ഇന്ത്യയുടെ രക്ഷയ്ക്ക് എത്തി കിംഗ് കോഹ്ലി!! ഒപ്പം അക്സറും! ഇന്ത്യക്ക് മികച്ച സ്കോർ!!

ടി20 ലോകകപ്പ് ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ 176/7 എന്ന പൊരുതാവുന്ന സ്കോർ. തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ പോയി എങ്കിലും ഇന്ത്യ മികച്ച രീതിയിൽ തിരിച്ചുവന്നു. തുടക്കത്തിൽ 9 റൺസ് എടുത്ത രോഹിത് ശർമ്മ, റൺ ഒന്നും എടുക്കാത്ത പന്ത്, 3 റൺസ് എടുത്ത സൂര്യകുമാർ എന്നിവരെ ഇന്ത്യക്ക് നഷ്ടമായി.

എന്നാൽ അതിനു ശേഷം വിരാട് കോഹ്ലിയും അക്സർ പട്ടേലും ചേർന്ന് ഇന്ത്യക്ക് ആയി നാലാം വിക്കറ്റിൽ നല്ല കൂട്ടുക്കെട്ട് പടുത്തു. അക്സർ പട്ടേൽ 14ആം ഓവറിൽ റണ്ണൗട്ട് ആകുന്നത് വരെ ആ കൂട്ടുകെട്ട് നീണ്ടു. അക്സർ പട്ടേൽ 31 പന്തിൽ നിന്ന് 47 റൺസ് എടുത്താണ് പുറത്തായത്. നാലു സിക്സും ഒരു ഫോറും അക്സറിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

അക്സർ പോയതിനു ശേഷം ദൂബെ ക്രീസിൽ എത്തി. കോഹ്ലി 48 പന്തിൽ നിന്ന് 50ൽ എത്തി. കോഹ്ലിയുടെ ഈ ലോകകപ്പിലെ ആദ്യ അർധ സെഞ്ച്വറി ആയിരുന്നു ഇത്‌. അർധ സെഞ്ച്വറി നേടിയ ശേഷം കോഹ്ലി കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. 58 പന്തിൽ 76 റൺസ് ആണ് കോഹ്ലി ആകെ എടുത്തത്. 2 സിക്സും 6 ഫോറും വിരാടിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

ദൂബെയും 16 പന്തിൽ 27 റൺസിന്റെ ഇന്നിംഗ്സ് കൂടെ ആയതോടെ ഇന്ത്യ 170 കടന്നു‌‌.

വലിയ മത്സരങ്ങളിൽ എന്നും കോഹ്ലി തിളങ്ങാറുണ്ട് – നാസർ ഹുസൈൻ

വിരാട് കോഹ്ലി വലിയ മത്സരങ്ങളിൽ തിളങ്ങാറുണ്ടെന്നും അത് ഇന്ന് നടക്കുന്ന ഫൈനലിലും സംഭവിക്കും എന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. ഈ ലോകകപ്പിൽ ഇതുവരെ ആയി ഫോം കണ്ടെത്താൻ വിരാട് കോഹ്ലിക്ക് ആയിട്ടില്ല.

“നിങ്ങൾ പാകിസ്ഥാനെതിരായ എംസിജിയിലെ കളി ഓർക്കുക, ഇന്ത്യ അന്ന് പതറുകയായിരുന്നു. അവസാനം ആരായിരുന്നു രക്ഷകനായത്?. ഇന്ത്യക്കാരുടെ എക്കാലത്തെയും വലിയ കളി അതാണ്. ഇന്ത്യ, പാകിസ്ഥാൻ, അതിനാൽ കോഹ്ലി എപ്പോഴും വലിയ മത്സരങ്ങളിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ഉണ്ടാകും,” നാസർ ഹുസൈൻ സ്കൈ സ്പോർട്സിനോട് പറഞ്ഞു

“കഴിഞ്ഞ ദശകത്തിൽ ബാറ്റ് ചെയ്തതുപോലെ വിരാട് കോഹ്‌ലി ബാറ്റ് ചെയ്യണമെന്ന് ഞാൻ വ്യക്തിപരമായി കരുതുന്നു. അദ്ദേഹത്തിന് 138 സ്‌ട്രൈക്ക് റേറ്റ് ഉണ്ട്. അയാൾ അതുപോലെ കളിച്ചാൽ മതി. ഒരു വലിയ മത്സരത്തിൽ നിങ്ങൾക്ക് അദ്ദേഹത്തെ സംശയിക്കാൻ കഴിയില്ല. കോഹ്ലിയുടെ മോശം ഫോമിന് കാരണം തുടക്കത്തിലെ ന്യൂയോർക്കിലെ പിച്ച് ആയിരുന്നു‌.” – നാസർ ഹുസൈൻ പറയുന്നു.

