ചെന്നൈയ്ക്ക് പിഴച്ചു, വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഓപ്പണര്‍മാര്‍

ഐപിഎലിലെ ഉദ്ഘാടന മത്സരത്തില്‍ വിജയത്തിനായി 163 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് മോശം തുടക്കം. ഇന്നത്തെ മത്സരത്തില്‍ ആദ്യ രണ്ടോവറില്‍ തന്നെ ഓപ്പണര്‍മാരായ ഷെയിന്‍ വാട്സണും മുരളി വിജയും വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താകുകയായിരുന്നു. മുംബൈയുടെ വിദേശ പേസര്‍മാരായ ട്രെന്റ് ബോള്‍ട്ടും ജെയിംസ് പാറ്റിന്‍സണുമാണ് വിക്കറ്റുകള്‍ നേടിയത്.

വാട്സണ്‍ നാലും മുരളി വിജയ് ഒരു റണ്‍സും നേടിയപ്പോള്‍ യഥാക്രമം ട്രെന്റ് ബോള്‍ട്ടും ജെയിംസ് പാറ്റിന്‍സണുമാണ് വിക്കറ്റുകള്‍ നേടിയത്.

ന്യൂസിലാണ്ട് 348 റണ്‍സിന് പുറത്ത്, 183 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ്, രണ്ടാമിന്നിംഗ്സില്‍ നൂറ് കടന്ന് ഇന്ത്യ

ഇന്ത്യയ്ക്കെതിരെ 183 റണ്‍സിന്റെ ലീഡ് നേടി ന്യൂസിലാണ്ട്. രണ്ടാം ദിവസം216/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ടിനായി വാലറ്റത്തില്‍ നിന്നുള്ള മികവാര്‍ന്ന പ്രകടനമാണ് ടീമിന്റെ 348 റണ്‍സിലേക്ക് എത്തിച്ചത്. കോളിന്‍ ഡി ഗ്രാന്‍ഡോം(43), കൈല്‍ ജൈമിസണ്‍(44), ട്രെന്റ് ബോള്‍ട്ട്(38) എന്നിവരുടെ നിര്‍ണ്ണായക പ്രകടനങ്ങളാണ് ന്യൂസിലാണ്ടിന് മത്സരത്തില്‍ മികച്ച ലീഡ് നേടിക്കൊടുത്തത്. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ്മ അഞ്ചും രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. തന്റെ അരങ്ങേറ്റ മത്സരത്തില്‍ ബോളിംഗിലും ബാറ്റിംഗിലും തിളങ്ങിയ കൈല്‍ ജൈമിസണ്‍ ആണ് ന്യൂസിലാണ്ട് നിരയില്‍ നിര്‍ണ്ണായകമായി മാറിയിട്ടുള്ളത്.

രണ്ടാം ഇന്നിംഗ്സില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 42 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടിയിട്ടുണ്ട്. മയാംഗ് അഗര്‍വാല്‍ തന്റെ അര്‍ദ്ധ ശതകം(58) നേടിയെങ്കിലും മറ്റു താരങ്ങള്‍ വേഗത്തില്‍ പുറത്താകുകയായിരുന്നു. വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.

ബോള്‍ട്ടിന് പകരക്കാരനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

മെല്‍ബേണ്‍ ടെസ്റ്റിനിടെ പരിക്കേറ്റ ട്രെന്റ് ബോള്‍ട്ടിന് പകരക്കാരനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. ഓഫ് സ്പിന്നര്‍ വില്‍ സോമര്‍വില്ലേയെയാണ് ന്യൂസിലാണ്ട് സിഡ്നി ടെസ്റ്റിനുള്ള ടീമിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനെതിരെയാണ് സോമര്‍വില്ലേ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ വിജയിച്ചിരുന്നു.

സിഡ്നിയിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് പിന്തുണയേകുന്നതാണെന്നതാണ് ന്യൂസിലാണ്ട് പേസ് ബൗളര്‍ക്ക് പകരം സ്പിന്നറെ ടീമിലെത്തിക്കുവാന്‍ കാരണമെന്ന് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു.

