വീഡിയോ റെക്കോര്‍ഡ് ചെയ്തത് തോര്‍പ്പ്, പണി തെറിച്ചേക്കും !!!

ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളോട് മദ്യപാന സല്‍ക്കാരം അവസാനിപ്പിച്ച് മടങ്ങുവാന്‍ ഹൊബാര്‍ട്ട് പോലീസ് ആവശ്യപ്പെടുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തത് ടീമിന്റെ സഹ പരിശീലകന്‍ ഗ്രഹാം തോര്‍പ്പ് എന്ന് സൂചന.

ജോ റൂട്ട്, ജെയിംസ് ആന്‍ഡേഴ്സൺ, നഥാന്‍ ലയൺ, ട്രാവിസ് ഹെഡ്, അലക്സ് കാറെ എന്നിവരാണ് മദ്യ സൽക്കാരത്തിൽ ഏര്‍പ്പെട്ടത്. ഇതിന്മേൽ അന്വേഷണം പ്രഖ്യാപിച്ച ഇസിബി വൃത്തങ്ങളില്‍ നിന്ന് ലഭിയ്ക്കുന്നത് ഗ്രഹാം തോര്‍പ്പിന്റെ പണി തെറിയ്ക്കുമെന്നാണ്.

തോര്‍പ്പ് ചിത്രീകരിച്ച വീഡിയോ സിഡ്നി മോണിംഗ് ഹെറാള്‍ഡിന്റെ കൈവശം എത്തിയതോടെയാണ് പുറം ലോകം ഈ കാര്യം അറിഞ്ഞത്. ഹൊബാര്‍ട്ട് ടെസ്റ്റ് അവസാനിച്ച് എട്ട് മണിക്കൂറുകള്‍ക്ക് ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിക്കാണ് ഈ സംഭവം നടന്നത്.

ശതകം പൂര്‍ത്തിയാക്കിയ ശേഷം ഹെഡ് പുറത്ത്

ഇംഗ്ലണ്ടിന്റെ മേൽക്കൈ നഷ്ടപ്പെടുത്തി ഓസ്ട്രേലിയയുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. 83/4 എന്ന സ്കോറിൽ നിന്ന് 121 റൺസാണ് ട്രാവിസ് ഹെഡ് – കാമറൺ ഗ്രീന്‍ കൂട്ടുകെട്ട് നേടിയത്. ഹെഡ് 101 റൺസ് നേടി ക്രിസ് വോക്സിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ 57 റൺസുമായി കാമറൺ ഗ്രീന്‍ ക്രീസിലുണ്ട്.

രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 215/5 എന്ന നിലയിലാണ്.

ഖവാജയ്ക്ക് ഹൊബാര്‍ട്ടിൽ ടീമിൽ ഇടം ഉണ്ടാകുമെന്ന് സൂചന നല്‍കി പാറ്റ് കമ്മിന്‍സ്

സിഡ്നിയില്‍ ട്രാവിസ് ഹെഡിന്റെ അഭാവത്തിൽ മാത്രം ടീമിലേക്ക് എത്തിയ ഉസ്മാന്‍ ഖവാജ മത്സരത്തിന്റെ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയിരുന്നു. താരത്തിന് ഇതോടെ ഹൊബാര്‍ട്ടിൽ ട്രാവിസ് ഹെഡ് മടങ്ങിയെത്തുമ്പോളും ടീമിൽ ഇടം കിട്ടുമെന്നാണ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കിയിരിക്കുന്നത്.

അത്രയധികം റൺസ് കണ്ടെത്താനാകാതിരിക്കുന്ന മാര്‍ക്കസ് ഹാരിസിന് പകരം ഓപ്പണിംഗ് ദൗത്യമായിരിക്കും ഇത്തവണ ഖവാജയെ കാത്തിരിക്കുന്നത്. സെലക്ഷന്‍ പാനലില്‍ പാറ്റ് കമ്മിന്‍സ് ഇല്ലെങ്കിലും തന്റെ അഭിപ്രായത്തിൽ ഖവാജയുടെ പ്രകടനത്തെ സെലക്ടര്‍മാര്‍ക്ക് വിസ്മരിക്കാനാകില്ലെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

സിഡ്നിയിൽ കളിക്കുവാന്‍ ട്രാവിസ് ഹെഡ് ഇല്ല, വില്ലനായി കോവിഡ്

പുതുവര്‍ഷത്തിലെ ഓസ്ട്രേലിയയുടെ ആദ്യ ടെസ്റ്റിൽ കളിക്കുവാന്‍ ട്രാവിസ് ഹെഡ് ഇല്ല. താരം കോവിഡ് പോസിറ്റീവ് ആയതാണ് ഇതിന് കാരണം. പകരം സ്ക്വാഡിലേക്ക് ഓസ്ട്രേലിയ മിച്ചൽ മാര്‍ഷ്, നിക് മാഡിന്‍സൺ, ജോഷ് ഇംഗ്ലിസ് എന്നിവരെ ഓസ്ട്രേലിയ ചേര്‍ത്തിട്ടുണ്ട്.

