ട്രിന്‍ബാഗോയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് തല്ലാവാസ്, സുനില്‍ നരൈന്‍ മടങ്ങിയെത്തുന്നു

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ജമൈക്ക തല്ലാവാസ്. ഇന്നത്തെ മത്സരത്തില്‍ ടൂര്‍ണ്ണമെന്റില്‍ അപരാജിത കുതിപ്പ് തുടരുന്ന ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെയാണ് ടീം കളിക്കുന്നത്. പോയിന്റ് പട്ടികയില്‍ ആറ് പോയിന്റോടെ നാലാം സ്ഥാനത്താണ് ജമൈക്ക. അതെ സമയം ട്രിന്‍ബാഗോ 12 പോയിന്റുകളുമായി ഒന്നാമത് നിലകൊള്ളുന്നു.

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്: Lendl Simmons, Sunil Narine, Colin Munro, Darren Bravo, Tim Seifert(w), Dwayne Bravo, Kieron Pollard(c), Akeal Hosein, Khary Pierre, Jayden Seales, Fawad Ahmed

ജമൈക്ക തല്ലാവാസ്: Jamaica Tallawahs (Playing XI): Glenn Phillips(w), Chadwick Walton, Jermaine Blackwood, Asif Ali, Rovman Powell(c), Andre Russell, Carlos Brathwaite, Mujeeb Ur Rahman, Nkrumah Bonner, Sandeep Lamichhane, Fidel Edwards

അവിശ്വസനീയ വിജയം പിടിച്ചെടുത്ത് ട്രിന്‍ബാഗോ, നായകന്‍ പൊള്ളാര്‍ഡിന്റെ മികവില്‍ ഒരു പന്ത് അവശേഷിക്കെ ജയം

ഒരു ഘട്ടത്തില്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ പരാജയത്തിലേക്ക് ടീം വീഴുമെന്ന നിലയില്‍ നിന്ന് ട്രിന്‍ബാഗോയെ ആറാം വിജയത്തിലേക്ക് നയിച്ച് കീറണ്‍ പൊള്ളാര്‍ഡ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 148/7 എന്ന സ്കോര്‍ നേടുകയായിരുന്നു. പിന്നീട് ട്രിന്‍ബാഗോ 62/5 എന്ന നിലയില്‍ നില്‍ക്കവേ ക്രീസിലെത്തിയ പൊള്ളാര്‍ഡിന് മുന്നിലുണ്ടായിരുന്നത് 44 പന്തില്‍ നിന്ന് 87 റണ്‍സെന്ന ലക്ഷ്യമായിരുന്നു.

പിന്നീട് ഒറ്റയ്ക്ക് പോരാട്ടം നയിച്ച താരം 28 പന്തില്‍ നിന്ന് 72 റണ്‍സ് നേടി അവസാന ഓവറിലെ രണ്ടാം പന്തില്‍ റണ്ണൗട്ടാകുകയായിരുന്നു. അവസാന ഓവറില്‍ 15 റണ്‍സ് നേടേണ്ടിയിരുന്ന ടീമിന് വേണ്ടി ആദ്യ പന്തില്‍ സിക്സര്‍ നേടിയ പൊള്ളാര്‍ഡിന്റെ രണ്ടാം പന്തിലെ റണ്ണൗട്ട് പ്രയാസം സൃഷ്ടിക്കുമെന്നാണ് കരുതിയതെങ്കിലും നാലാം പന്ത് സിക്സര്‍ പറത്തി ഖാരി പിയറി ലക്ഷ്യം 2 പന്തില്‍ ഒരു റണ്‍സാക്കി മാറ്റി. ഒരു പന്ത് അവശേഷിക്കെ 2 വിക്കറ്റ് വിജയമാണ് ടീം നേടിയത്. 32 റണ്‍സ് നേടി ലെന്‍ഡല്‍ സിമ്മണ്‍സ് ആണ് ടോപ് ഓര്‍ഡറില്‍ തിളങ്ങിയ മറ്റൊരു താരം. ഖാരി പിയറി 10 റണ്‍സ് നേടി. ഇത് ടീമിന്റെ തുടര്‍ച്ചയായ ആറാം ജയമാണ്.

