വിയറ്റ്നാം ഓപ്പണ്‍ കിരീടം സൗരഭ് വര്‍മ്മയ്ക്ക്

വിയറ്റ്നാം ഓപ്പണ്‍ ഫൈനലില്‍ വിജയം കുറിച്ച് സൗരഭ് വര്‍മ്മ. ഇന്ന് ചൈനയുടെ ഫെയ് സിയാംഗ് സുനിന്നോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് സൗരഭിന്റെ വിജയം. ആദ്യ ഗെയിം ആധികാരമായി താരം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഗെയിമില്‍ പൊരുതി നിന്ന ശേഷം താരം പിന്നോട്ട് പോകുകായയിരുന്നു. എന്നാല്‍ മൂന്നാം ഗെയിമില്‍ ആദ്യ ഗെയിമിന് സമാനമായ രീതിയില്‍ താരം മികവ് പുലര്‍ത്തിയപ്പോള്‍ ഗെയിമും മത്സരവും ടൂര്‍ണ്ണമെന്റും സൗരഭ് വര്‍മ്മ സ്വന്തമാക്കി.

72 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് സൗരഭിന്റെ വിജയം. സ്കോര്‍: 21-12, 17-21, 21-4.

സൗരഭ് വര്‍മ്മ ഫൈനലില്‍

വിയറ്റ്നാം ഓപ്പണിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ രണ്ടാം സീഡ് കൂടിയായ ഇന്ത്യന്‍ താരം മിനോരു കോഗയെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്. ജപ്പാന്‍ താരം ആദ്യ ഗെയിമില്‍ ശക്തമായ മത്സരം കാഴ്ചവെച്ചപ്പോള്‍ 22-20ന് പൊരുതിയാണ് സൗരഭ് വിജയം സ്വന്തമാക്കിയത്.

രണ്ടാം ഗെയില്‍ 21-15ന് വിജയിച്ച് 51 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ സൗരഭ് ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. സ്കോര്‍: 22-20, 21-15. ഫൈനലില്‍ ചൈനയുടെ ലോക 68ാം നമ്പര്‍ താരം സുന്‍ ഫീ സിയാംഗ് ആണ് സൗരഭിന്റെ എതിരാളി.

ക്വാര്‍ട്ടറും കടന്ന് സൗരഭ് വര്‍മ്മ

വിയറ്റ്നാം ഓപ്പണിന്റെ സെമി ഫൈനലില്‍ എത്ത് സൗരഭ് വര്‍മ്മ. ഇന്ന് ആതിഥേയരായ വിയറ്റ്നാം താരം ഗുയെന്‍ ടിയന്‍ മിന്നിനെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയാണ് സൗരഭ് വര്‍മ്മ ക്വാര്‍ട്ടര്‍ കടമ്പ കടന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും കടുത്ത എതിര്‍പ്പിനെ അതിജീവിച്ച് ജയത്തിലേക്ക് സൗരഭ് എത്തിയപ്പോള്‍ ക്വാര്‍ട്ടറിലെ വിജയം അനായാസമായിരുന്നു താരത്തിന്.

43 മിനുട്ട് നീണ്ട മത്സരത്തില്‍ 21-13, 21-18 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

വീണ്ടുമൊരു കടുപ്പമേറിയ പോരാട്ടം അതിജീവിച്ച് സൗരഭ് വര്‍മ്മ

വിയറ്റ്നാം ഓപ്പണിന്റെ രണ്ടാം റൗണ്ടിലും കടുപ്പമേറിയ പോരാട്ടത്തിന് ശേഷം ജയം കരസ്ഥമാക്കി സൗരഭ് വര്‍മ്മ. ആദ്യ റൗണ്ടിലെ പോലെ രണ്ടാം റൗണ്ടിലും ജപ്പാന്‍ താരത്തെ നേരിട്ട സൗരഭ് നേരിട്ടുള്ള ഗെയിമിലാണ് വിജയം നേടിയതെങ്കിലും കടുത്ത ചെറുത്ത്നില്പിനെ അതിജീവിച്ചാണ് വിജയം കുറിച്ചത്. 25-23, 24-22 എന്ന സ്കോറിന് ഇരു ഗെയിമിലും പൊരുതി നേടിയ വിജയമാണ് ജപ്പാന്റെ യു ഇഗരാഷിയ്ക്കെതിരെ സൗരഭ് സ്വന്തമാക്കിയത്.