ലക്ഷണങ്ങളൊന്നുമില്ലാത്ത ട്രാവിസ് ഹെഡും പങ്കാളിയും ഐസൊലേഷനിലേക്ക് മാറിയിട്ടുണ്ട്. ഐസിസി മാച്ച് റഫറി ഡേവിഡ് ബൂൺ, ഇംഗ്ലണ്ട് മുഖ്യ കോച്ച് ക്രിസ് സിൽവര്‍വുഡ് എന്നിവരും ഇപ്പോള്‍ ഐസൊലേഷനിലാണ്.

 

റണ്ണടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, ഓസ്ട്രേലിയ 427 റൺസിന് ഓള്‍ഔട്ട്

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 147 റൺസിന്റെ മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍. ടീം മത്സരത്തിന്റെ മൂന്നാം ദിവസം ഓള്‍ഔട്ട് ആകുമ്പോള്‍ 427 റൺസാണ് നേടിയത്. ട്രാവിസ് ഹെഡ് നേടിയ 154 റൺസാണ് ഓസ്ട്രേലിയയ്ക്ക് തുണയായത്. 280 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്.  104.3 ഓവര്‍ ആണ് ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് നീണ്ട് നിന്നത്.

രണ്ടാം ദിവസം ഡേവിഡ് വാര്‍ണര്‍(94), മാര്‍നസ് ലാബൂഷാനെ(74) എന്നിവരും മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്നു. വാലറ്റത്തിൽ മിച്ചൽ സ്റ്റാര്‍ക്കും(35) ഹെഡിന് മികച്ച പിന്തുണയാണ് നല്‍കിയത്.

ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിന്‍സണും മാര്‍ക്ക് വുഡും മൂന്നും ക്രിസ് വോക്സ് രണ്ട് വിക്കറ്റും നേടിയപ്പോള്‍. ജാക്ക് ലീഷും ജോ റൂട്ടും ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

താനിപ്പോള്‍ മികച്ച കളിക്കാരനാണെന്ന് കരുതുന്നു – ട്രാവിസ് ഹെഡ്

തന്റെ പരീക്ഷണ ഘട്ടത്തെ സധൈര്യം നേരിട്ടുവെന്നും ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്നുമാണ് താന്‍ കരുതുന്നതെന്നും പറ‍‍ഞ്ഞ് ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്. ടീമിനകത്തും പുറത്തുമായി ഏറെക്കാലം താന്‍ കഷ്ടപ്പെട്ടുവെങ്കിലും 12-18 മാസമായി താന്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്നും താരം പറഞ്ഞു.

അതിനാൽ തന്നെ താന്‍ മെച്ചപ്പെട്ടൊരു കളിക്കാരനാണ് ഇപ്പോളെന്നാണ് താന്‍ കരുതുന്നതെന്നും ട്രാവിസ് ഹെഡ് വ്യക്തമാക്കി. ഓസ്ട്രേലിയയുടെ ആഷസ് സ്ക്വാഡിൽ താരമുണ്ടെങ്കിലും മധ്യ നിരയിൽ ഉസ്മാന്‍ ഖവാജയുമായി മത്സരിക്കേണ്ട സാഹചര്യം ടീമിലുണ്ട്.

ട്രാവിസ് ഹെഡിന്റെ ഈ വര്‍ഷത്തെ കരാര്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടി സസെക്സ്

സസെക്സുമായുള്ള തന്റെ കരാര്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ തയ്യാറായി ട്രാവിസ് ഹെഡ്. ഈ വര്‍ഷം കൊറോണ മൂലം മത്സരങ്ങള്‍ നടക്കുവാന്‍ ഏറെ വൈകിയതിനാലാണ് ഈ തീരുമാനം. 2019 സെപ്റ്റംബറിലാണ് ഹെഡ് കൗണ്ടി ക്ലബുമായി കരാറിലെത്തിയത്. 2021 സീസണില്‍ എല്ലാ ഫോര്‍മാറ്റിലും ഹെഡ് ടീമിന് വേണ്ടി കളിക്കും.