കോഹ്ലി കിംഗുകളുടെ കിംഗ് ആണ്, ഫോമിൽ ആശങ്ക വേണ്ട – ശ്രീകാന്ത്

വിരാട് കോഹ്‌ലിയുടെ ഫോമിൽ ആശങ്ക വേണ്ട എന്ന് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യ ഫൈനലിലേക്ക് കടക്കുമ്പോൾ കോഹ്ലി ഫോമിൽ ആകും എന്ന് കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.ഈ ലോകകപ്പിൽ ഇതുവരെ ഫോമിലേക്ക് ഉയരാൻ കോഹ്ലിക്ക് ആയിട്ടില്ല. ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 10.71 ശരാശരിയിൽ 100 ​​സ്‌ട്രൈക്ക് റേറ്റിൽ 75 റൺസ് മാത്രമാണ് കോഹ്‌ലി നേടിയത്.

“കോഹ്‌ലിക്ക് വലിയ സ്‌കോർ ഇല്ലാത്തതിൽ ഒരു പ്രശ്‌നവും ആശങ്കയും ഇല്ല. അവൻ രാജാക്കന്മാരുടെ രാജാവാണ്” സ്റ്റാർ സ്പോർട്സിൽ കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.

കോഹ്ലി ഇന്ത്യക്ക് ആയി ഓപ്പണറായാണ് ഈ ലോകകപ്പിൽ ഉടനീളം കളിച്ചത്. കോഹ്ലിയെ ഓപ്പണിൽ നിന്ന് മാറ്റണം എന്ന് വിമർശനം ഉയരുന്നുണ്ട് എങ്കിലും അതിനുള്ള സാധ്യതയില്ല. കോഹ്ലി ഫൈനലിൽ ഫോം ആകും എന്നാണ് ഇന്ത്യം ക്യാപ്റ്റൻ രോഹിത് ശർമ്മ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഫൈനലിൽ എത്തിയതിൽ കണ്ണു നിറഞ്ഞ് രോഹിത്, ആശ്വസിപ്പിച്ച് കോഹ്ലി

ഇന്നലെ ലോകകപ്പ് സെമി ഫൈനലിനു ശേഷം വികാരാധീതനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. രോഹിത് ഇന്നലെ ഫൈനലിൽ എത്തിയ ശേഷം കരയുന്നതും കോഹ്ലിയും സൂര്യകുമാറും താരത്തെ ആശ്വസിപ്പിക്കുന്നതും കാണാൻ ആയി. മത്സരത്തിന് ശേഷമുള്ള പ്രസന്റേഷൻ കഴിഞ്ഞ ശേഷം ഡ്രസ്സിംഗ് റൂമിന് പുറത്ത് ഇരിക്കുമ്പോൾ ആണ് രോഹിതിന്റെ കണ്ണു നിറഞ്ഞത്. ക്യാപ്റ്റൻ്റെ തോളിൽ തട്ടി കൊണ്ട് വിരാട് കോഹ്‌ലി രോഹിതിനെ ആശ്വസിപ്പിച്ചപ്പോൾ രോഹിത് കണ്ണ് തുടക്കുന്നത് കാണാൻ ആയി.

കളി കഴിഞ്ഞ സമയത്തും പ്രസന്റേഷൻ സമയത്തും ആഹ്ലാദത്തിൽ ആയിരുന്ന രോഹിത് എല്ലാം കഴിഞ്ഞ് ഡ്രസിംഗ് റൂമിന് പുറത്ത് ഇരിക്കവെ ആണ് വികാരാധീതനായത്. ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന വിരാട് കോഹ്‌ലി രോഹിത് ശർമ്മയെ ശ്രദ്ധിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.

