ലോകകപ്പ് വേദിയാകുമോ തിരുവനന്തപുരം? ഷോര്‍ട്ട്‍ ലിസ്റ്റ് ചെയ്ത പട്ടികയൽ തലസ്ഥാന നഗരിയും

2023 ഏകദിന ലോകകപ്പിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് തിരുവനന്തപുരവും. തലസ്ഥാന നഗരിയിൽ ലോകകപ്പ് മത്സരം ഉണ്ടാകുമോ എന്നത് ഔദ്യോഗികമായി ഫിക്സ്ച്ചറുകള്‍ പുറത്ത് വിടുമ്പോള്‍ മാത്രമാകും അറിയുക. എന്നാൽ അഹമ്മദാബാദ്, നാഗ്പൂര്‍, ബെംഗളൂരു, മുംബൈ, ഡൽഹി, ലക്നൗ, ഗുവഹാത്തി, ഹൈദ്രാബാദ്, കൊൽക്കത്ത, ഇന്‍ഡോര്‍, രാജ്കോട്ട്, ധര്‍മ്മശാല, ചെന്നൈ എന്നിവയ്ക്കൊപ്പം തിരുവനന്തപുരവും ഇടം പിടിയ്ക്കുന്നുണ്ട്.

ഒക്ടോബര്‍ 5ന് ആണ് ലോകകപ്പ് ആരംഭിയ്ക്കുന്നത്. ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിന് വേദിയാകുക അഹമ്മദാബാദ് ആയിരിക്കും. എന്നാൽ ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറുന്ന സാഹചര്യത്തിൽ ലോകകപ്പിൽ പാക്കിസ്ഥാന്‍ കളിക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

തിരുവനന്തപുരം ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വേദിയാകുക ജിഎസ്കെ പിംഗ് പോംഗ് സെന്റര്‍

കേരള ടേബിള്‍ ടെന്നീസ് അസോസ്സിയേഷന്റെ തിരുവനന്തപുരം ജില്ലാ അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് 24-01-2021 ഞായറാഴ്ച കവടിയാര്‍ ജി.എസ്.കെ പിംഗ് പോംഗ് സെന്ററില്‍ വെച്ച് രാവിലെ 9ന് ആരംഭിക്കും. മത്സരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംഘടിപ്പിക്കുക. ഇത്തവണ മിനി കേഡറ്റ് വിഭാഗത്തില്‍ മത്സരം ഉണ്ടായിരിക്കുന്നതല്ല. അത് പോലെ തന്നെ വ്യക്തിഗത ഇനങ്ങളില്‍ മാത്രമാവും മത്സരങ്ങള്‍. ടീം ഇവന്റ് ഇത്തവണ ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ ഉള്ള ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ 9400042634, 7012496174 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ കവടിയാറുള്ള ജിഎസ്‍കെ പിങ് പോങ് സെന്ററില്‍ (GSK Ping Pong Centre) നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതോ ആണ്.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനായി KTTAയുടെ പ്ലേയര്‍ രജിസ്ട്രേഷന്‍ ഫീസ് ആയി നൂറ് രൂപയും എന്‍ട്രി ഫീസായി ഒരു വിഭാഗത്തില്‍ പങ്കെടുക്കുവാന്‍ ഇരുനൂറ് രൂപയും നല്‍കേണ്ടതുണ്ട്.

കേഡറ്റ്(ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍) സബ് ജൂനിയര്‍(ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍), ജൂനിയര്‍ (ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍), യൂത്ത്(ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍), പുരുഷ വിഭാഗം, വനിത വിഭാഗം, വെറ്ററന്‍സ് എന്നിങ്ങനെയാണ് ചാമ്പ്യന്‍ഷിപ്പിലെ മത്സരവിഭാഗങ്ങള്‍.