 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസിന് വേണ്ടി ജോണ്‍സണ്‍ ചാള്‍സ്(47), കൈല്‍ മയേഴ്സ്(42) എന്നിവര്‍ തിളങ്ങിയാണ് ടീമിനെ 148/7 എന്ന സ്കോറിലേക്ക് എത്തിച്ചത്. ആഷ്‍ലി നഴ്സ് 9 റണ്‍സും റഷീദ് ഖാന്‍ 12 റണ്‍സും നേടി. മിച്ചല്‍ സാന്റര്‍ 8 റണ്‍സുമായി പുറത്താകാതെ നിന്നു. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് അകീല്‍ ഹൊസൈന്‍, ജൈഡന്‍ സീല്‍സ്, സിക്കന്ദര്‍ റാസ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ബാര്‍ബഡോസിനെതിരെ ടോസ് നേടി ട്രിന്‍ബാഗോയ്ക്ക് ആദ്യ ബാറ്റിംഗ്

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കരീബിയന്‍ പ്രീമിയര്‍ ലീഗ് തിരികെ എത്തുമ്പോള്‍ ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ന് കളത്തിലിറങ്ങുന്നത്. അലി ഖാനും ഡ്വെയിന്‍ ബ്രാവോയും പുറത്ത് പോകുമ്പോള്‍ അകീല്‍ ഹൊസൈന്‍ ടീമിലേക്ക് എത്തുന്നു. ജെയ്ഡന്‍ സീല്‍സിനും ഈ മത്സരത്തില്‍ അവസരമുണ്ട്.

ബാര്‍ബഡോസ് ട്രിഡന്റ്സ്: Johnson Charles, Shai Hope(w), Kyle Mayers, Jason Holder(c), Rashid Khan, Corey Anderson, Ashley Nurse, Mitchell Santner, Raymon Reifer, Nyeem Young, Hayden Walsh

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്: Lendl Simmons, Tion Webster, Colin Munro, Darren Bravo, Tim Seifert(w), Kieron Pollard(c), Sikandar Raza, Khary Pierre, Fawad Ahmed, Jayden Seales, Akeal Hosein

വിജയ കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, അഞ്ചാം വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ അഞ്ചാം വിജയം കരസ്ഥമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനെ 112/7 എന്ന സ്കോറിന് എറി‍ഞ്ഞ് പിടിച്ച ശേഷം 18.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ട്രിന്‍ബാഗോ ഈ ലക്ഷ്യം മറികടന്നത്. ടൂര്‍ണ്ണമെന്റില്‍ അപരാജിത കുതിപ്പ് തുടരുന്ന ടീമാണ് നൈറ്റ് റൈഡേഴ്സ്.

മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ട്രിന്‍ബാഗോയുടെ ഖാരി പിയറി ആയിരുന്നു. മൂന്ന് വിക്കറ്റ് നേടിയ താരത്തിന്റെ കനത്ത പ്രഹരങ്ങളാണ് ഗയാനയ്ക്ക് തിരിച്ചടിയായത്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍, റോസ് ടെയിലര്‍ എന്നിവര്‍ 26 റണ്‍സ് നേടിയപ്പോള്‍ 28 റണ്‍സ് നേടിയ കീമോ പോള്‍ ആണ് പുറത്താകാതെ ടീമിന്റെ ടോപ് സ്കോറര്‍ ആയി നിലകൊണ്ടത്. എന്നാല്‍ ടീമിന് വലിയൊരു ടോട്ടലിലേക്ക് എത്താനായില്ല.

39 റണ്‍സ് നേടിയ ടിം സീഫെര്‍ട്ടും ഡാരെന്‍ ബ്രാവോയും(26*) പുറത്താകാതെ നിന്ന് ട്രിന്‍ബാഗോയുടെ വിജയം ഉറപ്പാക്കിയപ്പോള്‍ ടിയോണ്‍ വെബ്സ്റ്റര്‍(27), ലെന്‍ഡല്‍ സിമ്മണ്‍സ്(19) എന്നിവരും നിര്‍ണ്ണായക സംഭാവന നല്‍കി. ഇമ്രാന്‍ താഹിര്‍ രണ്ടും ക്രിസ് ഗ്രീന്‍ ഒരു വിക്കറ്റുമാണ് ട്രിന്‍ബാഗോയ്ക്ക് വേണ്ടി നേടിയത്.

