കനത്ത മഴ, ചതുര്‍ രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയവാഡയില്‍ നിന്ന് മാറ്റി

കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യ എ, ബി ടീമുകളും ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക എന്നിവരുടെ എ ടീമും പങ്കെടുക്കുന്ന ചതുര്‍ രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയവാഡയില്‍ നിന്ന് മാറ്റി. ടൂര്‍ണ്ണമെന്റ് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും ആളുരിലും നടക്കുമെന്നാണ് അറിയുന്നത്. ടൂര്‍ണ്ണമെന്റിലെ ആദ്യ നാല് മത്സരങ്ങളും ഉപേക്ഷിക്കപ്പെട്ടതോടെയാണ് വേദി മാറ്റത്തിനു ബിസിസിഐ മുതിര്‍ന്നത്.

നേരത്തെ ഇരു ടീമുകളും മറ്റു ടീമുകളെ രണ്ട് തവണ കളിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും ഇനി ഒരു തവണ മാത്രമേ ടീമുകള്‍ ഏറ്റുമുട്ടുകയുള്ളു. ഓഗസ്റ്റ് 23, 25, 27 തീയ്യതികളില്‍ ലീഗ് മത്സരങ്ങള്‍ നടക്കും. ഫൈനല്‍ ഓഗസ്റ്റ് 29നാണ്. ഓഗസ്റ്റ് 17നാണ് ആദ്യ രണ്ട് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നതെങ്കിലും പിന്നീട് അവ മഴയെത്തുടര്‍ന്ന് ഡ്രെയിനേജ് സൗകര്യം മെച്ചപ്പെടാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.

Exit mobile version