അഫ്ഗാന്‍ പ്രതീക്ഷകളെ സജീവമാക്കി നിര്‍ത്തി നജീബുള്ള

ന്യൂസിലാണ്ടിനെതിരെ അഫ്ഗാനിസ്ഥാന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും നജീബുള്ള സദ്രാന്റെ പോരാട്ട വീര്യത്തിൽ 124 റൺസ് നേടി അഫ്ഗാനിസ്ഥാന്‍. ഇന്നത്തെ മത്സര ഫലം ഈ രണ്ട് ടീമുകളെ പോലെ ഇന്ത്യയും ഉറ്റുനോക്കുന്ന ഒന്നാണ്. ഒരു ഘട്ടത്തിൽ നൂറ് കടക്കില്ലെന്ന് കരുതിയ അഫ്ഗാനിസ്ഥാനെ നജീബുള്ള സദ്രാന്റെ ഒറ്റയാള്‍ പ്രകടനമാണ് ഈ സ്കോറിലേക്ക് എത്തിച്ചത്. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാര്‍ക്ക് മത്സരത്തിൽ പിടിമുറുക്കുവാന്‍ സാധിച്ചാൽ ആവേശകരമായ ഒരു മത്സരം തന്നെ ഏവര്‍ക്കും കാണാം.

ന്യൂസിലാണ്ട് ബൗളര്‍മാര്‍ തുടക്കത്തിൽ തന്നെ പിടിമുറുക്കിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 19/3 എന്ന നിലയിലേക്ക് വീണ് പരുങ്ങലിലാകുകയായിരുന്നു. നാലാം വിക്കറ്റിൽ സദ്രാനും ഗുല്‍ബാദിന്‍ നൈബും ചേര്‍ന്ന് 37 റൺസ് കൂടി നേടിയെങ്കിലും ഇഷ് സോദി നൈബിനെ(15) പുറത്താക്കിയതോടെ അഫ്ഗാനിസ്ഥാന്‍ 56/4 എന്ന നിലയിലേക്ക് വീണു.

പിന്നീട് നജീബുള്ള സദ്രാന്‍ ന്യൂസിലാണ്ട് ബൗളര്‍മാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയും നിര്‍ണ്ണായക സംഭാവന നല്‍കി അഫ്ഗാനിസ്ഥാന്റെ സ്കോര്‍ നൂറ് കടത്തി. 48 പന്തിൽ 59 റൺസ് നേടിയ കൂട്ടുകെട്ട് തകര്‍ത്തത് നബിയെ(14) പുറത്താക്കി ടിം സൗത്തി ആയിരുന്നു. നബി പുറത്താകുമ്പോള്‍ 115 റൺസായിരുന്നു അഫ്ഗാനിസ്ഥാന്‍ നേടിയത്.

48 പന്തിൽ 59 റൺസ് നേടിയ കൂട്ടുകെട്ട് തകര്‍ത്തത് നബിയെ(14) പുറത്താക്കി ടിം സൗത്തി ആയിരുന്നു. ഇന്നിംഗ്സിലെ 19ാം ഓവറിൽ നജീബുള്ളയെയും കരീം ജനതിനെയും ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയതോടെ മികച്ച സ്കോറെന്ന ടീമിന്റെ പ്രതീക്ഷ അവസാനിച്ചു.

Newzealand

48 പന്തിൽ 73 റൺസ് നേടിയ നജീബുള്ള 6 ഫോറും മൂന്ന് സിക്സുമാണ് നേടിയത്. ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 2 വീതം വിക്കറ്റ് നേടി ടിം സൗത്തിയും ജെയിംസ് നീഷവും ന്യൂസിലാണ്ട് ബൗളര്‍മാരിൽ തിളങ്ങി. അവസാന ഓവറുകളിൽ ശക്തമായി ഇന്നിംഗ്സ് അവസാനിപ്പിക്കുവാന്‍ നിന്ന അഫ്ഗാനിസ്ഥാന് എന്നാൽ 9 റൺസ് നേടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായത് അല്പം കൂടി ഭേദപ്പെട്ട സ്കോര്‍ നേടുന്നതിൽ നിന്ന് തടസ്സമായി മാറി.

 

ബൗളര്‍മാര്‍ ദുബായിയിലെ വിക്കറ്റുമായി വേഗത്തിൽ പൊരുത്തപ്പെടണം – ടിം സൗത്തി

ഇന്ത്യയ്ക്കെതിരെ നാളെ നടക്കാനിരിക്കുന്ന ടി20 മത്സരത്തിന് മുമ്പ് ന്യൂസിലാണ്ട് ബൗളര്‍മാര്‍ ദുബായിയിലെ വിക്കറ്റുമായി വേഗത്തിൽ പൊരുത്തപ്പെടണമെന്ന് പറഞ്ഞ് ടിം സൗത്തി. ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായ മത്സരത്തിൽ ന്യൂസിലാണ്ട് പേസര്‍മാര്‍ വേഗത്തിൽ പിച്ചുമായി പൊരുത്തപ്പെടണമെന്നാണ് ടിം സൗത്തി പറഞ്ഞു.

