അണ്ടർ 13 ഐ ലീഗ്; എഫ് സി കേരളയ്ക്ക് ജയം

അണ്ടർ 13 ഐ ലീഗിൽ എഫ് സി കേരളയ്ക്ക് വമ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഡോൺ ബോസ്കോ അക്കാദമിയെ ആണ് എഫ് സി കേരള പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു എഫ് സി കേരളയുടെ വിജയം. എഫ് സി കേരളയ്ക്കായി ജോൺ ടോഫി നാലു ഗോളുകൾ നേടി. ഹിരണും അതുൽ കൃഷ്ണയുമാണ് ബാക്കി രണ്ടു ഗോളുകൾ നേടിയത്.

ഇന്ന് വൈകിട്ടു നടക്കുന്ന മത്സരത്തിൽ റെഡ് സ്റ്റാർ തൃശ്ശൂർ പ്രോഡിജി എഫ്സിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

U13 ഐ ലീഗ്; ഗോകുലത്തിന് രണ്ടാം ജയം

അണ്ടർ പതിമൂന്ന് ഐ ലീഗിൽ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും ഗോകുലം എഫ് സിക്ക് വിജയം. ഇന്ന് ഫതേഹ് ഹൈദരബാദിനെ നേരിട്ട ഗോകുലം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഗോകുലത്തിനായി അനസ് ആണ് രണ്ടു ഗോളുകളും നേടിയത്. നേരത്തെ ഡി എസ് കെ ശിവജിയൻസിനേയും ഗോകുലം പരാജയപ്പെടുത്തിയിരുന്നു. അന്ന് അനസ് ഹാട്രിക്ക് നേടിയിരുന്നു.

നാളെ അണ്ടർ പതിമൂന്ന് ഐ ലീഗിൽ എഫ് സി കേരള ഡോൺ ബോസ്കോ അക്കാദമിയേയും, പ്രോഡിജി റെഡ് സ്റ്റാർ തൃശ്ശൂരിനേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അണ്ടർ 13 ഐലീഗ്; പ്രോഡിജിക്ക് ജയം

അണ്ടർ പതിമൂന്ന് ഐലീഗിൽ പ്രൊഡിജിക്ക് ആദ്യ ജയം. ഇന്ന് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഡോൺ ബോസ്കോയെ ആണ് പ്രൊഡിജി പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജയം. മത്സരത്തിന്റെ അവസാന 12 മിനുട്ടിലാണ് അഞ്ചു ഗോളുകളും പിറന്നത്. പ്രൊഡിജിക്കായി ക്യാപ്റ്റൻ സൂരജ്, മുഹമ്മദ് അഫ്സൽ, മുഹമ്മദ് സിനാൻ എന്നീ താരങ്ങൾ ഗോൾ നേടി. ഡോൺ ബോസ്കോയ്ക്ക് വേണ്ടി മുഹമ്മദ് ഫയാസും ജെവിൻ ആന്റണിയുമാണ് ഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ പ്രൊഡിജി പറപ്പൂർ എഫ് സിയോട് പരാജയപ്പെട്ടിരുന്നു. നാളെ യൂത്ത് ഐ ലീഗിൽ ഗോകുലം എഫ് സി ഫതെഹ് ഹൈദരാബാദിനെ നേരിടും. രാവിലെ 8.30നാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അണ്ടർ 13 ഐലീഗ്; പി എഫ് സിക്ക് രണ്ടാം ജയം

അണ്ടർ 13 ഐലീഗിലെ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ പറപ്പൂർ എഫ് സി റെഡ് സ്റ്റാർ തൃശ്ശൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പറപ്പൂരിന്റെ ജയം. പറപ്പൂരിനായി ഹരിദേവ ലാൽ, വൈശാഖ്, അൻവിൻ എന്നീ താരങ്ങൾ ഗോൾ കണ്ടെത്തി. ഷിജാസാണ് റെഡ് സ്റ്റാറിന്റെ ആശ്വാസ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ പ്രൊഡിജി അക്കാദമിയെയും പറപ്പൂർ പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ ഡോൺ ബോസ്കോ അക്കാദമി പ്രോഡിജിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

