അണ്ടർ-19 ലോകകപ്പ് 2026 ഫിക്സ്ചർ പ്രഖ്യാപിച്ചു; ഫൈനൽ ഹരാരെയിൽ


പുരുഷന്മാരുടെ അണ്ടർ-19 ലോകകപ്പിന്റെ 16-ാം പതിപ്പ് 2026 ജനുവരി 15 മുതൽ ഫെബ്രുവരി 6 വരെ സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കും. ടൂർണമെന്റിന്റെ ഔദ്യോഗിക മത്സരക്രമങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇന്ത്യ ഗ്രൂപ്പ് എയിൽ ആണ്. സിംബാബ്‌വെയിലെയും നമീബിയയിലെയും അഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടക്കുക.


ഇതാദ്യമായി ടൂർണമെന്റിൽ പങ്കെടുക്കുന്ന ടാൻസാനിയ, 2020 ന് ശേഷം രണ്ടാം തവണ കളിക്കുന്ന ജപ്പാൻ എന്നിവയും ഈ ലോകകപ്പിൽ ഉണ്ടാകും. ഗ്രൂപ്പുകൾക്കുള്ളിലെ റൗണ്ട്-റോബിൻ മത്സരങ്ങളോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. തുടർന്ന് ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് സ്ഥാനക്കാർ സൂപ്പർ സിക്സ് ഘട്ടത്തിലേക്ക് മുന്നേറും.

ഫെബ്രുവരി 3, 4 തീയതികളിൽ സെമിഫൈനലുകളും നടക്കും. ഫൈനൽ ഹരാരെ സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് നടക്കുക. മറ്റ് മത്സരങ്ങൾക്ക് തകാഷിംഗ സ്പോർട്സ് ക്ലബ്, ക്വീൻസ് സ്പോർട്സ് ക്ലബ്, നമീബിയ ക്രിക്കറ്റ് ഗ്രൗണ്ട്, എച്ച്പി ഓവൽ എന്നിവിടങ്ങളും വേദിയാകും.
ടീമുകളും ഫോർമാറ്റും:

  • ഗ്രൂപ്പ് എ: ഇന്ത്യ, ബംഗ്ലാദേശ്, യു.എസ്.എ., ന്യൂസിലൻഡ്
  • ഗ്രൂപ്പ് ബി: സിംബാബ്‌വെ, പാകിസ്ഥാൻ, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്
  • ഗ്രൂപ്പ് സി: ഓസ്‌ട്രേലിയ, അയർലൻഡ്, ജപ്പാൻ, ശ്രീലങ്ക
  • ഗ്രൂപ്പ് ഡി: ടാൻസാനിയ, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക

U19 ലോകകപ്പ് ഫൈനലിലും ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റു!!

ഏകദിന ലോകകപ്പിൽ സീനിയർ ടീം തോറ്റതു പോലെ ഇന്ത്യൻ യുവനിര അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. ഓസ്ട്രേലിയ 79 റൺസിന്റെ വിജയം നേടിക്കൊണ്ട് കിരീടം ഉറപ്പിച്ചു. ഓസ്ട്രേലിയ മുന്നിൽ വെച്ച 254 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 174 റണ്ണിന് ഓളൗട്ട് ആവുകയായിരുന്നു.

ഇന്ത്യക്ക് ഇന്ന് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു. ടൂർണമെന്റിൽ ഉടനീളം മികച്ചു നിന്ന ഉദയ് സഹരൺ 8 റൺസ് എടുത്തും സച്ചിൻ ദാസ് 9 റൺസ് എടുത്തും പുറത്തായി. മുഷീർ ഖാൻ 22 റൺസ് എടുത്തും കളംവിട്ടു. ഓപ്പണർ ആദർശ് സിംഗ് പൊരുതി നോക്കി എങ്കിലും 47 റൺസ് എടുത്ത് ആദർശിന്റെ പോരാട്ടവും അവസാനിച്ചു. 9ആം വിക്കറ്റിൽ മുരുഗൻ അഭിഷേകും നമൻ തിവാരിയും നല്ല ഒരു കൂട്ടുകെട്ട് പടുത്തു എങ്കിലും അവർക്ക് എത്തിപ്പിടിക്കാവുന്നതിലും മുകളിലേക്ക് ലക്ഷ്യം അപ്പോഴേക്ക് പോയിരുന്നു. മുരുഗൻ അഭിഷേക് 42 റൺസും തിവാരി 14 റൺസും എടുത്തു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 253/7 എന്ന റൺസാണ് എടുത്തത്. 55 റൺസ് എടുത്ത ഹർജാസ് സിങും 48 റൺസ് എടുത്ത ഹ്യൂ വൈബ്ഗെനും ഓസ്ട്രേലിയൻ നിരയിൽ ബാറ്റു കൊണ്ട് തിളങ്ങി. ഇന്ത്യക്ക് ആയി രാജ് ലിംബാനി 3 വിക്കറ്റുകളുമായി തിളങ്ങി. 10 ഓവറിൽ 38 റൺസ് മാത്രം വഴങ്ങി ആയിരുന്നു രാജ് 3 വിക്കറ്റ് എടുത്തത്. നമൻ തിവാരി രണ്ട് വിക്കറ്റും മുഷീർ ഖാൻ സൗമി പാണ്ടെ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

