ജപ്പാന്‍ ഓപ്പണ്‍ സെമിയില്‍ കടന്ന് സായി പ്രണീത്, മിക്സഡ് ഡബിള്‍സ് ജോഡികള്‍ക്ക് തോല്‍വി

ജപ്പാന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ടോയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് പ്രണീത് വിജയം കുറിച്ചത്. 36 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 21-12, 21-15 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡികളായ അശ്വിനി പൊന്നപ്പ – സാത്വിക് സായിരാജ് കൂട്ടുകെട്ട് ഇന്നലെ പ്രീക്വാര്‍ട്ടറില്‍ തോറ്റ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. 16-21, 17-21 എന്ന സ്കോറിനാണ് താരങ്ങള്‍ തായ്‍ലാന്‍ഡ് താരങ്ങളോട് കീഴടങ്ങിയത്.

ടോമി സുഗിയാര്‍ട്ടോയെ അട്ടിമറിച്ച് പ്രണോയ് ന്യൂസിലാണ്ട് ഓപ്പണ്‍ ക്വാര്‍ട്ടറില്‍

2019 ന്യൂസിലാണ്ട് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്ന് എച്ച് എസ് പ്രണോയ്. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പ്രണോയ് ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ട്ടോയെ കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ എത്തിയത്. നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്കോര്‍ 21-14, 21-12 എന്ന സ്കോറിനായിരുന്നു പ്രണോയ്‍‍യുടെ വിജയം.

37 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

Exit mobile version