U19 ലോകകപ്പ്; ബംഗ്ലാദേശിനെ തോല്പ്പിച്ച് ഇന്ത്യ തുടങ്ങി

U19 ലോകകപ്പിൽ ഇന്ത്യക്ക് വിജയ തുടക്കം. ഇന്ന് ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ 84 റൺസിന്റെ വിജയം നേടി. ഇന്ത്യ ഉയർത്തിയ 252 എന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 45.5 ഓവറിൽ 167ന് ഓളൗട്ട് ആയി. 51 റൺസ് എടുത്ത മുഹമ്മദ്‌ ശിഹാബും 41 റൺ എടുത്ത ആരിഫ് ഇസ്ലാമും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ ബാറ്റു കൊണ്ട് തിളങ്ങിയത്.

ഇന്ത്യക്ക് വേണ്ടി സൗമി പാണ്ടെ 4 വിക്കറ്റ് വീഴ്ത്തി. 9.5 ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് യുവതാരം 4 വിക്കറ്റ് വീഴ്ത്തിയത്. മുഷീർ ഖാൻ 2 വിക്കറ്റും രാജ് ലിംബാനി, അർഷിൻ കുൽക്കർണി, പ്രിയാൻഷു എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യ ആദ്യം ബാറ്റു ചെയ്ത് 50 ഓവറിൽ 251 റൺസ് എടുത്തിരുന്നു. ബാറ്റിംഗ് അത്ര എളുപ്പമല്ലാതിരുന്ന പിച്ചിൽ ഇന്ത്യൻ താരങ്ങൾ താളം കണ്ടെത്താൻ പ്രയാസപ്പെട്ടു. ഓപ്പണർ ആദർശ് സിങും ക്യാപ്റ്റൻ ഉദയ് ശരണും മാത്രമാണ് ഇന്ത്യക്ക് ആയി കാര്യമായി തിളങ്ങിയത്. ഇരുവരും അർധ സെഞ്ച്വറികൾ നേടി.

ആയുഷ് സിംഗ് 96 പന്തിൽ നിന്ന് 76 റൺസ് എടുത്ത്. ഉദയ് ശരൺ 94 പന്തിൽ നിന്ന് 64 റൺസും എടുത്തു. അവസാനം 20 പന്തിൽ നിന്ന് 26 റൺസ് എടുത്ത സച്ചിൻ ദാസ് ഇന്ത്യയെ 250ലേക്ക് എത്തിച്ചു. ബംഗ്ലാദേസിനായി മറൂഫ് മ്രിദ 5 വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് റിസുവാനും മഹ്ഫുസുർ റഹ്മാനും ഒരോ വിക്കറ്റ് വീതവവും വീഴ്ത്തി.

U19 ലോകകപ്പ്, ബംഗ്ലാദേശിനെതിരെ 252 എന്ന വിജയലക്ഷ്യം ഉയർത്തി ഇന്ത്യ

U19 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യ ആദ്യം ബാറ്റു ചെയ്ത് 50 ഓവറിൽ 251 റൺസ് എടുത്തു. ബാറ്റിംഗ് അത്ര എളുപ്പമല്ലാതിരുന്ന പിച്ചിൽ ഇന്ത്യൻ താരങ്ങൾ താളം കണ്ടെത്താൻ പ്രയാസപ്പെട്ടു. ഓപ്പണർ ആദർശ് സിങും ക്യാപ്റ്റൻ ഉദയ് ശരണും മാത്രമാണ് ഇന്ത്യക്ക് ആയി കാര്യമായി തിളങ്ങിയത്. ഇരുവരും അർധ സെഞ്ച്വറികൾ നേടി.

ആയുഷ് സിംഗ് 96 പന്തിൽ നിന്ന് 76 റൺസ് എടുത്ത്. ഉദയ് ശരൺ 94 പന്തിൽ നിന്ന് 64 റൺസും എടുത്തു. അവസാനം 20 പന്തിൽ നിന്ന് 26 റൺസ് എടുത്ത സച്ചിൻ ദാസ് ഇന്ത്യയെ 250ലേക്ക് എത്തിച്ചു. ബംഗ്ലാദേസിനായി മറൂഫ് മ്രിദ 5 വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് റിസുവാനും മഹ്ഫുസുർ റഹ്മാനും ഒരോ വിക്കറ്റ് വീതവവും വീഴ്ത്തി.

അമേരിക്ക U19 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി

2024ൽ നടക്കാൻ പോകുന്ന U19 പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ അമേരിക്ക തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ശ്രീലങ്കയിൽ നടക്കുന്ന ഇവന്റിനായുള്ള ലോകകപ്പ് ലൈനപ്പ് ഇതോടെ പൂർത്തിയായി. അമേരിക്ക ഉൾപ്പെടെ 16 ടീമുകൾ ലോകകപ്പിന് ഉണ്ടാകും.

ബെർമുഡയ്‌ക്കെതിരായ മികച്ച വിജയത്തോടെയാണ് അമേരിക്കൻ മേഖലയിലെ ക്വാളിഫയർ കാമ്പെയ്‌ൻ അമേരിക്ക ആരംഭിച്ചത്. കാനഡയോട് തോറ്റു എങ്കിലും വീണ്ടും ബർമുഡയെ തോൽപ്പിക്കുകയും അർജന്റീനയ്‌ക്കെതിരെ രണ്ട് വിജയങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതോടെ അമേരിക്ക ലോകകപ്പ് യോഗ്യത സാധ്യത വർധിപ്പിച്ചു.

