പരിക്കേറ്റ ടോം അബെല്ലിന് പകരം വിൽ ജാക്സ് ഇംഗ്ലണ്ട് ഏകദിന ടീമിൽ

പരിക്കേറ്റ ഇംഗ്ലണ്ട് താരം ടോം അബെല്ലിന് പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലേക്കുള്ള ടീമിലേക്ക് വിൽ ജാക്സിനെയാണ് അബെല്ലിന് പകരം പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 1ന് ആണ് പരമ്പര ആരംഭിയ്ക്കുന്നത്.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് സ്ക്വാഡിനൊപ്പം ന്യൂസിലാണ്ടിലായിരുന്ന വിൽ ജാക്സ് ഉടന്‍ ധാക്കയിലെത്തുമെന്നാണ് അറിയുന്നത്. ശ്രീലങ്കയിൽ ഇംഗ്ലണ്ട് ലയൺസിനൊപ്പം കളിക്കുകയായിരുന്ന ടോം അബെല്‍ അവിടെ വെച്ചാണ് പരിക്കേൽക്കുന്നത്.

ബംഗ്ലാദേശിനെതിരെ കളിക്കുന്ന ടി20 സ്ക്വാഡിലും അബെൽ അംഗമായിരുന്നു.

ടോം ബാന്റണിന് പകരം ടോം ആബെല്ലിനെ സ്വന്തമാക്കി ബ്രിസ്ബെയിൻ ഹീറ്റ്

ബിഗ് ബാഷിൽ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ താരം ടോം ബാന്റണിന് പകരം സോമര്‍സെറ്റിന്റെ ടോം ആബെല്ലിനെ സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്. ബയോ-സുരക്ഷിതമായ സാഹചര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുവാന്‍ സാധിക്കില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ടോം ബാന്റൺ ബിഗ് ബാഷിൽ നിന്ന് പിന്മാറിയത്.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ടി20 ലീഗുകളില്‍ കളിച്ചിട്ടുള്ള താരമാണ് ടോം ആബെല്‍. 53 ടി20 മത്സരങ്ങളിൽ നിന്ന് 144.94 എന്ന സ്ട്രൈക്ക് റേറ്റിലാണ് സോമര്‍സെറ്റ് ക്യാപ്റ്റന്റെ സ്കോറിംഗ്.

Exit mobile version