U13 ഐലീഗ്; അനസിന് ഹാട്രിക്ക്, ഗോകുലം എഫ് സി ശിവജിയൻസിനെ തകർത്തു

അണ്ടർ പതിമൂന്ന് ഐലീഗിൽ ഗോകുലം എഫ് സിക്ക് ഗംഭീര തുടക്കം. പൂനെയിൽ വെച്ച് നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിലെ ആദ്യ മത്സരത്തിൽ ഗോകുലം എഫ് സി പൂനെ ക്ലബായ കരുത്തരായ ഡി എസ് കെ ശിവജിയൻസിനെ തകർത്തു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു ഗോകുലത്തിന്റെ വിജയം.

ഗോകുലത്തിനായ അനസ് ഹാട്രിക്ക് നേടി തിളങ്ങി. 13,51,74 മിനുട്ടുകളിലായിരുന്നു അനസിന്റെ ഗോളുകൾ. 59ആം മിനുട്ടിൽ ക്യാപ്റ്റൻ മുഹമ്മദ് ജസീലാണ് ഗോകുലത്തിന്റെ നാലാം ഗോൾ നേടിയത്. നാളെ കേരളത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഡോൺ ബോസ്കോ അക്കാദമി പ്രോഡിജിയേയും, പറപ്പൂർ എഫ് സി റെഡ് സ്റ്റാർ തൃശ്ശൂരിനേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അണ്ടർ 13 ഐലീഗ്; എം എസ് പിക്ക് പരാജയം

അണ്ടർ 13 ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ എം എസ് പി മലപ്പുറത്തിന് പരാജയം. അനന്ദപൂർ അക്കാദമിയാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എം എസ് പിയെ പരാജയപ്പെടുത്തിയത്. തുടക്കത്തിൽ കിരണിന്റെ ഗോളിലൂടെ എം എസ് പി മുന്നിൽ എത്തിയതായിരുന്നു എന്നാൽ 38 മിനുട്ടിൽ സെക്കൻഡുകൾക്കിടെ വഴങ്ങിയ ഇരട്ടഗോളുകൾ എം എസ് പിക്ക് പരാജയം സമ്മാനിച്ചു.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ എം എസ് പി, ഡി എസ് കെ ശിവജിയൻസിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തോൽപ്പിച്ചാണ്. ഇന്ന് വൈകിട്ട് നടക്കുന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഗോകുലം എഫ് സി പൂനെ ടീമായ ഡി എസ് കെ ശിവജിയൻസിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

U13 ഐലീഗ്; റെഡ്സ്റ്റാർ തൃശ്ശൂരിന് മിന്നും ജയം

അണ്ടർ 13 ഐലീഗിലെ ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ റെഡ് സ്റ്റാർ എഫ് സി തൃശ്ശൂർ, എഫ് സി കേരളയെ പരാജയപ്പെടുത്തി. തൃശ്ശൂർ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു റെഡ്സ്റ്റാറിന്റെ വിജയം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിലാണ് മൂന്നു ഗോളുകളും പിറന്നത്.

റെഡ്സ്റ്റാറിന്റെ ഷിജാസ് ഇരട്ടഗോളുകളുമായി തിളങ്ങി അഭി വിനായക് ആണ് മൂന്നാം ഗോൾ നേടിയത്. നാളെ തൃശ്ശൂരിൽ മത്സരമില്ല. പൂനെയിൽ നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിൽ നാളെ ഗോകുലം എഫ് സി, ഡി എസ് കെ ശിവജിയൻസിനെയും, എം എസ് പി മലപ്പുറം അനന്ദപൂർ അക്കാദമിയേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അണ്ടർ 13 ഐലീഗ്, പ്രൊഡിജിക്കെതിരെ പി എഫ് സിക്ക് അഞ്ചു ഗോൾ ജയം

