ഡെത്ത് ഓവറുകളിൽ അര്‍ഷ്ദീപിന് തിളങ്ങാനാകും – വിക്രം റാഥോര്‍

സമ്മര്‍ദ്ദ ഘട്ടത്തിൽ മികവ് പുലര്‍ത്തുവാനുള്ള പ്രത്യേക കഴിവുള്ള താരമാണ് അര്‍ഷ്ദീപ് സിംഗ് എന്ന് പറഞ്ഞ് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍. താരത്തിന്റെ പക്വതയാര്‍ന്ന സമീപനം ആണ് ഇത്തരത്തിലുള്ള കഴിവിന് കാരണം എന്നും റാഥോര്‍ കൂട്ടിചേര്‍ത്തു.

23 വയസ്സ് മാത്രമുള്ള താരം ഇന്ത്യയ്ക്കായി സമ്മര്‍ദ്ദഘട്ടത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു. ഏഷ്യ കപ്പിൽ അവസാന ഓവറുകളിൽ വെറും ചുരുക്കം റൺസ് പ്രതിരോധിക്കേണ്ട ഘട്ടത്തിൽ താരത്തിന് വിജയം കൈവരിക്കാനായില്ലെങ്കിലും അവസാനം വരെ പൊരുതുവാന്‍ അര്‍ഷ്ദീപിന് സാധിച്ചിരുന്നു.

താരത്തിന്റെ സേവനം ഡെത്ത് ഓവറുകളിൽ ഇന്ത്യയ്ക്ക് വലിയ മേൽക്കൈ നൽകുമെന്നും റാഥോര്‍ സൂചിപ്പിച്ചു. ജസ്പ്രീത് ബുംറയ്ക്കൊപ്പം ഇന്ത്യയുടെ ഡെത്ത് ഓവര്‍ ബൗളിംഗിന് കരുത്തേകുവാന്‍ അര്‍ഷ്ദീപിനും ഹര്‍ഷൽ പട്ടേലിനും സാധിക്കുമെന്ന് വിക്രം റാഥോര്‍ വ്യക്തമാക്കി.

രാഹുല്‍ ദ്രാവിഡിന് സഹായികളായി എത്തുന്നവരിൽ വിക്രം റാഥോറുമെന്ന് സൂചന

രാഹുല്‍ ദ്രാവിഡിനൊപ്പം ഇന്ത്യയുടെ സഹ പരിശീലകരായി ആരെത്തുമെന്നതിൽ തീരുമാനം ബിസിസിഐ എടുത്തുവെന്ന് സൂചന. ബാറ്റിംഗ് കോച്ചായി വിക്രം റാഥോറും ഫീൽഡിംഗ് കോച്ചായി ടി ദിലീപ്, ബൗളിംഗ് കോച്ചായി പരസ് മാംബ്രേ എന്നിവരെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്നും. ഇവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചതിൽ ദ്രാവിഡിന്റെ പങ്ക വലുതാണെന്നുമാണ് ലഭിയ്ക്കുന്ന വിവരം.

ഇന്നലെ ഈ മൂന്ന് പേരുടെയും ഇന്റര്‍വ്യൂ നടന്നു കഴിഞ്ഞുവെന്നാണ് ലഭിയ്ക്കുന്ന വിവരം. സുപ്രീം കോടതി അംഗീകരിച്ച ഭരണഘടന പ്രകാരം സെലക്ടര്‍മാരാണ് സ്പെഷ്യലിസ്റ്റ് കോച്ചുമാരെ തിരഞ്ഞെടുക്കുക. മുഖ്യ കോച്ചിനെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി തിരഞ്ഞെടുക്കും.

ജൂലൈയിൽ ദ്രാവിഡിനൊപ്പം ശ്രീലങ്കയിൽ ഫീൽഡിംഗ് കോച്ചായി ഉണ്ടായിരുന്നയാളാണ് ദിലീപ്. എന്‍സിഎയിൽ ദ്രാവിഡിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണ് പരസ് മാംബ്രേ.

