അരങ്ങേറ്റത്തിൽത്തന്നെ പരിക്കേറ്റ് അലക്സാണ്ടർ-അർനോൾഡ്


റിയൽ മാഡ്രിഡിനായുള്ള ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽത്തന്നെ ഇംഗ്ലണ്ട് താരം ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന് പരിക്ക്. മാഴ്സെയ്ക്കെതിരായ മത്സരത്തിൻ്റെ നാലാം മിനിറ്റിൽ തന്നെ താരത്തിൻ്റെ പേശികൾക്ക് പരിക്കേറ്റു. തുടർന്ന്, മത്സരം പൂർത്തിയാക്കാനാവാതെ അർനോൾഡിന് കളം വിടേണ്ടി വന്നു. താരം ഇടത് കാൽ മുട്ടിൽ പിടിച്ച് വേദനയോടെ ഇരിക്കുന്നത് സഹതാരങ്ങളെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തി.


പരിക്ക് ഗുരുതരമല്ലെന്ന് റയൽ മാഡ്രിഡ് മാനേജർ സാബി അലോൺസോ മത്സരശേഷം സ്ഥിരീകരിച്ചു. “ഞങ്ങൾ വിചാരിച്ചത്ര മോശമല്ല പരിക്ക്, എങ്കിലും കൂടുതൽ പരിശോധനകൾക്കായി കാത്തിരിക്കണം,” അലോൺസോ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകേണ്ടി വരും.

നവംബർ 4-ന് ആൻഫീൽഡിൽ ലിവർപൂളിനെതിരായ മത്സരത്തിൽ അർനോൾഡിൻ്റെ പങ്കാളിത്തം ഇതോടെ സംശയത്തിലായി.


സ്കാൻ റിപ്പോർട്ടുകൾ നല്ല വാർത്ത നൽകുമെന്ന് മാഡ്രിഡ് പ്രതീക്ഷിക്കുന്നു, അതേസമയം സ്വന്തം തട്ടകത്തിൽ എതിരാളിയായി കളിക്കാൻ അർനോൾഡ് വരുമോ എന്ന് ലിവർപൂൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

ക്ലബ്ബ് ലോകകപ്പിൽ ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡ് റയൽ മാഡ്രിഡ് ജേഴ്സിയിൽ കളിക്കും


അമേരിക്കയിൽ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് കളിക്കാൻ ഇംഗ്ലണ്ട് താരത്തെ അനുവദിക്കുന്നതിനായി ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡിനെ നേരത്തെ സ്വന്തമാക്കാൻ ലിവർപൂളുമായി റയൽ മാഡ്രിഡ് ധാരണയിലെത്തി. ജൂൺ 30 ന് ലിവർപൂളുമായുള്ള കരാർ അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് റൈറ്റ് ബാക്കിനെ ടീമിലെത്തിക്കാൻ സ്പാനിഷ് വമ്പന്മാർ 10 ദശലക്ഷം യൂറോ നൽകും.


മാഡ്രിഡുമായി ആറ് വർഷത്തെ കരാർ ഒപ്പുവച്ച 26 കാരൻ, ആദ്യം ഫ്രീ ട്രാൻസ്ഫറിലാണ് ചേരാനിരുന്നത്. എന്നാൽ ഈ നീക്കത്തിലൂടെ അൽ ഹിലാൽ (ജൂൺ 18), പച്ചുക്ക (ജൂൺ 22), റെഡ് ബുൾ സാൽസ്ബർഗ് (ജൂൺ 26) എന്നിവർക്കെതിരായ മാഡ്രിഡിൻ്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയും. ഈ തുക അദ്ദേഹത്തിൻ്റെ ശേഷിക്കുന്ന വേതനവും ബോണസുകളും നൽകാനുള്ള ലിവർപൂളിൻ്റെ ബാധ്യത കുറയ്ക്കും.


ഈ ആഴ്ച ആദ്യം ധാരണയായെങ്കിലും ലിവർപൂളിൻ്റെ കിരീടധാരണ ആഘോഷങ്ങൾക്കിടെ ഒരു കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 79 പേർക്ക് പരിക്കേറ്റ ദാരുണ സംഭവത്തെത്തുടർന്ന് ഈ കരാർ പ്രഖ്യാപിക്കുന്നത് വൈകുക ആയിരുന്നു.


നേരത്തെ ജനുവരിയിൽ 40 ദശലക്ഷം യൂറോയ്ക്ക് അലക്സാണ്ടർ-അർനോൾഡിനെ സ്വന്തമാക്കാൻ മാഡ്രിഡ് ശ്രമിച്ചിരുന്നെങ്കിലും പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലിവർപൂൾ അത് നിരസിച്ചു.


