ഖവാജയുടെ മാരത്തൺ ഇന്നിംഗ്സ് തുടരുന്നു

കറാച്ചി ടെസ്റ്റിൽ ഓസ്ട്രേലിയ തങ്ങളുടെ ബാറ്റിംഗ് തുടരുന്നു. രണ്ടാം ദിവസം ആദ്യ സെഷൻ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ഉസ്മാൻ ഖവാജയുടെ മാരത്തൺ ഇന്നിംഗ്സിന്റെ ബലത്തിൽ 332 റൺസ് നേടിയിട്ടുണ്ട്. 4 വിക്കറ്റാണ് ടീമിന് നഷ്ടമായത്.

251/3 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഇന്ന് ഇതുവരെ 81 റൺസ് നേടാനായിട്ടുണ്ട്. 38 റൺസ് നേടിയ നൈറ്റ് വാച്ച്മാന്‍ നഥാൻ ലയൺ ആണ് ഇന്ന് പുറത്തായ ഓസ്ട്രേലിയന്‍ താരം. പുറത്താകുന്നതിന് മുമ്പ് നാലാം വിക്കറ്റിൽ 54 റൺസാണ് ലയൺ ഖവാജയ്ക്കൊപ്പം നേടിയത്. ഫഹീം അഷ്റഫ് ആണ് ലയണിനെ പുറത്താക്കിയത്.

Pakistanfaheem

155 റൺസുമായി ഖവാജയും 14 റൺസ് നേടി ട്രാവിസ് ഹെഡുമാണ് ഓസ്ട്രേലിയയ്ക്കായി ക്രീസിലുള്ളത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 28 റൺസാണ് ചേര്‍ത്തത്.

നങ്കൂരമിട്ട് ഖവാജ, ഓസ്ട്രേലിയ കരുതുറ്റ നിലയിൽ

കറാച്ചി ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്റ്റീവ് സ്മിത്തിനെ നഷ്ടമായെങ്കിലും കരുതുറ്റ നിലയിൽ ഓസ്ട്രേലിയ. 3 വിക്കറ്റ് നഷ്ടത്തിൽ ടീം 251 റൺസാണ് നേടിയത്. ഉസ്മാൻ ഖവാജ നേടിയ 127 റൺസാണ് ടീമിന് കരുത്തായത്.

മൂന്നാം വിക്കറ്റിൽ ഖവാജയും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് 159 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 72 റൺസ് നേടിയ സ്മിത്തിനെ ഹസന്‍ അലി പുറത്താക്കുകയായിരുന്നു. ഡേവിഡ് വാർണ‍ർ 36 റൺസ് നേടി പുറത്തായി.

അർദ്ധ ശതകം തികച്ച് ഖവാജ, കറാച്ചിയിൽ ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

കറാച്ചി ടെസ്റ്റിന്റെ ആദ്യ ദിവസം ഉച്ച ഭക്ഷണം ആയപ്പോള്‍ ഓസ്ട്രേലിയ 100/2 എന്ന നിലയിൽ. അർദ്ധ ശതകം തികച്ച ഉസ്മാൻ ഖവാജയും 7 റൺസ് നേടി സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ. ഖവാജ 52 റൺസ് നേടിയിട്ടുണ്ട്.

ഒന്നാം വിക്കറ്റിൽ ഡേവിഡ് വാർണറും ഖവാജയും ചേര്‍ന്ന് 82 റൺസ് നേടിയെങ്കിലും ഫഹീം അഷ്റഫ് 36 റൺസ് നേടിയ വാർണറെ പുറത്താക്കുകയായിരുന്നു. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് മാർനസ് ലാബൂഷാനെയെ സാജിദ് ഖാൻ ഡയറക്ട് ഹിറ്റിലൂടെ റണ്ണൗട്ടാക്കിയപ്പോള്‍ ഓസ്ട്രേലിയ 91/2 എന്ന നിലയിലേക്ക് വീണു.

റാവൽപിണ്ടി ബാറ്റിംഗ് പറുദീസ, ഖവാജയ്ക്ക് ജന്മനാട്ടിൽ ശതകം ഇല്ല, ഓസ്ട്രേലിയയ്ക്ക് നഷ്ടമായത് 2 വിക്കറ്റ് മാത്രം

റാവൽപിണ്ടി ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്റെ സ്കോറായ 476/4 ചേസ് ചെയ്തിറങ്ങിയ ഓസ്ട്രേലിയ 271/2 എന്ന നിലയിലാണ്.

