മൂന്ന് വര്‍ഷമല്ല അക്മല്‍ അതില്‍ കൂടുതല്‍ വിലക്ക് അര്‍ഹിച്ചിരുന്നു

പാക്കിസ്ഥാന്‍ താരം ഉമര്‍ അക്മലിനെതിരെ അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്ന് വര്‍ഷത്തെ വിലക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി താരങ്ങളും മുന്‍ താരങ്ങളും അഭിപ്രായവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ തന്നെ സമീപിച്ച ബുക്കികളുടെ സമീപനം താരം ബോര്‍ഡിനോട് അറിയിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ താരത്തെ ലീഗില്‍ കളിക്കുവാന്‍ സമ്മതിച്ചില്ല. പിന്നീട് ഹിയറിംഗിനും ആദ്യം താരം തയ്യാറാകാതിരിക്കുകയായിരുന്നു. അധികം വൈകാതെ താരത്തിനെതിരെ മൂന്ന് വര്‍ഷത്തെ വിലക്ക് വിധിച്ചു.

താരത്തിന് ഇതിലും വലിയ ശിക്ഷയായിരുന്നു വേണ്ടിയിരുന്നതെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൗണ്‍സല്‍ തഫാസുല്‍ റിസ്വി വ്യക്തമാക്കിയത്. താരം ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ന്യായീകരണങ്ങളാണ് ആദ്യം മുതല്‍ നല്‍കിയിരുന്നതെന്നും. ഒരിക്കല്‍ പോലും കുറ്റം നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്യാതെ സംശയത്തിലുള്ള പോലുള്ള പെരുമാറ്റമാണ് പുറത്തെടുത്തതെന്ന് ബോര്‍ഡ് അംഗം വ്യക്തമാക്കി.

താരം കാര്യങ്ങള്‍ പൂര്‍ണ്ണമായും പറഞ്ഞില്ലെങ്കിലും ബോര്‍ഡിനോട് ഇത് അറിയിക്കാതിരിക്കുവാനുള്ള നൂറ് ന്യായീകരണങ്ങള്‍ തരുന്നുണ്ടായിരുന്നുവെന്നും റിസ്‍വി പറഞ്ഞു. യഥാസമയം ഈ കാര്യം ബോര്‍ഡിന് അറിയിക്കാതിരുന്നതിനുള്ള ശിക്ഷയായ മൂന്ന് വര്‍ഷം അനുയോജ്യമാണെങ്കിലും താരത്തിന് അതിലും വലിയ ശിക്ഷയായിരുന്നു വേണ്ടിയിരുന്നതെന്ന് റിസ്വി സൂചിപ്പിച്ചു.

തെളിവുണ്ടെങ്കില്‍ ആജീവനാന്തം വിലക്കട്ടേ, അല്ലാതെ ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കുന്നത് അനീതി – കമ്രാന്‍ അക്മല്‍

തന്നെ സമീപിച്ച് വാതുവെപ്പുകാരുടെ വിവരം യഥാസമയം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആന്റി കറപ്ഷന്‍ യൂണിറ്റിനെ അറിയിക്കാത്ത കുറ്റത്തിന് ഇന്ന് ബോര്‍ഡ് ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. പാക്കിസ്ഥാന്റെ അച്ചടക്ക സമതിയിലുടെ തീരൂമാനപ്രകാരം മൂന്ന് വര്‍ഷത്തേക്ക് താരത്തിന് യാതൊരുവിധ ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങളില്‍ പങ്കെടുക്കാനാകില്ലെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ നടപടിയെ ഉമര്‍ അക്മലിന്റെ സഹോദരന്‍ കമ്രാന്‍ അക്മല്‍ ചോദ്യം ചെയ്ത് വന്നിരിക്കുകയാണ്. ഉമര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ പിന്തുണയ്ക്കുന്ന തെളിവുണ്ടെങ്കില്‍ താരത്തിനെ ആജീവനാന്തം വിലക്കുകയാണ് വേണ്ടതെന്നും അല്ലാതെ മൂന്ന് വര്‍ഷത്തേക്ക് വിലക്കുന്നതില്‍ എന്താണ് കാര്യമെന്നും കമ്രാന്‍ അക്മല്‍ ചോദിച്ചു.

