പരിശീലന ഗ്രൗണ്ട് താരങ്ങൾക്ക് തുറന്ന് കൊടുത്ത് ടോട്ടൻഹാം

കൊറോണ വൈറസ് ബാധ മൂലം അടച്ചിട്ട പരിശീലന ഗ്രൗണ്ടുകൾ താരങ്ങൾക്ക് തുറന്ന് കൊടുത്ത് ടോട്ടൻഹാം. ടോട്ടൻഹാമിന്റെ പരിശീലന ഗ്രൗണ്ടിലെ ചില ഗ്രൗണ്ടുകൾ മാത്രമാണ് നിലവിൽ തുറന്നു കൊടുത്തിരിക്കുന്നത്. എന്നാൽ ശക്തമായ നിയന്ത്രങ്ങൾ പാലിച്ചു മാത്രമേ പരിശീലന സൗകര്യങ്ങൾ ഉപയോഗിക്കാവു എന്ന് താരങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഓരോ സമയം ഒരു താരത്തിന് മാത്രമേ പരിശീലന ഗ്രൗണ്ട് ഉപയോഗിക്കാൻ സാധിക്കു. ഓരോ ദിവസവും ട്രെയ്നിങ് ഗ്രൗണ്ട് ഉപയോഗിക്കുന്ന താരങ്ങളുടെ എണ്ണത്തിലും ടോട്ടൻഹാം നിയന്ത്രണം കൊണ്ട് വന്നിട്ടുണ്ട്. പരിശീലന ഗ്രൗണ്ട് ഉപയോഗിക്കുമ്പോൾ താരങ്ങളും പരിശീലക സ്റ്റാഫുകളും സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.

താരങ്ങൾ ഒറ്റക്ക് യാത്ര ചെയ്ത് വേണം ട്രെയിനിങ് ഗ്രൗണ്ടിൽ എത്തേണ്ടതെന്നും ട്രെയിനിങ് വസ്ത്രങ്ങൾ നേരത്തെ ധരിച്ചതിന് ശേഷം മാത്രമേ ഗ്രൗണ്ടിൽ എത്താൻ പാടുള്ളു എന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.  പരിശീലനം കഴിഞ്ഞാൽ താരങ്ങൾ ഉടൻ തന്നെ തിരിച്ചുപോവണമെന്നും പരിശീലന ഗ്രൗണ്ടിലെ ബിൽഡിങ്ങിൽ പ്രവേശിക്കരുതെന്നും താരങ്ങൾക്ക് നിർദേശം കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലും പരിശീലന ഗ്രൗണ്ട് താരങ്ങൾക്ക് തുറന്ന് കൊടുത്തിരുന്നു.

അഞ്ചടിച്ച് റെഡ്സ്റ്റാറിനെതിരെ വമ്പൻ ജയവുമായി സ്പർസ്

യൂറോപ്പിൽ വമ്പൻ തിരിച്ചുവരവുമായി ടോട്ടെൻഹാം ഹോട്ട് സ്പർസ്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സ്പർസ് ഇന്ന് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ പരാജയപ്പെടുത്തിയത്. ബയേണിനോട് 7-2 നാണം കെട്ട തോൽവി വഴങ്ങിയ സ്പർസ് ചാമ്പ്യൻസ് ലീഗിൽ ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. ഹാരി കേയ്നും സണ്ണും ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ എറിക് ലമേലയാണ് മറ്റൊരു ഗോൾ നേടിയത്.

ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ സ്പർസിന്റെ ആദ്യ ജയം കൂടിയാണിത്. ഇതോട് കൂടി ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത് എത്താൻ ടോട്ടെൻഹാമിനായി. പ്രീമിയർ ലീഗിൽ ലിവർപൂളിനെ നേരിടാനൊരുങ്ങുന്ന സ്പർസിന് ആശ്വാസം കൂടിയാണ് ഈ ജയം. ഈ സീസണിൽ പലരുമെഴുതി തള്ളിയ പോചെറ്റിനോയ്ക്കും സംഘത്തിനും വമ്പൻ ജയത്തിലാശ്വസിക്കാം. അർജന്റീനിയൻ താരം എറിക് ലമേലയുടെ മികച്ച പ്രകടമാണ് എടുത്ത് പറയേണ്ടത്. സണ്ണിന്റെയും കെയ്നിന്റെയും ഗോളിന് വഴിയിരുക്കിയ ലമേല സ്പർസിന്റെ നാലാം ഗോൾ നേടുകയും ചെയ്തു.

രണ്ടടിച്ച് സോൺ, പാലസിനെ കെട്ട്കെട്ടിച്ച് ടോട്ടൻഹാം

പ്രീമിയർ ലീഗിൽ തങ്ങളുടെ കരുത്തുറ്റ പ്രകടനത്തിന്റെ പിൻബലത്തിൽ ക്രിസ്റ്റൽ പാലസിനെ ഗോളിൽ മുക്കി ടോട്ടൻഹാം. ക്രിസ്റ്റൽ പാലസിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ടോട്ടൻഹാം തോൽപ്പിച്ചത്. ഈ സീസണിൽ ടോട്ടൻഹാമിന്റെ മികച്ച പ്രകടനം കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ നേടിയ നാല് ഗോളുകളാണ് മത്സരത്തിന്റെ ഗതി നിർണ്ണയിച്ചത്.

ടോട്ടൻഹാമിന് വേണ്ടി സോണാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് വാൻ ആൻഹോൾട്ടിന്റെ സെൽഫ് ഗോളിൽ രണ്ട് ഗോളിന് പിറകിൽ പോയ ക്രിസ്റ്റൽ പാലസ് തൊട്ടടുത്ത നിമിഷം തന്നെ സോണിന്റെ രണ്ടാമത്തെ ഗോളോടെ മൂന്ന് ഗോളിന് പിറകിലായി. തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ എറിക് ലാമേലയിലൂടെ ടോട്ടൻഹാം ഗോൾ പട്ടിക പൂർത്തിയാകുകയായിരുന്നു. ആദ്യ പകുതിയിലെ മോശം പ്രകടനമാണ് ക്രിസ്റ്റൽ പാലസിന്റെ വിധി നിർണ്ണയിച്ചത്.

യുണൈറ്റഡിനു പിന്നാലെ ടോട്ടനത്തിനെയും ഞെട്ടിക്കുമോ ക്രിസ്റ്റൽ പാലസ്?

അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയ്ക്ക് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ച ക്രിസ്റ്റൽ പാലസിനെ കരുതി തന്നെയാവും പോച്ചറ്റീനയുടെ ടീം നേരിടാൻ ഇറങ്ങുക. വലിയ ടീമുകൾക്ക് എതിരെ അവരുടെ മൈതാനത്ത് കഴിഞ്ഞ കുറേ സീസണുകളിൽ ആയി മികച്ച റെക്കോർഡ് ഉള്ള പാലസ് ടോട്ടനത്തിന്റെ മൈതാനത്ത് അത്ര എഴുതി തള്ളാവുന്ന എതിരാളി ആവില്ല. നാളെ ഇന്ത്യൻ സമയം 7.30 തിനാണ് ഈ മത്സരം നടക്കുക. പരിക്ക് വലക്കുന്നു എങ്കിലും ടോട്ടനത്തിനു ആശങ്കപ്പെടാൻ ഏറെയൊന്നും ഇല്ല. കഴിഞ്ഞ മത്സരങ്ങളിൽ കരുത്തരായ ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി ടീമുകളോട് സമനില വഴങ്ങിയ ടീം ന്യൂ കാസ്റ്റിലോട് അപ്രതീക്ഷിതമായി തോൽവിയും ഏറ്റു വാങ്ങിയിരുന്നു. ചാമ്പ്യൻസ് ലീഗ് മുന്നിൽ എത്തി നിൽക്കുമ്പോഴും മികച്ച താരങ്ങളെ തന്നെ കളത്തിലിറക്കി ജയം പിടിക്കാൻ ആവും ഇപ്പോൾ ലീഗിൽ 9 മത് ഉള്ള ടോട്ടനത്തിന്റെ ശ്രമം.