U19 ലോകകപ്പ്, ഇന്ത്യക്ക് വിജയിക്കാ‌ൻ 254 റൺസ്

അണ്ടർ 19 ലോകകപ്പിൽ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഇന്ത്യക്ക് മുന്നിൽ 254 എന്ന വിജയലക്ഷ്യം വെച്ചിരിക്കുകയാണ്. മികച്ച രീതിയിൽ ബൗൾ ചെയ്ത ഇന്ത്യ ഓസ്ട്രേലിയ 253/7 എന്ന റൺസിൽ ഒതുക്കി. 55 റൺസ് എടുത്ത ഹർജാസ് സിങും 48 റൺസ് എടുത്ത ഹ്യൂ വീബ്ജെനും മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ ബാറ്റു കൊണ്ട് തിളങ്ങിയത്.

ഇന്ത്യക്ക് ആയി രാജ് ലിംബാനി 3 വിക്കറ്റുകളുമായി തിളങ്ങി. 10 ഓവറിൽ 38 റൺസ് മാത്രം വഴങ്ങി ആയിരുന്നു രാജ് 3 വിക്കറ്റ് എടുത്തത്. നമൻ തിവാരി രണ്ട് വിക്കറ്റും മുഷീർ ഖാൻ സൗമി പാണ്ടെ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത പിച്ചിൽ 254 എന്ന സ്കോർ ചെയ്സ് ചെയ്യുക പോലും അത്ര എളുപ്പമാകില്ല. എങ്കിലും മികച്ച ഫോമിലുള്ള ഇന്ത്യൻ ബാറ്റിംഗ് നിര ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിക്കും എന്ന് പ്രതീക്ഷിക്കാം.

U19 ലോകകപ്പ് ഫൈനൽ, ഇന്ത്യക്ക് എതിരെ ഓസ്ട്രേലിയക്ക് ടോസ്

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയ ടോസ് വിജയിച്ചു. അവർ ആദ്യം ബാറ്റു ചെയ്യാൻ ആണ് തീരുമാനിച്ചത്. ഇന്ത്യ സെമു ഫൈനലിന് ഇറങ്ങിയ ടീമിൽ നിന്ന് മാറ്റങ്ങൾ ഇല്ലാതെയാണ് ഇറങ്ങുന്നത്. സെമി ഫൈനലിലും ഇന്ത്യ ചെയ്സ് ചെയ്തായിരുന്നു വിജയിച്ചത്.

Australia U19 (Playing XI): Harry Dixon, Sam Konstas, Hugh Weibgen(c), Harjas Singh, Ryan Hicks(w), Oliver Peake, Raf MacMilllan, Charlie Anderson, Tom Straker, Mahli Beardman, Callum Vidler

India U19 (Playing XI): Adarsh Singh, Arshin Kulkarni, Musheer Khan, Uday Saharan(c), Priyanshu Moliya, Sachin Dhas, Aravelly Avanish(w), Murugan Abhishek, Raj Limbani, Naman Tiwari, Saumy Pandey

ഇന്ന് U19 ലോകകപ്പ് ഫൈനൽ, ഓസ്ട്രേലിയയെ തോൽപ്പിക്കാൻ ഇന്ത്യ

അണ്ടർ 19 ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങും. ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ. സീനിയർ ടീം നേരത്തെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റിരുന്നു. അതിനു കൂടിയുള്ള കണക്ക് തീർക്കുക ആകും ഇന്ത്യയുടെ ലക്ഷ്യം. സെമി ഫൈനലിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ആയിരുന്നു ഇന്ത്യ ഫൈനലിൽ എത്തിയത്.