ആറ് വിക്കറ്റ് വിജയവുമായി ട്രിന്‍ബാഗോ അപരാജിത യാത്ര തുടരുന്നു

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. മഴയ്ക്ക് ശേഷം 72 റണ്‍സ് ആയി വിജയ ലക്ഷ്യം മാറ്റുകയായിരുന്നു. 9 ഓവറില്‍ നേടേണ്ടിയിരുന്ന ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ എട്ടോവറില്‍ ട്രിന്‍ബാഗോ നേടുകയായിരുന്നു.
17.1 ഓവറില്‍ ടീം 111/6 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ വന്ന് കളി തടസ്സപ്പെടുകയായിരുന്നു. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോള്‍ ട്രിന്‍ബാഗോയുടെ ലക്ഷ്യം 9 ഓവറില്‍ നിന്ന് 72 ആയി പുനഃക്രമീകരിച്ചു.

തുടക്കം പാളിയെങ്കിലും ഡാരെന്‍ ബ്രാവോയും(13 പന്തില്‍ 23 റണ്‍സ്) ടിം സീഫെര്‍ട്ട്(15*) എന്നിവരോടൊപ്പം കോളിന്‍ മണ്‍റോ എട്ട് പന്തില്‍ നേടിയ 17 റണ്‍സുമാണ് ട്രിന്‍ബാഗോയുടെ വിജയം ഉറപ്പാക്കിയത്. സൂക്ക്സിന് വേണ്ടി കെസ്രിക് വില്യംസ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന്റെ ബാറ്റിംഗ് നിരാശാജനകമായിരുന്നു. 22 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ മുഹമ്മദ് നബി മാത്രമാണ് ടീമിന് വേണ്ടി തിളങ്ങിയത്. നബി പുറത്താകാതെ നിന്നപ്പോള്‍ നജീബുള്ള സദ്രാന്‍(21), റഖീം കോണ്‍വാല്‍(18), മാര്‍ക്ക് ദേയാല്‍(16) എന്നിവരാണ് ടീമിലെ മറ്റു പ്രധാന സ്കോറര്‍മാര്‍.

ട്രിന്‍ബാഗോയ്ക്ക് വേണ്ടി ഡ്വെയിന്‍ ബ്രാവോ രണ്ടും അലി ഖാന്‍, ഫവദ് അഹമ്മദ്, ഖാരി പിയറി, പ്രവീണ്‍ താംബേ എന്നിവര്‍ ഓരോ വിക്കറ്റ് നേടുകയായിരുന്നു.

സുനില്‍ നരൈന്‍ ഇല്ലാതെ ട്രിന്‍ബാഗോ ആദ്യം ഫീല്‍ഡ് ചെയ്യും, പ്രവീണ്‍ താംബെ ടീമില്‍

ടൂര്‍ണ്ണമെന്റിലെ അപരാജിത ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഇന്ന് ആദ്യം ഫീല്‍ഡ് ചെയ്യും. സെയിന്റ് ലൂസിയ സൂക്ക്സിനെതിരെ ടോസ് നേടിയ ടീം ഇന്ന് കളത്തിലിറങ്ങുന്നത് സൂപ്പര്‍ താരം പ്രവീണ്‍ താംബെ ഇല്ലാതെയാണ്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം പ്രവീണ്‍ താംബെ ഇന്ന് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സൂക്ക്സ് ഇന്ന് ജയിക്കുകയാണെങ്കില്‍ ഒന്നാമതെത്തും. ഒരു മത്സരം അധികം കളിച്ചിട്ടുണ്ടെങ്കിലും ട്രിന്‍ബാഗോയെ കീഴടക്കുക എന്നത് ഏത് ടീമും ഉറ്റുനോക്കുന്ന വലിയൊരു നേട്ടം തന്നെയാണ്.

 

സെയിന്റ് ലൂസിയ സൂക്ക്സ്: Andre Fletcher(w), Rahkeem Cornwall, Mark Deyal, Roston Chase, Najibullah Zadran, Mohammad Nabi, Javelle Glenn, Daren Sammy(c), Scott Kuggeleijn, Kesrick Williams, Chemar Holder

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്: Lendl Simmons, Tion Webster, Colin Munro, Darren Bravo, Kieron Pollard(c), Tim Seifert(w), Dwayne Bravo, Khary Pierre, Ali Khan, Fawad Ahmed, Pravin Tambe