മൂന്ന് വര്‍ഷത്തേക്ക് താരത്തെ വിലക്കുന്നത് അനീതിയാണെന്നും കമ്രാന്‍ പറഞ്ഞു. ഈ നടപടിയ്ക്കെതിരെ ഇപ്പോള്‍ അപ്പീല്‍ പോകുക മാത്രമാണ് തങ്ങളുടെ മുമ്പിലുള്ള വഴിയെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്രാന്‍ വ്യക്തമാക്കി.

സമാനമായ സംഭവത്തില്‍ മറ്റു പല താരങ്ങള്‍ക്കെതിരെ ചെറിയ ശിക്ഷ മാത്രം നല്‍കിയപ്പോള്‍ ഉമര്‍ അക്മലിനെതിരെ വേറെ നയത്തിലുള്ള സമീപനമാണ് ബോര്‍ഡ് മുന്നോട്ട് വയ്ക്കുന്നതെന്നും കമ്രാന്‍ ആരോപിച്ചു.

ഉമര്‍ അക്മലിന് മൂന്ന് വര്‍ഷത്തെ വിലക്ക്

പാക്കിസ്ഥാന്‍ താരം ഉമര്‍ അക്മലിന് മുന്ന് വര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. താരത്തിനെ സമീപിച്ച ബുക്കികളുടെ ശ്രമം യഥാസമയം അറിയിച്ചില്ലെന്ന കേസിലാണ് താരത്തിനെതിരെ പാക്കിസ്ഥാന്‍ ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷത്തേക്ക് യാതൊരു തരത്തിലുള്ള ക്രിക്കറ്റും കളിക്കാനാകില്ല.

ചെയര്‍മാന്‍ റിട്ടേര്‍ഡ് ജസ്റ്റിസ് ഫസല്‍-ഇ-മിറന്‍ ചൗഹാന്‍ നേതൃത്വം കൊടുക്കുന്ന പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ അച്ചടക്ക പാനല്‍ ആണ് ഉമര്‍ അക്മലിനെതിരെ നടപടി പ്രഖ്യാപിച്ചത്.

ബുക്കികളുടെ സമീപനം അറിയിക്കാത്തിനുള്ള ഉമര്‍ അക്മലിന്റെ ഹിയറിംഗ് ഏപ്രില്‍ 27ന്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അച്ചടക്ക നടപടി നേരിടുന്ന ഉമര്‍ അക്മലിന്റെ ഹിയറിംഗ് ഏപ്രില്‍ 27ന് നടക്കുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക സമിതിയുടെ ചെയര്‍മാന്‍ ജസ്റ്റിസ്(റിട്ടയേര്‍ഡ്) ഫസല്‍-ഇ-മിരന്‍ ചൗഹന്‍. തിങ്കളാഴ്ച താരത്തിനോട് ഹാജരാകുവാന്‍ നോട്ടീസ് കൊടുത്തിട്ടുണ്ട്.

രണ്ട് തവണ ബുക്കികകള്‍ സമീപിച്ചത് അറിയിക്കാന്‍ വിട്ടതിനാണ് താരത്തിനെതിരെ നടപടി. എന്നാല്‍ തനിക്ക് വാദിക്കാന്‍ ഒന്നുമില്ലെന്ന് താരം തീരുമാനിച്ചിരുന്നു. ലാഹോറിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലാണ് ഹിയറിംഗ്. കൊറോണയുടെ സുരക്ഷ നടപടികള്‍ എല്ലാം സ്വീകരിച്ച് സാമൂഹിക അകലം പാലിച്ചാവും ഹിയറിംഗ് എന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

ഫെബ്രുവരി 20ന് താത്കാലികമായി അക്മലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ താരത്തിന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാനായില്ലായിരുന്നു.

എന്ത് വിലകൊടുത്തും ഉമര്‍ അക്മല്‍ പാക് ദേശീയ ടീമിലേക്ക് എത്തുന്നത് തടയണം

ഇനിയൊരിക്കലും ഉമര്‍ അക്മലിനെ പാക്കിസ്ഥാന്‍ ടീമിലേക്ക് തിരികെ വരുവാന്‍ അനുവദിച്ച് കൂടായെന്ന് വ്യക്തമാക്കി മുന്‍ താരം തന്‍വീര്‍ അഹമ്മദ്. രണ്ട് വട്ടം പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ആന്റി കറപ്ഷന്‍ കോഡ് ലംഘിച്ച ഉമര്‍ അക്മല്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. മുന്‍ പാക് പേസര്‍ ആയ തന്‍വീര്‍ അഹമ്മദ് ഇനി ഒരു അവസരം ഉമര്‍ അക്മലിന് ബോര്‍ഡ് നല്‍കേണ്ടതില്ലെ്നന് പറയുകയായിരുന്നു.