പാകിസ്താനെ ഒറ്റ വിക്കറ്റിന് തോൽപ്പിച്ച് ആണ് ഓസ്ട്രേലിയ ഫൈനലിലേക്ക് എത്തുന്നത്. ഇന്ത്യ ബാറ്റു കൊണ്ടും ബൗളു കൊണ്ടും നല്ല ഫോമിലാണ്. സച്ചിൻ ദാസ്, ക്യാപ്റ്റൻ ഉദയ് സഹരൺ, മുഷീർ ഖാൻ എന്നിവർ ഇന്ത്യക്ക് ആയി ബാറ്റു കൊണ്ട് ഇതുവരെ വലിയ സംഭാവനകൾ ചെയ്തുട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം നടക്കുക. കളി ഹോട്സ്റ്റാറിൽ തത്സമയം കാണാം.

പാകിസ്താൻ തോറ്റു, U19 ലോകകപ്പിലും ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ!!!

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്താനും എന്ന സ്വപ്ന ഫൈനൽ ഉണ്ടാവില്ല. ഏറ്റുമുട്ടും. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഓസ്ട്രേലിയ ഫൈനലിലേക്ക് മുന്നേറിയത്. പാകിസ്താൻ ഉയർത്തിയ 180 എന്ന വിജയലക്ഷ്യം പുന്തുടർന്ന ഓസ്ട്രേലിയ വെറും ഒരു വിക്കറ്റിനാണ് വിജയിച്ചത്. അവസാന വിക്കറ്റിൽ 16 റൺസ് നേടിയാണ് അവർ വിജയം ഉറപ്പിച്ചത്. ഇന്ത്യയിൽ നടന്ന പുരുഷ ലോകകപ്പ് ഫൈനലിന്റെ ആവർത്തനമാകും യുവനിരയുടെ ഫൈനൽ. അന്ന് രോഹിത് ശർമ്മയുടെ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ കിരീടം നേടിയിരുന്നു.

10 ഓവറിൽ 34 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ അലി റാസ ആണ് പാകിസ്താനായി ഏറ്റവും മികച്ചു നിന്നത്. അറാഫത് 2 വിക്കറ്റും, നവീദും ഉബൈദ് ഷായും 1 വിക്കറ്റു വീതവും നേടി. 49 റൺസ് എടുത്ത ഒലിവർ പീക് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ ആയത്.

നേരത്തെ ആദ്യം ബാറ്റു ചെയ്ത പാകിസ്താനായി അസൻ അവൈസും അറാഫത് മിൻഹാസും 52 റൺസ് വീതം നേടിയാണ് സ്കോർ 179ലേക്ക് എങ്കിലും എത്തിയത്.

ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ആയിരുന്നു ഫൈനലിൽ എത്തിയത്. ഫെബ്രുവരി 11 ഞായറാഴ്ച ആകും ഫൈനൽ നടക്കുക.

U19 ലോകകപ്പ് സെമി, ഇന്ത്യക്ക് മുന്നിൽ 245 എന്ന വിജയലക്ഷ്യം വെച്ച് ദക്ഷിണാഫ്രിക്ക

അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ആയി ഓപ്പണർ പ്രൊറ്റോരിയസ് 76 റൺസുമായി ടോപ് സ്കോറർ ആയി. 64 റൺസുമായി സെലെറ്റ്സ്വൈനും അവർക്കായി തിളങ്ങി.

