ചില മാറ്റങ്ങളൊഴികെ പഴയ ടീമിനെ നിലനിര്‍ത്താനായതില്‍ സന്തോഷം – വെങ്കി മൈസൂര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തങ്ങളുടെ കോര്‍ ടീമിനെ നിലനിര്‍ത്തുവാനായതില്‍ വളരെ സന്തോഷമുണ്ടെന്ന് അറിയിച്ച് ടീം സിഇഒ വെങ്കി മൈസൂര്‍. ഏതാനും ചില താരങ്ങളെ മാത്രമേ ടീമിന് റിലീസ് ചെയ്യേണ്ടി വന്നുള്ളുവെന്നും ഇനിയുള്ള ലേലത്തില്‍ ടീമിനെ ഫൈന്‍ ട്യൂണ്‍ ചെയ്യുക എന്നത് മാത്രമാണ് തങ്ങള്‍ ചെയ്യേണ്ടതെന്നും വെങ്കി മൈസൂര്‍ വ്യക്തമാക്കി.

സുനില്‍ നരൈന്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിന്റ സ്പിന്‍ കരുത്തായി തുടരുമ്പോള്‍ യുവ താരങ്ങളായ ശുഭ്മന്‍ ഗില്‍, ശിവം മാവി, കമലേഷ് നാഗര്‍കോടി, രാഹുല്‍ ത്രിപാഠി എന്നിവരില്‍ ടീമിന്റെ ഭാവിയും സുരക്ഷഇതമാണെന്നും വെങ്കി മൈസൂര്‍ സൂചിപ്പിച്ചു.

പൊള്ളാര്‍ഡ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നായകനായി തുടരും

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ട്രിന്‍ബോഗോ നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി കീറണ്‍ പൊള്ളാര്‍ഡ് തുടരും. 2017ലും 2018ലും ടീമിനെ കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച ഡ്വെയിന്‍ ബ്രാവോയില്‍ നിന്ന് ക്യാപ്റ്റന്‍സി പൊള്ളാര്‍ഡിലേക്ക് കഴിഞ്ഞ സീസണില്‍ എത്തുകയായിരുന്നു. ടീമിന്റെ നെറ്റ്സ് സെഷനില്‍ പരിക്കേറ്റ താരത്തിന് സീസണ്‍ പൂര്‍ണ്ണമായും നഷ്ടമായതോടെ ക്യാപ്റ്റന്‍സി ദൗത്യം കീറണ്‍ പൊള്ളാര്‍ഡിലേക്ക് എത്തുകയായിരുന്നു.

നൈറ്റ് റൈഡേഴ്സ് പൊള്ളാര്‍ഡിന് കീഴില്‍ പ്ലേ ഓഫിലെത്തിയെങ്കിലും അവിടെ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ബാര്‍ബഡോസ് ട്രിഡന്റ്സിനോട് തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ബ്രാവോ നേരത്തെ തന്നെ ക്യാപ്റ്റന്‍സി ഒഴിയുവാന്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് ടീം ഉടമയായ വെങ്കി മൈസൂര്‍ പറഞ്ഞത്.

വിന്‍ഡീസ് ടി20 നായകനായ കീറണ്‍ പൊള്ളാര്‍ഡ് തന്റെ ടീമിന്റെ ക്യാപ്റ്റനായി തുടരുന്നതില്‍ സന്തോഷമേയുള്ളുവെന്നും വെങ്കി മൈസൂര്‍ അഭിപ്രായപ്പെട്ടു. പൊള്ളാര്‍ഡിന് കീഴില്‍ കളിക്കുവാന്‍ തനിക്ക് പൂര്‍ണ്ണ സമ്മതമാണെന്നും ബ്രാവോ അറിയിച്ചിട്ടുണ്ടെന്നതും വെങ്കി വ്യക്തമാക്കി.

ഐപിഎലിന്റെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തരുത് – വെങ്കി മൈസൂര്‍

കൊറോണയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഐപിഎല്‍ നടക്കുമോ ഇല്ലയോ എന്ന സംശയം ബാക്കി നില്‍ക്കുകയാണെങ്കിലും ബിസിസിഐ ഈ വര്‍ഷം തന്നെ ടൂര്‍ണ്ണമെന്റ് നടത്തുവാനുള്ള സാധ്യതകളെല്ലാം നോക്കുകയാണ്. അതേ സമയം ഐപിഎലിന്റെ സാധാരണ ഫോര്‍മാറ്റില്‍ യാതൊരു തരത്തിലുമുള്ള മാറ്റം വരുത്തരുതെന്ന അഭിപ്രായവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂര്‍.

