വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ സാധ്യത

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വരാനെ ക്ലബ് വിടാൻ സാധ്യത. വരാനെ ക്ലബ് വിടാൻ യുണൈറ്റഡ് അനുവദിക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ജനുവരിയിൽ വരാനെ ക്ലബ് വിടും എന്നാണ് സൂചനകൾ. വരാനെയെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്ക് ശ്രമിക്കുന്നുണ്ട്. അവർ സമീപിച്ചാൽ യുണൈറ്റഡ് അദ്ദേഹത്തെ വിൽക്കാൻ തയ്യാറാകും.

വരാനെയ്ക്ക് ആയി 15 മില്യണോളം ആണ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്. അവസാന രണ്ട് സീസണിൽ അധികമായി യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന വരാനെ അവസാന മാസങ്ങളിൽ ആദ്യ ഇലവനിൽ നിന്ന് അകന്നിരുന്നു. ഇപ്പോൾ ടെൻ ഹാഗ് അധിക മത്സരങ്ങളിലും വരാനെയെ ബെഞ്ചിൽ ഇരുത്തുകയാണ് പതിവ്. ഇതു കൊണ്ട് തന്നെ വരാനെ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്.

വരാനെ ക്ലബ് വിട്ടാലും ഇല്ലെങ്കിലും യുണൈറ്റഡ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു സെന്റർ ബാക്കിനെ സ്വന്തമാക്കാൻ ശ്രമിക്കും.

എഫ് എ കപ്പ് ഫൈനലിന് വരാനെ ഉണ്ടാകും

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കായ റാഫേൽ വരാനെ എഫ് എ കപ്പ് ഫൈനലിന് മുമ്പ് പരിക്ക് മാറി തിരികെയെത്തും. ഇന്നലെ ബ്രൈറ്റണ് എതിരായ എഫ് എ കപ്പ് സെമി ഫൈനൽ വിജയിച്ചതിനു ശേഷം സംസാരിക്കവെ ടെൻ ഹാഗ് വരാനെ തിരികെയെത്തും എന്ന് പറഞ്ഞു. എഫ് എ കപ്പ് ഫൈനലിന് വരാനെ ഉണ്ടാകും. ഫൈനലിനു മാത്രമല്ല അതിനു മുമ്പ് തന്നെ വരാനെ തിരികെയെത്തും എന്നാണ് പ്രതീക്ഷ എന്ന് ടെൻ ഹാഗ് പറഞ്ഞു.

എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്. സെവിയ്യക്ക് എതിരായ യൂറോപ്പ ലീഗ് ആദ്യ പാസ മത്സരത്തിന് ഇടയിൽ ആയിരുന്നു വരാനെക്ക് പരിക്കേറ്റത്. വരാനെക്ക് മാത്രമല്ല അന്ന് ലിസാൻഡ്രോ മാർട്ടിനസിനും പരിക്കേറ്റിരുന്നു. എഫ് എ കപ്പ് സെമി ഫൈനലിൽ ലൂക് ഷോയും ലിൻഡെലോഫും ആയിരുന്നു യുണൈറ്റഡ് സെന്റർ ബാക്ക് ആയത്.

വരാനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു

ഫ്രാൻസിന്റെ സെന്റർ ബാക്കായ വരാനെ അന്താരാഷ്ട്ര ഫുട്ബോളിൽ ഇനി ഉണ്ടാകില്ല. താരം വിരമിക്കാൻ തീരുമാനിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 29കാരനായ താരം 2013ൽ ഫ്രാൻസിനായി അരങ്ങേറ്റം നടത്തിയത് മുതൽ രാജ്യത്തിന്റെ പ്രധാന താരമായിരുന്നു. 2018ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോഴും ഈ കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസ് ഫൈനലിൽ എത്തിയപ്പോഴും വരാനെ ഫ്രാൻസ് ഡിഫൻസിന്റെ നെടുംതൂണായിരുന്നു.