ടീമില്‍ മിച്ചല്‍ സാന്റനര്‍, ടോഡ് ആസ്ട്‍ലേ എന്നിവര്‍ നേരത്തെ തന്നെ സ്പിന്നര്‍മാരായിട്ടുണ്ട്. പരമ്പരയിലെ അവസാന ടെസ്റ്റ് സിഡ്നിയില്‍ ജനുവരി 3ന് ആരംഭിയ്ക്കും.

പരിക്ക്, ബോള്‍ട്ട് നാട്ടിലേക്ക് മടങ്ങും

ഓസ്ട്രേലിയയ്ക്കെതിരെ മെല്‍ബേണില്‍ മൂന്നാം ദിവസം ബാറ്റിംഗിനിടെ പരിക്കേറ്റ ട്രെന്റ് ബോള്‍ട്ട് നാട്ടിലേക്ക് മടങ്ങും. താരം എംസിജി ടെസ്റ്റിലും ഇനി നടക്കാനുള്ള സിഡ്നി ടെസ്റ്റിലും കളിക്കില്ലെന്ന് ഉറപ്പായതോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. കുറഞ്ഞത് നാലാഴ്ചയെങ്കിലും താരത്തിന് റീഹാബ് നടപടികള്‍ക്കായി ആവശ്യം വരുമെന്നാണ് അറിയുന്നത്. പകരം താരത്തെ ന്യൂസിലാണ്ട് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

വലത് കൈയ്യിലാണ് പൊട്ടലുണ്ടായിരിക്കുന്നത്. നേരത്തെ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 148 റണ്‍സില്‍ അവസാനിച്ചിരുന്നു.

ബോള്‍ട്ടും ഗ്രാന്‍ഡോമും ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യും

കോളിന്‍ ഡി ഗ്രാന്‍ഡോമിനും ട്രെന്റ് ബോള്‍ട്ടിനും ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുവാന്‍ അനുമതി നല്‍കി ന്യുസിലാണ്ട്. ഇരു താരങ്ങളും ഇംഗ്ലണ്ടിനെതിരെ ബേ ഓവല്‍ ടെസ്റ്റിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് ഹാമില്‍ട്ടണ്‍ ടെസ്റ്റില്‍ കളിച്ചിരുന്നില്ല.

ഇരു താരങ്ങളും ടീമിനൊപ്പം പെര്‍ത്തിലേക്ക് യാത്രയാകുമെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് ട്വിറ്ററില്‍ കുറിച്ചു.

ഇരു താരങ്ങളും പെര്‍ത്തില്‍ കളിക്കുമോ എന്നതില്‍ വ്യക്തത വരുവാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഡിസംബര്‍ 12ന് ആണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

ഓസ്ട്രേലിയന്‍ ടൂറിന് ബോള്‍ട്ടും ഗ്രാന്‍ഡോമും ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂസിലാണ്ട് കോച്ച്

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ നിന്ന് പരിക്ക് മൂലം കളിക്കാതിരുന്ന ട്രെന്റ് ബോള്‍ട്ടും കോളിന്‍ ഡി ഗ്രാന്‍ഡോമും ഓസ്ട്രേലിയയ്ക്കെതിരെ പരിക്ക് മാറി തിരികെ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അറിയിച്ച് ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ്. ഇരു താരങ്ങളും ഹാമിള്‍ട്ടണ്‍ ടെസ്റ്റില്‍ നിന്ന് പുറത്ത് പോകുകയും പകരം മാറ്റ് ഹെന്‍റിയും ഡാരല്‍ മിച്ചല്ലും ഇവര്‍ക്ക് പകരം ടീമിലെത്തുകയുമായിരുന്നു.

താന്‍ അത്രയ്ക്ക് ഉറപ്പ് ഈ വിഷയത്തില്‍ പറയുന്നില്ലെങ്കിലും തന്റെ വിശ്വാസം കാര്യങ്ങള്‍ യഥാവിധി നടക്കുകയാണെങ്കില്‍ ഇരു താരങ്ങളും തിരിച്ച് വരുമെന്ന് തന്നെയാണെന്നും സ്റ്റെഡ് വ്യക്തമാക്കി.

