വിശ്വജിത്ത് ബാഹുലേയന്റെ ഓള്‍റൗണ്ട് പ്രകടനം, വിജയം തുടര്‍ന്ന് ടിസിയു, ക്രിക്കറ്റ് ക്ലബ് ഓഫ് കേരളയ്ക്കെതിരെ 5 വിക്കറ്റ് ജയം

സെലസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയന് വിജയം. ക്രിക്കറ്റ് ക്ലബ് ഓഫ് കേരളയ്ക്കെതിരെ 5 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ജീത്(68), രഞ്ജിത്(51) എന്നിവരുടെ ബാറ്റിംഗ് മികവിൽ ആദ്യം ബാറ്റ് ചെയ്ത സിസികെ 189 റൺസാണ് നേടിയത്. ടീം 29 ഓവറിൽ ഓള്‍ഔട്ട് ആയി. ടിസിയുവിനായി വിശ്വജിത്ത് ബാഹുലേയന്‍ 3 വിക്കറ്റ് നേടി.

ബാറ്റിംഗിലും വിശ്വജിത്ത് ബാഹുലേയന്‍ തിളങ്ങിയപ്പോള്‍ 50 പന്തിൽ 82 റൺസ് നേടിയ ആഷിഫ് അഹമ്മദ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. വിശ്വജിത്ത് 53 റൺസും നേടി. ടിസിയു ഓപ്പണര്‍മാര്‍ 100 റൺസാണ് ആദ്യ വിക്കറ്റിൽ നേടിയത്.

രണ്ടാം വിക്കറ്റിൽ 63 റൺസ് കൂടി ആഷിഫ് – ശിവസൂര്യ കൂട്ടുകെട്ട് നേടിയപ്പോള്‍ മത്സരം ടിസിയുവിന്റെ പക്കലേക്ക് തിരിഞ്ഞിരുന്നു. സിസികെയ്ക്കായി ശ്രീസന്‍ മൂന്ന് വിക്കറ്റ് നേടിയെങ്കിലും 23.1 ഓവറിൽ 5 വിക്കറ്റ് വിജയം ടിസിയു സ്വന്തമാക്കി.

68 പന്തിൽ 104 റൺസുമായി പ്രിയൻ, 99 റൺസിന്റെ കൂറ്റന്‍ ജയവുമായി ടിസിയു

സെലെസ്റ്റിയൽ ട്രോഫിയിൽ മിന്നും വിജയവുമായി ടിസിയു. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കേശവഷയര്‍ സിസിയെ 99 റൺസിനാണ് ടിസിയു പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടിസിയു പ്രിയന്‍ പുഷ്പരാജ് നേടിയ 104 റൺസിന്റെ ബലത്തിൽ 30 ഓവറിൽ നിന്ന് 9 വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്.

34 റൺസ് വീതം നേടി വിശ്വജിത്തും കെവിന്‍ ഓസ്കാറുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കേശവഷയറിന് വേണ്ടി സയനന്‍, ശ്രീനാഥ്, അഫ്സൽ, രാഹുല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ചേസിംഗിനിറങ്ങിയ ടിസിയുവിന് 28 ഓവറിൽ 156 റൺസ് മാത്രമാണ് 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. സയനന്‍ പുറത്താകാതെ 63 റൺസ് നേടിയപ്പോള്‍ അനന്ദു ജെ നായര്‍ 37 റൺസുമായി ക്രീസിലുണ്ടായിരുന്നു. അഫ്സൽ 33 റൺസ് നേടി.

ഓള്‍റൗണ്ട് പ്രകടനവുമായി സച്ചിന്‍ മോഹന്‍, ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെ പരാജയപ്പെടുത്തി ഏജീസ് ഓഫീസ്

ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെതിരെ 6 വിക്കറ്റ് വിജയം സ്വന്തമാക്കി ഏജീസ് ഓഫീസ്. ആദ്യം ബാറ്റ് ചെയ്ത ടിസിയു 26 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് മാത്രമേ നേടാനായുള്ളു. സച്ചിന്‍ മോഹനും അഖിലും 18.2 ഓവറില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 4 വിക്കറ്റാണ് ടീമിനു നഷ്ടമായത്. സച്ചിന്‍ മോഹന്‍ 51 റണ്‍സും അഖില്‍ 45 റണ്‍സും നേടി പുറത്താകാതെ നിന്നാണ് ഏജീസിനെ 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. സാലി സാംസണ്‍ 21 റണ്‍സ് നേടി പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടിസിയുവിനു വേണ്ടി 33 റണ്‍സ് നേടിയ പദ്മനാഭന്‍ ആണ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ ആയത്. ഷംനാദ് 26 റണ്‍സ് നേടിയപ്പോള്‍ ഈ രണ്ട് ഓപ്പണര്‍മാരൊഴികെ ആര്‍ക്കും കാര്യമായ പ്രകടനം പുറത്തെടക്കാനായില്ല. റെജിന്‍ രാജ് പുറത്താകാതെ 18 റണ്‍സ് നേടി. ഏജീസിനു വേണ്ടി സച്ചിന്‍ മോഹന്‍ മൂന്ന് വിക്കറ്റും കെആര്‍ ശ്രീജിത്ത് രണ്ട് വിക്കറ്റും നേടി.

51 റണ്‍സും മൂന്ന് വിക്കറ്റും നേടിയ സച്ചിന്‍ മോഹന്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ടിസിയുവിനെ വീഴ്ത്തി ശ്രീ താരാമ

സെലസ്റ്റിയല്‍ ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കി ശ്രീ താരാമ. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ട്രാവന്‍കൂര്‍ ക്രിക്കറ്റ് യൂണിയനെയാണ് ആവേശകരമായ മത്സരത്തില്‍ ശ്രീ താരാമ പരാജയപ്പെടുത്തിയത്. 16 റണ്‍സിന്റെ വിജയമാണ് ശ്രീ താരാമ സിസി നേടിയത്. ടോസ് നേടിയ ശ്രീ താരാമ ക്രിക്കറ്റ് ക്ലബ്ബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ 28.1 ഓവറില്‍ 172 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും ടിസിയുവിനെ 156 റണ്‍സിനു എറിഞ്ഞ് പിടിച്ച് 16 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ബാറ്റിംഗില്‍ 37 റണ്‍സ് നേടുകയും ബൗളിംഗില്‍ മൂന്ന് വിക്കറ്റ് നേടുകയും ചെയ്ത സജീബിന്റെ ബൗളിംഗ് പ്രകടനമാണ് ശ്രീ താരാമയെ ജയത്തിലേക്ക് നയിച്ചത്. സജീബ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

സജീബ്(37) ആണ് ശ്രീ താരാമയുടെ ടോപ് സ്കോറര്‍. ജയന്‍(25), സയനന്‍(23) എന്നിവരാണ് മറ്റു ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തവര്‍. ടിസിയുവിനു വേണ്ടി വിശ്വജിത്ത് മൂന്നും വിപിന്‍, രാജേഷ്, മഹേശ്വരന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

173 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ടിസിയുവിനു വേണ്ടി അരു‍ണ്‍ 65 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ പോയപ്പോള്‍ ടീമിനു 16 റണ്‍സ് തോല്‍വി വഴങ്ങേണ്ടി വന്നു. 27.4 ഓവറിലാണ് ടീം 156 റണ്‍സിനു ഓള്‍ഔട്ട് ആയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version