വിജയം തുടര്‍ന്ന് സ്കോട്‍ലാന്‍ഡ്, യുഎഇയ്ക്കെതിരെ 86 റൺസ് വിജയം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 മത്സരത്തിൽ യുഎഇയെ തറപറ്റിച്ച് സ്കോട്‍ലാന്‍ഡ്. ഇന്നലെ നടന്ന മത്സരത്തിൽ 254/9 എന്ന സ്കോറാണ് സ്കോട്‍ലാന്‍ഡ് 50 ഓവറിൽ നേടിയത്. എതിരാളികളെ 41 ഓവറിൽ 168 റൺസിലൊതുക്കിയാണ് സ്കോട്‍ലാന്‍ഡിന്റെ 86 റൺസ് വിജയം.

മാത്യു ക്രോസ്(85), കാലം മക്ലോഡ്(77) എന്നിവരുടെ ബാറ്റിംഗിനൊപ്പം മാര്‍ക്ക് വാട്ട് 29 റൺസ് നേടിയപ്പോള്‍ സ്കോട്‍ലാന്‍ഡ് 254 റൺസ് നേടുകയായിരുന്നു.

യുഎഇയ്ക്ക് വേണ്ടി വൃത്തിയ അരവിന്ദ് 50 റൺസ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ 5 വിക്കറ്റ് നേട്ടവുമായി മാര്‍ക്ക് വാട്ടാണ് സ്കോട്‍ലാന്‍ഡ് ബൗളിംഗിൽ തിളങ്ങിയത്.

ഏഷ്യ കപ്പ് യുഎഇയിലേക്ക്, ഓഗസ്റ്റ് 27ന് ആരംഭിയ്ക്കും

ശ്രീലങ്കയിൽ നിന്ന് ഏഷ്യ കപ്പ് യുഎഇയിലേക്ക് മാറ്റി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബര്‍ 11 വരെ ആണ് ഈ ടൂര്‍ണ്ണമെന്റ് നടക്കുക. ശ്രീലങ്കയിലെ രാഷ്ട്രീയ – സാമ്പത്തിക അവസ്ഥ മോശമായതിനാൽ തന്നെ അവിടെ ടൂര്‍ണ്ണമെന്റ് നടത്തുക സാധ്യമല്ലെന്ന കണ്ടെത്തലാണ് ഇതിന് പിന്നിലെന്ന് എസിസി അറിയിച്ചു.

ശ്രീലങ്കന്‍ ആരാധകര്‍ക്ക് മത്സരം വീക്ഷിക്കുവാനുള്ള അവസരം നഷ്ടമാകുന്നു എന്നത് വിഷമകരമായ സാഹചര്യം ആണെന്ന് മനസ്സിലാക്കുന്നുവെന്നും ടൂര്‍ണ്ണമെന്റിനായി ശ്രീലങ്ക നടത്തിയ മുന്നൊരുക്കങ്ങള്‍ക്ക് അവരോട് നന്ദി അറിയിക്കുന്നതായും എസിസി അറിയിച്ചു.

ഇന്റര്‍നാഷണൽ ലീഗ് ടി20, ജനുവരിയിൽ തുടങ്ങും

യുഎഇയിൽ ആരംഭിയ്ക്കുന്ന ഏറ്റവും പുതിയ ടി20 ലീഗ് ജനുവരിയിൽ ആരംഭിയ്ക്കും. ഐഎൽടി20 എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ടൂര്‍ണ്ണമെന്റിന് ഇന്റര്‍നാഷണൽ ലീഗ് ടി20 എന്നാണ് പേരിട്ടിരിക്കുന്നത്. 6 ടീമുകളാണ് ലീഗിലുള്ളത്.