52 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ജയത്തോടെ സൗരഭ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.

പൊരുതി നേടിയ ആദ്യ റൗണ്ട് ജയവുമായി സൗരഭ് വര്‍മ്മ

വിയറ്റ്നാം ഓപ്പണ്‍ 2019ന്റെ പുരുഷ വിഭാഗം സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ കടുത്ത മത്സരത്തില്‍ ജപ്പാന്‍ താരത്തെ മറികടന്ന് ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് വിജയമെങ്കിലും അവസാന നിമിഷം വരെ പൊരുതി നിന്നാണ് ജപ്പാന്‍ താരം കൊഡായി നരോക്ക കീഴടങ്ങിയത്. 54 മിനുട്ടാണ് ഇരുവരും തമ്മിലുള്ള ആദ്യ റൗണ്ട് മത്സരം നീണ്ട് നിന്നത്.

സ്കോര്‍: 22-20, 22-20.

ടോപ് സീഡിനെ അട്ടിമറിച്ച് സിറില്‍ വര്‍മ്മ, വിയറ്റ്നാം ഓപ്പണ്‍ പ്രീക്വാര്‍ട്ടറിലേക്ക്

വിയറ്റ്നാം ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ സിറില്‍ വര്‍മ്മ. ടൂര്‍ണ്ണമെന്റില്‍ മികച്ച വിജയങ്ങളും മുന്നേറുന്ന സിറില്‍ വര്‍മ്മ ലോക റാങ്കിംഗില്‍ 35ാം നമ്പറും ടൂര്‍ണ്ണമെന്റിലെ ടോപ് സീഡായ ഡാരെന്‍ ലിയുവിനെ പരാജയപ്പെടുത്തിയാണ് തന്റെ മുന്നോട്ടുള്ള യാത്ര തുടര്‍ന്നത്. 185ാം റാങ്കിലുള്ള ഇന്ത്യന്‍ താരം മൂന്ന് ഗെയിം പോരാട്ടത്തില്‍ ആണ് ജയം സ്വന്തമാക്കിയത്.

ആദ്യ ഗെയിം നഷ്ടമായ ശേഷം മികച്ച തിരിച്ചുവരവാണ് ഇന്ത്യന്‍ താരം നടത്തിയത്. സ്കോര്‍: 17-21, 21-19, 21-12.

അവസാന കടമ്പ കടക്കാനാകാതെ അജയ് ജയറാം

വിയറ്റ്നാം ഓപ്പണില്‍ അവസാന കടമ്പ കടക്കാനാകാതെ അജയ് ജയറാം. ഫൈനലില്‍ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരേനോട് നേരിട്ടുള്ള ഗെയിമുകളില്‍ അജയ് പരാജയപ്പെട്ടപ്പോള്‍ കിരീട മോഹങ്ങള്‍ക്കാണ് തിരിച്ചടിയായത്. 28 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ യാതൊരുവിധ ചെറുത്ത് നില്പും ഇല്ലാതെയാണ് അജയ് ജയറാം കീഴടങ്ങിയത്.

സ്കോര്‍: 14-21, 10-21.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെമിയില്‍ കാലിടറി മിഥുന്‍ മഞ്ജുനാഥ്

വിയറ്റ്നാം ഓപ്പണില്‍ ഓള്‍ ഇന്ത്യ ഫൈനല്‍ പോരാട്ടം കാണുവാനുള്ള ഇന്ത്യന്‍ ആരാധകരുടെ സ്വപ്നം പൊലിഞ്ഞു. മൂന്ന് ഗെയിം പോരാട്ടത്തില്‍ മഞ്ജുനാഥ് തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ അജയ് ജയറാമുമായുള്ള ഫൈനല്‍ പോരിനുള്ള സാധ്യതയാണ് ഇല്ലാതാകുകയായിരുന്നു. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിം മിഥുന്‍ മഞ്ജുനാഥ് പൊരുതി നേടിയെങ്കിലു മൂന്നാം ഗെയിമില്‍ താരം പിന്നോട്ട് പോയി.