ഇനി ക്ലബ് ഫുട്ബോളിൽ ശ്രദ്ധിക്കാനും കൂടുതൽ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാനും വേണ്ടിയാണ് വരാനെ വിരമിക്കാനുള്ള തീരുമാനം എടുക്കുന്നത്. അടുത്തിടെ നിരന്തരം പരിക്കുകളെ നേരിടുന്ന വരാനെ ഫിറ്റായി ദീർഘകാലം ഫുട്ബോളിൽ തുടരാൻ കൂടിയാണ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കാൻ തീരുമാനിക്കുന്നത്.

അടുത്തിടെ റയൽ മാഡ്രിഡ് വിട്ട വരാനെ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച പ്രകടനങ്ങൾ നടത്തുകയാണ്‌. മുമ്പ് റയൽ മാഡ്രിഡിനൊപ്പം നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ വരാനെ നേടിയിട്ടുണ്ട്.

Story Highlight: Raphaël Varane will announce his retirement from the French National Team

വരാനെയും ലിസാൻഡ്രോയും മാഞ്ചസ്റ്ററിൽ എത്താ‌ൻ സമയമെടുക്കും

ലോകകപ്പ് ഫൈനലിൽ കളിച്ച ഫ്രഞ്ച് താരം റാഫേൽ വരാനെയ അർജന്റീന താരം ലിസാൻഡ്രോ മാർട്ടിനസും മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചേരാൻ സമയം എടുക്കും. ഇരുവർക്കും ഒരാഴ്ച അധികം വിശ്രമം നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചു. ജനുവരി ആദ്യ വാർത്തിൽ മാത്രം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന സെന്റർ ബാക്കുകൾ തിരികെയെത്തുക ഉള്ളൂ. അതുവരെയുള്ള മത്സരങ്ങളിൽ ലിൻഡെലോഫും ഹാരി മഗ്വയറും മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കുകൾ ആകും.

നാളെ ലീഗ് കപ്പിൽ കളിച്ചു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ പുനരാരംഭിക്കും. നാളെ യുവതാരങ്ങളെ ആകും കൂടുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിൽ ഇറക്കുക. ലോകകപ്പിൽ കളിച്ച ബാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ എല്ലാം ഈ ആഴ്ചയോടെ തന്നെ ക്ലബിനൊപ്പം പരിശീലനം പുനരാരംഭിക്കും.

ആശ്വാസം!! വരാനെ അടക്കം ഫ്രാൻസിന്റെ എല്ലാ താരങ്ങളും പരിശീലനത്തിൽ തിരികെയെത്തി

ലോകകപ്പ് ഫൈനലിന് മുമ്പ് ഫ്രാൻസിന് നല്ല വാർത്ത. ഫ്ലൂ ബാധിച്ച് അവസാന ദിവസങ്ങളിൽ പരിശീലനത്തിന് ഇറങ്ങാതിരുന്ന വരാനെ ഉൾപ്പെടെ ഉള്ള അഞ്ചു താരങ്ങളും അവസാന ഘട്ട പരിശീലനത്തിന് ഇറങ്ങി.

റാഫേൽ വരാനെ, കിംഗ്‌സ്‌ലി കോമാൻ, ഇബ്രാഹിമ കൊണാട്ടെ, ദയോത് ഉപമെക്കാനോ & അഡ്രിയൻ റാബിയോ എന്നിവർ ഇന്ന് പരിശീലനത്തിന് എത്തി. കൂടാതെ ഇന്നലെ പരിക്ക് കാരണം പരിശീലനം നടത്താത്ത തിയോ ഹെർണാണ്ടസ് ഔറേലിയൻ ചൗമെനി എന്നിവരും പരിശീലനത്തിന് ഇറങ്ങി.

വരാനെ അർജന്റീനക്ക് എതിരെ ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് ഇതോടെ ഉറപ്പാവുകയാണ്. വരാനെക്ക് ഒപ്പം കൊനാറ്റെ തന്നെയാകുമോ അതോ ഉപമെകാനോ തിരികെയെത്തുമോ എന്ന് കണ്ടറിയണം.