പിന്നാലെ വന്ന സൂര്യകുമാർ യാദവും രോഹിതിനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

കോഹ്ലി തന്റെ ഇന്നിംഗ്സ് ഫൈനലിനായി മാറ്റിവെച്ചതാകും എന്ന് രോഹിത് ശർമ്മ

ടി20 ലോകകപ്പിലെ വിരാട് കോഹ്ലിയുടെ ഫോമിൽ ഒരു ആശങ്കയും ടീമിന് ഇല്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ന് വിരാട് കോഹ്ലി 9 റൺസ് മാത്രമെ എടുത്തിരുന്നുള്ളൂ. ഈ ലോകകപ്പിൽ ഒരു ഫിഫ്റ്റി പോലും കോഹ്ലിക്ക് നേടാൻ ആയിട്ടില്ല. എന്നാൽ കോഹ്ലിയുടെ ഫോമിനെ കുറിച്ച് പേടിക്കേണ്ട എന്നും കോഹ്ലി തന്റെ ഇന്നിങ്സ് ഫൈനലിനായി മാറ്റിവെച്ചതായിരിക്കും എന്നും രോഹിത് ഇന്ന് മത്സരശേഷം പറഞ്ഞു.

“കോഹ്ലി നിലവാരമുള്ള കളിക്കാരനാണ്. ഏതൊരു കളിക്കാരനും ഇതുപോലുള്ള അവസ്ഥയിലൂടെ കടന്നുപോകാം. അവൻ്റെ ക്ലാസും പ്രാധാന്യവും ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. ഫോം ഒരിക്കലും ഒരു പ്രശ്നമല്ല.” രോഹിത് പറഞ്ഞു.

“കോഹ്ലിയുടെ ബാറ്റിംഗിൽ ഇന്റന്റ് നിങ്ങൾക്ക് കാണാം.. തീർച്ചയായും അവന്റെ ഇന്നിംഗ്സ് വരും. ഫൈനൽ മത്സരത്തിലാകും അത്. കോഹ്ലി ചിലപ്പോൾ ഫൈനലിനായി ആ ഇന്നിംഗ്സ് കാത്തുവെച്ചതാകാം.” ഒരു ചിരിയോടെ രോഹിത് ശർമ്മ പറഞ്ഞു.

“ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഇന്ന് വളരെ ശാന്തരായിരുന്നു. നല്ല ക്രിക്കറ്റ് കളിക്കണം. അതാണ് ഫൈനലിൽ ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത്.” രോഹിത് പറഞ്ഞു.

ബാബർ അസം വിരാട് കോഹ്ലിയെ പോലെ ഒരു മാച്ച് വിന്നർ ആകണം എന്നായിരുന്നു തന്റെ ആഗ്രഹം – അഫ്രീദി

ബാബർ അസം കോഹ്ലിയെ പോലെ ഒരു മാച്ച് വിന്നറായി മാറണം എന്നായിരുന്നു എന്നും തന്റെ ആഗ്രഹം എന്ന് മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദി. ഈ ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനങ്ങളെ കുറിച്ച് പ്രതികരിക്കുക ആയിരുന്നു അഫ്രീദി. യുഎസ്എയോടുൻ ഇന്ത്യയോടും തോറ്റ പാകിസ്ഥാൻ ഇപ്പോൾ ലോകകപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്.

“സോഷ്യൽ മീഡിയയിലെ സഹ ക്രിക്കറ്റ് പ്രേമികൾ ബാബറിൻ്റെ ക്യാപ്റ്റൻസിയെ വിമർശിക്കുന്നുണ്ട് അത് ശരിയാണ്. പക്ഷേ അദ്ദേഹത്തെ പോലുള്ള സ്ഥിരതയുള്ള കളിക്കാർ പാകിസ്ഥാൻ ക്രിക്കറ്റിൽ വിരളമാണ്. ബാബറിൻ്റെ വ്യക്തിഗത പ്രകടനങ്ങൾ മികച്ചതായിരുന്നു. അതെ, അദ്ദേഹത്തിന് ലോകകപ്പിൽ പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്.” അഫ്രീദി പറഞ്ഞു.

“വിരാട് കോഹ്‌ലിയെക്കുറിച്ച് നമ്മൾ സംസാരിക്കുന്നത് പോലെ ബാബർ ഒരു മാച്ച്‌വിന്നറായി ഉയർന്നുവരുന്നത് കാണാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ആദ്യ ദിവസം മുതൽ അദ്ദേഹം ഒരു മാച്ച്‌വിന്നർ ആയിരുന്നില്ല.”അഫ്രീദി പറഞ്ഞു.