ജോണ്‍സണ്‍ ചാള്‍സ് വെടിക്കെട്ടിന് ശേഷം കീഴടങ്ങി ബാര്‍ബഡോസ്

ജോണ്‍സണ്‍ ചാള്‍സ് നല്‍കിയ മിന്നും തുടക്കത്തിന് ശേഷം ട്രിന്‍ബാഗോ ബൗളര്‍മാര്‍ നടത്തിയ ശക്തമായ തിരിച്ചുവരവില്‍ പതറി ബാര്‍ബഡോസ് ട്രിഡന്റ്സ്. ജോണ്‍സണ്‍ ചാള്‍സ് മിന്നും വേഗത്തില്‍ തന്റെ അര്‍ദ്ധ ശതകത്തിലേക്ക് എത്തിയെങ്കിലും 52 റണ്‍സ് നേടിയ താരം പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ വീണത് ബാര്‍ബഡോസിന് തിരിച്ചടിയായി മാറി. 8 ഓവറില്‍ 68 റണ്‍സായിരുന്നു ചാള്‍സ് പുറത്താകുമ്പോള്‍ ടീം നേടയത്.

68/0 എന്ന നിലയില്‍ നിന്ന് 75/3 എന്ന നിലയിലേക്ക് വീണ ടീമിന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്താനാകാതെ പോകുകയായിരുന്നു. ഷായി ഹോപ് 36 റണ്‍സ് നേടിയെങ്കിലും താരത്തിന്റെ ഇന്നിംഗ്സിന് വേഗത പോരായിരുന്നു. അവസാന അഞ്ചോവറില്‍ 76 റണ്‍സായിരുന്നു ബാര്‍ബഡോസ് നേടേണ്ടിയിരുന്നത്.

മത്സരം ഏറെക്കുറെ കൈവിട്ടുവെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ 19ാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും നേടി ജേസണ്‍ ഹോള്‍ഡര്‍ നേരിയ പ്രതീക്ഷ ബാര്‍ബഡോസിന് നല്‍കി. ആ ഓവറില്‍ നിന്ന് ലഭിച്ച 19 റണ്‍സ് കൂടിയായപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 35 റണ്‍സായി മാറി.

അവസാന ഓവറില്‍ ആഷ്ല‍ലി നഴ്സ് കൂറ്റനടികള്‍ നടത്തി നോക്കിയെങ്കിലും 12 പന്തില് ‍നിന്ന് 21 റണ്‍സ് നേടി താരം പുറത്തായി. 166/6 എന്ന നിലയില്‍ ബാര്‍ബഡോസിനെ പിടിച്ച് നിര്‍ത്തി ട്രിന്‍ബാഗോ 19 റണ്‍സിന്റെ വിജയം നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ 19 പന്തില്‍ 34 റണ്‍സ് നേടി പുറത്താകാതെ നിന്നു.

കോളിന്‍ മണ്‍റോയ്ക്കും ഡാരെന്‍ ബ്രാവോയ്ക്കും അര്‍ദ്ധ ശതകം, ട്രിന്‍ബാഗോയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ച് പൊള്ളാര്‍ഡ് – ബ്രാവോ കൂട്ടുകെട്ട്

ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത 185 റണ്‍സ് നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നേടിയത്. കോളിന്‍ മണ്‍റോയുടെയും ഡാരെന്‍ ബ്രാവോയുടെയും അര്‍ദ്ധ ശതകത്തിനൊപ്പം നാലാം വിക്കറ്റില്‍ ഡാരെന്‍ ബ്രാവോ-കീറണ്‍ പൊള്ളാര്‍ഡ് കൂട്ടുകെട്ട് നേടിയ 98 റണ്‍സ് എന്നിവയാണ് ട്രിന്‍ബാഗോയ്ക്ക് കരുത്താര്‍ന്ന സ്കോര്‍ നല്‍കിയത്.

ഇന്ന് ടോസ് നേടിയ ബാര്‍ബഡോസ് എതിരാളികളെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ലെന്‍ഡല്‍ സിമ്മണ്‍സിനെ(21) ആദ്യ അഞ്ചോവറിനുള്ളില്‍ നഷ്ടമായപ്പോള്‍ ടീമിന്റെ സ്കോര്‍ ബോര്‍ഡില്‍ വെറും 22 റണ്‍സായിരുന്നുവുണ്ടായിരുന്നത്. പതിവിന് വിപരീതമായി അടിച്ച് തകര്‍ക്കുവാന്‍ സുനില്‍ നരൈന്‍ പാട് പെട്ടപ്പോള്‍ ആക്രമണം അഴിച്ച് വിട്ടത് കോളിന്‍ മണ്‍റോ ആയിരുന്നു.