ബാറ്റിംഗ് കോച്ചായി വീണ്ടും അപേക്ഷിച്ച് വിക്രം റാഥോര്‍

ഇന്ത്യയുടെ കോച്ചിംഗ് സെറ്റപ്പ് ടി20 ലോകകപ്പിന് ശേഷം സമ്പൂര്‍ണ്ണമായ മാറ്റത്തിന് വിധേയമാകുവാന്‍ നില്‍ക്കുന്ന സമയത്ത് ബാറ്റിംഗ് കോച്ചായി വീണ്ടും അപേക്ഷ നല്‍കി വിക്രം റാഥോര്‍. 2019ൽ സഞ്ജയ് ബംഗാറിന് പകരം എത്തിയ വിക്രം റാഥോര്‍ ഇന്ത്യയുടെ ബാറ്റിംഗ് കോച്ചെന്ന നിലയിലുള്ള തന്റെ അനുഭവം മികച്ചതാണെന്നാണ് അഭിപ്രായപ്പെട്ടത്.

തനിക്ക് വീണ്ടും ഈ ദൗത്യം ലഭിയ്ക്കുകയാണെങ്കിൽ തനിക്ക് പല കാര്യങ്ങളും ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും റാഥോര്‍ പറഞ്ഞു. മികച്ച പ്രതിഭയുള്ള താരങ്ങളുമായി പ്രവര്‍ത്തിക്കുക എന്നത് വളരെ മികച്ചൊരു അനുഭവമായിരുന്നുവെന്നും റാഥോര്‍ വ്യക്തമാക്കി.

ഒരു ടീമിനും പതിനൊന്ന് പുജാരമാരും ഉണ്ടാകില്ല പതിനൊന്ന് പന്തുമാരുമുണ്ടാകില്ല – വിക്രം റാഥോര്‍

മികച്ച കമ്മ്യൂണിക്കേഷനാണ് തനിക്ക് ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ കോച്ച് ചെയ്യാൻ സഹായിക്കുന്നതെന്ന് കരുതുന്നുവെന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍. റാഥോര്‍ ബാറ്റിംഗ് കോച്ചായി വന്നതിന് ശേഷം ഇന്ത്യയുടെ ബാറ്റിംഗ് ആകെ മാറുന്ന കാഴ്ചയാണ് ടെസ്റ്റ് ക്രിക്കറ്റിൽ കണ്ടത്. 2019ൽ ആണ് റാഥോര്‍ ബാറ്റിംഗ് കോച്ചായി എത്തുന്നത്. അതിന് ശേഷം രോഹിത്തിനെ ഓപ്പണറാക്കി ടെസ്റ്റിലും ഗില്ലിന്റെ ടോപ് ഓര്‍ഡറിലെ വരും ഋഷഭ് പന്തിന്റെയും ചേതേശ്വര്‍ പുജാരയുടെയും ബാറ്റിംഗ് വിപ്ലവവുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷ്യം വഹിച്ചു.

പുജാരയാണെങ്കിലും പന്താണെങ്കിലും ഓരോ ബാറ്റ്സ്മാനും വ്യത്യസ്തമായ മൈന്‍ഡ് സെറ്റാണെന്നും അവരെ മനസ്സിലാക്കി അവരുമായി പ്രവര്‍ത്തിക്കുകയാണ് താൻ ചെയ്യുന്നതെന്നും വിക്രം റാഥോര്‍ സൂചിപ്പിച്ചു. ഇവര്‍ രണ്ട് പേരും വ്യത്യസ്തമാ യ രണ്ട് ക്രിക്കറ്റ് താരങ്ങളാണെങ്കിലും ഇരുവര്‍ക്കും റൺസ് സ്കോര്‍ ചെയ്യുക എന്ന ലക്ഷ്യം മാത്രമാണുള്ളതെന്നും റാഥോര്‍ പറഞ്ഞു.