ഫ്രാൻസിന് കൂടുതൽ പ്രശ്നങ്ങൾ, വരാനെ അടക്കം രണ്ട് താരങ്ങൾക്ക് കൂടെ അസുഖം ബാധിച്ചു

ഞായറാഴ്ച നടക്കാനിരിക്കുന്ന അർജന്റീനയ്‌ക്കെതിരായ ഫിഫ ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഫ്രാൻസ് കൂടുതൽ ആശങ്കയിൽ. അവരുടെ രണ്ട് താരങ്ങൾ കൂടെ ഫ്ലു ബാധിതരായിരിക്കുകയാണ്.

ജലദോഷവും പനിയും ബാധിച്ച് ഫ്രാൻസിന്റെ രണ്ട് സ്റ്റാർ ഡിഫൻഡർമാരു കൂടെ പ്രശ്നത്തിൽ ആയിരിക്കുകയാണ്. സെന്റർ ബാക്കികളായ വരാനെയും കൊനാറ്റെയും ഇപ്പോൾ ഫ്ലൂ ബാധിതരായിരിക്കുകയാണ്.

മൊറോക്കോയ്‌ക്കെതിരായ ഫ്രാൻസിന്റെ സെമി ഫൈനൽ മത്സരത്തിൽ രോഗബാധിതരായതിനാൽ സെന്റർ ബാക്ക് ദയോത് ഉപമെക്കാനോയും മിഡ്ഫീൽഡർ അഡ്രിയൻ റാബിയോയും കളിച്ചിരുന്നില്ല.
ഇരുവരും ഫൈനലിന് മുമ്പ് തിരികെയെ പൂർണ്ണ ഫിറ്റ്നസിൽ എത്തും എന്നാണ് ഫ്രാൻസിന്റെ പ്രതീക്ഷ.

“മൊറോക്കോ ഒത്തൊരുമയുള്ള ടീമാണ്, അവരെ മറികടക്കുക എളുപ്പമാകില്ല” – വരാനെ

മൊറോക്കോയെ മറികടക്കുക എളുപ്പമായിരിക്കില്ല എന്ന് ഫ്രഞ്ച് ഡിഫൻഡർ വരാനെ. അവർ കരുത്തരായ ടീമാണ്. വളരെ ഒത്തൊരുമയുള്ള ടീം. അവരെ ചലിപ്പിക്കുക വളരെ ബുദ്ധിമുട്ടായിട്ടുഅ കാര്യനാണ്. പ്രതിരോധപരമായി ഞങ്ങൾ അവരിൽ ഒരു വലിയ ഐക്യം കാണുന്നുണ്ട്. വരാനെ പറഞ്ഞു.

മൊറോക്കൻ ഫുട്ബോളിൽ ഒരു ചരിത്രം എഴുതുകയാണ് ഈ മൊറോക്കൻ ടീം, അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്ന പ്രകടനങ്ങൾ അവർ ഇതിനകം നടത്തിയിട്ടുണ്ട്. ഡിഫൻസിൽ മാത്രമല്ല അറ്റാക്കിലും അവർക്ക് വലിയ ക്വാളിറ്റിയുണ്ട്. കൗണ്ടറുകളിലൂടെയും സെറ്റ് പീസുകളിലൂടെയും അറ്റാക്ം ചെയ്യാനുള്ള മികവും അവർക്ക് ഉണ്ടെന്ന്. വരാനെ പറഞ്ഞു.

ഖത്തർ ലോകകപ്പിന്റെ തുടക്കം മുതൽ ഈലോകകപ്പ് നേടുക എന്നതാണ് ഫ്രാൻസിന്റെ ലക്ഷ്യമെന്ന് സെന്റർ ബാക്ക് പറഞ്ഞു. അത് എത്ര ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം, പക്ഷേ മത്സരം ആരംഭിച്ചത് മുതൽ എല്ലായ്പ്പോഴും അത് ലക്ഷ്യമായിരുന്നു. സെമിഫൈനലിൽ എത്തിയതിൽ തന്നെ വലിയ സംതൃപ്തിയുണ്ട് എന്നും വരാനെ കൂട്ടിച്ചേർത്തു.