ഉസ്മാന്‍ ഖവാജയ്ക്ക് തന്റെ ജന്മനാട്ടിലെ ശതകം 3 റൺസ് അകലെ നഷ്ടമായപ്പോള്‍ ഡേവിഡ് വാര്‍ണ‍‍‍ർ 68 റൺസ് നേടി പുറത്താകുകയായിരുന്നു. 68 റൺസ് കൂട്ടുകെട്ടുമായി മാര്‍നസ് ലാബൂഷാനെ – സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ടാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. സ്റ്റീവ് സ്മിത്ത് 24 റൺസ് നേടി ക്രീസിലുണ്ട്.

അനായാസ ബാറ്റിംഗുമായി വാർണറും ഖവാജയും

രണ്ടാം ദിവസം 5/0 എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ച ഓസ്ട്രേലിയ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 138/0 എന്ന നിലയിൽ. ഉസ്മാന്‍ ഖവാജ 70 റൺസും ഡേവിഡ് വാ‍‍ർണ‍‍ർ 60 റൺസും നേടിയാണ് ഓസ്ട്രേലിയന്‍ ബാറ്റിംഗിൽ തിളങ്ങിയത്.

338 റൺസ് പിന്നിലാണ് ഇപ്പോളും ഓസ്ട്രേലിയ. പാക്കിസ്ഥാന്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 476/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്തിരുന്നു.

ഹാരിസ് പുറത്ത്, ഖവാജ ഓപ്പൺ ചെയ്യും

ആഷസിലെ അവസാന ടെസ്റ്റിൽ നിന്ന് മാര്‍ക്കസ് ഹാരിസ് പുറത്ത്. ഹോബാര്‍ട്ട് ടെസ്റ്റിൽ ഉസ്മാന്‍ ഖവാജ ഓസ്ട്രേലിയയ്ക്കായി ഓപ്പൺ ചെയ്യും. ജനുവരി 14ന് ആണ് പരമ്പരയിലെ ഡേ നൈറ്റ് ടെസ്റ്റ് ആരംഭിക്കുക.

ട്രാവിസ് ഹെഡിന് പകരം ടീമിലെത്തി ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയാണ് ഖവാജ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയത്. ട്രാവിസ് ഹെഡ് തിരികെ ടീമിലെത്തുമ്പോള്‍ ഹാരിസിനാണ് ടീമിൽ നിന്ന് പുറത്ത് പോകേണ്ടി വന്നത്.

ഖവാജയ്ക്ക് ഹൊബാര്‍ട്ടിൽ ടീമിൽ ഇടം ഉണ്ടാകുമെന്ന് സൂചന നല്‍കി പാറ്റ് കമ്മിന്‍സ്

സിഡ്നിയില്‍ ട്രാവിസ് ഹെഡിന്റെ അഭാവത്തിൽ മാത്രം ടീമിലേക്ക് എത്തിയ ഉസ്മാന്‍ ഖവാജ മത്സരത്തിന്റെ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയിരുന്നു. താരത്തിന് ഇതോടെ ഹൊബാര്‍ട്ടിൽ ട്രാവിസ് ഹെഡ് മടങ്ങിയെത്തുമ്പോളും ടീമിൽ ഇടം കിട്ടുമെന്നാണ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കിയിരിക്കുന്നത്.

അത്രയധികം റൺസ് കണ്ടെത്താനാകാതിരിക്കുന്ന മാര്‍ക്കസ് ഹാരിസിന് പകരം ഓപ്പണിംഗ് ദൗത്യമായിരിക്കും ഇത്തവണ ഖവാജയെ കാത്തിരിക്കുന്നത്. സെലക്ഷന്‍ പാനലില്‍ പാറ്റ് കമ്മിന്‍സ് ഇല്ലെങ്കിലും തന്റെ അഭിപ്രായത്തിൽ ഖവാജയുടെ പ്രകടനത്തെ സെലക്ടര്‍മാര്‍ക്ക് വിസ്മരിക്കാനാകില്ലെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

ഇരട്ട പ്രഹരങ്ങളുമായി ബ്രോഡ്, ഖവാജയ്ക്ക് ശതകം

സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിവസത്തെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 321/6 എന്ന നിലയിൽ. ലഞ്ചിന് ശേഷം സ്മിത്തിനെയും കാമറൺ ഗ്രീനിനെയും പുറത്താക്കി സ്റ്റുവര്‍ട് ബ്രോഡ് ആണ് ഇംഗ്ലണ്ടിന് ആശ്വാസം നല്‍കിയത്.