ഇരുവരും മികച്ച രീതിയില്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്. അത് ടീമിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്നും സ്റ്റെഡ് വ്യക്തമാക്കി.

ന്യൂസിലാണ്ടിന് തലവേദനയായി പരിക്ക്, ബോള്‍ട്ടും ഗ്രാന്‍ഡോമും ഹാമിള്‍ട്ടണ്‍ ടെസ്റ്റില്‍ നിന്ന് പുറത്ത്

ഹാമിള്‍ട്ടണ്‍ ടെസ്റ്റില്‍ പരിക്ക് ന്യൂസിലാണ്ടിന് തലവേദന സൃഷ്ടിക്കുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ടീമിലേക്ക് പകരം ഓള്‍റൗണ്ടര്‍ ഡാരല്‍ മിച്ചലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ വണ്‍-ഡേ കപ്പ് കളിക്കുവാനായി റിലീസ് ചെയ്ത ടോഡ് ആസ്ട്‍ലേ, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരെയും ടീമിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്.

ഇരു താരങ്ങളും ഇനി ഓസ്ട്രേലിയയ്ക്കെതിരയുള്ള ടെസ്റ്റ് പരമ്പരയിലേക്ക് മാത്രമേ പരിഗണിക്കപ്പെടുകയുള്ളു. ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 65 റണ്‍സിനുമാണ് ന്യൂസിലാണ്ട് വിജയം കുറിച്ചത്.

രക്ഷകനായി ധനന്‍ജയ ഡി സില്‍വ, താരത്തിന്റെ അഞ്ചാം ശതകം ശ്രീലങ്കയെ നയിച്ചത് മാന്യമായ സ്കോറിലേക്ക്

93/4 എന്ന നിലയില്‍ ശ്രീലങ്കയ്ക്കായി ബാറ്റിംഗ് ക്രീസിലെത്തിയ ധനന്‍ജയയ്ക്ക് മറുവശത്ത് വിക്കറ്റുകള്‍ വീഴുന്നത് കാണേണ്ടി വന്നുവെങ്കിലും ഒറ്റയ്ക്ക് പൊരുതി ലങ്കയെ മാന്യമായ സ്കോറിലേക്ക് നയിക്കുകയാണ് ഈ മധ്യനിര താരം. 130/6 എന്ന നിലയിലേക്ക് വീണ ശ്രീലങ്ക ചുരുങ്ങിയ സ്കോറിന് പുറത്താകുമെന്നാണ് കരുതിയതെങ്കിലും മറ്റ് പദ്ധതികളുമായാണ് ഡി സില്‍വ ക്രീസിലെത്തിയത്. തന്റെ അഞ്ചാം ശതകം നേടിയപ്പോള്‍ വ്യക്തിഗത നേട്ടം മാത്രമല്ല താരം സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റില്‍ പൊരുതി നോക്കുവാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് വേണ്ട ഒരു സ്കോര്‍ കൂടിയാണ് താരം നേടികൊടുത്തത്.

109 റണ്‍സ് നേടിയ താരം ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായപ്പോള്‍ 16 ബൗണ്ടറിയും 2 സിക്സും നേടിയിരുന്നു. 244 റണ്‍സിനാണ് ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചത്. ട്രെന്റ് ബോള്‍ട്ട് മൂന്നും ടിം സൗത്തി 4 വിക്കറ്റും നേടിയാണ് ന്യൂസിലാണ്ട് ബൗളര്‍മാരില്‍ തിളങ്ങിയത്.

