“കോഹ്ലി സെൽഫിഷ് ആണ്, പക്ഷെ അത് ടീം ജയിക്കണം എന്ന കാര്യത്തിൽ” ഹഫീസിന് മറുപടിയുമായി പ്രസാദ്

വിരാട് കോഹ്ലി സെൽഫിഷ് ആണെന്ന് വിമർശനങ്ങളെ പ്രതിരോധിച്ച് വെങ്കിടേഷ് പ്രസാദ് രംഗത്ത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്നലെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മാച്ച് വിന്നിംഗ് സെഞ്ചുറി നേടാൻ കോഹ്ലിക്ക് ആയിരുന്നു. എന്നാൽ കോഹ്ലി ടീമിനായല്ല സെഞ്ച്വറിക്ക് ആയാണ് കളിച്ചത് എന്ന് പാകിസ്താൻ താരം ഹഫീസ് വിമർശനം ഉയർത്തിയിരുന്നു. ഇതിനെതിരെ മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ വെങ്കിടേഷ് പ്രസാദ് ആഞ്ഞടിച്ചു.

“വിരാട് കോഹ്‌ലിയെക്കുറിച്ചുള്ള രസകരമായ വാദങ്ങൾ കേൾക്കുന്നു. അദ്ദേഹം സ്വാർത്ഥനാണെന്നും വ്യക്തിപരമായ നാഴികക്കല്ലുകളിൽ ആണ് ശ്രദ്ധ എന്നും. അതെ കോഹ്‌ലി സ്വാർത്ഥനാണ്, നൂറുകോടി ജനങ്ങളുടെ സ്വപ്നം പിന്തുടരാൻ തക്ക സ്വാർത്ഥനാണ്, ഇത്രയധികം നേട്ടങ്ങൾ നേടിയിട്ടും മികവിനായി പരിശ്രമിക്കാൻ തക്ക സ്വാർത്ഥനാണ്, പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ തക്ക സ്വാർത്ഥനാണ്, തന്റെ ടീമിന്റെ വിജയം ഉറപ്പാക്കാൻ തക്ക സ്വാർത്ഥനാണ്. അതെ, കോലി സ്വാർത്ഥനാണ്.” പ്രസാദ് ട്വിറ്ററിൽ ഇത്തിരി സർക്കാസത്തോടെ കുറിച്ചു.

“താൻ രാഹുലിനെ വിമർശിച്ചത് അദ്ദേഹത്തിന്റെ ടെസ്റ്റ് പ്രകടനത്തെ കുറിച്ച് മാത്രം” – പ്രസാദ്

ഇന്ത്യൻ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിനെ താൻ വിമർശിച്ചിരുന്നു എങ്കിലും അത് ഏകദിനത്തിലെ രാഹുലിനെ കുറിച്ച് ആയിരുന്നില്ല എന്ന് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ്. ടെസ്റ്റ് ക്രിക്കറ്റിലെ രാഹുലിന്റെ പ്രകടനത്തെക്കുറിച്ചായിരുന്നു ഞാൻ മുമ്പ് വിമർശനം നടത്തിയത് എന്ന് പ്രസാദ് പറഞ്ഞു. ഇന്നലെ 97 റൺസ് എടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ രാഹുലിനായിരുന്നു. ആ ഇന്നിംഗ്സിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു പ്രസാദ്‌.

“എനിക്ക് കെ എൽ രാഹുലിനെക്കുറിച്ച് എന്ത് ചെറിയ വിമർശനമുണ്ടെങ്കിലും അത് ടെസ്റ്റ് മത്സരങ്ങളെക്കുറിച്ചായിരുന്നു, ഏകദിനത്തിലല്ല. ഞാൻ നിങ്ങളോട് ആ വശം ക്ലിയർ ചെയ്തിട്ടുണ്ട്, ”പ്രസാദ് പറഞ്ഞു.

ഇന്നലെ രാഹുലിന്റെയും കോഹ്ലിയുടെയുൻ കൂട്ടുകെട്ട് ആണ് പ്രധാനമായത്. ഇന്നിംഗ്സിന്റെ മധ്യത്തിൽ, ഇന്ത്യ ക്ഷമയോടെ ബാറ്റ് ചെയ്യുകയും കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കുകയും ചെയ്യുമെന്ന് ഞാൻ പറഞ്ഞിരുന്നു, അത് തന്നെയാണ് കെഎൽ രാഹുലും വിരാട് കോഹ്‌ലിയും ചെയ്തതെന്നും പ്രസാദ് കൂട്ടിച്ചേർത്തു.