ഒരു ടീമിനും പതിനൊന്ന് പുജാരമാരോ പതിനൊന്ന് പന്തുമാരോ ഉണ്ടാകില്ല എപ്പോളും ഒരു പന്തും പുജാരയും ഒരുമിച്ച് വന്നാലാവും അത് ഒരു വിന്നിംഗ് കോമ്പിനേഷനാകുക. അതാണ് കോച്ചെന്ന നിലയിൽ താനും മനസ്സിലാക്കിയിട്ടുള്ള കാര്യമെന്നു റാഥോര്‍ അഭിപ്രായപ്പെട്ടു. കളിക്കളത്തിലായാലും പുറത്തായാലും അവരെ അവരായി തന്നെ തുടരാനനുവദിക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്നും റാഥോര്‍ കൂട്ടിചേര്‍ത്തു.

ഇന്ത്യയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും മികച്ച ടി20 താരമാണ് കെഎല്‍ രാഹുല്‍ – വിക്രം റാഥോര്‍

ഇപ്പോള്‍ മോശം ഫോമിലാണെങ്കിലും കെഎല്‍ രാഹുല്‍ ഇന്ത്യയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാനാണെന്നത് ആരും മറക്കരുതെന്ന് പറഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍. പരമ്പരയില്‍ ആദ്യ മൂന്ന് കളിയില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്തായ താരത്തിന്റെ സംഭാവന ഒരു റണ്‍സ് ആണ്. എന്നാല്‍ താരത്തിന് പിന്തുണയുമായി വിരാട് കോഹ്‍ലിയും വിക്രം റാഥോറും രംഗത്തെത്തിയിട്ടുണ്ട്.

മോശം സമയം ആര്‍ക്കും വരാമെന്നും കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനം പരിഗണിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 താരം രാഹുലാണെന്നും 145 ലധികം സ്ട്രൈക്ക് റേറ്റോടെയാണ് താരം ബാറ്റ് വീശിയതെന്നും റാഥോര്‍ പറഞ്ഞു. മൂന്ന് പരാജയങ്ങള്‍ ഈ വസ്തുതയെ മറയ്ക്കുന്നില്ലെന്നും ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരം എന്നതിനുള്ള ഉത്തരമാണ് രാഹുല്‍ എന്നും റാഥോര്‍ വ്യക്തമാക്കി.

ടീമെന്ന നിലയില്‍ താരത്തിന് പിന്തുണ നല്‍കേണ്ട സമയാണ് ഇതെന്നും ഏവരുടെയും പിന്തുണയോടെ താരം ഈ മോശം ഘട്ടത്തെ തരണം ചെയ്യുമെന്നും ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വ്യക്തമാക്കി.

ഇന്ത്യൻ ബാറ്റിംഗ് പരിശീലകന്റെ കഴിവിനെ ചോദ്യം ചെയ്ത് യുവരാജ് സിംഗ്

ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോറിന്റെ കഴിവിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് രംഗത്ത്. ടി20 ക്രിക്കറ്റിൽ ഇന്ത്യൻ താരങ്ങളെ പരിശീലിപ്പിക്കാനുള്ള കഴിവ് റാത്തോറിനുണ്ടോ എന്ന് യുവരാജ് സിംഗ് സംശയം പ്രകടിപ്പിച്ചു. പരിശീലകർ ഓരോ താരങ്ങളെയും വ്യക്തിപരമായ രീതിയിൽ സമീപിക്കണമെന്നും നിലവിൽ ഇന്ത്യൻ താരങ്ങൾക്ക് അഭിപ്രായം ചോദിക്കാൻ ആരും ഇല്ലെന്നും യുവരാജ് സിംഗ് പറഞ്ഞു.

