്പെട്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഐസിസി ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു താരം. ഈ നേട്ടത്തിന് പിന്നില്‍ തന്റെ മാതാപിതാക്കള്‍ക്കും സഹോദരന്‍ അജിത്തിനും ഭാര്യ അഞ്ജലിയ്ക്കും വലിയ പങ്കുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. ഇവരെല്ലാം തന്റെ ജീവിതത്തില്‍ കരുത്താര്‍ന്ന തൂണുകളായി നിലകൊണ്ടവരാണെന്ന് സച്ചിന്‍ പറഞ്ഞു.

തന്റെ അച്ഛനാണ് തന്റെ ജീവിതത്തിലെ ഹീറോയെന്നും ക്രിക്കറ്റിലെ ഹീറോകളാണെങ്കില്‍ വിവിയന്‍ റിച്ചാര്‍ഡ്സും സുനില്‍ ഗവാസ്കറുമാണ് തന്റെ ഹീറോകളമെന്ന് സച്ചിന്‍ വ്യക്തമാക്കി. 2011ലെ ലോകകപ്പ് വിജയമാണ് തന്റെ ക്രിക്കറ്റിംഗ് ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ നിമിഷമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

കോഹ്‍ലിയുടെ ശൈലിയില്‍ ഒരു തെറ്റുമില്ലെന്ന് വിന്‍ഡീസ് ഇതിഹാസം

വിരാട് കോഹ്‍ലിയുടെ ശൈലിയില്‍ തനിക്ക് ഒരു തെറ്റും കാണാനാകുന്നില്ലെന്ന് പറഞ്ഞ് വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ്. കോഹ്‍ലി ഇന്നും തന്റെ പ്രിയപ്പെട്ട താരമാണ്, എന്റെ പ്രിയപ്പെട്ട ക്യാപ്റ്റനും എന്നാണ് റിച്ചാര്‍ഡ്സ് പറഞ്ഞത്. ഇന്ത്യയ്ക്ക് ഓസ്ട്രേലിയയില്‍ പരമ്പര വിജയിക്കുവാനുള്ള സുവര്‍ണ്ണാവസരമാണെന്നാണ് റിച്ചാര്‍ഡ്സ് പറഞ്ഞത്. അത് കോഹ്‍ലിയുടെ നായകത്വത്തിലാവും സംഭവിക്കുവാന്‍ ഏറെ സാധ്യതയെന്നും വിവ് പറഞ്ഞു.

കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍ എന്നീ പ്രഗത്ഭര്‍ മുമ്പ് ശ്രമിച്ച് നടക്കാതെ പോയ കാര്യം കോഹ്‍ലിയ്ക്ക് സാധിച്ചേക്കുമെന്നും വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു. ഓസ്ട്രേലിയയ്ക്കാരുടെ സ്ലെഡ്ജിംഗിനു തിരിച്ച് മറുപടി നല്‍കുന്ന താരമാണ് വിരാട്. ഞാനും ഇത്തരത്തില്‍ മറുപടി നല്‍കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ വിരാടിന്റെ ശൈലി ഇഷ്ടമാണ്.

ഇന്നത്തെ ഇന്ത്യന്‍ ടീമിനു ആരെയും പേടിയില്ല. പണ്ടത്തെ ടീം ഇത്തിരി പിന്നോട്ട് വലിയുന്നതായിരുന്നു. ആ മാറ്റത്തിനു വിരാടും കാരണമാണ്. വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് പോകുന്നില്ലെങ്കില്‍ സ്ലെഡ്ജിംഗ് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്നും വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു.

18 ഇന്നിംഗ്സുകള്‍, 1000 ഏകദിന റണ്‍സ്, വിവ് റിച്ചാര്‍ഡ്സിനെ മറികടന്ന് പാക് താരം

ആയിരം ഏകദിന റണ്‍സിലേക്ക് വേഗത്തില്‍ എത്തുന്ന ബാറ്റ്സ്മാനായി ഫകര്‍ സമന്‍. ഇന്ന് സിംബാബ്‍വേയ്ക്കെതിരെ അഞ്ചാം ഏകദിനത്തിനിടെയാണ് ഈ നേട്ടം ഫകര്‍ സമന്‍ കൈവരിക്കുന്നത്. ആറാം ഓവറിന്റെ അവസാന പന്തില്‍ ടെണ്ടായി ചതാരയെ ബൗണ്ടറി പായിച്ച് തന്റെ വ്യക്തിഗത സ്കോര്‍ 21 റണ്‍സില്‍ നില്‍ക്കുമ്പോളാണ് 1000 റണ്‍സ് എന്ന നേട്ടം ഫകര്‍ സമന്‍ സ്വന്തമാക്കിയത്.

18 ഇന്നിംഗ്സുകളില്‍ നിന്നാണ് ഈ നേട്ടം ഫകര്‍ സമന്‍ കൈവരിച്ചത്. 21 ഇന്നിംഗ്സുകളില്‍ നിന്ന് 1000 റണ്‍സ് നേടി വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിന്റെ നേട്ടമാണ് ഫകര്‍ സമന്‍ ഇന്ന് മറികടന്നത്.

റിച്ചാര്‍ഡ്സിനൊപ്പം കെവിന്‍ പീറ്റേര്‍സണ്‍, ജോനാഥന്‍ ട്രോട്ട്, ബാബ അസം, ക്വിന്റണ്‍ ഡിക്കോക്ക് എന്നിവരും ഈ നേട്ടം 21 ഇന്നിംഗ്സില്‍ നിന്നാണ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version