മുന്നേറ്റത്തിൽ ഹാരി കെയിൻ ഗോളടി തുടർന്നു എന്നത് ഏത് എതിരാളിക്കും വലിയ ഭീഷണി ആണ്. ഒപ്പം സോണിന്റെ തിരിച്ചു വരവും ടോട്ടനത്തിനു കരുത്താകും. മധ്യനിരയിൽ എറിക്സന്റെ സാന്നിധ്യം വലിയ മുൻതൂക്കം ആണ് ടോട്ടനത്തിനു നൽകുക. പുതിയ താരങ്ങൾ ആയ ലോ സെലസോ, എന്റോബലെ എന്നിവർ പരിക്ക് മൂലം കളിക്കില്ല എങ്കിലും വിങ്ക്‌സ്, സിസോക്കോ, അലി, ലൂക്കാസ് മൗറ, ലമേല തുടങ്ങിയവരിൽ ആരെ വേണമെങ്കിൽ മധ്യനിരയിൽ പരീക്ഷിക്കാൻ പോച്ചറ്റീനോക്ക് ആവും. പ്രതിരോധത്തിൽ ആൾഡവരാൽ, വെർത്തോങൻ, ഡേവിസൻ സാഞ്ചസ്, ആന്റി റോസ് എന്നിവർ തന്നെ തുടരാൻ തന്നെയാണ് സാധ്യത. ക്യാപ്റ്റൻ ഹൂഗോ ലോറിസ് വലകാക്കുന്ന പ്രതിരോധം കടലാസിൽ സുശക്തമാണ്.

മറുവശത്ത് ആരെയും തങ്ങളുടെതായ ദിവസം തോല്പിക്കും എന്നത് തന്നെയാണ് റോയി ഹഡ്സന്റെ ടീമിനെ അപകടകാരികൾ ആക്കുന്നത്. ലണ്ടൻ നാട്ടങ്കത്തിൽ മികച്ച പ്രകടനം നടത്താൻ ഉറച്ച് തന്നെയാവും അവർ ഇറങ്ങുക. ഇപ്പോൾ ലീഗിൽ നാലാമത് ഉള്ള അവർക്ക് വളരെ മികച്ച തുടക്കം ആണ് ലഭിച്ചത്. ലീഗിൽ ഇപ്പോൾ ഏറ്റവും മികച്ച പ്രതിരോധം കൈമുതൽ ആയുള്ള അവർ കഴിഞ്ഞ മത്സരത്തിൽ യുണൈറ്റഡിനെ അവരുടെ മൈതാനത്ത് ഞെട്ടിച്ച ആത്മവിശ്വാസവുമായി ആവും കളത്തിൽ ഇറങ്ങുക. ഗുയേറ്റ വലകാക്കുമ്പോൾ മുൻ ചെൽസി താരം ടിം കാഹിലിന് ഒപ്പം ഡാൻ, വാർഡ്, വാൻ ആൽഹോൾട്ട് തുടങ്ങിയവർ അടങ്ങിയ പ്രതിരോധം മികച്ചത് ആണ്. സാക്കോക്ക് പുറമെ കെല്ലിക്കും ഇപ്പോൾ പരിക്കേറ്റത് അവർക്ക് വെല്ലുവിളി ആണ്. മധ്യനിരയിൽ ക്യാപ്റ്റൻ മിലവോജിവിച്ച് തന്നെയാണ് പാലസിന്റെ ഹൃദയം. ഒപ്പം കുയാറ്റെ, മാക്കാർത്തർ എന്നിവരും. സാഹ തന്നെ കേന്ദ്രബിന്ദു ആകുന്ന മുന്നേറ്റത്തിൽ ജോർദാൻ ആയുവും അപകടകാരിയാണ്. മുന്നേറ്റത്തിൽ ആന്ദ്രസ് തൗസന്റ്, ക്രിസ്റ്റ്യൻ ബെന്റക്കെ എന്നിവരെയും റോയി ഹഡ്സനു ഉപയോഗിക്കാം. പാലസിന് മുന്നിൽ വിയർക്കാതെ ജയിക്കാൻ ടോട്ടനത്തിനു ആവുക എന്നത് സംശയം തന്നെയാവും. മത്സരം സ്റ്റാർ നെറ്റവർക്കിൽ തത്സമയം കാണാവുന്നതാണ്.