3 മത്സരങ്ങൾ കളിച്ചില്ല എങ്കിൽ അടുത്ത 3ൽ സെഞ്ച്വറി അടിക്കാൻ പറ്റുന്ന താരമാണ് കോഹ്ലി – ദൂബെ

വിരാട് കോഹ്ലിക്ക് എതിരായ വിമർശനങ്ങൾ അവസാനിക്കാൻ അധികം സമയം വേണ്ട എന്ന് ഇന്ത്യൻ താരം ശിവം ദൂബെ. കോഹ്ലി ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ റൺസ് കണ്ടെത്തിയിരുന്നില്ല. കോഹ്ലിയുടെ ഫോമിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുക ആയിരുന്നു ദൂബെ. കോഹ്ലി മൂന്ന് മത്സരങ്ങൾ കളിച്ചില്ല എങ്കിൽ അടുത്ത മൂന്നിൽ സെഞ്ച്വറി അടിക്കാൻ കഴിവുള്ള താരമാണെന്ന് ദൂബെ പറഞ്ഞു.

“കോഹ്‌ലിയെക്കുറിച്ച് പറയാൻ മാത്രം ഞാൻ ആരാണ്? മൂന്ന് മത്സരങ്ങളിൽ അദ്ദേഹത്തിന് റൺസ് ലഭിച്ചില്ലെങ്കിൽ, അടുത്ത മൂന്ന് മത്സരങ്ങളിൽ അദ്ദേഹം മൂന്ന് സെഞ്ച്വറി നേടിയേക്കാം, അതോടെ ചർച്ചകൾ അവസാനിക്കും,” ഓൾറൗണ്ടർ ദുബെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“കോഹ്ലിയുടെ കളിയെക്കുറിച്ചും അദ്ദേഹം എങ്ങനെ കളിക്കുന്ന താരമാണെന്നും ഞങ്ങൾക്കെല്ലാം അറിയാം.” ദൂബെ പറഞ്ഞു.

വിരാട് കോഹ്ലി സൂപ്പർ 8ൽ ഫോമിൽ എത്തും – വസീം ജാഫർ

ടി20 ലോകകപ്പിൽ ഇതുവരെ ഫോമിൽ എത്താത്ത വിരാട് കോഹ്ലി സൂപ്പർ 8 ഘട്ടത്തിൽ ഫോമിൽ എത്തും എന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. കോഹ്ലിയുടെ ഫോമിൽ ഒരു ആശങ്കയും വേണ്ട എന്ന വസീം ജാഫർ പറഞ്ഞു. ലോകകപ്പി ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിൽ കോഹ്ലി 5 റൺസ് മാത്രമാണ് നേടിയത്. അവസാന മത്സരത്തിൽ ഒരു ഗോൾഡൻ ഡക്കുമായിരുന്നു.

“വിരാട് കോഹ്‌ലിക്ക് റൺസ് ഇപ്പോൾ ലഭിച്ചില്ലെങ്കിലും ആശങ്ക വേണ്ട. സൂപ്പർ 8ൽ എത്തിയാൽ ആ കോഹ്ലി ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന പ്രകടനങ്ങൾ നടത്തും.” ജാഫർ പറഞ്ഞു.

ഇന്ത്യ ഇതുവരെ നന്നായി കളിച്ചു, സൂര്യകുമാർ യാദവ് റൺസ് നേടുന്നു, വിമർശനങ്ങൾ ഉയർന്ന ശിവം ദുബെ ഫോമിൽ എത്തി. പിന്നെ അർഷ്ദീപ്, പുതിയ പന്തിൽ അദ്ദേഹം പന്തെറിഞ്ഞ രീതി മികച്ചതായിരുന്നു. ജാഫർ പറഞ്ഞു.

ജസ്പ്രീത് ബുംറയാണ് ടീമിന്റെ കുന്തമുന, എന്നാൽ ഞങ്ങൾ വെസ്റ്റ് ഇൻഡീസ് ലെഗിൽ എത്തുമ്പോൾ ഒരു ഫാസ്റ്റ് ബൗളറെ ഒഴിവാക്കി സ്പിന്നറെ ചേർക്കേണ്ട് വരും” സ്റ്റാർ സ്പോർട്സിൽ ജാഫർ പറഞ്ഞു.

