പ്രഖ്യാപനം വന്നു, കൊമ്പനി ഇനി ബയേൺ പരിശീലകൻ

പുതിയ പരിശീലകനായി ബയേൺ മ്യൂണിക്ക് ബേർൺലി പരിശീലകൻ ആയ കൊമ്പനിയെ നിയമിച്ചു. നീണ്ട ചർച്ചകൾക്ക് ശേഷം കൊമ്പനിയും ബയേണും തമ്മിൽ കരാർ ധാരണയിൽ എത്തിയിരുന്നു. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. 2027 വരെയുള്ള കരാറിൽ ആണ് കൊമ്പനി ബയേണിൽ എത്തുന്നത്. ബയേണിൽ എത്തിയതിൽ സന്തോഷം ഉണ്ടെന്നും പൊസഷൻ ഫുട്ബോളിൽ ഊന്നിയുള്ള അറ്റാക്കിങ് ഫുട്ബോൾ കളിക്കാൻ ആണ് താൻ താല്പര്യപ്പെടുന്നത് എന്നും കൊമ്പനി പറഞ്ഞു.

ടുഷലിന് പകരക്കാരനായി പലരെയും പരിഗണിച്ച ബയേൺ അവസാനം കൊമ്പനിയിൽ എത്തുക ആയിരുന്നു. ബേർൺലി പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയതോടെ കൊമ്പനി ക്ലബ് വിടും എന്ന് സൂചനകൾ ഉണ്ടായിരുന്നു.

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസ താരം കൂടിയായ കൊമ്പനി ഇംഗ്ലണ്ടിലേക്ക് തിരികെയെത്തിയത് മുതൽ ബേർൺലിയിൽ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. ബേർൺലി പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിക്കാനും കൊമ്പനിക്ക് ആയിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ ആ മികവ് തുടരാൻ കൊമ്പനിക്ക് ആയില്ല. ഇതിനു മുമ്പ് ബെൽജിയൻ ക്ലബായ ആൻഡർലെചിന്റെ പരിശീലകനായിരുന്നു കൊമ്പനി.

മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന അദ്ദേഹം സിറ്റിക്ക് ഒപ്പം 14 കിരീടങ്ങൾ നേടിയിരുന്നു. ഇതിൽ നാലു പ്രീമിയർ ലീഗും നാലു എഫ് എ കപ്പും ഉൾപ്പെടുന്നു. ഒരു തവണ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കൊമ്പനി തന്നെ ബയേണിന്റെ അടുത്ത പരിശീലകനാകും

പുതിയ പരിശീലകനെ അന്വേഷിക്കുന്ന ബയേൺ മ്യൂണിക്ക് ബേർൺലി പരിശീലകൻ ആയ കൊമ്പനിയെ സ്വന്തമാക്കും. നീണ്ട ചർച്ചകൾക്ക് ശേഷം കൊമ്പനിയും ബയേണും തമ്മിൽ കരാർ ധാരണയിൽ എത്തി. ബേർൺലിക്ക് ഒരു നൽകേണ്ട നഷ്ടപരിഹാര തുക കൂടെ തീരുമാനം ആയാൽ ബയേണും കൊമ്പനിയും കരാറിൽ ഒപ്പിടും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ടുഷലിന് പകരക്കാരനായി പലരെയും പരിഗണിച്ച ബയേൺ അവസാനം കൊമ്പനിയിൽ എത്തുക ആയിരുന്നു. വലിയ ഭാവി ഉള്ള പരിശീലകനാണ് കൊമ്പനി എന്ന് ബയേൺ വിശ്വസിക്കുന്നു. ബേർൺലി പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയതോടെ കൊമ്പനി ക്ലബ് വിടും എന്ന് സൂചനകൾ ഉണ്ടായിരുന്നു. അപ്പോൾ ആണ് ബയേണിന്റെ ഓഫർ വരുന്നത്.

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസ താരം കൂടിയായ കൊമ്പനി ഇംഗ്ലണ്ടിലേക്ക് തിരികെയെത്തിയത് മുതൽ ബേർൺലിയിൽ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. ബേർൺലി പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിക്കാനും കൊമ്പനിക്ക് ആയിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ ആ മികവ് തുടരാൻ കൊമ്പനിക്ക് ആയില്ല. ഇതിനു മുമ്പ് ബെൽജിയൻ ക്ലബായ ആൻഡർലെചിന്റെ പരിശീലകനായിരുന്നു കൊമ്പനി.

മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന അദ്ദേഹം സിറ്റിക്ക് ഒപ്പം 14 കിരീടങ്ങൾ നേടിയിരുന്നു. ഇതിൽ നാലു പ്രീമിയർ ലീഗും നാലു എഫ് എ കപ്പും ഉൾപ്പെടുന്നു. ഒരു തവണ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബയേൺ പരിശീലകനാവാനുള്ള ലിസ്റ്റിൽ കൊമ്പനിയും

പുതിയ പരിശീലകനെ അന്വേഷിക്കുന്ന ബയേൺ മ്യൂണിക്ക് ബേർൺലി പരിശീലകൻ കൊമ്പനിയെയും ലക്ഷ്യമിടുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ. ടുഷലിന് പകരക്കാരനായി പലരെയും പരിഗണിക്കുന്നവർക്ക് ഒപ്പം ഇപ്പോൾ കൊമ്പനിയും ലിസ്റ്റിൽ വന്നിരിക്കുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ബേർൺലി പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയതോടെ കൊമ്പനിയുടെ ഭാവിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്.

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസ താരം കൂടിയായ കൊമ്പനി ഇംഗ്ലണ്ടിലേക്ക് തിരികെയെത്തിയത് മുതൽ ബേർൺലിയിൽ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. ബേർൺലി പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിക്കാനും കൊമ്പനിക്ക് ആയിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ ആ മികവ് തുടരാൻ കൊമ്പനിക്ക് ആയില്ല. ഇതിനു മുമ്പ് ബെൽജിയൻ ക്ലബായ ആൻഡർലെചിന്റെ പരിശീലകനായിരുന്നു കൊമ്പനി.

മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന അദ്ദേഹം സിറ്റിക്ക് ഒപ്പം 14 കിരീടങ്ങൾ നേടിയിരുന്നു. ഇതിൽ നാലു പ്രീമിയർ ലീഗും നാലു എഫ് എ കപ്പും ഉൾപ്പെടുന്നു. ഒരു തവണ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബേർൺലിയെ പ്രീമിയർ ലീഗിലേക്ക് എത്തിച്ച കൊമ്പനിക്ക് 5 വർഷത്തെ പുതിയ കരാർ

ബേൺലി ഫുട്ബോൾ ക്ലബ് അവരുടെ മാനേജർ വിൻസെന്റ് കൊമ്പനിക്ക് പുതിയ കരാർ നൽകി. ടർഫ് മൂറിലെ തന്റെ ആദ്യ സീസണിൽ ചാമ്പ്യൻഷിപ്പ് വിജയിച്ച് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ ഉറപ്പിച്ച കൊമ്പനി അഞ്ച് വർഷത്തെ പുതിയ കരാറിൽ ഒപ്പുവച്ചു.

കുറഞ്ഞത് 2028 വരെ കൊമ്പനി ബേർൺലിയിൽ ഉണ്ടാകും “ബേൺലിയിലെ ജോലി തുടക്കം മുതൽ തന്നെ നല്ലതായിരുന്നു. അടുത്ത അഞ്ച് വർഷത്തേക്ക് കരാർ ഒപ്പിടുന്നത് ശരിയായ കാര്യമാണെന്ന് തോന്നുന്നു.” കൊമ്പനി പറഞ്ഞു.

“ആരാധകർക്കൊപ്പം ഞങ്ങൾ ടർഫ് മൂറിനെ വീണ്ടും ഒരു കോട്ടയാക്കി മാറ്റി, ഭാവിയിലെ ഓരോ ചുവടിലും ബേൺലിയെ മികച്ചതാക്കാൻ കാത്തിരിക്കുന്നു.” അദ്ദേഹം പറഞ്ഞു.