അടച്ചിട്ട സ്റ്റേഡിയത്തില്‍, വിദേശ താരങ്ങളില്ലാതെ, ഐപിഎലിന്റെ ചെറിയ പതിപ്പ് നടത്തുക എന്ന ആശയവും ബിസിസിഐ നോക്കുന്നുണ്ട്. ഹോം എവേ മത്സരങ്ങള്‍ക്ക് പകരം ഏതെങ്കിലും രണ്ടോ മൂന്നോ വേദികളില്‍ മത്സരങ്ങള്‍ നടത്തുന്നതിനെ പറ്റിയും ഇന്ത്യയുടെ ക്രിക്കറ്റിംഗ് അസോസ്സിയേഷന്‍ ആലോചിക്കുന്നുണ്ട്.

എന്നാല്‍ ഐപിഎലിന്റെ യഥാര്‍ത്ഥ ഫോര്‍മാറ്റും വിദേശ താരങ്ങളെയും ഒഴിവാക്കി ടൂര്‍ണ്ണമെന്റ് നടത്തരുതെന്നാണ് വെങ്കി മൈസൂരിന്റെ അഭിപ്രായം. ഐപിഎലിന്റെ ഗുണമേന്മയാണ് ഇതെന്നും ഇത് മാറ്റുന്നത് ടൂര്‍ണ്ണമെന്റിന് ദോഷം സൃഷ്ടിക്കുമെന്നും മൈസൂര്‍ വ്യക്തമാക്കി. എല്ലാ താരങ്ങളും ഉള്‍പ്പെടുന്ന നേരത്തെയുള്ളത്രയും മത്സരങ്ങള്‍ നടക്കുന്ന ഒരു ടൂര്‍ണ്ണമെന്റ് ആവണം ഐപിഎല്‍ എന്നും വെങ്കി പറഞ്ഞു.

ഏഴ് ഇന്ത്യന്‍ താരങ്ങളാണ് ഒരു ഇലവന്റെ നട്ടെല്ലെങ്കിലും വൈവിധ്യമാര്‍ന്ന വിദേശ താരങ്ങളുടെ സാന്നിദ്ധ്യം ടീമിനെ കരുത്തരാക്കുന്നുവെന്നും ഇപ്പോള്‍ സുനില്‍ നരൈന്‍, ആന്‍ഡ്രേ റസ്സല്‍, ഓയിന്‍ മോര്‍ഗന്‍, പാറ്റ് കമ്മിന്‍സ് എന്നിവരെ പോലെയുള്ള താരങ്ങള്‍ തങ്ങളുടെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അണിനിരക്കുമ്പോള്‍ അവ പ്രത്യേകത നിറഞ്ഞ ടീം കോമ്പനിഷേന്‍ ആകുന്നുവെന്നും ഓരോ ടീമിനും ഇത് അത്തരത്തിലായിരിക്കുമെന്നും വെങ്കി പറഞ്ഞു.

ഫ്രാഞ്ചൈസിയിലെ കരീബിയന്‍ താരങ്ങളില്‍ എല്ലാവരും ട്രിനിഡാഡ് താരങ്ങളെന്നതില്‍ അഭിമാനം – വെങ്കി മൈസൂര്‍

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ടീമിലെ കരീബിയന്‍ താരങ്ങളില്‍ പത്ത് പേരില്‍ പത്ത് പേരും ട്രിനിഡാഡ് സ്വദേശികളാണെന്നത് വലിയ നേട്ടമാണെന്നും അതില്‍ വളരെ അധികം അഭിമാനമുണ്ടെന്നും ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഡയറക്ടര്‍ വെങ്കി മൈസൂര്‍. ട്രിന്‍ബാഗോ ഫ്രാഞ്ചൈസി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പ്രദേശത്ത് നിന്നുള്ള താരങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ഇവിടെ നിന്നുള്ള പ്രാദേശിക പ്രതിഭകളെ കണ്ടെത്തുവാനും ഏറെ പരിശ്രമിച്ച് വരികയാണെന്നും വെങ്കി മൈസുര്‍ വ്യക്തമാക്കി.

2020 സീസണിലേക്ക് ഇപ്പോള്‍ നില നിര്‍ത്തിയ പത്ത് താരങ്ങളില്‍ മുഴുവന്‍ ആളുകളും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നിന്നുള്ളവരാണെന്നത് ഫ്രാഞ്ചൈസിയ്ക്കും തനിക്ക് വ്യക്തിപരമായും ഏറെ സന്തോഷം നല്‍കുന്നുണ്ടെന്ന് വെങ്കി മൈസൂര്‍ പറഞ്ഞു.

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് സൈനിംഗുകള്‍: Dwayne Bravo (retained), Kieron Pollard
(retained), Sunil Narine (retained), Darren Bravo (retained), Lendl Simmons (retained), Khary Pierre (retained), Jayden Seales (emerging player signed), Amir Jangoo (emerging player signed), Tion Webster (retained), Akeal Hosein (retained)

Exit mobile version