34 മത്സരങ്ങള്‍ ദുബായി, അബു ദാബി, ഷാര്‍ജ്ജ എന്നീ വേദികളിൽ ജനുവരി 6 മുതൽ ഫെബ്രുവരി 12 2023 വരെ ആണ് നടക്കുക. ഇതേ സമയത്ത് ദക്ഷിണാഫ്രിക്ക പുതുതായി ആരംഭിയ്ക്കുന്ന ടി20 ലീഗും നടക്കും എന്നതിനാൽ തന്നെ മത്സരങ്ങള്‍ തമ്മിലുള്ള തീയ്യതികളുമായി കൂട്ടിമുട്ടുവാന്‍ സാധ്യതയുണ്ട്.

അത് പോലെ ഈ കാലയളവിലാണ് ബിഗ് ബാഷും ആരംഭിക്കുവാന്‍ സാധ്യത. ഐഎൽടി20 അവസാനിച്ച ഉടനെ തന്നെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും ആരംഭിയ്ക്കും.

വിശ്വസിക്കുമോ!!! എട്ട് റൺസിന് ഓള്‍ഔട്ട് ആയി നേപ്പാള്‍ വനിത ടീം, മഹികയ്ക്ക് 5 വിക്കറ്റ്

ടി20 ലോകകപ്പ് യോഗ്യത മത്സരത്തിൽ വെറും 8 റൺസിന് ഓള്‍ഔട്ട് ആയി നേപ്പാളിന്റെ അണ്ടര്‍ 19 വനിത ടീം. യുഎഇയ്ക്കെതിരെയുള്ള മത്സരത്തിലാണ് നേപ്പാളിന്റെ നാണംകെട്ട ബാറ്റിംഗ് പ്രകടനം. ലക്ഷ്യമായ 9 റൺസ് ഏഴ് പന്തിൽ നേടി വിജയം നേടുവാനും യുഎഇയ്ക്ക് സാധിച്ചു.

8.1 ഓവര്‍ മാത്രം നേപ്പാള്‍ ബാറ്റിംഗ് നീണ്ട് നിന്നപ്പോള്‍ 5 വിക്കറ്റ് നേടിയ മഹിക ഗൗര്‍ ആണ് യുഎഇ ബൗളിംഗിൽ തിളങ്ങിയത്. തന്റെ 4 ഓവറിൽ വെറും 2 റൺസ് മാത്രം വിട്ട് നൽകി 2 മെയിഡനും എറിഞ്ഞാണ് ഈ നേട്ടം മഹിക സ്വന്തമാക്കിയത്.

നമീബിയയ്ക്കെതിരെ മൂന്ന് വിക്കറ്റ് വിജയവുമായി യുഎഇ

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 ല്‍ ഇന്ന് നടന്ന മത്സരത്തിൽ യുഎഇയ്ക്ക് വിജയം. നമീബിയയ്ക്കെതിരെ മൂന്ന് വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ 206/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 47.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് യുഎഇ വിജയം കരസ്ഥമാക്കിയത്.

നമീബിയയ്ക്ക് വേണ്ടി ഡേവിസ് വീസ്(67), ജാന്‍ ഫ്രൈലിങ്ക്(57*) എന്നിവര്‍ ചേര്‍ന്ന് എട്ടാം വിക്കറ്റിൽ നേടിയ 115 റൺസ് കൂട്ടുകെട്ടാണ് 83/7 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ 206 റൺസിലേക്ക് നയിച്ചത്. സഹൂര്‍ ഖാന്‍ മൂന്നും ജൂനൈദ് സിദ്ദിക്ക് 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയുടെ കാര്യവും കഷ്ടത്തിലായിരുന്നു. 53/6 എന്ന നിലയിലേക്ക് വീണ ടീമിനെ ബേസിൽ ഹമീദ് – കൗഷിക് ദൗദ് കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ നേടിയ 148 റൺസ് കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

നമീബിയയ്ക്ക് വേണ്ടി ജെജെ സ്മിട് 4 വിക്കറ്റ് നേടിയപ്പോള്‍ ബേസിൽ ഹമീദ് 62 റൺസും കൗഷിക് ദൗദ് 76 റൺസ് നേടി.