അയാക്സിനെതിരെ തന്റെ തന്ത്രങ്ങൾ പിഴച്ചുവെന്ന് പോച്ചെറ്റിനോ

അയാക്സിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ തന്റെ തന്ത്രങ്ങൾ പിഴച്ചതാണ് തോൽവിക്ക് കാരണമായതെന്ന് ടോട്ടൻഹാം പരിശീലകൻ പോച്ചെറ്റിനോ. മത്സരത്തിൽ ആദ്യ പകുതിയിൽ പിറന്ന ഡോണി വാൻ ഡി ബിക്കിന്റെ ഏക ഗോളിൽ ടോട്ടൻഹാം സ്വന്തം ഗ്രൗണ്ടിൽ തോൽവിയറിഞ്ഞിരുന്നു. ആദ്യ 30 മിനിറ്റുകളിൽ ടോട്ടൻഹാമിനെ കവച്ചുവെക്കുന്ന പ്രകടനമായിരുന്നു അയാക്സ് ടോട്ടൻഹാമിന്റെ ഗ്രൗണ്ടിൽ പുറത്തെടുത്തത്.

തുടർന്ന് ആദ്യ പകുതിയിൽ പരിക്കേറ്റ് പ്രതിരോധ താരം യാൻ വെർട്ടോഗ്നെൻ പുറത്തുപോയി മൗസ സിസോക്കോ വന്നതായാണ് ടോട്ടൻഹാം മത്സരത്തിലേക്ക് തിരിച്ചു വന്നത്. 5-3-2 ഫോർമേഷനിൽ കളി തുടങ്ങിയ ടോട്ടൻഹാം ഇതോടെ 4-4-2 ഫോർമേഷനിലേക്ക് മാറുകയായിരുന്നു. ഇതോടെ മത്സരത്തിൽ അയാക്സ് ആധിപത്യം അവസാനിച്ചെങ്കിലും ഗോൾ നേടാൻ ടോട്ടൻഹാമിന് ആയിരുന്നില്ല. അടുത്ത ബുധനാഴ്ചയാണ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദം

ടോട്ടൻഹാമിനും ഷോക്ക് നൽകാൻ അയാക്സ് യുവനിര ഇന്ന് ലണ്ടനിൽ

തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനൽ ലക്‌ഷ്യം വെച്ച് ടോട്ടൻഹാം ഇന്ന് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ അയാക്സിനെ നേരിടും. കഴിഞ്ഞ ദിവസം ടോട്ടൻഹാമിന്റെ പുതിയ ഗ്രൗണ്ടിൽ വെസ്റ്റ്ഹാമിനോട് തോൽവിയേറ്റുവാങ്ങിയതിനു പിന്നാലെയാണ് അവർ ഇന്ന് അയാക്സിനെ നേരിടാനിറങ്ങുന്നത്. അതെ സമയം യുവ നിരയുമായി ഇറങ്ങുന്ന അയാക്സ് ചാമ്പ്യൻസ് ലീഗിൽ ചരിത്രം സൃഷ്ട്ടിച്ചു കൊണ്ടാണ് സെമിയിൽ എത്തിയത്. ശക്തരായ റയൽ മാഡ്രിഡിനെയും യുവന്റസിനെയും മറികടന്നാണ് അയാക്സ് യുവനിര സെമി ഉറപ്പിച്ചത്.