ഇന്ത്യൻ താരങ്ങൾക്ക് ടി20യിൽ പരിശീലനം നടത്താനുള്ള അത്രയും റാത്തോറിനുണ്ടോ എന്നും യുവരാജ് സിംഗ് ചോദിച്ചു. കഴിഞ്ഞ വർഷമാണ് ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായി വിക്രം റാത്തോർ നിയമിക്കപെട്ടത്. ലോകകപ്പിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ മോശം പ്രകടനത്തെ തുടർന്നാണ് മുൻപ് ബാറ്റിംഗ് പരിശീലകനായിരുന്ന സഞ്ജയ് ബംഗാറിന് പകരക്കാരനായി വിക്രം റാത്തോർ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായത്. ഇന്ത്യക്ക് വേണ്ടി 6 ടെസ്റ്റ് മത്സരങ്ങളും 7 ഏകദിന മത്സരങ്ങളും മാത്രമാണ് വിക്രം റാത്തോർ കളിച്ചത്.

രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ ശോഭിക്കാതിരിക്കുവാന്‍ യാതൊരു കാരണവുമില്ല

രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ ശോഭിയ്ക്കാതിരിക്കുവാനുള്ള ഒരു കാരണവും കാണുന്നില്ലെന്ന് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍. താരം ഏത് ഫോര്‍മാറ്റിലാണേലും ടീമിലേക്ക് പരിഗണിക്കപ്പെടേണ്ട താരമെന്നാണ് തന്റെ വിശ്വാസം. അത് ടീമിലെ ഓരോ താരങ്ങള്‍ക്കും ഇതേ അഭിപ്രായമാണ്. ഏകദിനത്തില്‍ ഓപ്പണിംഗില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ച താരമാണ് രോഹിത് ശര്‍മ്മ. അത്രയും മികവ് പുലര്‍ത്തുന്ന താരം ടെസ്റ്റ് മാച്ചില്‍ വിജയം കൈവരിക്കാതിരിക്കുവാന്‍ ഒരു കാരണവും താന്‍ കാണുന്നില്ലെന്നും വിക്രം പറഞ്ഞു.

രോഹിത്തിന് തന്റെ ഗെയിം പ്ലാന്‍ ശരിയാക്കുവാന്‍ പറ്റിയാല്‍ താരം ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡിനു വലിയ മുതല്‍ക്കൂട്ടാവുമെന്നും റാഥോര്‍ പറഞ്ഞു. പുതുതായി ഇന്ത്യന്‍ കോച്ചായി എത്തിയ റാഥോര്‍ ഇതുവരെയുള്ള തന്റെ ടീമുമായുള്ള ചര്‍ച്ചകളും ആശയവിനിമയങ്ങളും മികച്ച രീതിയിലാണ് പോകുന്നതെന്നും ടീമിന്റെ സെറ്റപ്പുമായി താന്‍ അടുത്ത് തന്നെ ഇഴകിചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

ഇനി കളിക്കുന്ന ടി20 മത്സരങ്ങള്‍ ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍

ഈ അടുത്ത് കളിച്ച ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ ഇന്ത്യ വളരെ കാര്യമായി എടുത്തിട്ടില്ലെന്ന് തോന്നുന്നുണ്ടെങ്കിലും ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഈ ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പരയും ഇനി കളിക്കുന്ന 20-21 മത്സരങ്ങളും ഏറെ പ്രാധാന്യമുള്ളതും ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളായി കണക്കാക്കുന്നതും ആയിരിക്കുമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍.

പരമ്പരയിലെ ആദ്യ മത്സരം ധരംശാലയില്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. അടുത്ത മത്സരം നാളെ മൊഹാലിയില്‍ ആണ് നടക്കുക. സഞ്ജയ് ബംഗാറിന് പകരം കോച്ചായി എത്തിയ വിക്രം റാഥോറിന്റെ ആദ്യ ചുമതല കൂടിയാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പര.

Exit mobile version