ഓപ്പണിംഗിൽ ഇന്ത്യ കോഹ്ലി-രോഹിത് സഖ്യത്തെ മാറ്റരുത് എന്ന് ലാറ

ഇന്ത്യ ഓപ്പണിംഗ് ജോഡികളായ കോഹ്ലിയെയും രോഹിത് ശർമ്മയെയും മാറ്റരുത് എന്ന് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ലോകകപ്പിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ഈ ഓപ്പണിംഗ് കൂട്ടുകെട്ട് പരാജയപ്പെട്ടിരുന്നു. കോഹ്ലി മൂന്ന് ഇന്നിംഗ്സിലും രണ്ടക്കം കണ്ടിരുന്നില്ല.രോഹിത് അവസാന രണ്ട് ഇന്നിംഗ്സിലും റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടു.

“ഇന്ത്യക്ക് ഇടത്-വലത് ഓപ്പണിംഗ് കൂട്ടുകെട്ട് കളിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു. പക്ഷെ ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും അവരുടെ ഫ്രാഞ്ചൈസിക്ക് വേണ്ടി ഓപ്പണറായി ബാറ്റുകൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ചവർ ആണ്. അവരെ തന്നെ ഇന്ത്യ ഓപ്പണിംഗിൽ നിലനിർത്തണം. മാറ്റം വരുത്തുന്നു എങ്കിൽ കോഹ്ലിയെ വൺ ഡൗണിനുൻ താഴേക്ക് മാറ്റേണ്ടി വരും. ”സ്റ്റാർ സ്‌പോർട്‌സിൽ ലാറ പറഞ്ഞു.

“ഇന്ത്യയുടെ കോമ്പിനേഷൻ നല്ലതാണെന്നും ഇന്ത്യ അവരെ പിന്തുണക്കണം എന്നുൻ ഞാൻ വിശ്വസിക്കുന്നു. യുഎസ്എയിലെ ബാറ്റിംഗ് സാഹചര്യങ്ങൾ മികച്ചതായിരുന്നില്ല. നിങ്ങൾ മത്സരങ്ങൾ വിജയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ മാറ്റങ്ങൾ വരുത്തണം എന്ന് ഞാൻ വിശ്വസിക്കുന്നില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

കോഹ്ലി തന്നെ ഇന്ത്യക്ക് ആയി ഓപ്പൺ ചെയ്യണം എന്ന് ഗവാക്സർ

ഈ ലോകകപ്പിൽ വിരാട് കോഹ്ലി തന്നെയാണ് ഓപ്പൺ ചെയ്യേണ്ടത് എന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. രോഹിത് ശർമ്മക്ക് ഒപ്പം കോഹ്ലി ഓപ്പൺ ചെയ്യുന്നത് ഇന്ത്യക്ക് കരുത്ത് നൽകും എന്ന് ഗവാസ്കർ പറയുന്നു.

“വിരാട് കോഹ്‌ലി മികച്ച ഫോമിലാണ്, പ്രത്യേകിച്ച് ഐ പി എൽ സീസണിൻ്റെ രണ്ടാം പകുതിയിൽ, രോഹിത് ശർമ്മയ്‌ക്കൊപ്പം അദ്ദേഹം ഓപ്പൺ ചെയ്യണം. നല്ല കളിക്കാർ നല്ല കളിക്കാരാണ്, ഐപിഎല്ലിൽ കോഹ്‌ലി കാണിച്ച ഫോം നോക്കിയാൽ അദ്ദേഹം ബാറ്റിംഗ് ഓപ്പൺ ചെയ്യണം.” ഗവാസ്കർ പറഞ്ഞു.

“ഓപ്പണിംഗിൽ ഇടം, വലം കൈ കോമ്പിനേഷനെക്കുറിച്ച് സംസാരിക്കുന്നത് നല്ലതാണ്, എന്നാൽ നല്ല കളിക്കാർ അവർ എവിടെ ബാറ്റ് ചെയ്താലും നല്ല കളിക്കാരാണ്.” ഗവാസ്കർ പറഞ്ഞു.

താൻ ആണെങ്കിൽ കോഹ്ലിയെയും രോഹിതിനെയും ലോകകപ്പ് ടീമിൽ എടുക്കില്ല – മഞ്ജരേക്കർ

താൻ ആയിരുന്നു ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുത്തത് എങ്കിൽ കോഹ്ലിയും രോഹിതും ടീമിൽ ഉണ്ടാകില്ലായുരുന്നു എന്ന് സഞ്ജയ് മഞ്ജരേക്കർ. സീനിയേഴ്സിനെ വിശ്വസിച്ചപ്പോൾ എല്ലാം ഇന്ത്യക്ക് തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത് എന്നും യുവതാരങ്ങൾ മാത്രം അടങ്ങിയ സംഘത്തെ അമേരിക്കയിലേക്ക് അയക്കണമായിരുന്നു എന്നും മഞ്ജരേക്കർ പറഞ്ഞു.