നിരവധി അവസരം ലഭിച്ചിട്ടും തന്റെ സ്ഥാനം ഉറപ്പിക്കുവാനാകുന്ന പ്രകടനം പുറത്തെടുക്കുവാന്‍ സാധിക്കാത്ത ഉമര്‍ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. പിസിബി താരത്തിന് വളരെ അധികം അവസരം നല്‍കിയെന്നാണ് തന്‍വീറിന്റെ വാദം. പ്രകടനങ്ങളുടെ ബലത്തിലല്ല താരം തിരികെ ടീമിലെത്തിയിട്ടുള്ളതെന്നും തന്റെ ബന്ധങ്ങളാണ് താരം അതിനായി ഉപയോഗിച്ചിട്ടുള്ളതെന്നും തന്‍വീര്‍ വ്യക്തമാക്കി.

ഇനി യാതൊരു കാരണവശാലും ഈ സാഹചര്യം ഉണ്ടാകരുതെന്നെ തന്‍വീര്‍ പറഞ്ഞു. പിസിബി ചെയര്‍മാന്മാര്‍ മാറിയാലും ഉമര്‍ അക്മല്‍ തിരികെ ടീമിലെത്തും. എന്ത് കൊണ്ടാണ് ഇതെന്ന് ആരും ചിന്തിക്കുന്നില്ലെന്ന് തന്‍വീര്‍ വ്യക്തമാക്കി.

ഉമർ അക്മലിന് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

മധ്യ നിര ബാറ്റ്സ്മാൻ ഉമർ അക്മലിന് വിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ സമിതിയാണ് താരത്തിന് വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ഇന്ന് തുടങ്ങാനിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിൽ താരത്തിന് കളിക്കാനാവില്ല. താരത്തിന് പകരം മറ്റൊരു കളിക്കാരനെ സ്വന്തമാക്കാൻ പാകിസ്ഥാൻ സൂപ്പർ ലീഗ് ടീം ക്വാട്ട ഗ്ലാഡിയേറ്റഴ്‌സിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അനുവാദം നൽകിയിട്ടുണ്ട്.

അഴിമതി വിരുദ്ധ നിയമത്തിലെ 4.7.1 നിയമം തെറ്റിച്ചതിനാണ് ഉമർ അക്മലിനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിലക്കിയത്. അതെ സമയം താരം ചെയ്ത കുറ്റം എന്താണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടില്ല. വിലക്ക് വന്നതോടെ താരത്തിന് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിലും ഏർപ്പെടാൻ കഴിയില്ല. നേരത്തെ പാകിസ്ഥാൻ താരങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കിടെ തുണിയുരിഞ്ഞതിന് വിവാദത്തിൽ അകപ്പെട്ട ഉമർ അക്മൽ അന്ന് വിലക്കില്ലാതെ രക്ഷപ്പെട്ടിരുന്നു.

പൂജ്യത്തിന് പുറത്തായതിന് പിന്നാലെ നാണക്കേടിന്റെ റെക്കോർഡ് ഉമർ അക്മലിന്

ശ്രീലങ്കക്കെതിരായ രണ്ടാം ടി20 ക്രിക്കറ്റിൽ ആദ്യ പന്തിൽ തന്നെ പുറത്തായതിന് പിന്നാലെ നാണക്കേടിന്റെ റെക്കോർഡ് നേടി പാകിസ്ഥാൻ താരം ഉമർ അക്മൽ. ശ്രീലങ്കക്കെതിരായ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ നിന്ന് ഉമർ അക്മൽ പുറത്തായിരുന്നു. ഇതോടെ ടി20യിൽ ഏറ്റവും കൂടുതൽ തവണ ആദ്യ പന്തിൽ പുറത്താവുന്ന താരം എന്ന റെക്കോർഡ് ഉമർ അക്മലിന് ലഭിച്ചു. നേരത്തെ ശ്രീലങ്കക്കെതിരെ നടന്ന ആദ്യ ടി 20യിലും ഉമർ അക്മൽ പൂജ്യത്തിന് പുറത്തായിരുന്നു. മൂന്ന് വർഷത്തിന് ശേഷം പാകിസ്ഥാൻ ടീമിൽ എത്തിയ ഉമർ അക്മലിനു ഇത് മോശം തിരിച്ചുവരവായി.