ഐപിഎൽ വേദിയാവാന്‍ താല്പര്യമുണ്ടെന്നറിയിച്ച് ദക്ഷിണാഫ്രിക്ക

ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്തുമെന്ന് ബിസിസിഐ അറിയിച്ചുവെങ്കിലും എന്തെങ്കിലും അസൗകര്യം വരികയാണെങ്കില്‍ ഐപിഎൽ ദക്ഷിണാഫ്രിക്കയിൽ നടത്താമെന്ന വാഗ്ദാനവുമായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക മുന്നോട്ട്. കഴിഞ്ഞ വര്‍ഷം യുഎഇയിൽ നടന്നതിനെക്കാള്‍ കുറഞ്ഞ ചിലവിൽ ദക്ഷിണാഫ്രിക്കയിൽ ലീഗ് നടത്താനാകുമെന്നാണ് ബോര്‍ഡ് പറയുന്നത്.

വളരെ കുറവ് യാത്ര ചിലവ് മാത്രമേ ദക്ഷിണാഫ്രിക്കയിൽ ടൂര്‍ണ്ണമെന്റ് നടത്തുന്ന പക്ഷം ഉണ്ടാകുകയുള്ളുവെന്നും അതിനാൽ തന്നെ ഫ്രാഞ്ചൈസികള്‍ക്കും ദക്ഷിണാഫ്രിക്കയിൽ നടത്തുന്നത് ആവും ലാഭകരമെന്നാണ് അറിയുന്നത്. യുഎഇയെ അപേക്ഷിച്ച് ഹോട്ടൽ ടാരിഫിലും വലിയ വ്യത്യാസം ഉണ്ടെന്നതും ദക്ഷിണാഫ്രിക്കയിൽ നടത്തുന്നത് ലാഭകരം ആകുമെന്നാണ് ദക്ഷിണാഫ്രിക്ക പറയുന്നത്.

ജോഹാന്നസ്ബര്‍ഗിലും അതിന് ചുറ്റിലുമായ വേദികളിലായി ഐപിഎൽ നടത്താനാകുമെന്നാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ച പ്രൊപ്പോസലില്‍ പറയുന്നത്.

അഫ്ഗാന്‍ വെല്ലുവിളി മറികടന്ന് പാക്കിസ്ഥാന്‍, ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും അനായാസ വിജയം

ഇന്നലെ നടന്ന അണ്ടര്‍ 19 ലോകകപ്പ് മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കി പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവര്‍. അഫ്ഗാനിസ്ഥാനെതിരെ 24 റൺസ് വിജയം പാക്കിസ്ഥാന്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് യുഎഇയെ തകര്‍ത്തത് 189 റൺസിനാണ്. കാനഡയ്ക്കെതിരെ 8 വിക്കറ്റ് വിജയം ബംഗ്ലാദേശ് നേടി.

ഇന്നലെ നടന്നതിൽ ആവേശകരമായ മത്സരമായിരുന്നു പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നടന്നത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 239/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളുവെങ്കിലും ടീം അഫ്ഗാനിസ്ഥാനെ 215/9 എന്ന സ്കോറിലൊതുക്കിയാണ് രണ്ടാം വിജയം നേടിയത്.

യുഎഇയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 362/6 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ 173 റൺസിന് പുറത്താക്കുകയായിരുന്നു. 154 റൺസ് നേടി പുറത്താകാതെ നിന്ന ടോം പ്രെസ്റ്റാണ് ഇംഗ്ലണ്ട് നിരയിലെ സൂപ്പര്‍ താരം.ബൗളിംഗിൽ ഇംഗ്ലണ്ടിനായി രെഹാന്‍ അഹമ്മദ് 4 വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത കാനഡയെ 136 റൺസിന് ഒതുക്കിയ ശേഷം ആണ് ബംഗ്ലാദേശ് 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കിയത്.