കൊമ്പനി ഒരു അസാധാരണ നേതാവ് ആണ് എന്നും ഉയർന്ന നിലവാരം സ്ഥാപിക്കുന്നുണ്ട് എന്നും ചെയർമാൻ അലൻ പേസ് പറഞ്ഞു. ചാമ്പ്യന്മാരായ ബേൺലിയുടെ തിങ്കളാഴ്‌ച ട്രോഫി ഏറ്റുവാങ്ങും. അതിനു മുമ്പായാണ് ഈ കരാർ പ്രഖ്യാപനം. കൊമ്പനിയെ പരിശീലകനായി എത്തിക്കാൻ നേരത്തെ ചെൽസി ചർച്ചകൾ നടത്തിയിരുന്നു.

ഇപ്പോൾ ബേർൺലിയെ വിജയിപ്പിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ എന്ന് കൊമ്പനി

പുതിയ പരിശീലകനെ അന്വേഷിക്കുന്ന ചെൽസി ബേർൺലി പരിശീലകൻ കൊമ്പനിയെയും ലക്ഷ്യമിടുന്നുണ്ട് എന്ന റിപ്പോർട്ടുകളിൽ കൊമ്പനിയുടെ പ്രതികരണം. ഇപ്പോൾ ഞാൻ ഇങ്ങനെയുള്ള ഒരു ചർച്ചകളിൽ താല്പര്യപ്പെടുന്നില്ല എന്നും ഇത് പ്രോത്സാഹിപ്പിക്കില്ല എന്നും കൊമ്പനി പറഞ്ഞു. ഇപ്പോൾ തന്റെ ശ്രദ്ധ ബേർൺലിയിൽ മാത്രമാണ്. ഇവിടെ മത്സരങ്ങൾ വിജയിക്കുന്ന കാര്യമാണ് ഇപ്പോൾ പ്രധാനം എന്നും കൊമ്പനി പറഞ്ഞു.

പോചടീനോ, ലൂയി എൻറികെ എന്നിവർക്ക് ഒപ്പമാണ് ഇപ്പോൾ കൊമ്പനിയും ചെൽസിയുടെ ലിസ്റ്റിൽ വന്നിരിക്കുന്നത്. ഇപ്പോൾ ബേർൺലിയെ പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിച്ച കൊമ്പനി ക്ലബ് വിട്ട് വരാൻ ഉള്ള സാധ്യത വളരെ കുറവാണ്. മാഞ്ചസ്റ്റർ സിറ്റി ഇതിഹാസ താരം കൂടിയായ കൊമ്പനി ഇംഗ്ലണ്ടിലേക്ക് തിരികെയെത്തിയത് മുതൽ ബേർൺലിയിൽ അത്ഭുതങ്ങൾ കാണിക്കുകയാണ്. ഇതിനു മുമ്പ് ബെൽജിയൻ ക്ലബായ ആൻഡർലെചിന്റെ പരിശീലകനായിരുന്നു കൊമ്പനി.

മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന അദ്ദേഹം സിറ്റിക്ക് ഒപ്പം 14 കിരീടങ്ങൾ നേടിയിരുന്നു. ഇതിൽ നാലു പ്രീമിയർ ലീഗും നാലു എഫ് എ കപ്പും ഉൾപ്പെടുന്നു. ഒരു തവണ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ചെൽസി കൊമ്പനിയുടെയും പിറകെ

പുതിയ പരിശീലകനെ അന്വേഷിക്കുന്ന ചെൽസി ബേർൺലി പരിശീലകൻ കൊമ്പനിയെയും ലക്ഷ്യമിടുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ. നഗൽസ്മൻ, പോചടീനോ, ലൂയി എൻറികെ എന്നിവർക്ക് ഒപ്പമാണ് ഇപ്പോൾ കൊമ്പനിയും ലിസ്റ്റിൽ വന്നിരിക്കുന്നത്. ഇപ്പോൾ ബേർൺലിയെ പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിച്ച കൊമ്പനി ക്ലബ് വിട്ട് വരാൻ ഉള്ള സാധ്യത വളരെ കുറവാണ്.

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസ താരം കൂടിയായ കൊമ്പനി ഇംഗ്ലണ്ടിലേക്ക് തിരികെയെത്തിയത് മുതൽ ബേർൺലിയിൽ അത്ഭുതങ്ങൾ കാണിക്കുകയാണ്. ഇതിനു മുമ്പ് ബെൽജിയൻ ക്ലബായ ആൻഡർലെചിന്റെ പരിശീലകനായിരുന്നു കൊമ്പനി.

മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന അദ്ദേഹം സിറ്റിക്ക് ഒപ്പം 14 കിരീടങ്ങൾ നേടിയിരുന്നു. ഇതിൽ നാലു പ്രീമിയർ ലീഗും നാലു എഫ് എ കപ്പും ഉൾപ്പെടുന്നു. ഒരു തവണ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കൊമ്പനിയുടെ ബേർൺലി പ്രീമിയർ ലീഗിൽ തിരികെയെത്തി

കൊമ്പനി പരിശീലിപ്പിക്കുന്ന ബേർൺലി പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷൻ ഉറപ്പാക്കി.വെള്ളിയാഴ്ച നടന്ന ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ മിഡിൽസ്ബറോയെ 2-1 ന് തോൽപ്പിച്ചതോടെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷൻ അവർ ഉറപ്പിച്ചത്. ഈ ജയം ബേൺലിക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാൻ ആകും എന്ന് ഉറപ്പാക്കി‌. ടീമിന് ഇനിയും ഏഴ് മത്സരങ്ങൾ കളിക്കാൻ ബാക്കിയിരിക്കെ ആണ് ബേർൺലി പ്രൊമോഷൻ ഉറപ്പാക്കുന്നത്‌.

39 മത്സരങ്ങളിൽ നിന്ന് 87 പോയിന്റുമായി ബേർൺലി ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. രണ്ടാമതുള്ള ഷെഫീൽഡിനെക്കാൾ 11 പോയിന്റ് മുന്നിൽ ഉള്ള ബേർൺലി ഇനി കിരീടം ഉറപ്പിക്കുന്നതിൽ ആകും ശ്രദ്ധ കൊടുക്കുക. കഴിഞ്ഞ സീസണിൽ ആയിരുന്നു ബേർൺലി ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടത്. അതിനു മുമ്പ് ആറ് സീസണിലും അവർ പ്രീമിയർ ലീഗിൽ ഉണ്ടായിരുന്നു.

പരിശീലക റോളിൽ കമ്പനിക്ക് ആദ്യ മത്സരത്തിൽ തോൽവി

ബെൽജിയൻ ടീമായ ആന്റർലേക്റ്റ് പരിശീലക റോളിൽ അരങ്ങേറിയ ആദ്യ മത്സരത്തിൽ വിൻസെന്റ് കമ്പനിക്ക് അപ്രതീക്ഷിത തോൽവി. ബെൽജിയൻ ലീഗിൽ ആദ്യ മത്സരത്തിൽ ഒസ്റ്റൻഡയോട് 1-2 നാണ് പ്ലെയർ മാനേജരായ കമ്പനി തോൽവി വഴങ്ങിയത്. ഹോം ഗ്രൗണ്ടിലാണ് തോൽവി എന്നത് കമ്പനിക്ക് കൂടുതൽ ഞെട്ടൽ നൽകുന്നതാണ്.

കഴിഞ്ഞ സീസണിൽ ആകെ 16 ടീമുകൾ കളിക്കുന്ന ലീഗിൽ 14 ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിനോടാണ് കമ്പനിയുടെ ടീം നാണം കെട്ടത്. സിറ്റിയുമായുള്ള കരാർ അവസാനിച്ചതോടെയാണ് താരം സ്വന്തം നാട്ടിലെ ക്ലബ്ബിൽ ഇരട്ട ചുമതലയിൽ മടങ്ങി എത്തിയത്. 13 ആം മിനുട്ടിൽ വ്ലാപിലൂടെ ആന്റർലേക്റ്റ് ലീഡ് നേടിയെങ്കിലും ഏറെ വൈകാതെ റൊണാൾഡ്‌ വർഗാസ് സന്ദർശകരെ ഒപ്പമെത്തിച്ചു. പിന്നീട് സകാല 15 മിനുട്ട് ശേഷിക്കെ നേടിയ ഗോളിന് മറുപടി നൽകാൻ കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആന്റർലേക്റ്റിന് ആയില്ല.

Exit mobile version