59 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരെനോടാണ് മഞ്ജുനാഥിന്റെ തോല്‍വി. സ്കോര്‍: 17-21, 21-19, 21-14.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അജയ് ജയറാം ഫൈനലില്‍

വിയറ്റ്നാം ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ച് അജയ് ജയറാം. ഇന്ന് നടന്ന സെമി മത്സരത്തില്‍ ജപ്പാന്റെ യു ഇഗരാഷിയെയാണ് അജയ് പരാജയപ്പെടുത്തിയത്. 21-14, 21-19 എന്ന സ്കോറിനാണ് അജയ് ജയറാമിന്റെ വിജയം. 34 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ഇന്ത്യയുടെ മിഥുന്‍ മഞ്ജുനാഥ് അല്പ സമയത്തിനുള്ളില്‍ തന്റെ സെമി മത്സരത്തിനിറങ്ങും.

ക്വാര്‍ട്ടറില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ ആദ്യ ഗെയിം കൈവിട്ട ശേഷമാണ് മഞ്ജുനാഥിന്റെ ശക്തമായ തിരിച്ചുവരവ്. 17-21, 21-19, 21-11 എന്ന സ്കോറിനു ചൈനീസ് താരത്തിനെ കീഴടക്കിയാണ് മഞ്ജുനാഥ് സെമി ഉറപ്പാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയം തുടര്‍ന്ന് അജയ് ജയറാം സെമിയില്‍, ഋതുപര്‍ണ്ണ ദാസിനു തോല്‍വി

വിയറ്റ്നാം ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ സെമി ഉറപ്പിച്ച് അജയ് ജയറാം. അതേ സമയം വനിത സിംഗിള്‍സില്‍ ഋതുപര്‍ണ്ണ ദാസിനു തോല്‍വി. അജയ് ജയറാം കാനഡയുടെ താരത്തിനെയാണ് അജയ് 42 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ജയം. സ്കോര്‍: 26-24, 21-17. ആദ്യ ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമായിരുന്നു പൊരുതിയത്.

19-21, 14-21 എന്ന സ്കോറിനായിരുന്നു ഋതുപര്‍ണ്ണ ദാസിന്റെ പരാജയം. തായ്‍ലാന്‍ഡിന്റെ ഫിറ്റായപോണ്‍ ചൈവാനോടാണ് തോല്‍വി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടോപ് സീഡിനെ അട്ടിമറിച്ച് അജയ് ജയറാം, വിയറ്റ്നാം ഓപ്പണ്‍ ക്വാര്‍ട്ടറില്‍

വിയറ്റ്നാം ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് അജയ് ജയറാം. നേരിട്ടുള്ള ഗെയിമുകളില്‍ 22-20, 21-14 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. ലോക 38ാം നമ്പര്‍ താരവും ടൂര്‍ണ്ണമെന്റിലെ ടോപ് സീഡുമായി ബ്രസീലിന്റെ ഗോര്‍ കൊയ‍്‍ലോ ആണ് അജയ് ജയറാമിനോട് പരാജയമേറ്റു വാങ്ങിയത്.

34 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പാക്കിയത്. മിഥുന്‍ മഞ്ജുനാഥ് തന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ 21-19, 21-12 എന്ന സ്കോറിനു തായ്‍ലാന്‍ഡ് താരത്തിനോട് വിജയം കുറിച്ചു. അതേ സമയം ഇന്ത്യയുടെ കാര്‍ത്തിക്ക് ജിന്‍ഡാല്‍ കാനഡയുടെ സിയാവോഡോംഗ് ഷെംഗിനോട് 10-21, 22-24 എന്ന സ്കോറിനു പരാജയപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യോനെക്സ് സണ്‍റൈസ് വിയറ്റ്നാം ഓപ്പണ്‍, അജയ് ജയറാമിനു ജയം

യോനെക്സ് സണ്‍റൈസ് വിയറ്റ്നാം ഓപ്പണില്‍ ജയം നേടി അജയ് ജയറാം. ഇന്തോനേഷ്യന്‍ താരത്തിനെ നേരിട്ടുള്ള ഗെയിമുകളില്‍ അര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അജയ് പരാജയപ്പെടുത്തിയത്. സ്കോര്‍ : 21-7, 21-16. ആദ്യ ഗെയിമില്‍ നിഷ്പ്രഭമായ ഇന്തോനേഷ്യ താരം രണ്ടാം ഗെയിമില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും അജയ് ജയറാം അടുത്ത റൗണ്ടിലേക്ക് വിജയിച്ച് കയറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version