ഇത് ആറാം തവണയാണ് ടി20യിൽ ഉമർ അക്മൽ ആദ്യ പന്തിൽ പുറത്താവുന്നത്. ഈ റെക്കോർഡിന് പുറമെ ടി20യിൽ ഏറ്റവും കൂടുതൽ റൺ ഒന്നും എടുക്കാതെ പുറത്താവുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തും ഉമർ അക്മൽ എത്തി. ടി20യിൽ ഉമർ അക്മലിന്റെ പത്താമത്തെ ഡക്ക് ആയിരുന്നു ഇന്നലെ പിറന്നത്. ഇതോടെ ടി20 10 തവണ പൂജ്യത്തിന് പുറത്തായ ശ്രീലങ്കൻ താരം തിലകരത്ന ദിൽഷന്റെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു. ശ്രീലങ്കൻ യുവനിര ടി20 റാങ്കിങ്ങിൽ ഒന്നാമതുള്ള പാകിസ്താനെ തോൽപ്പിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു.

എകോണിന്റെ പാട്ട് കേള്‍ക്കാന്‍ പോയി ഉമര്‍ അക്മലിനു പിഴ

മത്സരത്തിന്റെ തലേ ദിവസം രാത്രി ദുബായിയിലെ നിശാ ക്ലബ്ബില്‍ പോയതിനു പിഴയേറ്റു വാങ്ങി പാക്കിസ്ഥാന്‍ മധ്യ നിര താരം ഉമര്‍ അക്മല്‍. ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചാം ഏകദിനത്തിനു മുമ്പുള്ള രാത്രി പ്രശസ്ത ഹിപ്-ഹോപ് ആര്‍ട്ടിസ്റ്റ് എകോണിന്റെ സംഗീത ഷോ കാണുവാനാണ് അക്മല്‍ പോയത്. തുടര്‍ന്ന് രാത്രി ഏറെ കഴിഞ്ഞാണ് താരം ടീമംഗങ്ങള്‍ക്കൊപ്പം ചേരുന്നത്.

20 ശതമാനം മാച്ച് ഫീസാണ് ബോര്‍ഡ് താരത്തിനു പിഴയായി ചുമത്തിയത്. അടുത്തിടെ മാത്രമാണ് പാക്കിസ്ഥാന്‍ ടീമിലേക്ക് താരം മടങ്ങിയെത്തിയത്. അക്മല്‍ തന്നെ ഷൂട്ട് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

80 റണ്‍സ് ജയം, പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ മൂന്നാം ഏകദിനവും സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ 266 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പാക്കിസ്ഥാനെ 186 റണ്‍സിനു ഓള്‍ഔട്ട് ആക്കി 80 റണ്‍സ് ജയം നേടിക്കൊടുക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ച് തുടര്‍ച്ചയായ മൂന്നാം ശതകത്തിനു തൊട്ടടുത്തെത്തി പുറത്തായെങ്കിലും ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ടാണ് ഓസ്ട്രേലിയയെ 266/6 എന്ന സ്കോറിലേക്ക് നയിച്ചത്.

ആദ്യ ഓവറില്‍ തന്നെ പൂജ്യത്തിനു ഉസ്മാന്‍ ഖവാജയെയും ആറോവറിനുള്ളില്‍ ഷോണ്‍ മാര്‍ഷിനെയും(14) നഷ്ടമായ ശേഷം ആരോണ്‍ ഫിഞ്ചും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. 47 റണ്‍സ് നേടിയ ഹാന്‍ഡ്സ്കോമ്പിനെയാണ് ഓസ്ട്രേലിയയ്ക്ക് അടുത്തതായി നഷ്ടമായത്. 90 റണ്‍സില്‍ ആരോണ്‍ ഫിഞ്ച് പുറത്താകുമ്പോള്‍ 188/5 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ.