പരിക്കും വിലക്കുമാണ് ഇന്നത്തെ സെമി മത്സരത്തിന് ഇറങ്ങുമ്പോൾ ടോട്ടൻഹാമിന്‌ മുൻപിലുള്ള പ്രധാന വെല്ലുവിളി. പരിക്കേറ്റ് സൂപ്പർ താരം ഹാരി കെയ്ൻ പുറത്താണ്. കൂടാതെ വിലക്ക് മൂലം ഇന്നത്തെ മത്സരത്തിൽ സോണും കളിക്കില്ല. ഇതോടെ ഫെർണാണ്ടോ ലൊറെൻറെയാവും ടോട്ടൻഹാം ആക്രമണം നയിക്കുക. ടോട്ടൻഹാം നിരയിൽ ഹാരി വിങ്ക്സ്, എറിക് ലാമേല, സെർജ് ഓറിയർ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. അതെ സമയം സിസോക്കോ പരിക്ക് മാറി പരിശീലനത്തിന് ഇറങ്ങിയത് ടോട്ടൻഹാമിന് ആശ്വാസമാകും.

അതെ സമയം ആക്രമണ ഫുട്ബോൾ മുഖ മുദ്രയാക്കി ടോട്ടൻഹാമിനെ നേരിടുന്ന അയാക്സ് അവരുടെ ഗ്രൗണ്ടിൽ ഒരു ഗോളെങ്കിലും നേടുമെന്നാണ് അയാക്സ് ആരാധകരുടെ പ്രതീക്ഷ. ഈ സീസണിൽ മാത്രം 160 ഗോളുകളാണ് അയാക്സ് നേടിയത്. പ്രമുഖ താരങ്ങളുടെ അഭാവത്തിൽ ലണ്ടനിൽ ചെന്ന് അയാക്സ് വിജയിച്ചു കയറുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ടോട്ടൻഹാമിന്‌ തിരിച്ചടി, ഹാരി കെയ്‌നിന് സീസൺ മുഴുവൻ നഷ്ട്ടമാകും

ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും നിർണ്ണായക മത്സരങ്ങളെ നേരിടാനിരിക്കെ ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്നിന് പരിക്ക്. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചാമ്പ്യൻസ് ലീഗിലെ മത്സരത്തിനിടെയാണ് കെയ്നിന് പരിക്കേറ്റത്. ഫാബിയൻ ഡെൽഫുമായി കൂട്ടിയിടിച്ചാണ് കെയ്നിന് പരിക്കേറ്റത്. പരിക്കേറ്റ കെയ്ൻ അപ്പോൾ തന്നെ കളം വിടുകയും ചെയ്തിരുന്നു.

മത്സരം ശേഷം ഊന്നുവടി ഉപയോഗിച്ചാണ് ഹാരി കെയ്ൻ ഗ്രൗണ്ട് വിട്ടത്. മത്സരം ശേഷം പരിശീലകൻ പോച്ചെറ്റിനോ പറഞ്ഞത് പ്രകാരം ഹാരി കെയ്നിന് ഈ സീസണിലെ മുഴുവൻ മത്സരങ്ങളും നഷ്ടമാകാൻ സാധ്യതയുണ്ട്. ആദ്യ പാദത്തിൽ നേരിയ വിജയം നേടിയ ടോട്ടൻഹാം അടുത്ത ദിവസങ്ങളിൽ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെയാണ് താരത്തിന്റെ പരിക്ക്.

അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി കടുത്ത മത്സരം നടക്കുന്നതിനിടെ ഹാരി കെയ്നിനേറ്റ പരിക്ക് ടോട്ടൻഹാമിന്‌ വൻ തിരിച്ചടിയാണ്. കഴിഞ്ഞ ജനുവരിയിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ കളിക്കുമ്പോഴും ഹാരി കെയ്നിന് സമാനമായ പരിക്കേറ്റിരുന്നു. ആ സമയത്ത് ഒരു മാസത്തോളം ഹാരി കെയ്‌ൻ ടീമിൽ നിന്ന് പുറത്തായിരുന്നു.