കേരളത്തിലെ അണ്ടർ 13 ഐ ലീഗ് മത്സരങ്ങൾക്ക് തുടക്കമായി. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ പ്രൊഡിജി അക്കാദമിയെ പറപ്പൂർ എഫ് സി തകർത്തു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു പറപ്പൂർ എഫ് സിയുടെ ജയം. പി എഫ് സിക്കായി ജോസഫ് ജസ്റ്റിൻ ഇരട്ട ഗോളുകൾ നേടി. ബാസിൽ പോൾ, അനന്ദു, അൻവിൻ എന്നിവരാണ് മറ്റു ഗോൾ സ്കോറേസ്.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ റെഡ് സ്റ്റാർ തൃശ്ശൂർ, എഫ് സി കേരളയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അണ്ടർ 13 ഐലീഗ് കേരളത്തിലെ മത്സരങ്ങൾ നാളെ മുതൽ

അണ്ടർ 13 യൂത്ത് ഐ ലീഗിലെ കേരളത്തിലെ മത്സരങ്ങൾ നാളെ മുതൽ തൃശ്ശൂരിൽ നടക്കും. റെസ്റ്റ് ഓഫ് ഇന്ത്യാ സോൺ ഗ്രൂപ്പ് എഫ് മത്സരങ്ങളാണ് കേരളത്തിൽ വെച്ച് നടക്കുന്നത്. കേരളത്തിലെ അഞ്ച് അക്കാദമികളാണ് ഗ്രൂപ്പ് എഫിൽ ഉള്ളത്. കേരളത്തിൽ നിന്ന് യൂത്ത് ഐ ലീഗിൽ പങ്കെടുക്കുന്ന ബാക്കി രണ്ട് ടീമുകളായ ഗോകുലവും എം എസ് പിയും പൂനെയിൽ ചെന്നാണ് മത്സരിക്കുന്നത്.

ഡോൺ ബോസ്കോ യൂത്ത് സെന്റർ, എഫ് സി കേരള, റെഡ് സ്റ്റാർ അക്കാദമി, പ്രോഡിജി സ്പോർട്സ്, പറപ്പൂര് എഫ് സി എന്നിവരാണ് ഗ്രൂപ്പ് എഫിൽ ഏറ്റു മുട്ടുന്നത്.

നാളെ രാവിലെ 8.30ന് പരപ്പൂർ എഫ് സിയും പ്രോഡിജി അക്കാദമിയും ഏറ്റുമുട്ടുന്നതോടെയാണ് ടൂർണമെന്റിന് തുടക്കമാവുക. വൈകിട്ട് നടക്കുന്ന മത്സരത്തിൽ എഫ് സി കേരള, റെഡ് സ്റ്റാർ തൃശ്ശൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

U13 ഐ ലീഗ്, DSK ശിവജിയൻസിക്കെതിരെ എം എസ് പിയുടെ സെവനപ്പ്!!!

അണ്ടർ 13 ഐലീഗിൽ എം എസ് പിക്ക് ഗംഭീര തുടക്കം. പൂനെയിൽ നടക്കുന്ന ഗ്രൂപ്പ് മത്സരത്തിലെ ആദ്യ മത്സരത്തിൽ ആതിഥേയരും കരുത്തരുമായ ഡി എസ് കെ ശിവജിയൻസിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് എം എസ് പിയുടെ കുട്ടികൾ തകർത്തത്. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ കിരൺ എം എസ് പിക്കായി ഹാട്രിക്കുമായി തിളങ്ങി.

6, 19, 38 മിനുട്ടുകളിലായിരുന്നു കിരണിന്റെ ഗോളുകൾ. ശ്രീ രാഗ് ഇരട്ട ഗോളുകളും നേടി. പകരക്കാരായി കളത്തിൽ എത്തിയ വിവേകും അലി റഹ്മാനുമാണ് ബാക്കി രണ്ടു ഗോളുകൾ നേടിയത്. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ എം എസ് പി 9ആം തീയതി അനന്ദപൂര് അക്കാദമിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version