 

16 മത്സരങ്ങള്‍ക്ക് ശേഷം യുഎഇയിൽ പാക്കിസ്ഥാന്റെ ടി20 തോല്‍വി

യുഎഇയിൽ 2015 നവംബര്‍ 30ന് ശേഷം ആദ്യമായി ടി20 തോല്‍വിയേറ്റ് വാങ്ങി പാക്കിസ്ഥാന്‍. എന്നാൽ അത് സംഭവിച്ചത് ലോകകപ്പിന്റെ സെമി ഫൈനലിലാണെന്നുള്ളത് പാക്കിസ്ഥാന്റെ തകര്‍പ്പനൊരു ലോകകപ്പ് ജൈത്രയാത്രയ്ക്ക് അവസാനം കുറിയ്ക്കുക കൂടിയാണ് ചെയ്തത്.

96/5 എന്ന നിലയിൽ ഓസ്ട്രേലിയയെ ഷദബ് ഖാന്റെ മാന്ത്രിക സ്പെല്ലിന്റെ ബലത്തിൽ പ്രതിരോധത്തിലാക്കിയെങ്കിലും മാത്യു വെയിഡിന്റെയും സ്റ്റോയിനിസിന്റെയും ആറാം വിക്കറ്റ് കൂട്ടുകെട്ട് പാക്കിസ്ഥാന്റെ ലോകകപ്പിലെയും യുഎഇയിലെയും ജൈത്രയാത്രയ്ക്ക് അവസാനം കുറിയ്ക്കുകയായിരുന്നു.

യുഎഇയ്ക്കെതിരെ ഏഴ് വിക്കറ്റ് വിജയവുമായി അയര്‍ലണ്ട്

യുഎഇയ്ക്കെതിരെ രണ്ടാം ടി20 മത്സരത്തിൽ 7 വിക്കറ്റ് വിജയവുമായി അയര്‍ലണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ 123/7 എന്ന സ്കോറാണ് നേടിയത്. 35 റൺസ് നേടിയ മുഹമ്മദ് ഉസ്മാന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. അയര്‍ലണ്ടിന് വേണ്ടി കര്‍ടിസ് കാംഫര്‍ മൂന്നും ബെഞ്ചമിന്‍ വൈറ്റ്, മാര്‍ക്ക് അഡൈര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

7 പന്ത് അവശേഷിക്കെയാണ് അയര്‍ലണ്ടിന്റെ വിജയം. പോള്‍ സ്റ്റിര്‍ലിംഗ്(53), കെവിന്‍ ഒ ബ്രൈന്‍(46) കൂട്ടുകെട്ട് നേടിയ 90 റൺസ് കൂട്ടുകെട്ടാണ് അയര്‍ലണ്ടിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ബേസിൽ ഹമീദ് യുഎഇയ്ക്കായി മൂന്ന് വിക്കറ്റ് നേടി.

ഐപിഎൽ യുഎഇയിലേക്ക് മാറിയത് ഇന്ത്യയ്ക്ക് അനുഗ്രഹം – ജയ് ഷാ

ഐപിഎൽ വേദി ഇന്ത്യയിലേക്ക് മാറിയത് ഇന്ത്യയ്ക്ക് ഏറെ അനുഗ്രഹം ആണെന്ന് പറഞ്ഞ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യയുടെ ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കുള്ള ഏറ്റവും മികച്ച ഒരുക്കമായി ഈ വേദി മാറ്റത്തെ കാണാവുന്നതാണെന്ന് ജയ് ഷാ വ്യക്തമാക്കി.

ലോകകപ്പ് വേദിയിൽ ഐപിഎൽ പോലൊരു ടൂര്‍ണ്ണമെന്റ് കളിച്ച് തയ്യാറെടുപ്പ് നടത്തുവാന്‍ ലഭിച്ച അവസരം ഇന്ത്യന്‍ ടീമിന് ഏറെ ഗുണം ചെയ്യുമെന്നും ഷാ സൂചിപ്പിച്ചു.

ഐപിഎൽ പ്ലേ ഓഫിനും ഫൈനലിനും സംസ്ഥാന അസോസ്സിയേഷനുകളുടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് ക്ഷണം അയയ്ക്കുന്ന മെയിലിലാണ് ഇക്കാര്യം ജയ് ഷാ സൂചിപ്പിച്ചിരിക്കുന്നത്.