വരാനെ റെഡി, നാളെ ഫ്രാൻസിന് ആയി ഇറങ്ങും

ശനിയാഴ്ച ഡെൻമാർക്കിനെതിരെ ഫ്രാൻസ് ഇറങ്ങുമ്പോൾ ഒപ്പം അവരുടെ പ്രധാന സെന്റർ ബാക്ക് റാഫേൽ വരാനെയും ഉണ്ടാകും. വരാനെ ഫിറ്റ്നസ് വീണ്ടെടുത്തു എന്നും ലോകകപ്പിൽ ഇറങ്ങാ‌ൻ തയ്യാറാണ് എന്നും പരിശീലകൻ ഡിഡിയർ ദെഷാംപ്‌സ് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു.

ഒക്‌ടോബർ അവസാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്നതിന് ഇടയിൽ ആയിരുന്നു വരാനെക്ക് പരിക്കേറ്റത്. അതിനു ശേഷം ഇതുവരെ വരാനെ കളിച്ചിരുന്നില്ല. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയും താരം കളിച്ചിരുന്നില്ല. പകരം, ദയോത് ഉപമെക്കാനോയും ഇബ്രാഹിമ കൊണാറ്റെയും ആയിരുന്നു സെന്റർ ബാക്ക് കൂട്ടുകെട്ട് ആയത്. ഡെന്മാർക്കിന് എതിരെ ഉപമെകാനോയും വരാനെയും ആകുൻ ഇറങ്ങുക.

വരാനെ ഉണ്ടാകില്ല, മാർട്ടിനസിന് ഒപ്പം ഇനി മഗ്വയറോ ലിൻഡെലോഫോ!

മാഞ്ചസ്റ്റർ യുണൈറ്റഡ് ദീർഘകാലത്തിന് ശേഷം സെന്റർ ബാക്കിൽ ഒരു സ്ഥിരത ലഭിച്ച് വരികയായിരുന്നു. അവസാന നാലു മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോൾ പോലും ഓപ്പൺ പ്ലേയിൽ നിന്ന് വഴങ്ങിയിരുന്നില്ല. ആകെ വഴങ്ങിയ ഗോൾ പെനാൾട്ടിയിൽ നിന്ന് ആയിരുന്നു. ഡിഫൻസ് ശക്തമാകാൻ കാരണം ടെൻ ഹാഗിന് കീഴിൽ വരാനെയും ലിസാൻഡ്രോയും സ്ഥാപിച്ച സെന്റർ ബാക്ക് കൂട്ടുകെട്ട് ആയിരുന്നു.

എന്നാൽ ചെൽസിക്ക് എതിരെ വരാനെ പരിക്കേറ്റ് പോയതോടെ കാര്യങ്ങൾ വീണ്ടും ആശങ്കയിൽ ആയിരിക്കുകയാണ്. വരാനെ ഇനി ലോകകപ്പ് കഴിഞ്ഞ് മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലേക്ക് തിരികെ എത്തുകയുള്ളൂ. സെന്റർ ബാക്കിൽ ലിസാൻഡ്രോക്ക് ഒപ്പം ആര് ഇറങ്ങും എന്നാകും ഏവരും ഉറ്റു നോക്കുന്നത്. ലിൻഡെലോഫും ഒപ്പം ക്ലബ് ക്യാപ്റ്റൻ മഗ്വയറും ആണ് ബെഞ്ചിൽ ഉള്ള താരങ്ങൾ. ലിൻഡെലോഫിന് ആകും പ്രഥമ പരിഗണന എന്നാണ് സൂചനകൾ. വരാനെ പരിക്ക് ആയി പോയപ്പോൾ അദ്ദേഹം ആയിരുന്നു പകരം എത്തിയത്.