115 റൺസാണ് സ്മിത്തും ഖവാജയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്. സ്മിത്ത് 67 റൺസ് നേടിയപ്പോള്‍ ഗ്രീന്‍(5), അലക്സ് കാറെ(13) എന്നിവരുടെ വിക്കറ്റുകളും ഓസ്ട്രേലിയയ്ക്ക് നഷ്ടമായി.

ഖവാജ 102 റൺസും പാറ്റ് കമ്മിന്‍സ് 15 റൺസും നേടിയാണ് ക്രീസിൽ നില്‍ക്കുന്നത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 36 റൺസ് നേടിയിട്ടുണ്ട്.

ഉസ്മാന്‍ ഖവാജ ആഷസ് സ്ക്വാഡിൽ

ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഉസ്മാൻ ഖവാജ ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു എന്ന സവിശേഷതയാണ് ഈ ടീം പ്രഖ്യാപനത്തിലുള്ളത്. രണ്ട് വര്‍ഷത്തിന് ശേഷം ആണ് താരം ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഷെഫീൽഡ് ഷീൽഡിലെ മിന്നും പ്രകടനമാണ് താരത്തിന് തുണയായത്.

അൺകാപ്പ്ഡ് താരം മിച്ചൽ സ്വെപ്സണെയും ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാരിസ് ആണ് ടോപ് ഓര്‍ഡറിൽ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട താരം.

ഓസ്ട്രേലിയ ടെസ്റ്റ് സ്ക്വാഡ് : Tim Paine (C), Pat Cummins (VC), Cameron Green, Marcus Harris, Josh Hazlewood, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Michael Neser, Jhye Richardson, Steve Smith, Mitchell Starc, Mitchell Swepson, David Warner

 

തനിക്ക് ടോപ് ഓര്‍ഡറിൽ എവിടെയും കളിക്കാനാകുമെന്ന് സെലക്ടര്‍മാരോട് അറിയിച്ചിട്ടുണ്ട് – ഉസ്മാന്‍ ഖവാജ

ആഷസിനുള്ള ഓസ്ട്രേലിയന്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിയ്ക്കുകയാണെങ്കിൽ ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറിൽ എവിടെയും കളിക്കുവാന്‍ തനിക്കാകുമെന്ന് താന്‍ സെലക്ടര്‍മാരെ അറിയിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ഉസ്മാന്‍ ഖവാജ. എന്നാൽ ഓപ്പണിംഗിനെക്കാള്‍ കൂടുതൽ നല്ലത് തനിക്ക് മധ്യനിരയായിരിക്കുമെന്നും ഖവാജ കൂട്ടിചേര്‍ത്തു.

ഷെഫീൽഡ് ഷീൽഡിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഓസ്ട്രേലിയന്‍ താരം ഓസ്ട്രേലിയന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് ശ്രമിക്കുകയാണ്. 2019 ആഷസിന് ശേഷം ഓസ്ട്രേലിയന്‍ ടീമിലെ സ്ഥാനം ഖവാജയ്ക്ക് നഷ്ടമാകുകയായിരുന്നു.

ഗാബയിൽ ഖവാജയെ ഓപ്പൺ ചെയ്യിക്കണമെന്നുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് താരം തന്റെ മനസ്സ് തുറന്നത്. താന്‍ ഓപ്പണിംഗിന് തയ്യാറാണ് അതിൽ ഒരു പ്രശ്നവുമില്ല എന്നാൽ കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ക്യൂന്‍സ്‍ലാന്‍ഡിന് വേണ്ടി നാലാം നമ്പറിലാണ് ബാറ്റ് ചെയ്തിരുന്നതെന്ന് മറക്കരുതെന്നും ഖവാജ ഓര്‍മ്മിപ്പിച്ചു.