സുനില്‍ നരൈന്‍(8) പുറത്താകുമ്പോള്‍ 9.3 ഓവറില്‍ 63 റണ്‍സാണ് ട്രിന്‍ബാഗോ നേടിയത്. ബഹുഭൂരിഭാഗം സ്കോറിംഗും നടത്തിയത് കോളിന്‍ മണ്‍റോ ആയിരുന്നു. തന്റെ 50 റണ്‍സ് പൂര്‍ത്തിയാക്കിയ ഉടനെ ട്രിന്‍ബാഗോയ്ക്ക് കോളിന്‍ മണ്‍റോയെ നഷ്ടമായി. 30 പന്തില്‍ നിന്നാണ് മണ്‍റോയുടെ അര്‍ദ്ധ ശതകം.

പിന്നീട് ഡാരെന്‍ ബ്രാവോയും ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡും ചേര്‍ന്നാണ് ട്രിന്‍ബാഗോ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. 98 റണ്‍സാണ് ഇരുവരും ചേര്‍ന്ന് 42 പന്തില്‍ നിന്ന് നേടിയത്. 36 പന്തില്‍ നിന്ന് ഡാരെന്‍ ബ്രാവോ 54 റണ്‍സ് നേടിയപ്പോള്‍ കീറണ്‍ പൊള്ളാര്‍ഡായിരുന്നു കൂടുതല്‍ അപകടകാരി. 17 പന്തില്‍ നിന്നാണ് കീറണ്‍ പൊള്ളാര്‍ഡ് തന്റെ 41 റണ്‍സ് നേടിയത്.

ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ട്രിന്‍ബാഗോ ഇന്ന് നേടിയ 185 റണ്‍സ്. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ ഈ നേട്ടം. ബാര്‍ബഡോസിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍, ആഷ്‍ലി നഴ്സ്, റെയ്മണ്‍ റീഫര്‍ എന്നിവരാണ് ഓരോ വിക്കറ്റ് നേടിയത്.

ആദ്യത്തെ 16 ഓവറില്‍ 116/3 എന്ന നിലയിലായിരുന്ന ടീം പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സാണ് അവസാന നാലോവറില്‍ നേടിയത്.

ഒന്നാം സ്ഥാനം തിരിച്ച് പിടിയ്ക്കുവാനായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ആദ്യം ബാറ്റ് ചെയ്യും

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാര്‍ബഡോസ് ട്രിഡന്റ്സ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴ മൂലം ടോസ് വൈകിയാണ് നടന്നത്.

ടൂര്‍ണ്ണമെന്റില്‍ ഇതുവരെ പരാജയം അറിയാത്ത ടീമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. സുനില്‍ നരൈന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ടീമിന് കരുത്ത് നല്‍കുന്നത്. രണ്ട് മത്സരങ്ങളില്‍ രണ്ട് വിജയങ്ങളുള്ള ടീം ഇപ്പോള്‍ 4ാം സ്ഥാനത്താണുള്ളത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 4 പോയിന്റുള്ള സെയിന്റ് ലൂസിയ സൂക്ക്സും ഗയാന ആമസോണ്‍ വാരിയേഴ്സും മെച്ചപ്പെട്ട റണ്‍റേറ്റോടു കൂടി ആദ്യ രണ്ട് സ്ഥാനങ്ങള്‍ കൈയ്യാളുകയാണ്.

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്: Lendl Simmons, Sunil Narine, Colin Munro, Darren Bravo, Kieron Pollard(c), Tim Seifert(w), Dwayne Bravo, Khary Pierre, Jayden Seales, Ali Khan, Fawad Ahmed

ബാര്‍ബഡോസ് ട്രിഡന്റ്സ്: Johnson Charles, Shai Hope(w), Corey Anderson, Kyle Mayers, Jason Holder(c), Jonathan Carter, Ashley Nurse, Raymon Reifer, Mitchell Santner, Rashid Khan, Hayden Walsh

വീണ്ടും താരമായി സുനില്‍ നരൈന്‍, തല്ലാവാസിനെയും മറികടന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

സുനില്‍ നരൈന്റെ ബാറ്റിംഗ് മികവില്‍ മികച്ച വിജയം നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജമൈക്ക തല്ലാവാസ് 20 ഓവറില്‍ 135/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ട്രിന്‍ബാഗോ വിജയം കുറിച്ചത്.