ബൗളര്‍മാര്‍ ക്രീസിന് പുറത്ത് ഒരിഞ്ച് പോയാലും പിഴ, നോണ്‍ സ്ട്രൈക്കേഴ്സിനും ഇത് ബാധകമാക്കണം – വെങ്കിടേഷ് പ്രസാദ്

ഐപിഎലില്‍ വീണ്ടും ചര്‍ച്ചയായി മങ്കാഡിംഗ്. ഇന്നലെ രാജസ്ഥാന്‍ ചെന്നൈ മത്സരത്തിനിടയ്ക്ക് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ ക്രീസ് വിട്ട് വളരെ മുന്നിലെത്തിയ ചെന്നൈയുടെ ഡ്വെയിന്‍ ബ്രാവോയുടെ ചിത്രം ഒരു റീപ്ലേയ്ക്ക് ഇടെ സ്ക്രീനില്‍ തെളിഞ്ഞതോടെയാണ് മങ്കാഡിംഗ് നടപ്പിലാക്കേണ്ട ഒന്നാണെന്നാണ് പൊതുവേ കമന്റേറ്റര്‍മാരും മുന്‍ ക്രിക്കറ്റര്‍മാരുടെയും അഭിപ്രായം.

ബൗളര്‍ ഒരിഞ്ച് പുറത്ത് പോയാല്‍ നോബോള്‍ വിളിക്കുമ്പോള്‍ എങ്ങനെ നോണ്‍ സ്ട്രൈക്കേഴ്സിന് ഇത്രയും വലിയ ആനുകൂല്യം നല്‍കുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് ചോദിക്കുന്നത്. ക്രിക്കറ്റിന്റെ സ്പിരിറ്റിന്റെ പേരില്‍ മങ്കാഡിംഗ് ചെയ്യാന്‍ പാടില്ലെന്നുള്ളത് വെറും തമാശയായി മാത്രമേ കാണാനാകുവെന്ന് വെങ്കിടേഷ് പ്രസാദ് പറഞ്ഞു.

തന്റെ ട്വിറ്ററിലൂടെയാണ് അഭിപ്രായം താരം പങ്കുവെച്ചത്.

എംഎസ് ധോണിയുടെ തിരിച്ചുവരവ് പ്രയാസകരം, താരം തിരികെ എത്തുകയാണെങ്കില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങണം – 04.30

എംഎസ് ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചു വരവ് നടത്തുക വളരെ പ്രയാസമേറിയ കാര്യമാണെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്. ലോകകപ്പ് 2019ന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് മാറി നില്‍ക്കുവാന്‍ തീരുമാനിച്ച എംഎസ് ധോണിയെ പിന്നീട് സെലക്ടര്‍മാര്‍ പരിഗണിച്ചിട്ടില്ല. ഐപിഎലിലെ പ്രകടനത്തിലൂടെ താരം തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും കൊറോണ മൂലം ടൂര്‍ണ്ണമെന്റ് അനിശ്ചിത കാലത്തേക്ക് ബിസിസഐ മാറ്റി വയ്ക്കുകയായിരുന്നു.

ഓരോ വര്‍ഷം കഴിയുമ്പോളും താരങ്ങളുടെ റിഫ്ലെക്സ് താഴോട്ട് പോകുമെന്നത് മറക്കരുതെന്നാണ് വെങ്കിടേഷ് പ്രസാദ് പറയുന്നത്. ധോണി ഇപ്പോളും ഫിറ്റാണെങ്കിലും താരത്തിന്റെ റിഫ്ലെക്സ് പഴയ പോലെയായിരിക്കില്ലെന്നും പ്രസാദ് പറഞ്ഞു. മാനേജ്മെന്റ് ആഗ്രഹിക്കുകയാണെങ്കില്‍ ധോണി തിരികെ ടീമിലെത്തുമെന്നത് ഉറപ്പാണെന്നും പ്രസാദ് വ്യക്തമാക്കി.

അല്ലാത്ത പക്ഷം 40 വയസിനോട് അടുക്കുന്ന ധോണിയ്ക്ക ടീമിലേക്ക് തിരികെ എത്തുക എന്നത് വളരെ പ്രയാസമേറിയ ദൗത്യം ആയിരിക്കുമെന്നും പ്രസാദ് വ്യക്തമാക്കി. ടീമിലേക്ക് തിരികെ എത്തിയാലും ധോണിയെ ഇനി ഫിനിഷറുടെ റോളില്‍ പരിഗണിക്കരുതെന്നും താരം മൂന്നാം നമ്പറിലോ നാലാം നമ്പറിലോ പരീക്ഷിക്കണമെന്നും പ്രസാദ് പറഞ്ഞു.

