ഫ്രാൻസിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു, രണ്ട് പ്രധാന താരങ്ങൾ ഇല്ല

മൊറോക്കോക്ക് എതിരായ സെമി ഫൈനലിനായുള്ള ഫ്രാൻസ് സ്ക്വാഡ് പ്രഖ്യാപിച്ചു. രണ്ട് പ്രധാന താരങ്ങൾ ഇന്ന് സ്ക്വാഡിൽ ഇല്ല. സെന്റർ ബാക്കായ ഉപമെകാനോയും മധ്യനിര താരമായ റാബിയോയും ഇലവനിൽ ഇല്ല. ഇരുവർക്കും ആരോഗ്യപരമായ പ്രശ്നങ്ങളാണ്. പനിയും ജലദോഷവും ആയതിനാൽ അവസാന രണ്ടു ദിവസം ഇരുവരും പരിശീലനം നടത്തിയിരുന്നില്ല.

Picsart 22 12 14 13 02 07 798

കൊനാറ്റെ ആണ് ഉപമെകാനോക്ക് പകരം സെന്റർ ബാക്ക് ആകുന്നത്. ഫൊഫാന റാബിയോക്ക് പകരം മധ്യനിരയിലും ഇറങ്ങുന്നു.

France XI:

Lloris – Koundé, Varane, Konaté, Théo Hernandez – Tchouaméni, Griezmann, Fofana – Dembélé, Giroud, Mbappé.

വരാനെ ഫ്രാൻസിന്റെ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല, സെന്റർ ബാക്കിൽ പഴയ ലൈപ്സിഗ് താരങ്ങൾ ഒരുമിക്കും

പരിക്ക് അലട്ടുന്ന ഫ്രാൻസിന് അവരുടെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ വരാനെയുടെ സേവനം നഷ്ടമാകും. വരാനെ ഓസ്ട്രേലിയക്കെതിരെ കളിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ ഫ്രാൻസിന്റെ സെന്റർ ബാക്കിൽ ഫുട്ബോൾ പ്രേമികൾക്ക് പഴയ ആർ ബി ലൈപ്സിഗിന്റെ സെന്റർ ബാക്ക് കൂട്ടൂകെട്ട് കാണാൻ ആകും. ഇബ്രാഹിമ കൊണാറ്റെയും ദയോട് ഉപമെക്കാനോയും സെന്റർ ബാക്ക് പൊസിഷനിൽ ഇറങ്ങും എന്നാണ് സൂചനകൾ.

ലൈപ്‌സിഗിൽ ഒരു കാലത്ത് ഏവരെയും ഞെട്ടിച്ച കൂട്ടുകെട്ട് ആണിത്. വരാനെയും കിംപെംബെയും ഫിറ്റ് ആയിരുന്നു എങ്കിൽ അവരായേനെ ഫ്രാൻസിന്റെ പ്രധാന സെന്റർ ബാക്ക് ചോഴ്സുകൾ. എന്നാൽ പ്രെസ്നെൽ കിംപെംബെ പരിക്ക് കാരണം ഫ്രാൻസ് സ്ക്വാഡിക് എത്താതിരുന്നതോടെ കാര്യങ്ങൾ മാറി. വരാനെയുടെ ഫിറ്റ്നസും ദെഷാംസിനെ പുതിയ തീരുമാനത്തിലേക്ക് എത്തിച്ചു.

ഇപ്പോൾ ലിവർപൂളിനായാണ് കൊനാറ്റെ കളിക്കുന്നത്‌, ഉപമെകാനോ ബയേൺ ഡിഫൻസിലും. കൊനാറ്റെ ലെഫ്റ്റ് സെന്റർ ബാക്കായും ഉപമെക്കാനോ റൈറ്റ് സെന്റർ ബാക്കായും ഓസ്ട്രേലിയക്ക് എതിരെ അണിനിരക്കും.

ബാഴ്സലോണയുടെ കുണ്ടെ ആഴ്സൈന്റെ സലിബ തുടങ്ങി മികച്ച ടാലന്റുകൾ സ്ക്വാഡിൽ ഉണ്ടെങ്കിലും ദെഷാംസ് ഉപമെകാനോ കൊനാറ്റെ കൂട്ടുകെട്ടിനെയാണ് പ്രാഥമികമായി പരിഗണിക്കുന്നത് എന്ന് ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു‌

Exit mobile version