നിരവധി താരങ്ങളുടെ കരാര്‍ ആണ് കൗണ്ടി ക്ലബുകള്‍ റദ്ദാക്കിയിട്ടുള്ളത്. ചില താരങ്ങളുടെ അടുത്ത വര്‍ഷത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ആ പട്ടികയിലേക്കുള്ള ഏറ്റവും പുതിയ പേരാണ് ട്രാവിസ് ഹെഡിന്റെ. 2019ല്‍ താരം സമാനമായ രീതിയില്‍ സസെക്സുമായി കരാറിലെത്തിയെങ്കിലും ദേശീയ ടീമില്‍ ഇടം ലഭിച്ചതിനാല്‍ കരാര്‍ റദ്ദാക്കേണ്ടി വരികയായിരുന്നു.

ഹെഡിന് ശതകം, ഓസ്ട്രേലിയ അതി ശക്തമായ നിലയില്‍

സ്റ്റീവന്‍ സ്മിത്ത്(85), ടിം പെയിന്‍(79) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ട്രാവിസ് ഹെഡ് തന്റെ ശതകം കൂടി നേടിയപ്പോള്‍ മെല്‍ബേണില്‍ ന്യൂസിലാണ്ടിനെതിരെ അതിശക്തമായ നിലയില്‍ ഓസ്ട്രേലിയ. രണ്ടാം ദിവസം 467 റണ്‍സിന് ഓസ്ട്രേലിയ പുറത്തായെങ്കിലും ഹെഡും സംഘവും ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് എത്തിയെന്ന് ഉറപ്പാക്കുകയായിരുന്നു. 234 പന്തില്‍ നിന്ന് 114 റണ്‍സ് നേടിയാണ് ഹഡ് പുറത്തായത്.

ന്യൂസിലാണ്ടിനായി നീല്‍ വാഗ്നര്‍ നാലും ടിം സൗത്തി മൂന്നും വിക്കറ്റഅ നേടിയപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം  രണ്ട് വീതം വിക്കറ്റ് നേടി.

പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടം, ട്രാവിസ് ഹെഡിന് അര്‍ദ്ധ ശതകം

പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. മാര്‍നസ് ലാബൂഷാനെയും(143) ട്രാവസ് ഹെഡും(56) അടുത്തടുത്ത് പുറത്തായതാണ് രണ്ടാം ദിവസം ന്യൂസിലാണ്ടിന് നല്‍കുന്ന പ്രതീക്ഷ. ആറാം വിക്കറ്റില്‍ ലാബൂഷാനെ-ഹെഡ് കൂട്ടുകെട്ട് വലിയ സ്കോറിലേക്ക് ടീമിനെ നയിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ലാബൂഷാനെയെ പുറത്താക്കി വാഗ്നറും ഹെഡിനെ പുറത്താക്കി സൗത്തിയും ന്യൂസിലാണ്ടിന് കാര്യങ്ങള്‍ എളുപ്പമാക്കി. 76 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയത്. ട്രാവിസ് ഹെഡ് തന്റെ ഏഴാം ടെസ്റ്റ് ശതകമാണ് നേടിയത്.

ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 117 ഓവറില്‍ 337/6 എന്ന നിലയിലാണ്. 15 റണ്‍സുമായി ടിം പെയിനും 5 റണ്‍സ് നേടി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍ നില്‍ക്കുന്നത്. നീല്‍ വാഗ്നര്‍ മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റാണ് ന്യൂസിലാണ്ടിനായി നേടിയിട്ടുള്ളത്.

ട്രാവിസ് ഹെഡിന് പകരം മിച്ചല്‍ മാര്‍ഷ്, ഓസ്ട്രേലിയ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചു

ഓവലില്‍ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലേക്കുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ട്രാവിസ് ഹെഡിന് പകരം മിച്ചല് ‍മാര്‍ഷിനെ ഉള്‍പ്പെടുത്തിയതാണ് പരമ്പര 2-1ന് വിജയിച്ച ഓസ്ട്രേലിയ വരുത്തിയ വലിയ മാറ്റം. ഈ മാറ്റം ഒഴിച്ച് ബാക്കിയെല്ലാവരും മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പ്രഖ്യാപിച്ച 12 അംഗ സംഘത്തിന് സമാനമാണ്. അതേ സമയം പാറ്റിന്‍സണ് ഈ ടെസ്റ്റിലും അവസരം നല്‍കിയിട്ടില്ല.