അല്ലാത്ത പക്ഷം വെറും 10 ഓവര്‍ മാത്രം അവശേഷിക്കെ താരത്തിന് പഴയ ശൈലിയില്‍ ബാറ്റ് ചെയ്യുവാന്‍ അവസരം നല്‍കണമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനാവാൻ വെങ്കടേഷ് പ്രസാദും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനാവാൻ മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദും. ഇന്ത്യക്ക് വേണ്ടി 33 ടെസ്റ്റുകളും 162 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് പ്രസാദ്.  നിലവിൽ മുൻ ഇന്ത്യൻ ബൗളർ ഭാരത് അരുൺ ആണ് ഇന്ത്യയുടെ ബൗളിംഗ് പരിശീലകൻ. വെസ്റ്റിൻഡീസ് പാരമ്പരയോട് കൂടി ഇന്ത്യൻ പരിശീലകന്റെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും കാലാവധി അവസാനിക്കും. ഇതിനെ തുടർന്നാണ് പുതിയ പരിശീലകരെ നിയമിക്കാനുള്ള അപേക്ഷകൾ ബി.സി.സി.ഐ സ്വീകരിച്ചു തുടങ്ങിയത്.

നേരത്തെ 2007 – 2009 കാലഘട്ടത്തിൽ ഇന്ത്യൻ ബൗളിംഗ് പരിശീലകനായി വെങ്കടേഷ് പ്രസാദ് പ്രവർത്തിച്ചിട്ടുണ്ട്.  2018 ഐ.പി.എൽ സീസണിൽ കിങ്‌സ് 11 പഞ്ചാബിന്റെ ബൗളിംഗ് പരിശീലകനായിരുന്നു പ്രസാദ്.  കിങ്‌സ് 11 പഞ്ചാബിനെ കോദ്ദത്തെ ചെന്നൈ സൂപ്പർ കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നീ ടീമുകളുടെ ബൗളിംഗ് പരിശീലകനാണ് പ്രസാദ് പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ ജൂനിയർ ടീമിന്റെ ദേശീയ സെലക്ടാറായും താരം പ്രവർത്തിച്ചിട്ടുണ്ട്.

ബുംറയുടെ കന്നി സിക്സ് തന്റെ നൂറാം മത്സരത്തില്‍

ഇന്ത്യയ്ക്കായി തന്റെ കന്നി സിക്സ് നേടുന്ന ജസ്പ്രീത് ബുംറയ്ക്ക് ഇന്ന് നൂറാം ഏകദിന മത്സരമായിരുന്നു മൊഹാലിയില്‍. നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചതിനു ശേഷവും കന്നി സിക്സ് ഇതുവരെ നേടാനാകാത്ത ഒരേയൊരു ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ്മയയാണ്. ഇഷാന്ത് 184 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളതെങ്കിലും ഇതുവരെ സിക്സ് നേടുവാന്‍ സാധിച്ചിട്ടില്ല.

മൊഹാലിയില്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് ബുംറ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പാറ്റ് കമ്മിന്‍സിനെ സിക്സര്‍ പറത്തിയത്. ജസ്പ്രീത് ബുംറയുടെ ഈ സിക്സര്‍ വിരാട് കോഹ്‍ലിയെയും ഇന്ത്യന്‍ ക്യാമ്പിനെയും ആവേശത്തിലാഴ്ത്തുകയായിരുന്നു. ചഹാലിനെ പുറത്താക്കി തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയ പാറ്റ് കമ്മിന്‍സിന്റെ സ്പെല്ലിലെ അവസാന പന്തിനെയാണ് ബുംറ അടിച്ച് സിക്സിലേക്ക് പറത്തി വിട്ടത്.

2000ല്‍ വെങ്കിടേഷ് പ്രസാദ് ഓസ്ട്രേലിയയ്ക്കെതിരെ അവസാന പന്തില്‍ സിക്സര്‍ നേടിയ ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ പതിനൊന്നാം നമ്പര്‍ ബാറ്റ്സ്മാന്‍ ഒരിന്നിംഗ്സിന്റെ അവസാന പന്തില്‍ സിക്സര്‍ നേടുന്നത്. അന്ന് വെങ്കിടേഷ് പ്രസാദ് സിക്സര്‍ പറത്തിയതും ഇന്ന് ബുംറ സിക്സര്‍ നേടിയതും ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു.

Exit mobile version