250 ടെസ്റ്റ് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ന്യൂസിലാണ്ട് ബൗളറായി ട്രെന്റ് ബോള്‍ട്ട്, തൊട്ട് പുറകെ ടിം സൗത്തിയും

ന്യൂസിലാണ്ടിന് വേണ്ടി 250ലധികം വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറായി ട്രെന്റ് ബോള്‍ട്ട്. ഇന്ന് ആഞ്ചലോ മാത്യൂസിനെയും കുശല്‍ പെരേരയെയും ഒരേ ഓവറില്‍ പുറത്താക്കിയാണ് ബോള്‍ട്ട് ഈ നേട്ടം കുറിച്ചത്. ഇപ്പോള്‍ 251 വിക്കറ്റുമായാണ് ബോള്‍ട്ട് നിലകൊള്ളുന്നത്. തന്റെ സഹതാരം ടിം സൗത്തിയും ഈ നേട്ടത്തിന് തൊട്ടു പിന്നിലെത്തി നില്‍ക്കുകയാണ്. ഇന്ന് ദിമുത് കരുണാരത്നേയെയും നിരോഷന്‍ ഡിക്ക്വെല്ലയെയും പുറത്താക്കി സൗത്തി തന്റെ വിക്കറ്റ് നേട്ടം 248 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

ഈ ടെസ്റ്റില്‍ തന്നെ സൗത്തിയും 250 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം മറികടക്കുവാനാണ് സാധ്യത. 431 വിക്കറ്റ് നേടിയ റിച്ചാര്‍ഡ് ഹാഡ്‍ലിയും 361 വിക്കറ്റ് നേടിയ ഡാനിയേല്‍ വെട്ടോറിയും ആണ് ന്യൂസിലാണ്ട് താരങ്ങളില്‍ ഏറ്റവും അധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ താരങ്ങള്‍.

ലഞ്ചിന് തൊട്ട് മുമ്പ് സൗത്തിയുടെ ഇരട്ട പ്രഹരം, ശ്രീലങ്കയുടെ നില പരുങ്ങലില്‍

65 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നയേയും റണ്ണൊന്നുമെടുക്കാതെ നിരോഷന്‍ ഡിക്ക്വല്ലയെയും ഒരേ ഓവറില്‍ ടിം സൗത്തി പുറത്താക്കിയപ്പോള്‍ 130/4 എന്ന നിലയില്‍ നിന്ന് 130/6 എന്ന നിലയിലേക്ക് വീണ് ശ്രീലങ്ക. ലഞ്ചിന് ടീമുകള്‍ പിരിയുന്നതിന് തൊട്ട് മുമ്പാണ് ലങ്കയ്ക്ക് ഈ തിരിച്ചടി നേരിടേണ്ടി വന്നത്. ലഞ്ചിന് പിരിയുമ്പോള്‍ ശ്രീലങ്ക 144/6 എന്ന നിലയിലാണ്.

നേരത്തെ ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റുകള്‍ നേടി തലേ ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആഞ്ചലോ മാത്യൂസിനെ പുറത്താക്കി. ഏതാനും പന്തുകള്‍ക്ക് ശേഷം കുശല്‍ പെരേരയെയും അതേ ഓവറില്‍ പൂജ്യത്തിന് ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ 93/2 എന്ന നിലയില്‍ നിന്ന് 93/4 എന്ന നിലയിലേക്ക് ശ്രീലങ്ക വീണു.

ധനന്‍ജയ ഡിസില്‍വയിലാണ് ലങ്കയുടെ ഇപ്പോളത്തെ അവസാന പ്രതീക്ഷ. 32 റണ്‍സാണ് ധനന്‍ജയ ഡിസില്‍വ നേടിയിരിക്കുന്നത്.കൂട്ടിന് അഞ്ച് റണ്‍സുമായി ദില്‍രുവന്‍ പെരേരയും ഉണ്ട്.