ഗ്ലെന്‍ മാക്സ്വെല്‍ 55 പന്തില്‍ നിന്ന് 71 റണ്‍സുമായി റണ്ണൗട്ട് രൂപത്തില്‍ പുറത്തായി. അലെക്സ് കാറെ 25 റണ്‍സുമായി പുറത്താകാതെ നിന്നു. 50 ഓവറില്‍ നിന്ന് 266/6 എന്ന സ്കോറാണ് ഓസ്ട്രേലിയ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു വേണ്ടി 46 റണ്‍സ് നേടിയ ഇമാം-ഉള്‍-ഹക്ക് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഇമാദ് വസീം(43), ഉമര്‍ അക്മല്‍(36), ഷൊയ്ബ് മാലിക്(31) എന്നിവരും ശ്രമിച്ചു നോക്കിയെങ്കിലും 44.4 ഓവറില്‍ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നാല് വിക്കറ്റ് നേടിയ ആഡം സംപയാണ് ടീമിന്റെ പ്രധാന വിക്കറ്റ് നേട്ടക്കാരനായി മാറിയത്. പാറ്റ് കമ്മിന്‍സ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഉമര്‍ അക്മല്‍ വെടിക്കെട്ടില്‍ വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

അക്മല്‍ സഹോദരന്മാര്‍ തിളങ്ങിയ മത്സരത്തില്‍ ഉമര്‍ അക്മലിന്റെ മികവില്‍ ആറ് വിക്കറ്റ് വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പേഷ്വാര്‍ സല്‍മി 155/4 എന്ന സ്കോര്‍ 20 ഓവറില്‍ നിന്ന് നേടിയപ്പോള്‍ രണ്ട് പന്ത് അവശേഷിക്കെ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ ക്വേറ്റ മറികടക്കുകയായിരുന്നു.

കമ്രാന്‍ അക്മലും മിസ്ബ ഉള്‍ ഹക്കും 49 റണ്‍സ് വീതം നേടിയാണ് പേഷ്വാര്‍ നിരയില്‍ തിളങ്ങിയത്. മിസ്ബ പുറത്താകാതെ നിന്നപ്പോള്‍ ലിയാം ഡോസണും 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഷൊയ്ബ് മക്സൂദ് 26 റണ്‍സ് നേടി. ക്വേറ്റയ്ക്ക് വേണ്ടി മുഹമ്മദ് നവാസ് രണ്ടും മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയര്‍, ഗുലാം മുദ്ദാസ്സര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തുടക്കം പാളിയെങ്കിലും ഉമര്‍ അക്മലും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്നാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ അഹമ്മദ് ഷെഹ്സാദിനെ നഷ്ടമായ ക്വേറ്റയ്ക്ക് ഷെയിന്‍ വാട്സണെയും(19), റിലീ റൂസോവിനെയും(19) വേഗത്തില്‍ നഷ്ടമായി. എന്നാല്‍ ഉമര്‍ അക്മല്‍ 50 പന്തില്‍ നിന്ന് 7 ബൗണ്ടറിയും മൂന്ന് സിക്സും സഹിതം 75 റണ്‍സ് നേടിയപ്പോള്‍ സര്‍ഫ്രാസ് 37 റണ്‍സുമായി ഉമറിനു മികച്ച പിന്തുണ നല്‍കി. പുറത്താകാതെ നിന്ന ഉമര്‍ അക്മലിനൊപ്പം 11 റണ്‍സുമായി ഡ്വെയിന്‍ സ്മിത്തുമാണ് വിജയ സമയത്ത് ക്വേറ്റയ്ക്കായി ക്രീസിലുണ്ടായിരുന്നത്. പേഷ്വാറിനു വേണ്ടി വഹാബ് റിയാസ് തന്റെ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത് 2 വിക്കറ്റ് നേടി. വെറും 18 റണ്‍സാണ് താരം തന്റെ നാലോവറില്‍ വിട്ട് നല്‍കിയത്.

ഗെയിലിനെ പൂട്ടി ക്രിസ് ജോര്‍ദ്ദാന്‍, കേരള നൈറ്റ്സിന്റെ തോല്‍വി ഉറപ്പാക്കി ഹസന്‍ ഖാന്‍

ഷാര്‍ജയില്‍ ഗെയില്‍ സ്റ്റോമിനു അരങ്ങൊരുങ്ങിയെന്ന് തോന്നിച്ചുവെങ്കിലും വിന്‍ഡീസ് വെടിക്കെട്ട് താരത്തെ നേരത്തെ പൂട്ടി ക്രിസ് ജോര്‍ദ്ദാന്‍ പഞ്ചാബി ലെജന്‍ഡ്സിനു വിജയത്തിലേക്കുള്ള ആദ്യ വഴി തുറന്ന് ക്രിസ് ജോര്‍ദ്ദാന്‍. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ് നേടിയ 107/5 എന്ന സ്കോര്‍ പിന്തുടരാനിറങ്ങിയ കേരള നൈറ്റ്സിനു ക്രിസ് ഗെയില്‍ വെടിക്കെട്ടിന്റെ ബലത്തില്‍ 4 ഓവറില്‍ നിന്ന് 46 റണ്‍സ് നേടുകയായിരുന്നു.

