ഹസരംഗയ്ക്ക് പകരം ശ്രീലങ്കൻ താരം വിജയകാന്ത് വ്യാസകാന്ത് സൺ റൈസേഴ്സിൽ

പരിക്കേറ്റ വനിന്ദു ഹസരംഗയ്ക്ക് പകരം ശ്രീലങ്കൻ ലെഗ് സ്പിന്നർ വിജയകാന്ത് വ്യാസകാന്തിനെ സൺ റൈസേഴ്സ് സ്വന്തമാക്കി. അടുത്ത മത്സരം മുതൽ വ്യാസകാന്ത് സൺറൈസേഴ്സ് ഹൈദരാബാദ് സ്ക്വാഡിനൊപ്പം ഉണ്ടാകും എന്ന് ക്ലബ് അറിയിച്ചു.

ലെഗ് സ്പിന്നറായ വിജയകാന്ത് ഇതുവരെ ഒരു ടി20 ഇൻ്റർനാഷണലിൽ തൻ്റെ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം സൺ റൈസേഴ്സിൽ ചേരുന്നത്. ഹസരംഗയ്ക്ക് പരിക്കേറ്റതിനാൽ താരം ഈ ഐ പി എല്ലിൽ കളിക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു.

Exit mobile version