വാട്‍ളിംഗും വാലറ്റവും പൊരുതി, ലങ്കയ്ക്ക് വിജയിക്കുവാന്‍ 268 റണ്‍സ്

ഗോളില്‍ നാലാം ദിവസത്തെ കളി വൈകി തുടങ്ങിയപ്പോള്‍ ആദ്യ സെഷന്‍ അതിജീവിച്ചിക്കുവാന്‍ ന്യൂസിലാണ്ടിനായില്ല. ബിജെ വാട്ളിംഗും വില്യം സോമര്‍വില്ലേയും എട്ടാം വിക്കറ്റില്‍ നേടിയ 46 റണ്‍സിന്റെയും വാലറ്റത്തില്‍ മറ്റു താരങ്ങളും പൊരുതി നിന്നപ്പോള്‍ ഗോള്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ 285 റണ്‍സ് നേടി ന്യൂസിലാണ്ട്.

നാലാം ദിവസത്തെ ആദ്യ സെഷന്‍ അതിജീവിക്കുക എന്നതായിരുന്നു ന്യൂസിലാണ്ടിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. 77 റണ്‍സ് നേടിയ വാട്‍ളിംഗും സോമര്‍വില്ലേയും മെല്ലെയെങ്കിലും ന്യൂസിലാണ്ടിനെ ഈ ലക്ഷ്യത്തിനടുത്തേക്ക് നയിച്ചുവെങ്കിലും വാട്ളിംഗിനെ പുറത്താക്കി ലഹിരു കുമര ന്യൂസിലാണ്ടിന് ആദ്യ പ്രഹരം നല്‍കി.

എന്നാല്‍ പിന്നീട് സോമര്‍വില്ലേയും ട്രെന്റ് ബോള്‍ട്ടും ചേര്‍ന്ന് നിര്‍ണ്ണായകമായ 36 റണ്‍സ് ഒമ്പതാം വിക്കറ്റില്‍ നേടുകയായിരുന്നു. ലഹിരു കുമരയ്ക്ക് തന്നെയാണ് 26 റണ്‍സ് നേടിയ ബോള്‍ട്ടിന്റെ വിക്കറ്റും. 14 റണ്‍സ് നേടിയ അജാസ് പട്ടേല്‍ പുറത്തായതോടെയാണ് ന്യൂസിലാണ്ട് ഇന്നിംഗ്സ് അവസാനിച്ചത്. ധനന്‍ജയ ഡി സില്‍വയ്ക്കാണ് വിക്കറ്റ്. വില്യം സോമര്‍വില്ലേ 40 റണ്‍സുമായി പുറത്താകാതെ നിന്നു.

പത്താം വിക്കറ്റില്‍ 25 റണ്‍സ് നേടുവാന്‍ ന്യൂസിലാണ്ടിന് സാധിച്ചിരുന്നു. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയ നാലും ധനന്‍ജയ ഡി സില്‍വ മൂന്നും വിക്കറ്റ് നേടി. ലഹിരു കുമരയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

ലോകകപ്പിലെ ക്ലാസ്സിക് പോരാട്ടം വിജയിച്ച് ന്യൂസിലാണ്ട് ഫൈനലിലേക്ക്, പൊരുതി നോക്കി ജഡേജ-ധോണി കൂട്ടുകെട്ട്

ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ 5/3 എന്ന നിലയിലേക്കും 24/4 എന്ന നിലയിലേക്കും പ്രതിരോധത്തിലായ ശേഷം ആധിപത്യം ഉറപ്പിച്ച ന്യൂസിലാണ്ടിന് വിജയം എളുപ്പമാക്കാതെ ഇന്ത്യ. ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ രവീന്ദ്ര ജഡേജയും എംഎസ് ധോണിയും പൊരുതി നോക്കിയെങ്കിലും ന്യൂസിലാണ്ടിനെതിരെ 240 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പൊരുതിയെങ്കിലും ലക്ഷ്യത്തിന് 18 റണ്‍സ് അകലെ വരെ എത്തുവാനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളു.