ഇന്ത്യക്ക് ആയി മുഷീർ ഖാൻ 10 ഓവറിൽ 43 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. രാജ് ലിംബാനി 9 ഓവറിൽ 60 റൺസ് വഴങ്ങു 3 വിക്കറ്റും വീഴ്ത്തി. നമൻ തിവാരി, സൗമി പാണ്ടെ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

U19 ലോകകപ്പ്, നേപ്പാളിനെയും തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ

അണ്ടർ 19 ലോകകപ്പിൽ ഇന്ന് നേപ്പാളിനെ തോൽപ്പിച്ച് കൊണ്ട് ഇന്ത്യ സെമു ഫൈനലിലേക്ക് മുന്നേറി. ഇന്ത്യ ഉയർത്തിയ 298 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന നേപ്പാൾ 50 ഓവറിൽ 165-9 എന്ന സ്കോറിലേക്ക് മാത്രമെ എത്തിയുള്ളൂ. ഇന്ത്യ 132 റൺസിന്റെ വിജയം നേടി. ഇന്ത്യക്ക് ആയി സൗമി പാണ്ടെ നാലു വിക്കറ്റുകൾ വീഴ്ത്തി. സെമി ഫൈനലിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ആകും ഇന്ത്യയുടെ എതിരാളികൾ.

ഇന്ത്യ ഇന്ന് ആദ്യം ബാറ്റു ചെയ്ത് 297-5 എന്ന മികച്ച സ്കോർ നേടി. ബാറ്റിങ് അത്ര എളുപ്പമല്ലാത്ത പിച്ചിൽ ഇന്ത്യക്ക് ആയി രണ്ട് താരങ്ങൾ സെഞ്ച്വറി നേടി. ക്യാപ്റ്റൻ ഉദയ് ശരണും സച്ചിൻ ദാസുമാണ് ഇന്ത്യക്ക് ആയി ഇന്ന് സെഞ്ച്വറി നേടിയത്. ഉദയ് 107 പന്തിൽ നിന്ന് 100 റൺസ് നേടി. 9 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.

സച്ചിൻ ദാസ് 101 പന്തിൽ നിന്ന് 116 റൺസ് എടുത്തു‌. 3 സിക്സും 11 ഫോറും സച്ചിൻ അടിച്ചു. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ മുഷീർ ഖാൻ ഇന്ന് 9 റൺസുമായി പുറത്താകാതെ നിന്നു. നേപ്പാളിനായി ഗുൽസൻ ജാ 3 വിക്കറ്റുകൾ വീഴ്ത്തി.

ഉദയ് ശരണും സച്ചിനും സെഞ്ച്വറി, നേപ്പാളിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

അണ്ടർ 19 ലോകകപ്പിൽ ഇന്ന് നേപ്പാളിനെ നേരിടുന്ന ഇന്ത്യ ആദ്യ ഇന്നിങ്സിൽ 297-5 എന്ന മികച്ച സ്കോർ നേടി. ബാറ്റിങ് അത്ര എളുപ്പമല്ലാത്ത പിച്ചിൽ ഇന്ത്യക്ക് ആയി രണ്ട് താരങ്ങൾ സെഞ്ച്വറി നേടി. ക്യാപ്റ്റൻ ഉദയ് ശരണും സച്ചിൻ ദാസുമാണ് ഇന്ത്യക്ക് ആയി ഇന്ന് സെഞ്ച്വറി നേടിയത്. ഉദയ് 107 പന്തിൽ നിന്ന് 100 റൺസ് നേടി. 9 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.

സച്ചിൻ ദാസ് 101 പന്തിൽ നിന്ന് 116 റൺസ് എടുത്തു‌. 3 സിക്സും 11 ഫോറും സച്ചിൻ അടിച്ചു. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ മുഷീർ ഖാൻ ഇന്ന് 9 റൺസുമായി പുറത്താകാതെ നിന്നു. നേപ്പാളിനായി ഗുൽസൻ ജാ 3 വിക്കറ്റുകൾ വീഴ്ത്തി.

സെഞ്ച്വറിയും 2 വിക്കറ്റുമായി മുഷീർ ഖാൻ, ഇന്ത്യൻ യുവനിര ന്യൂസിലാൻഡിനെ തകർത്തു

U19 ലോകകപ്പിൽ സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചു. 214 റൺസിന്റെ വൻ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയർത്തിയ 296 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് വെറും 81 റൺസിന് ഓളൗട്ട് ആയി. സെഞ്ച്വറിയും ഒപ്പം 2 വിക്കറ്റും നേടിയ മുഷീർ ഖാൻ കളിയിലെ മികച്ച താരമായി. ഇന്ത്യക്ക് വേണ്ടി സൗമി പാണ്ടെ 4 വിക്കറ്റും രാജ് ലമ്പാനി 2 വിക്കറ്റും നേടി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 295/5 റൺസ് എടുത്തു. മുഷീർ ഖാന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. ഈ ലോകകപ്പിൽ ഇത് മുഷീർ ഖാന്റെ രണ്ടാം സെഞ്ച്വറിയാണ്. ഒരു അർധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. സർഫറാസ് ഖാന്റെ അനിയൻ കൂടിയായ മുഷീർ ഖാൻ ഇന്ന് 125 പന്തിൽ നിന്ന് 132 റൺസ് എടുത്തു.