ഹാരി മഗ്വയറിന് ഏറെ കാലമായി നേരിടുന്ന വിമരശനങ്ങൾക്ക് മറുപടി നൽകാനും ലോകകപ്പിന് മുമ്പ് ഫോമിലേക്ക് ഉയരാനുമുള്ള അവസരമാകും ഇത്. അതുകൊണ്ട് തന്നെ മഗ്വയർ വരാനെക്ക് പകരക്കാരൻ ആകാൻ ആകുമെന്ന പ്രതീക്ഷയിൽ ആയിരിക്കും. അവസാന സീസണുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട താരം കൂടിയാണ് മഗ്വയർ.

വരാനെക്ക് ലോകകപ്പ് നഷ്ടമാവില്ല

ഫ്രഞ്ച് സെന്റർ ബാക്ക് വരാനെയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല. താരത്തിനേറ്റ പരിക്ക് നേരത്തെ കരുതിയത് പോലെ സാരമുള്ളതല്ല എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ചെൽസിക്ക് എതിരായ മത്സരത്തിനിടയിൽ ആയിരുന്നു വരാനെക്ക് പരിക്കേറ്റത്. ലോകകപ്പ് നഷ്ടപ്പെടും എന്ന് ഓർത്ത് കരഞ്ഞു കൊണ്ടായിരുന്നു വരാനെ അന്ന് കളം വിട്ടത്. എന്നാൽ വരാനെക്ക് ലോകകപ്പിന്റെ ഭാഗമാകാൻ ആകും എന്നാണ് പുതിയ മെഡിക്കൽ റിപ്പോർട്ട്.

നാല് ആഴ്ച കൊണ്ട് വരാനെക്ക് ഫിറ്റ്നസ് വീണ്ടെടുക്കാൻ ആകും. ലോകകപ്പിലെ ആദ്യ മത്സരം വരാനെക്ക് നഷ്ടമായേക്കും. എന്നാൽ അതിനു ശേഷമുള്ള മത്സരങ്ങളിൽ വരാനെ ടീമിനൊപ്പം ഉണ്ടാകും. ഫ്രാൻസ് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ ആണ് നേരിടേണ്ടത്. അത് കഴിഞ്ഞു ഡെന്മാർക്കിനെതിരായ മത്സരത്തിലേക്ക് താരം ഫ്രാൻസ് ടീമിൽ എത്തും. ഫ്രാൻസിന് ആശ്വാസ വാർത്ത ആണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി ലോകകപ്പ് കഴിഞ്ഞാൽ മാത്രമേ വരാനെയെ ലഭിക്കുകയുള്ളൂ.

വരാനെക്ക് ലോകകപ്പ് നഷ്ടമായേക്കും

ഫ്രാൻസിന് ലോകകപ്പിന് മുമ്പ് ഒരു തിരിച്ചടി കൂടെ. അവരുടെ സെന്റർ ബാക്കായ റാഫേൽ വരാനെ ലോകകപ്പിന് ഉണ്ടാകാൻ സാധ്യത ഇല്ല. ഇന്നലെ നടന്ന ചെൽസിക്ക് എതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടയിൽ ആണ് വരാനെക്ക് പരിക്കേറ്റത്. മുട്ടിന് പരിക്കേറ്റ താരം കരഞ്ഞു കൊണ്ടാണ് കളം വിട്ടത്.

ലോകകപ്പിന് ഇനി ഒരു മാസം മാത്രം ബാക്കി ഇരിക്കെ വരാനെ ഇനി തിരികെ ഫിറ്റ്നസ് വീണ്ടെടുക്കുന്നത് സംശയമാണ്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ വരാനെ എത്ര കാലം പുറത്തിരിക്കും എന്ന് വ്യക്തമാവുകയുള്ളൂ. ഈ സീസണിൽ തന്റെ മികച്ച ഫോമിലേക്ക് തിരികെയെത്താൻ വരാനെക്ക് ആയിരുന്നു. നേരത്തെ പരിക്കേറ്റ കാന്റെ ഫ്രാൻസിന് ഒപ്പം ലോകകപ്പിൽ ഉണ്ടാകില്ല എന്ന് ഉറപ്പായിട്ടുണ്ട്.

Exit mobile version