ഇന്ന് രവീന്ദ്ര ജഡേജയുടെയും മഹേന്ദ്ര സിംഗ് ധോണിയുടെയും അവിശ്വസനീയ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് മത്സരത്തില്‍ പ്രതീക്ഷ നല്‍കിയത്. 24/4 എന്ന നിലിയല്‍ പത്താം ഓവറില്‍ ദിനേശ് കാര്‍ത്തികിനെ നഷ്ടമായ ശേഷം ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ തിരിച്ചവരവിന്റെ പാതയിലേക്ക് നയിക്കുകകയായിരുന്നു. 47 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയ ശേഷം സാന്റനര്‍ പന്തിനെയും ഹാര്‍ദ്ദിക്കിനെയും മടക്കിയയ്ക്കുകയായിരുന്നു. ഇരു താരങ്ങളും 32 റണ്‍സ് വീതമാണ് നേടിയത്.

പിന്നീട് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്ന പ്രകടനമാണ് ജഡേജയും ധോണിയും ചേര്‍ന്ന് നടത്തിയത്. ധോണി ഒരു വശത്ത് ഇന്ത്യന്‍ ഇന്നിംഗ്സിനെ പടുത്തുയര്‍ത്തിയപ്പോള്‍ ജഡേജ ന്യൂസിലാണ്ട് ബൗളര്‍മാരെ ആക്രമിച്ച് പ്രതിരോധത്തിലാക്കുകയായിരുന്നു. 39 പന്തില്‍ നിന്നാണ് രവീന്ദ്ര ജഡേജ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. ഏഴാം വിക്കറ്റില്‍ ഇന്ത്യയ്ക്കായി ധോണിയും ജഡേജയും ചേര്‍ന്ന് നേടിയത് 116 റണ്‍സാണ്. 31ാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താകുമ്പോള്‍ 92/6 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് അവിശ്വസനീയമായ പ്രകടനമാണ് ധോണിയും ജഡേജയും പുറത്തെടുത്തത്.

അപ്രാപ്യമായ ലക്ഷ്യമെന്ന് തോന്നിപ്പിച്ച സ്കോറിനെ ഇരുവരും ചേര്‍ന്ന് 6 ഓവറില്‍ 62 റണ്‍സെന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും വിക്കറ്റുകള്‍ കൈവശമില്ലാത്തതിനാല്‍ ഈ കൂട്ടുകെട്ട് തുടരേണ്ടത് ഏറെ നിര്‍ണ്ണായകമായി മാറിയിരുന്നു. ധോണി കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ സിംഗിളുകളും ഡബിളുകളും നേടിയപ്പോള്‍ ജഡേജയാണ് ന്യൂസിലാണ്ടിനെ ആക്രമിക്കുകയെന്ന ദൗത്യം ഏറ്റെടുത്തത്.

അടുത്ത രണ്ടോവറില്‍2 0 റണ്‍സ് നേടിയ ഏഴാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് മത്സരം അവസാന നാലോവറില്‍ 42 റണ്‍സാക്കി മാറ്റി. മാറ്റ് ഹെന്‍റി എറിഞ്ഞ 47ാം ഓവറില്‍ 5 റണ്‍സ് മാത്രമേ ഇന്ത്യയ്ക്ക് നേടാനായുള്ളു. ഇതോടെ ലക്ഷ്യം അവസാന മൂന്നോവറില്‍ 37 റണ്‍സായി മാറി.

എന്നാല്‍ അടുത്ത ഓവറിലെ അഞ്ചാം പന്തില്‍ ജഡേജയെ ട്രെന്റ് ബോള്‍ട്ട് വീഴ്ത്തിയതോടെ മത്സരം ന്യൂസിലാണ്ടിന്റെ പക്ഷത്തേക്ക് മാറി. 59 പന്തില്‍ നിന്ന് 77 റണ്‍സാണ് ജഡേജ നേടിയത്. ഓവര്‍ അവസാനിച്ചപ്പോള്‍ 12 പന്തില്‍ നിന്ന് 31 റണ്‍സായി മാറി കളി.

ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ 49ാം ഓവറിലെ ആദ്യ പന്ത് ധോണി സിക്സര്‍ പറത്തിയെങ്കിലും ഓവറില്‍ താരം റണ്ണൗട്ട് ആയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. 49.3 ഓവറില്‍ ഇന്ത്യ 221 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

 

Exit mobile version