സ്പർസിന്റെ കഷ്ടകാലം തീരുന്നില്ല, ടോപ് ഫോർ സാധ്യത തുലാസിലാക്കി സൗത്താംപ്ടണ് ജയം

പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന്റെ മോശം ഫോം തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ റെലെഗേഷൻ ഭീഷണി നേരിടുന്ന സൗത്താംപ്ടൺ ആണ് മികച്ച തിരിച്ചുവരവിലൂടെ ടോട്ടൻഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ഇന്നത്തെ തോൽവിയോടെ കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒന്ന് പോലും ജയിക്കാൻ പോച്ചെറ്റിനോയുടെ ടീമിനായിട്ടില്ല. ജയത്തോടെ റെലെഗേഷൻ ഭീഷണിയിൽ നിന്ന് കരകയറാനും സൗത്താംപ്ടണായി.

സൗത്താംപ്ടണെതിരെ മികച്ച തുടക്കമാണ് ടോട്ടൻഹാമിന്‌ ലഭിച്ചത്. എന്നാൽ ആദ്യ പകുതിയിലെ ആധിപത്യം ഒരു ഗോളിലൂടെ മാത്രമാണ് അവർക്ക് കാണിക്കാനായത്. അലിയുടെ പാസിൽ നിന്നാണ് ആദ്യ പകുതിയിൽ കെയ്‌നിലൂടെ ടോട്ടൻഹാം മുൻപിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി സൗത്താംപ്ടൺ മത്സരം മാറ്റി മറിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

ആദ്യം ഡാനി റോസിന്റെ പിഴവിൽ നിന്ന് വലേറിയാണ് സൗത്താംപ്ടണ് സമനില നേടിക്കൊടുത്തത്. തുടർന്ന് അധികം താമസിയാതെ വാർഡ് പ്രൗസിന്റെ ലോകോത്തര ഫ്രീ കിക്കിൽ സൗത്താംപ്ടൺ തങ്ങളുടെ തിരിച്ചുവരവ് പൂർത്തിയാക്കുകയായിരുന്നു. ജയത്തോടെ 30 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി സൗത്താംപ്ടൺ 16ആം സ്ഥാനത്തെത്തി. അതെ സമയം 30 മത്സരങ്ങളിൽ നിന്ന് 61 പോയിന്റുള്ള ടോട്ടൻഹാമിനെ മറികടക്കാൻ ചെൽസിക്ക് ബാക്കിയുള്ള രണ്ടു മത്സരങ്ങൾ ജയിച്ചാൽ മതി. ഇന്നത്തെ തോൽവി അവരുടെ ടോപ് ഫോർ സാധ്യതകൾക്ക് കനത്ത തിരിച്ചടിയാണ്.

 

ലണ്ടൻ ഡെർബിയിൽ ടോട്ടൻഹാം – ആഴ്‌സണൽ പോരാട്ടം

ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടിയുള്ള പോരാട്ടം ചൂടുപിടിക്കുമ്പോൾ ഇന്ന് ടോട്ടൻഹാം സ്വന്തം ഗ്രൗണ്ടിൽ ആഴ്‌സണലിനെ നേരിടും. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ തുടർച്ചയായി തോൽവിയേറ്റുവാങ്ങിയ ടോട്ടൻഹാമിന്‌ ഇന്നത്തെ മത്സരം വളരെ നിർണ്ണായകമാണ്. അതെ സമയം കഴിഞ്ഞ ആറ് മത്സരങ്ങളിൽ അഞ്ചും ജയിച്ച് മികച്ച ഫോമിലാണ് ആഴ്‌സണൽ ടോട്ടൻഹാമിനെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ബൗൺമൗത്തിനെ 5-1ന് തോൽപ്പിച്ചാണ് ആഴ്‌സണൽ ഇന്നിറങ്ങുന്നത്.