സുനില്‍ നരൈന്‍ 53 പന്തില്‍ 38 റണ്‍സും കോളിന്‍ മണ്‍റോ പുറത്താകാതെ 49 റണ്‍സും നേടിയാണ് ടീമിന്റെ വിജയം ഒരുക്കിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സ് നേടിയതാണ് ടീമിന്റെ വിജയത്തിന്റെ അടിത്തറ.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ജമൈക്ക തല്ലാവാസിന് വേണ്ടി വേണ്ടി ഓപ്പണര്‍ ഗ്ലെന്‍ ഫിലിപ്പ്സ് 42 പന്തില്‍ നിന്ന് 58 റണ്‍സ് നേടി മികവ് പുലര്‍ത്തിയപ്പോള്‍ ആസിഫ് അലി(22), ആന്‍ഡ്രേ റസ്സല്‍(25) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ട്രിന്‍ബാഗോയ്ക്ക് വേണ്ടി അലി ഖാനും ജെയ്‍ന്‍ സീല്‍സും രണ്ട് വീതം വിക്കറ്റ് നേടി.

ഹെറ്റ്മ്യര്‍ വെടിക്കെട്ടോടെ കരീബിയന്‍ പ്രീമിയര്‍ ലീഗിന് തുടക്കം, 144 റണ്‍സ് നേടിയ ഗയാന ആമസോണ്‍ വാരിയേഴ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2020ന്റെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗയാന ആമസോണ്‍ വാരിയേഴ്സിന് മികച്ച സ്കോര്‍. മഴ കാരണം 17 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആമസോണ്‍ വാരിയേഴ്സ് 144 റണ്‍സാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

44 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യറിനൊപ്പം 33 റണ്‍സുമായി റോസ് ടെയിലറും ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ കീമോ പോള്‍ പുറത്താകാതെ 15 റണ്‍സും നിക്കോളസ് പൂരന്‍ 18 റണ്‍സും നേടിയാണ് ആമസോണിന് കരുത്തേകിയത്.

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി സുനില്‍ നരൈന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അലി ഖാന്‍, ജെയ്ഡന്‍ സീല്‍സ്, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

പൊള്ളാര്‍ഡ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നായകനായി തുടരും

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ട്രിന്‍ബോഗോ നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി കീറണ്‍ പൊള്ളാര്‍ഡ് തുടരും. 2017ലും 2018ലും ടീമിനെ കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച ഡ്വെയിന്‍ ബ്രാവോയില്‍ നിന്ന് ക്യാപ്റ്റന്‍സി പൊള്ളാര്‍ഡിലേക്ക് കഴിഞ്ഞ സീസണില്‍ എത്തുകയായിരുന്നു. ടീമിന്റെ നെറ്റ്സ് സെഷനില്‍ പരിക്കേറ്റ താരത്തിന് സീസണ്‍ പൂര്‍ണ്ണമായും നഷ്ടമായതോടെ ക്യാപ്റ്റന്‍സി ദൗത്യം കീറണ്‍ പൊള്ളാര്‍ഡിലേക്ക് എത്തുകയായിരുന്നു.

നൈറ്റ് റൈഡേഴ്സ് പൊള്ളാര്‍ഡിന് കീഴില്‍ പ്ലേ ഓഫിലെത്തിയെങ്കിലും അവിടെ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ബാര്‍ബഡോസ് ട്രിഡന്റ്സിനോട് തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ബ്രാവോ നേരത്തെ തന്നെ ക്യാപ്റ്റന്‍സി ഒഴിയുവാന്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് ടീം ഉടമയായ വെങ്കി മൈസൂര്‍ പറഞ്ഞത്.

വിന്‍ഡീസ് ടി20 നായകനായ കീറണ്‍ പൊള്ളാര്‍ഡ് തന്റെ ടീമിന്റെ ക്യാപ്റ്റനായി തുടരുന്നതില്‍ സന്തോഷമേയുള്ളുവെന്നും വെങ്കി മൈസൂര്‍ അഭിപ്രായപ്പെട്ടു. പൊള്ളാര്‍ഡിന് കീഴില്‍ കളിക്കുവാന്‍ തനിക്ക് പൂര്‍ണ്ണ സമ്മതമാണെന്നും ബ്രാവോ അറിയിച്ചിട്ടുണ്ടെന്നതും വെങ്കി വ്യക്തമാക്കി.

Exit mobile version