ഹരികൃഷ്ണന്‍ എം തിരുവനന്തപുരം ജില്ല ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍

21-09-2019ന് നടന്ന തിരുവനന്തപുരം ജില്ല ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഹരികൃഷ്ണന്‍ എം വിജയിയായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഉണ്ണികൃഷ്ണന്‍ കീഴടക്കിയാണ് ഹരികൃഷ്ണന്‍ ചാമ്പ്യനായി മാറിയത്. തിരുവനന്തപുരത്തെ കവടിയാറിലുള്ള ജിഎസ്കെ പിംഗ് പോംഗ് സെന്ററില്‍ വെച്ച് ടേബിള്‍ ടെന്നീസിന്റെ ജില്ലാ(തിരുവനന്തപുരം) അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.

തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ ശ്രീ. രമേശ് വി നായര്‍, മുന്‍ സംസ്ഥാന താരം പത്മകുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി ശ്രീ. സുഭാഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി ശ്രീ. സുഭാഷാണ് സമ്മാനദാന ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.

മത്സരഫലങ്ങള്‍

1. Mini Cadet Boys
Anantha Padmanabhan beat Athul Krishnan.S.P – 2-0 (11-5, 11-6)

2. Cadet Boys
Saathaik beat Nirmay Prathyush 2-0 (11-8, 11-6)

3 Cadet Girls
Ganga.A beat Durga Ranjith 2-0 (11-4, 11-9)

4. Sub – Junior Boys
Siva Govind beat Athul Krishna 2-0 (11-6, 11-0)

5. Junior Boys
Umesh. M beat Goutham Krishna 2-0 (11-4, 11-7)

6. Youth Boys
Goutham Krishna beat Umesh. M 2-1 (13-15, 11-8, 11-6)

Mens
Hari Krishnan beat Unni Krishnan 2-0

രണ്ടാം ജയത്തിനായി ഇന്ത്യ നേടേണ്ടത് 163 റണ്‍സ്, ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത് ജോര്‍ജ്ജ് ലിന്‍ഡേയുടെ വെടിക്കെട്ട് പ്രകടനം

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം ഏകദിനത്തില്‍ വിജയത്തിനായി ഇന്ത്യ 163 റണ്‍സ് നേടണം. 24 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ ജോര്‍ജ്ജ് ലിന്‍ഡേയുടെ വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. 25 പന്തില്‍ നിന്ന് 52 റണ്‍സുമായി താരം പുറത്താകാതെ നിന്നു.

ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ മഴ കാരണം ഉച്ചയ്ക്ക് ശേഷം മാത്രം ആരംഭിച്ച മത്സരത്തില്‍ ഇന്ത്യ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞ മത്സരത്തിലെ ഹീറോ റീസ ഹെന്‍ഡ്രിക്സിനെ തുടക്കത്തിലെ നഷ്ടമായി 15/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ടെംബ ബാവുമ-സോണ്ടോ കൂട്ടുകെട്ട് ടീമിനെ 48 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി വലിയ തകര്‍ച്ചയില്‍ നിന്ന് മുന്നോട്ട് കൊണ്ടുപോയി.

എന്നാല്‍ സോണ്ടോയെ അക്സര്‍ പട്ടേലും ടെംബ ബാവുമയെ ചഹാലും പുറത്താക്കിയതോടെ 75/4 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക വീണു. ഖായേലിഹിലേ സോണ്ടോ 24 റണ്‍സും ടെംബ ബാവുമ 33 പന്തില്‍ 40 റണ്‍സുമാണ് നേടിയത്. തുടര്‍ന്ന് ക്രീസിലെത്തിയ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ നൂറ് കടത്തിയത്. ഹെയിന്‍റിച്ച് ക്ലാസ്സെന്‍-ജോര്‍ജ്ജ് ലിന്‍ഡേ കൂട്ടുകെട്ട് 52 റണ്‍സാണ് നേടിയത്.

31 റണ്‍സ് നേടി ക്ലാസ്സെനെ ദീപക് ചഹാര്‍ പുറത്താക്കിയപ്പോള്‍ ജോര്‍ജ്ജ് ലിഡേ 39 റണ്‍സുമായി പുറത്താകാതെ നിന്നു. 5 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 162 റണ്‍സാണ് 21 ഓവറില്‍ നിന്ന് നേടിയത്.

Exit mobile version