കഴിഞ്ഞ രണ്ടു മത്സരം മുൻപ് വരെ ടോട്ടൻഹാം കിരീട പോരാട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും തുടർച്ചയായ രണ്ടു തോൽവികൾ അവരുടെ കിരീട പ്രതീക്ഷകൾ ഇല്ലാതാക്കിയിരുന്നു. ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനെക്കാൾ 9 പോയിന്റ് പിറകിലാണ് ടോട്ടൻഹാം ഇപ്പോൾ.  അതെ സമയം ഇന്ന് ആഴ്‌സണൽ ജയിച്ചാൽ ടോട്ടൻഹാമിന്‌ ഒരു പോയിന്റ് പിന്നിൽ എത്താൻ അവർക്കവും. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം ടോട്ടൻഹാമിന്‌ നിർണ്ണായകമാണ്. ഇന്ന് ആഴ്‌സണൽ ജയിച്ചാൽ ടോട്ടൻഹാമിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വരെ കനത്ത തിരിച്ചടിയാണ്.

ടോട്ടൻഹാം നിരയിൽ ഹാരി വിങ്ക്‌സും വെർട്ടോങ്ഗ്നനും പരിക്കിന്റെ പിടിയിലാണെങ്കിലും അവസാന വട്ട പരിശോധനകൾക്ക് ശേഷം ഇന്ന് ഇറങ്ങുമോ എന്നത് വ്യക്തമാവു.  ഡെല്ലേ അലിയും എറിക് ഡയറും നേരത്തെ തന്നെ പരിക്ക് മൂലം ടീമിൽ നിന്ന് പുറത്താണ്. ആഴ്‌സണൽ നിരയിൽ പ്രതിരോധ താരം കോഷെയിൽനിയും പരിക്കിന്റെ പിടിയിലാണ്.

റഫറിക്കെതിരെ മോശം പെരുമാറ്റം, പോച്ചെറ്റിനോക്കെതിരെ നടപടി

ടോട്ടൻഹാം പരിശീലകനായ പോച്ചെറ്റിനോക്കെതിരെ നടപടിക്ക് തുടക്കമിട്ട് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. ബേൺലിക്കെതിരായ മത്സരത്തിന് ശേഷം റഫറിയായിരുന്നു മൈക്ക് ഡീനിനോട് മോശം പെരുമാറ്റം നടത്തിയതിനാണ് ടോട്ടൻഹാം പരിശീലകനെതിരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നടപടി എടുക്കുന്നത്. മത്സരത്തിൽ ബേൺലിയോട് തോറ്റ ടോട്ടൻഹാം കിരീട പോരാട്ടത്തിൽ പിറകിലായിരുന്നു.

മത്സരം ശേഷം ഗ്രൗണ്ടിൽ ഇറങ്ങിയ പോച്ചെറ്റിനോ റഫറിയായിരുന്നു മൈക്ക് ഡീനിനോട് കയർത്തു സംസാരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഫുട്ബോൾ അസോസിയേഷൻ പരിശീലകനെതിരെ നടപടികൾക്ക് മുതിർന്നത്. പരിശീലകനെതിരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നടപടികൾ ആരംഭിച്ചതിന് പുറമെ ഇതിനെതിരെ അപ്പീലിന് പോവില്ലെന്ന് പോച്ചെറ്റിനോ വ്യക്തമാക്കിയിട്ടുണ്ട്. റഫറിയായിരുന്നു മൈക്ക് ഡീനിനോട് ടോട്ടൻഹാം പരിശീലകൻ ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.

നാളെയാണ് ചെൽസിയും ടോട്ടൻഹാമും തമ്മിലുള്ള നിർണ്ണായക പ്രീമിയർ ലീഗ് പോരാട്ടം.