ഓസ്ട്രേലിയ 12 അംഗ സ്ക്വാഡ്: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബൂഷാനെ, മിച്ചല്‍ മാര്‍ഷ്, മാത്യൂ വെയിഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, പീറ്റര്‍ സിഡില്‍

കളിച്ചത് മൂന്ന് ടെസ്റ്റില്‍ നിന്ന് നാല് ഇന്നിംഗ്സ്, ഈ വര്‍ഷം ടെസ്റ്റിലെ ടോപ് സ്കോററായി സ്റ്റീവ് സ്മിത്ത്

ആഷസിന് തൊട്ട് മുമ്പാണ് ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലേക്ക് ടെസ്റ്റ് മത്സരങ്ങള്‍ക്കായി എത്തുന്നത്. അതിന് ശേഷം ഈ ആഷസിലെ നാല് മത്സരങ്ങളില്‍ താരം മൂന്ന് മത്സരങ്ങളില്‍ കളിച്ചു. ലീഡ്സിലെ ടെസ്റ്റില്‍ താരം കളിച്ചില്ല, ലോര്‍ഡ്സില്‍ കണ്‍കഷന്‍ കാരണം റിട്ടയര്‍ ചെയ്ത ശേഷം കരുതലെന്ന നിലയ്ക്ക് ഓസ്ട്രേലിയ താരത്തിനെ മത്സരത്തിനുപയോഗിച്ചിരുന്നില്ല.

ഈ മൂന്ന് മത്സരങ്ങളില്‍ നിന്നായി നാല് ഇന്നിംഗ്സുകളിലാണ് ഇന്നത്തെ ഇന്നിംഗ്സ് ഉള്‍പ്പെടെ താരം കളിച്ചത്. അതില്‍ നിന്നായി 589 റണ്‍സ് അടിച്ച് ഈ വര്‍ഷത്തെ ടോപ് ടെസ്റ്റ് റണ്‍ സ്കോറര്‍ എന്ന പട്ടികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് സ്റ്റീവ് സ്മിത്താണ്. ഏഴ് മത്സരങ്ങളില്‍ നിന്നുള്ള 12 ഇന്നിംഗ്സുകളിലായി 513 റണ്‍സ് നേടിയ ഇംഗ്ലണ്ട് ഇതിഹാസം ബെന്‍ സ്റ്റോക്സ് ആണ് പട്ടികയില്‍ രണ്ടാമത്.

ഇന്ന് 211 റണ്‍സ് നേടിയാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തുള്ള ട്രാവിസ് ഹെഡ് 503 റണ്‍സാണ് നേടിയിരിക്കുന്നത്. നാലാം സ്ഥാനത്ത് 428 റണ്‍സുമായാി ക്വിന്റണ്‍ ഡി കോക്കും അഞ്ചാം സ്ഥാനത്ത് ഒരു റണ്‍സ് പിറകിലായി ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേയുമാണ് നിലകൊള്ളുന്നത്.

പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള ഇന്ത്യന്‍ താരം 11ാം സ്ഥാനത്തുള്ള ഹനുമ വിഹാരിയാണ്. അഞ്ച് ഇന്നിംഗ്സില്‍ നിന്ന് 331 റണ്‍സാണ് വിഹാരിയുടെ നേട്ടം.

ലോര്‍ഡ്സ് ടെസ്റ്റ് സമനിലയില്‍, കടന്ന് കൂടി ഓസ്ട്രേലിയ

ലോര്‍ഡ്സില്‍ 267 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 47/3 എന്ന നിലയിലേക്ക് വീണുവെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുകൂടിയ മാര്‍നസ് ലാബൂഷാനെ ട്രാവിസ് ഹെഡ് കൂട്ടുകെട്ട് ഉയര്‍ത്തിയ ചെറുത്ത്നില്പിന് ശേഷം ഓസ്ട്രേലിയയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ടീം സമനിലയുമായി കടന്ന് കൂടുകയായിരുന്നു. നാലാം വിക്കറ്റില്‍ 85 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

59 റണ്‍സ് നേടിയ ലാബൂഷാനെ പുറത്താകുമ്പോള്‍ 12 ഓവറുകള്‍ മാത്രമാണ് അവശേഷിച്ചത്. ജാക്ക് ലീഷിനാണ് ബാന്‍ക്രോഫ്ടിന്റെയും ലാബൂഷാനെയുടെയും വിക്കറ്റുകള്‍. പിന്നീടെത്തിയ മാത്യൂ വെയിഡിനെയും ജാക്ക് ലീഷ് പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. അധികം വൈകാതെ ടിം പെയിനിനെ ജോഫ്ര ആര്‍ച്ചറും വീഴ്ത്തിയത്തോടെ ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷയുണ്ടായി മത്സരത്തില്‍.

ഓസ്ട്രേലിയ 154 റണ്‍സാണ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ട്രാവിസ് ഹെഡ് 42 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജാക്ക് ലീഷും ജോഫ്ര ആര്‍ച്ചറും ആറ് വീതം വിക്കറ്റ് നേടി. നാലാം വിക്കറ്റ് കൂട്ടുകെട്ട് ക്രീസില്‍ പിടിച്ച് നിന്ന സമയമാണ് ഓസ്ട്രേലിയയ്ക്ക് മത്സരം രക്ഷിയ്ക്കുവാന്‍ തുണയായത്.

Exit mobile version