നാലാം ഓവറിന്റെ ആദ്യ പന്തില്‍ ക്രിസ് ജോര്‍ദ്ദാന്‍ ക്രിസ് ഗെയിലിനെ പുറത്താക്കിയപ്പോള്‍ 19 പന്തില്‍ നിന്ന് 35 റണ്‍സാണ് താരം നേടിയത്. പിന്നീട് തുടരെ ഒരോവറില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഹസന്‍ ഖാന്‍ നൈറ്റ്സിന്റെ തോല്‍വി ഉറപ്പാക്കുകയായിരുന്നു. മത്സരത്തില്‍ നിന്ന് നാല് വിക്കറ്റാണ് ഹസന്‍ ഖാന്‍ നേടിയത്. ഉപുല്‍ തരംഗ, ഫാബിയന്‍ അല്ലെന്‍, വെയിന്‍ പാര്‍ണെല്‍ എന്നിവരെയാണ് ഹസന്‍ ഖാന്‍ പുറത്താക്കിയത്.

8.2 ഓവറില്‍ നിന്ന് 71 റണ്‍സ് മാത്രമാണ് കേരള നൈറ്റ്സിനു നേടാനായത്. 36 റണ്‍സിന്റെ വിജയമാണ് പഞ്ചാബി ലെജന്‍ഡ്സ് നേടിയത്. പ്രവീണ്‍ കുമാര്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബി ലെജന്‍ഡ്സിനെ ഉമര്‍ അക്മലും വാലറ്റത്തില്‍ ക്രിസ് ജോര്‍ദ്ദാനും ചേര്‍ന്നാണ് 107 റണ്‍സിലേക്ക് എത്തിച്ചത്. 17 പന്തില്‍ 30 റണ്‍സ് നേടി ഉമര്‍ അക്മല്‍ പുറത്തായപ്പോള്‍ 7 പന്തില്‍ നിന്ന് 24 റണ്‍സാണ് ക്രിസ് ജോര്‍ദ്ദാന്‍ നേടിയത്. പുറത്താകാതെ നിന്ന താരത്തോടപ്പം ടോം മൂറ്സ് 16 റണ്‍സ് നേടി. മുഹമ്മദ് നവീദ് കേരള നൈറ്റ്സിനായി 2 വിക്കറ്റ് നേടി.

നരൈന്‍ ഗ്ലാഡിയേറ്റേഴ്സിലേക്ക്

ഓള്‍റൗണ്ടര്‍ സുനില്‍ നരൈനെ ടീമിലെത്തിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. സുനില്‍ നരൈനെയും ഉമര്‍ അക്മലിനെയും ലാഹോര്‍ ഖലന്തേഴ്സിന്റെ രാഹത് അലി, ഹസ്സന്‍ ഖാന്‍ എന്നിവര്‍ക്ക് പകരം കൈമാറ്റം നടത്തിയാണ് ക്വേറ്റ് സ്വന്തമാക്കിയത്. രണ്ടാം പതിപ്പില്‍ ഖലന്തേഴ്സിലെത്തിയ നരൈന്‍ 20 വിക്കറ്റുകള്‍ ടീമിനായി നേടിയിട്ടുണ്ട്.

ഫോമിലില്ലാത്ത ഉമര്‍ അക്മലിനെയും ടീം വിട്ടു നല്‍കിയിട്ടുണ്ട്. ആദ്യ പതിപ്പില്‍ 335 റണ്‍സ് നേടിയ താരം 5 ഇന്നിംഗ്സുകളില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് ഖലന്തേഴ്സിനു വേണ്ടി നേടിയത്. ഇലവനിലെ സ്ഥാനം നഷ്ടമായ ശേഷം അക്മല്‍ ടീമിനൊപ്പം യാത്ര ചെയ്യാതിരിക്കകു കൂടാതെ പരിശീലനങ്ങളില്‍ പങ്കെടുക്കാതിരിക്കുക എന്നീ സമീപനം കൈക്കൊണ്ടിരുന്നു.

Exit mobile version