3 സിക്സും 13 ഫോറും മുഷീർ ഖാന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നുണ്ടായിരുന്നു. ഇന്ത്യക്ക് ആയി ഓപ്പണർ ആദർശ് സിംഗ് 52 റൺസ് എടുത്തും തിളങ്ങി. ക്യാപ്റ്റൻ ഉദയ് ശരൺ 34 റൺസും എടുത്തു. ന്യൂസിലൻഡിനായി മേസൺ ക്ലർക്ക് 4 വിക്കറ്റുകൾ വീഴ്ത്തി.

U19 ലോകകപ്പ്, മുഷീർ ഖാന് വീണ്ടും സെഞ്ച്വറി, ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

U19 ലോകകപ്പിൽ സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടുകയാണ്. ആദ്യ ബറ്റൗ ചെയ്ത ഇന്ത്യ 295/5 റൺസ് എടുത്തു. മുഷീർ ഖാന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. ഈ ലോകകപ്പിൽ ഇത് മുഷീർ ഖാന്റെ രണ്ടാം സെഞ്ച്വറിയാണ്. ഒരു അർധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. സർഫറാസ് ഖാന്റെ അനിയൻ കൂടിയായ മുഷീർ ഖാൻ ഇന്ന് 125 പന്തിൽ നിന്ന് 132 റൺസ് എടുത്തു.

3 സിക്സും 13 ഫോറും മുഷീർ ഖാന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നുണ്ടായിരുന്നു. ഇന്ത്യക്ക് ആയി ഓപ്പണർ ആദർശ് സിംഗ് 52 റൺസ് എടുത്തും തിളങ്ങി. ക്യാപ്റ്റൻ ഉദയ് ശരൺ 34 റൺസും എടുത്തു. ന്യൂസിലൻഡിനായി മേസൺ ക്ലർക്ക് 4 വിക്കറ്റുകൾ വീഴ്ത്തി.

U19 ലോകകപ്പ്, മുഷീർ ഖാന് സെഞ്ച്വറി, ഇന്ത്യക്ക് വലിയ ജയം

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് വൻവിജയം. ഇന്ന് രണ്ടാം മത്സരത്തിൽ അയർലണ്ടിനെ നേരിട്ട ഇന്ത്യ 201 റൺസിന്റെ വലിയ വിജയം തന്നെ നേടി. ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു. ഇന്ന് ആദ്യം ബായു ചെയ്ത ഇന്ത്യ 301 റൺസ് നേടി. പകരം ഇറങ്ങിയ അയർലണ്ടിനെ ഇന്ത്യ 100 റണ്ണിന് ഓൾ ഔട്ടാക്കി. ഇന്ത്യയ്ക്കുവേണ്ടി മുഷിർ ഖാൻ സെഞ്ച്വറി നേടി.

106 പന്തിൽ നിന്ന് 118 റൺസ് എടുത്ത മുഷീർ ഖാൻ റൺഔട്ട് ആവുകയായിരുന്നു. നാല് സിക്സും ഒമ്പത് ഫോറും മുഷീർ ഖാൻ ഇന്ന് അടിച്ചു. 75 റൺസുമായി ക്യാപ്റ്റൻ ഉദയ് ശരണും മികച്ച പ്രകടനം കാഴ്ചവച്ചു. ചെയ്സിന് ഇറങ്ങിയ അയർലൻഡിന്റെ ബാറ്റിംഗിൽ ആരും തന്നെ തിളങ്ങിയില്ല. നാലു വിക്കറ്റ് എടുത്ത നമൻ തിവാരിയാണ് ഇന്ത്യക്ക് ആയി ഏറ്റവും നന്നായി ബൗൾ ചെയ്തത്. സൗമി പാണ്ടെ ഇന്ത്യക്കായി 3 വിക്കറ്റും ഇദയ് ശരൺ, മുരുകൻ അഭിഷേക്് ധനുഷ് ഗൗഡ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version