ഐപിഎലിന് യുഎഇയിൽ നാലാം വേദിയുണ്ടായേക്കുമെന്ന് സൂചന

ഐപിഎലിന് യുഎഇയിലെ ഇപ്പോളത്തെ മൂന്ന് വേദികള്‍ക്ക് പുറമെ അബുദാബിയിൽ തന്നെയുള്ള പുതിയൊരു വേദി കൂടി പരിഗണനയിലെന്ന് സൂചന. അബുദാബിയിലെ ടോളറന്‍സ് ഓവലിൽ ഏതാനും മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ആലോചനയിലാണ് യുഎഇ ക്രിക്കറ്റ് അധികൃതര്‍ എന്നാണ് ലഭിയ്ക്കുന്ന വിവരം.

ഐപിഎലിനും പിന്നീട് ലോകകപ്പിനും ഈ വേദി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഐസിസിയുടെ അക്രിഡേഷനായി യുഎഇ ക്രിക്കറ്റ് ബോര്‍ഡ് അധികാരികള്‍ കാത്തിരിക്കുന്നതായാണ് ലഭിയ്ക്കുന്ന വിവരം. ഐപിഎലിൽ ഇനി 31 മത്സരങ്ങളാണുള്ളതെങ്കിൽ അതിന് ശേഷം പുരുഷ ടി20 ലോകകപ്പും യുഎഇയിൽ നടക്കാനിരിക്കുകയാണ്.

ഇപ്പോള്‍ അബുദാബിയിലുള്ള സ്റ്റേഡിയത്തിന് പുറമെ ഷാര്‍ജ്ജയിലും ദുബായയിലുമാണ് യുഎഇയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത്.

യുഎഇ താരങ്ങള്‍ക്ക് എട്ട് വര്‍ഷത്തെ വിലക്ക് നല്‍കി ഐസിസി

ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കിടെ ഐസിസിയുടെ ആന്റി – കറപ്ഷന്‍ കോഡ് ലംഘിച്ച 2 യുഎഇ താരങ്ങള്‍ക്ക് എട്ട് വര്‍ഷത്തെ വിലക്ക്. വിലക്ക് സെപ്റ്റംബര്‍ 13 2020 മുതൽ പ്രാബല്യത്തിലാണ്. 2019ൽ യുഎഇയിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിലാണ് താരങ്ങള്‍ ചട്ട ലംഘനം നടത്തിയെന്ന് കണ്ടെത്തിയിരിക്കുന്നത്. യുഎഇ താരങ്ങളായ അമീര്‍ ഹയാത്, അഷ്ഫാഖ് അഹമ്മദ് എന്നിവര്‍ക്കാണ് എട്ട് വര്‍ഷത്തെ വിലക്ക് ലഭിച്ചിരിക്കുന്നത്.

മാച്ച് ഫിക്സര്‍മാരെക്കുറിച്ചുള്ള അവബോധം ലഭിച്ചിട്ടുള്ള അന്താരാഷ്ട്ര ക്രിക്കറ്റര്‍മാരാണ് ഇവരെന്നും എന്നിട്ടും ഇവരിൽ നിന്ന് വന്ന വീഴ്ച വളരെ ഗുരുതരമായ ഒന്നാണെന്നാണ് ഐസിസി ഇന്റഗ്രിറ്റി യൂണിറ്റ് ജനറൽ മാനേജര്‍ അലക്സ് മാര്‍ഷൽ അഭിപ്രായപ്പെട്ടത്. ഒട്ടനവധി ആന്റി-കറപ്ഷന്‍ വിദ്യാഭ്യാസ സെഷനുകളിൽ പങ്കെടുത്ത താരങ്ങളായിരുന്നു ഇവരെന്നും ഇവര്‍ സ്വന്തം ടീമംഗങ്ങളെയും കൈവിടുന്ന പ്രവൃത്തിയാണ് ചെയ്തതെന്നും അലക്സ് മാര്‍ഷൽ വ്യക്തമാക്കി.

Exit mobile version