“ഞാൻ സീനിയർ താരങ്ങളെ പരൊഗണിക്കില്ലായിരുന്നു; കുറച്ചുകൂടി പ്രായം കുറഞ്ഞ നല്ല കളിക്കാരുടെ കൂട്ടത്തെ ലോകകപ്പിന് അയച്ചേനെ. എന്നാൽ സെലക്ടർമാർ ഐക്കൺ താരങ്ങളായ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും സ്ഥാനം നൽകി,” സ്റ്റാർ സ്‌പോർട്‌സിൽ മഞ്ജരേക്കർ പറഞ്ഞു.

“ഇപ്പോൾ അവർ ടീമിലുണ്ട്, വിരാട് കോഹ്‌ലി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുക എന്നത് അസാധ്യമാണ്, കാരണം നിങ്ങൾക്ക് വിരാടിൻ്റെ മുഴുവൻ ഉപയോഗിക്കാൻ അദ്ദേഹം ഓപ്പൺ ചെയ്യണം. ഇന്ത്യ ഒരു തരത്തിൽ വലം കയ്യാന്മാരായ രോഹിതിനെയും കോഹ്ലിയെയും ഓപ്പൺ ചെയ്യിക്കാൻ നിർബന്ധിതരായിരിക്കുകയാണ്‌.” അദ്ദേഹം പറഞ്ഞു.

“നിർഭാഗ്യവശാൽ, ജയ്‌സ്വാളിന് പുറത്തിരിക്കേണ്ടി വരും. ജയ്സ്വാൾ ആയിരുന്നു ഒരു പുതുമയും വ്യത്യസ്തതയും ടീമിന് നൽകുക. എന്നാൽ കോഹ്ലിയും രോഹിതും കളിക്കുമ്പോൾ ജയ്സ്വാൾ പുറത്തിരിക്കേണ്ടി വരും” അദ്ദേഹം പറഞ്ഞു.

“വർഷങ്ങളായി മുതിർന്ന താരങ്ങളെ വിശ്വസിച്ചപ്പോൾ ഇന്ത്യക്ക് ഫലങ്ങൾ അനുകൂലമായിരുന്നില്ല. ഇത്തവണ അത് മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,” മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

“കോഹ്ലി ഓപ്പൺ ചെയ്യണം, സഞ്ജു വൺ ഡൗൺ ഇറങ്ങണം” – ആർ പി സിംഗ്

വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ലോകകപ്പിൽ ഇന്ത്യക്ക് ആയി ബാറ്റിംഗ് ഓപ്പൺ ചെയ്യണം എന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആർപി സിംഗ്. ഐപിഎൽ 2024 ലെ ഓറഞ്ച് ക്യാപ്പ് നേടിയ കോഹ്ലി ഓപ്പണിംഗിൽ ആണ് ഇറങ്ങേണ്ടത് എന്ന് അദ്ദേഹം പറയുന്നു. സഞ്ജു വൺ ഡൗൺ ആയി ഇറങ്ങണം എന്ന് ആർ പി സിങ് പറയുന്നു.

“നിങ്ങൾ എന്നോട് ചോദിച്ചാൽ, വിരാട് കോഹ്‌ലി രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പൺ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സഞ്ജു സാംസൺ 3-ാം നമ്പറിൽ ബാറ്റ് ചെയ്യണം. 100 ശതമാനം അതാണ് വേണ്ടത്.” ആർ പി സിങ് പറഞ്ഞു.

“നിങ്ങൾക്ക് സൂര്യകുമാർ യാദവിനെ 4ആമതും ഋഷഭ് പന്തിനെയും ഹാർദിക് പാണ്ഡ്യയെയും അതിനു ശേഷവും കളിപ്പിക്കാം. എല്ലാം ടീം കോമ്പിനേഷനെ ആശ്രയിച്ചിരിക്കുന്നു, ഞങ്ങൾക്ക് നല്ല ഒരു ലൈനപ്പ് ആവശ്യമാണ്” ആർപി സിംഗ് പറഞ്ഞു .

Exit mobile version