ക്ലബ്ബ് ലോകകപ്പ് ടീമുകൾക്കായി ഫിഫ പുതുതായി അംഗീകരിച്ച ജൂൺ 1 മുതൽ 10 വരെയുള്ള രജിസ്ട്രേഷൻ വിൻഡോ, അലക്സാണ്ടർ-അർനോൾഡിനെ രജിസ്റ്റർ ചെയ്യാൻ മാഡ്രിഡിനെ അനുവദിക്കും. ജൂലൈ വരെ കാത്തിരുന്നെങ്കിൽ അദ്ദേഹത്തിന് നോക്കൗട്ട് ഘട്ടത്തിൽ മാത്രമേ കളിക്കാൻ കഴിയുമായിരുന്നുള്ളൂ.
354 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും 92 അസിസ്റ്റുകളും രണ്ട് ലീഗ് കിരീടങ്ങൾ, ഒരു ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ്, കാരബാവോ കപ്പ് എന്നിവയുൾപ്പെടെ നിരവധി ട്രോഫികളും നേടിയാണ് അലക്സാണ്ടർ-അർനോൾഡ് ലിവർപൂൾ വിടുന്നത്.

ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡ് സീസൺ അവസാനത്തോടെ ലിവർപൂൾ വിടും എന്ന് പ്രഖ്യാപിച്ചു


രണ്ട് ദശാബ്ദക്കാലത്തെ ബന്ധത്തിന് വിരാമമിട്ട്, ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡ് ഈ 2024-25 സീസൺ അവസാനത്തോടെ ലിവർപൂൾ എഫ്‌സി വിടുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തിങ്കളാഴ്ച കളിക്കാരനും ക്ലബ്ബും പുറത്തിറക്കിയ പ്രസ്താവനയിൽ, ഈ വേനൽക്കാലത്ത് കരാർ അവസാനിക്കുന്ന 26-കാരൻ്റെ തീരുമാനം ലിവർപൂൾ സ്ഥിരീകരിച്ചു

തുടർച്ചയായ വിജയ കാലഘട്ടത്തിൽ ട്രെൻ്റ് നൽകിയ സംഭാവനകൾക്ക് ഞങ്ങളുടെ നന്ദിയും അഭിനന്ദനവും അറിയിച്ച് അവൻ ക്ലബ് വിടും എന്ന് ലിവർപൂൾ പ്രസ്താവിച്ചു.
ആറാം വയസ്സിൽ റെഡ്‌സിൻ്റെ അക്കാദമിയിൽ ചേർന്ന അലക്സാണ്ടർ-അർനോൾഡ് 2016-ൽ സീനിയർ അരങ്ങേറ്റം നടത്തി. അതിനുശേഷം 351 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും 92 അസിസ്റ്റുകളും അദ്ദേഹം നേടി.


ആൻഫീൽഡിൽ കളിക്കുന്ന കാലത്ത്, പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ്, രണ്ട് ലീഗ് കപ്പ് എന്നിവ നേടാൻ അദ്ദേഹം ടീമിനെ സഹായിച്ചു. ലിവർപൂൾ 30 വർഷത്തെ ലീഗ് കിരീട കാത്തിരിപ്പിന് അന്ത്യം കുറിച്ച 2019-20 സീസണിൽ അദ്ദേഹത്തെ പിഎഫ്എ യംഗ് പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തിരുന്നു.

അദ്ദേഹം അടുത്തതായി ഏത് ക്ലബ്ബിലാകും കളിക്കുക എന്നതിനെക്കുറിച്ച് ഇതുവരെ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ ഊഹാപോഹങ്ങൾ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. റയൽ മാഡ്രിഡിലേക്ക് ആകും ട്രെന്റ് പോവുക എന്നാണ് റിപ്പോർട്ടുകൾ.

റയൽ മാഡ്രിഡ് ട്രെന്റ് അലക്സാണ്ടർ-അർനോൾഡിനെ സ്വന്തമാക്കുന്നതിലേക്ക് അടുക്കുന്നു

ഈ വേനൽക്കാലത്ത് ലിവർപൂളിന്റെ റൈറ്റ് ബാക്ക് ട്രെന്റ് അലക്സാണ്ടർ-അർനോൾഡിനെ സൗജന്യ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശക്തമായ ശ്രമം നടത്തുകയാണ് എന്ന് അത്ലെറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നു. സ്പാനിഷ് ഭീമന്മാർ 26 കാരനായ താരത്തെ രണ്ട് വർഷമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ജനുവരിയിൽ റയൽ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചു എങ്കിലും ലിവർപൂളിൽ കരാർ അവസാനിക്കുന്നത് വരെ തുടരാൻ താരം തീരുമാനിച്ചു. ഫ്രീ‌ ഏജന്റായ താരത്തിന് ഇപ്പോൾ ഏത് ക്ലബിലും കരാർ ഒപ്പുവെക്കാൻ അർഹതയുണ്ട്.