ടോട്ടൻഹാമിന്‌ ബേൺലിയുടെ വക ഷോക്ക്

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിലേക്ക് തിരിച്ചു വരാമെന്ന ടോട്ടൻഹാമിന്റെ പ്രതീക്ഷകളെ തച്ചുടച്ച് ബേൺലി. പരിക്ക് മാറി ഹാരി കെയ്ൻ തിരിച്ചെത്തി ഗോളടിച്ചിട്ടും തോൽക്കാനായിരുന്നു ടോട്ടൻഹാമിന്റെ വിധി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബേൺലിയുടെ ജയം. ഇന്ന് ജയിച്ചിരുന്നേൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും രണ്ടു പോയിന്റ് പിറകിൽ എത്താനുള്ള മികച്ച അവസരമാണ് ടോട്ടൻഹാം നഷ്ടപ്പെടുത്തിയത്. ഇതോടെ അവസാനം കളിച്ച 8 മത്സരങ്ങളിൽ ബേൺലി പരാജയമറിഞ്ഞിട്ടില്ല.

മത്സരത്തിന്റ തുടക്കം മുതൽ തന്നെ ഹാരി കെയ്ൻ അടങ്ങിയ ടോട്ടൻഹാം ആക്രമണ നിരയെ പിടിച്ചു കെട്ടുന്ന പ്രകടനമാണ് ബേൺലി നടത്തിയത്. ആദ്യ പകുതിയിൽ ഗോൾ നേടുന്നതിൽ നിന്ന് അവരെ തടയാനും ബേൺലിക്കായി. തുടർന്ന് രണ്ടാം പകുതിയിലാണ് മത്സരത്തിലെ മുഴുവൻ ഗോളുകളും വീണത്. രണ്ടാം പകുതിയിൽ ക്രിസ് വുഡിന്റെ ഹെഡറിലൂടെയാണ് ബേൺലി മത്സരത്തിൽ ലീഡ് നേടിയത്.  എന്നാൽ അധികം താമസിയാതെ 6 ആഴ്ച കഴിഞ്ഞ്  കളിക്കാനിറങ്ങിയ ഹാരി കെയ്ൻ ടോട്ടൻഹാമിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.  എന്നാൽ മത്സരം അവസാനിക്കാൻ ഏഴ് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ആഷ്‌ലി ബാർൻസിലൂടെ ബേൺലി വിജയ ഗോൾ കണ്ടെത്തുകയായിരുന്നു.

27 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 60 പോയിന്റുമായി ടോട്ടൻഹാം മൂന്നാം സ്ഥാനത്താണ്. 27 മത്സരങ്ങളിൽ നിന്ന് തന്നെ 30 പോയിന്റ് നേടിയ ബേൺലി 13ആം സ്ഥാനത്താണ്.

ലണ്ടൻ ഡെർബിയിൽ ടോട്ടൻഹാമിന്‌ ജയം

ലണ്ടൻ ഡെർബിയിൽ വെസ്റ്റ് ഹാമിനെതിരെ ടോട്ടൻഹാമിന്‌ ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ടോട്ടൻഹാമിന്റെ ജയം. കാര്യമായ ആക്രമണ ഫുട്ബാൾ കാണാത്ത മത്സരത്തിൽ ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ എറിക് ലാമേല നേടിയ ഗോളിലാണ് ടോട്ടൻഹാം ജയം സ്വന്തമാക്കിയത്.

അവസരങ്ങൾ വളരെ കുറഞ്ഞ മത്സരത്തിൽ സിസോക്കോയുടെ പാസിൽ നിന്നാണ് ലാമേല ഗോൾ നേടിയത്. താരത്തിന്റെ സീസണിലെ ആദ്യ ഗോൾ കൂടിയാണ് ഇത്. ജയത്തോടെ പ്രീമിയർ ലീഗിൽ തുടർച്ചയായി നാല് മത്സരങ്ങൾ ജയിക്കാനും ടോട്ടൻഹാമിന്‌ ആയി. നേരത്തെ വെസ്റ്റ് ഹാമിന്റെ ഗ്രൗണ്ടിൽ ചെൽസിക്കും മാഞ്ചസ്റ്റർ യൂണൈറ്റഡിനും ജയിക്കാനായിരുന്നില്ല.

Exit mobile version