ഖവാജയുടെ ടെസ്റ്റ് ടീമിലേക്കുള്ള മടക്കം പ്രയാസകരം – പോണ്ടിംഗ്

കേന്ദ്ര കരാര്‍ നഷ്ടമായ ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുക ഏറ്റവും ദുഷ്കരമായ കാര്യമായിരിക്കുമെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ഉസ്മാന്‍ ഖവാജ. ആഷസ് 2019 പരമ്പരയ്ക്കിടെയാണ് താരത്തിന്റെ ടീമിലെ സ്ഥാനം നഷ്ടമായത്. പിന്നീട് പാക്കിസ്ഥാന്‍, ന്യൂസിലാണ്ട് പരമ്പരകളിലും താരത്തിന് ടീമില്‍ ഇടം ലഭിച്ചില്ല.

സ്റ്റീവ് സ്മിത്തിന്റെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി ടീമിലെത്തിയ മാര്‍നസ് ലാബൂഷാനെയുടെ പ്രകടനം ആണ് ഖവാജയുടെ സ്ഥാനം തുലാസ്സിലാക്കിയത്. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ലാബൂഷാനെ ടീമിലെ തന്റെ സ്ഥാനം സ്ഥിരപ്പെടുത്തുകയായിരുന്നു. താന്‍ ഖവാജയുമായി അടുത്ത് സംസാരിക്കുന്നയാളാണെന്ന് പറഞ്ഞ പോയിന്റ് താരത്തിന് ടീമിലേക്ക് തിരിച്ചു വരവ് ഏറെക്കുറെ അസാധ്യമാണെന്ന് പോണ്ടിംഗ് പറഞ്ഞു.

തനിക്ക് ഖവാജയുടെ അവസ്ഥയില്‍ സങ്കടമുണ്ട്, മികച്ച താരമാണെങ്കിലും ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുവാന്‍ അദ്ദേഹത്തിനായിട്ടില്ല. വാര്‍ണറും സ്മിത്തും ടീമിലേക്ക് മടങ്ങിയെത്തിയതും ലാബൂഷാനെയുടെ ഫോമുമെല്ലാം താരത്തിന് കാര്യങ്ങള്‍ കടുപ്പമാക്കുന്നുവന്നും പോണ്ടിംഗ് പറഞ്ഞു.

അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തുന്നത് ഇന്ത്യയേക്കാൾ ഓസ്‌ട്രേലിയക്ക് മുൻ‌തൂക്കം നൽകും

ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യയുടെ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തിയാൽ അത് ഓസ്‌ട്രേലിയക്ക് മുൻ‌തൂക്കം നൽകുമെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജ. കൊറോണ വൈറസ് ബാധയെ തുടർന്ന് പരമ്പര മാറ്റിവെക്കപ്പെടുമെന്ന വർത്തകൾക്കിടയിലാണ് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്റെ പ്രതികരണം. മെൽബൺ പോലുള്ള ഗ്രൗണ്ടുകളിൽ ഓസ്‌ട്രേലിയൻ ആരാധകരേക്കാൾ ഇന്ത്യൻ ആരാധകരാണ് കൂടുതൽ ഉള്ളതെന്നും മത്സരത്തിനിടെ അവരുടെ ആവേശം എപ്പോഴും വളരെ വലുതാണെന്നും ഖവാജ പറഞ്ഞു. അത് കൊണ്ട് തന്നെ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തുന്നത് ഓസ്ട്രേലിയക്ക് മുൻ‌തൂക്കം നൽകുമെന്നും ഖവാജ പറഞ്ഞു.

ഇന്ത്യയിൽ ഇന്ത്യക്കെതിരെ മത്സരിക്കുമ്പോൾ കൂടുതൽ ഇന്ത്യൻ ആരാധകർ എത്തുന്നത് സ്വാഭാവികമാണെന്നും എന്നാൽ ഓസ്ട്രേലിയയിൽ ഓസ്‌ട്രേലിയൻ ആരാധകരേക്കാൾ കൂടുതൽ ഇന്ത്യൻ ആരാധകർ സ്റ്റേഡിയത്തിൽ ഉണ്ടാവുന്നത് ഒരു വിചിത്രമായ കാര്യമാണെന്നും ഖവാജ പറഞ്ഞു. കഴിഞ്ഞ തവണ ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ ഇന്ത്യ മികച്ച ടീം ആയിരുന്നുവെന്നും ചേതേശ്വർ പൂജാരയുടെ പ്രകടനം മികച്ചതായിരുന്നുവെന്നും ഖവാജ പറഞ്ഞു.

Exit mobile version