അലക്സാണ്ടർ-അർനോൾഡിനൊപ്പം, മുഹമ്മദ് സലായും വിർജിൽ വാൻ ഡൈകും ലിവർപൂൾ വിടുമെന്ന ആശങ്കയിലാണ് ലിവർപൂൾ ആരാധകർ ഉള്ളത്.

ട്രെൻ്റ് അലക്‌സാണ്ടർ-അർനോൾഡ് കരബാവോ കപ്പ് ഫൈനലിൽ കളിക്കില്ല

ന്യൂകാസിൽ യുണൈറ്റഡിനെതിരായ കാരബാവോ കപ്പ് ഫൈനലിൽ വൈസ് ക്യാപ്റ്റൻ ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡ് കളിക്കില്ല. എന്നാൽ ഡിഫൻഡർ ഇബ്രാഹിമ കൊണാട്ടെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. പാരീസ് സെൻ്റ് ജെർമെയ്‌നെതിരായ മത്സരത്തിൽ ആയിരുന്നു ഇരുവർക്കും പരിക്കേറ്റത്.

ന്യൂകാസിൽ യുണൈറ്റഡും പരിക്ക് കാരണം വലയുന്നുണ്ട്. ലൂയിസ് ഹാൾ സെൻ്റർ ബാക്കായ സ്വെൻ ബോട്ട്മാൻ, ജമാൽ ലാസെല്ലസ് എന്നിവർ ഫൈനലിൽ ഇല്ല. കൂടാതെ, ന്യൂകാസിലിൻ്റെ എഫ്എ കപ്പിലെ ബ്രൈറ്റനോടുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിനെ തുടർന്ന് ആൻ്റണി ഗോർഡനും ഫൈനൽ നഷ്ടമാകും.

ലിവർപൂളിന്റെ കാരബാവോ കപ്പ് സെമിയിൽ ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് കളിക്കില്ല

ബോൺമൗത്തിനെതിരായ 2-0 വിജയത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് ലിവർപൂളിന്റെ റൈറ്റ്-ബാക്ക് ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് അടുത്തയാഴ്ച ടോട്ടൻഹാമിനെതിരായ അവരുടെ കാരബാവോ കപ്പ് സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ കളിക്കില്ല. 26കാരൻ രണ്ടാഴച എങ്കിലും പുറത്തിരിക്കും.

ലിവർപൂൾ മാനേജർ ആർനെ സ്ലോട്ട് താരം സ്പർസിനെതിരെ കളിക്കുന്നത് സംശയമാണെന്ന് പറഞ്ഞു.

സ്പർസിനെതിരായ ആദ്യ പാദത്തിൽ 1-0 തോറ്റ ലിവർപൂളിന് രണ്ടാം പാദത്തിൽ വിജയിക്കേണ്ടതുണ്ട്‌. നാല് വർഷത്തിനിടെ മൂന്നാം തവണയും കാരബാവോ കപ്പ് ഫൈനലിലെത്താമെന്ന പ്രതീക്ഷയിലാണ് ലിവർപൂൾ. 2022 ലും 2024 ലും അവർ ഈ കിരീടം നേടിയിരുന്നു.

ട്രെന്റിനെ സ്വന്തമാക്കാൻ ആയി 20 മില്യൺ വരെ നൽകാൻ റയൽ മാഡ്രിഡ് തയ്യാർ

ലിവർപൂളിൻ്റെ സ്റ്റാർ ഫുൾ ബാക്ക് ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡിനെ സുരക്ഷിതമാക്കാൻ റയൽ മാഡ്രിഡ് ശ്രമം തുടരുകയാണ്. അദ്ദേഹത്തിൻ്റെ കരാർ സാഹചര്യം മുതലെടുക്കാൻ ആണ് റയൽ പദ്ധതിയിടുന്നത്. ജനുവരി വിൻഡോയിൽ 15-20 മില്യൺ യൂറോയുടെ ഓഫറുമായി റയൽ ലിവർപൂളിനെ സമീപിക്കാൻ തയ്യാറാണെന്ന് റിപ്പോർട്ടുണ്ട്.