കാനഡക്കെതിരായ അവരുടെ അവസാന മത്സരം മഴ കാരണം 22 ഓവറാക്കി ചുരുക്കിയിരുന്നു. തങ്ങളുടെ എതിരാളികളെ 92/9 എന്ന നിലയിൽ ഒതുക്കാനും അത് സുഖകരമായി പിന്തുടർന്ന് ലോകകപ്പ് യോഗ്യത ഉറപ്പാക്കാനും യുഎസ്എയ്ക്ക് കഴിഞ്ഞു.

അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, അയർലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നിവ 2022-ലെ മുൻ പതിപ്പിൽ നിന്ന് മികച്ച സ്ഥാനമുള്ള മുഴുവൻ അംഗരാജ്യങ്ങളായി സ്വയമേവ യോഗ്യത നേടി.

കിഴക്കൻ ഏഷ്യ-പസഫിക് ക്വാളിഫയറിൽ നിന്ന് ന്യൂസിലൻഡ്, ഏഷ്യാ ക്വാളിഫയറിൽ നിന്ന് നേപ്പാൾ, ആഫ്രിക്കയിൽ നിന്ന് നമീബിയ, യൂറോപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് സ്കോട്ട്ലൻഡ് എന്നിവയാണ് ടൂർണമെന്റിലെ മറ്റ് ടീമുകൾ.

കിരീടം!! ചരിത്രമെഴുതി ഇന്ത്യൻ പെൺപുലികൾ!!

ഏറേ കാലത്തെ ഇന്ത്യൻ വനിത ക്രിക്കറ്റ്  ടീമിന്റെ ആ കാത്തിരിപ്പിന് വിരാമം! അദ്യ അണ്ടർ 19 ടി20 ലോകകപ്പ് നേടി ഇന്ത്യൻ പെൺകുട്ടികൾ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടീമിനെ 68 റൺസിന് ചുരുട്ടുക്കൂട്ടി, 36 പന്തുകൾ ബാക്കി നിൽക്കെ 7 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യൻ പെൺപട നേടിയത്.

വനിതാ ക്രിക്കറ്റ് ടീമിന്റെ വെടിക്കെട്ട് ഓപ്പണർ ഷെഫാലി വർമ്മയുടെ നേതൃത്വത്തിൽ ഇറങ്ങിയ ടീം, കളിയിലിന്ന് സർവാധിപത്യം പുലർത്തി.‌ മികച്ച ഫീൽഡിങിലൂടെയും കൃത്യതയാർന്ന ബൗളിങിലൂടെയും ഇംഗ്ലീഷ് ടീമിനെ വരിഞ്ഞ് മുറുക്കിയ ടീം, പിന്നെ ശ്രദ്ധതയാർന്ന ബാറ്റിങ്ങിലൂടെ വിജയം പിടിച്ചടക്കി.


പന്തെറിഞ്ഞ ആറു പേരും വിക്കറ്റ് നേടിയപ്പോൾ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ടിടാസ് സധു, അർച്ചനാ ദേവി, പർശവി ചോപ്ര എന്നിവർ മികച്ച് നിന്നു. ബാറ്റിങിൽ ക്യാപ്റ്റൻ ഷഫാലി വർമ 15 റൺസ് നേടിയെങ്കിലും, 24 റൺസ് വീതം നേടിയ സൗമ്യ തിവാരിയും, ജി. ട്രിഷയും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഏറേക്കാലമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് കാത്തിരുന്ന ഒരു കിരീടം എന്ന സ്വപനമാണ് ഈ പെൺപുലികൾ സാക്ഷാതകരിച്ചത്. വനിതാ ഐ പി എൽ കൂടെ പ്രഖാപിച്ച ഇന്ത്യൻ ക്രിക്കറ്റിന് ഒരു പുത്തനുണർവ്വ്‌ തന്നെയാകും ഈ വിജയം നൽകുക.

അണ്ടര്‍ 19 ലോകകപ്പ് സെമി ലൈനപ്പ് തയ്യാര്‍!!! ഇന്ത്യയ്ക്ക് എതിരാളികള്‍ ന്യൂസിലാണ്ട്

അണ്ടര്‍ 19 വനിത ലോകകപ്പിൽ ഇന്ത്യ, ന്യൂസിലാണ്ട്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകള്‍ സെമിയിൽ പ്രവേശിച്ചു. സൂപ്പര്‍ സിക്സ് ഗ്രൂപ്പ് 1ൽ 3 വിജയവുമായി ഓസ്ട്രേലിയയും ഇന്ത്യയും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും റൺ റേറ്റിന്റെ ബലത്തിൽ ഇന്ത്യ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി. ഇതോടെ ഇന്ത്യയ്ക്ക് ന്യൂസിലാണ്ട് ആയി എതിരാളികള്‍.

ഗ്രൂപ്പ് 2ൽ രണ്ടാം സ്ഥാനക്കാരാണെങ്കിലും എട്ട് പോയിന്റുമായി ഇംഗ്ലണ്ടിനൊപ്പം ആണ് ന്യൂസിലാണ്ടെങ്കിലും റൺ റേറ്റിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി. ഇംഗ്ലണ്ടും ഓസ്ട്രേലിയയും രണ്ടാം സെമിയിൽ ഏറ്റുമുട്ടും.

Exit mobile version