എന്നിരുന്നാലും, ലിവർപൂൾ ഉയർന്ന ഫീസ് ആവശ്യപ്പെടുകയാണെങ്കിൽ, അലക്സാണ്ടർ-അർനോൾഡിനെ ഒരു ഫ്രീ ഏജൻ്റായി സൈൻ ചെയ്യാൻ വേനൽക്കാലം വരെ കാത്തിരിക്കാൻ റയൽ മാഡ്രിഡ് തയ്യാറാണ്.

താരവും റയൽ മാഡ്രിഡും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഞ്ചലോട്ടി അലക്സാണ്ടർ-അർനോൾഡിനെ അവരുടെ സ്ക്വാഡിന് തികച്ചും അനുയോജ്യനായ താരമായാണ് കാണുന്നത്. പ്രതിരോധത്തിലെ പരിക്കിന്റെ പ്രശ്നങ്ങൾ കാരണം റയൽ ഈ വിൻഡോയിൽ ഡിഫൻസീവ് താരങ്ങളെ ലക്ഷ്യമിടുന്നുണ്ട്.

നിലവിലെ ലിവർപൂൾ കരാർ കാലഹരണപ്പെടാനിരിക്കെ, ഈ ജനുവരിയിൽ ട്രെന്റിനെ സ്വന്തമാക്കാൻ ആയില്ല അല്ലെങ്കിൽ സീസണിൻ്റെ അവസാനത്തിൽ ഇംഗ്ലണ്ട് ഇൻ്റർനാഷണലിനെ ഫ്രീ ട്രാൻസ്ഫറിൽ റയലിന് സ്വന്തമാക്കാൻ ആകും.

ട്രെന്റ് അലക്സാണ്ടർ അർനോൾഡിന് മുട്ടിന് പരിക്ക്, ലിവർപൂളിന് തിരിച്ചടി

ലിവർപൂളിന് വലിയ തിരിച്ചടി. അവരുടെ പ്രധാന താരമായ ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന് കാൽമുട്ടിന് പരിക്കേറ്റതായി ക്ലബ് അറിയിച്ചു. താരം ആഴ്ചകളോളം പുറത്തിരിക്കും എന്നാണ് റിപ്പോർട്ട്. ആഴ്സണലിനെതിരായ എഫ് എ കപ്പ് മത്സരത്തിൽ ലിവർപൂളിന്റെ ജയത്തിൽ അർനോൾഡ് പ്രധാന പങ്കുവഹിച്ചിരുന്നു. ആ മത്സരത്തിൽ ആണ് താരത്തിന് പരിക്കേറ്റത്.

അർനോൾഡ്, റൊബേർട്സൺ, സിമികസ്, മാറ്റിപ്, തിയാഗോ, സബൊസ്ലായിൽ തിടങ്ങി ലിവർപൂളിന്റെ പരിക്ക് ലിസ്റ്റ് ഇപ്പോൾ വലുതാണ്‌. കൂടാതെ സലാ AFCON കളിക്കാനായും എൻഡോ ഏഷ്യൻ കപ്പ് കളിക്കാനായും പോയിരിക്കുകയാണ്. വരും ആഴ്ചകളിൽ ഇത് ലിവർപൂളിന് വലിയ സമ്മർദ്ദം നൽകും.

ട്രെന്റ് അലക്സാണ്ടർ അർനോൾഡ് ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്ന് പിന്മാറി

ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് ടീമിൽ നിന്ന് പിന്മാറി. ഞായറാഴ്ച ആസ്റ്റൺ വില്ലയ്‌ക്കെതിരായ പ്രീമിയർ ലീഗ് വിജയത്തിനിടയിൽ ലിവർപൂൾ വൈസ് ക്യാപ്റ്റന് പരിക്കേറ്റിരുന്നു. ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണ്. പരിക്ക് സാരമുള്ളതല്ല എങ്കിലും താരം ഇംഗ്ലീഷ് ക്യാമ്പിൽ ചേരില്ല. ഇന്റർ നാഷണൽ ബ്രേക്ക് കഴിയുന്ന സമയത്തിനകം ട്രെന്റ് ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷ.

ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഉക്രെയ്‌നെയുൻ സ്‌കോട്ട്‌ലൻഡിനെയും ആണ് ഇംഗ്ലണ്ട് നേരിടേണ്ടേത്. ആ രണ്ടു മത്സരങ്ങളും താരത്തിന് നഷ്ടമാകും.

Exit mobile version