പാക്കിസ്ഥാനെതിരെയുള്ള പരാജയത്തിനിടെയും പല കാര്യങ്ങള്‍ പഠിക്കാന്‍ ന്യൂസിലാണ്ട് ടീമിനായി. മികച്ച സ്ക്വാഡുള്ള പാക്കിസ്ഥാന് ഏറെ പിന്നിൽ ന്യൂസിലാണ്ട് പോയില്ല എന്നത് മത്സരത്തിൽ നിന്നുള്ള പോസിറ്റീവ് കാര്യം ആണെന്ന് ടിം സൗത്തി വ്യക്തമാക്കി.

ഇത് വളരെ ചെറിയ ടൂര്‍ണ്ണമെന്റാണെന്നും ഒരു മത്സരവും എളുപ്പമുള്ളതല്ലെന്നും സൗത്തി പറഞ്ഞു. പാക്കിസ്ഥാനെതിരെ ഇന്ത്യ ദുബായിയിൽ കളിച്ചിട്ടുണ്ടെങ്കിലും ന്യൂസിലാണ്ട് ഇതാദ്യമായാണ് ദുബായിയിലെ സ്റ്റേഡിയത്തിൽ ഈ ടൂര്‍ണ്ണമെന്റിൽ കളിക്കുന്നത്. അതിനാൽ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വിക്കറ്റുമായി പൊരുത്തപ്പെടേണ്ടത് ഏറെ പ്രാധാന്യമഉള്ള കാര്യമാണെന്ന് സൗത്തി സൂചിപ്പിച്ചു.

കടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ അവസരം കിട്ടിയാൽ സന്തോഷവാന്‍ – ടിം സൗത്തി

കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ അവസരം കിട്ടിയാൽ അത് വളരെ സന്തോഷകരമായ കാര്യമായിരിക്കുമെന്ന് പറഞ്ഞ് ലോക കിരീടം നേടിയ ന്യൂസിലാണ്ട് താരം ടിം സൗത്തി. ന്യൂസിലാണ്ടിന് വേണ്ടത്ര ടെസ്റ്റ് മത്സരങ്ങള്‍ കിട്ടുന്നുണ്ടോ എന്ന സംശയം തനിക്കുണ്ടെന്നും അതിൽ കൂടുതൽ മാറ്റം വരേണ്ടതുണ്ടെന്നും ടിം സൗത്തി പറഞ്ഞു.

2019-21 കാലഘട്ടത്തിൽ ഏറ്റവും കുറവ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ ടീമാണ് ന്യൂസിലാണ്ട്. ന്യൂസിലാണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവര്‍ 11 ടെസ്റ്റ് കളിച്ചപ്പോള്‍ ബംഗ്ലാദേശാണ് ഏറ്റവും കുറവ് ടെസ്റ്റ് കളിച്ച ടീം. വെറും 7 ടെസ്റ്റാണ് ടീം കളിച്ചത്. ഇംഗ്ലണ്ട് 21 ടെസ്റ്റും ഇന്ത്യ 17 ടെസ്റ്റുമാണ് കളിച്ചിട്ടുള്ളത്.

ന്യൂസിലാണ്ടിന്റെ കൂടുതൽ മത്സരങ്ങളും രണ്ട് ടെസ്റ്റുകളുടെ പരമ്പരയായിരുന്നുവെന്നും അതിൽ മാറ്റം വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ടിം സൗത്തി വ്യക്തമാക്കി.

ഇന്ത്യ 170ന് പുറത്ത്, ന്യൂസിലാണ്ടിന് 139 റൺസ് വിജയ ലക്ഷ്യം

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് വെറും 170 റൺസിൽ അവസാനിച്ചപ്പോള്‍ ന്യൂസിലാണ്ട് 139 റൺസ് വിജയ ലക്ഷ്യം. അവസാന ദിവസത്തെ മോശംം ബാറ്റിംഗ് പ്രകടനം ആണ് ഇന്ത്യയ്ക്ക് വിനയായത്. 41 റൺസ് നേടിയ ഋഷഭ് പന്ത് മാത്രമാണ് പൊരുതി നിന്നത്. 64/2 എന്ന സ്കോറിംഗ് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ അവസാന എട്ട് വിക്കറ്റുകള്‍ 106 റൺസിനാണ് നഷ്ടമായത്.

ന്യൂസിലാണ്ടിനായി ടിം സൗത്തി നാലും ട്രെന്റ് ബോള്‍ട്ട് മൂന്നും വിക്കറ്റ് നേടി. വിരാട് കോഹ്‍ലിയെയും ചേതേശ്വര്‍ പുജാരയെയും പുറത്താക്കി കൈല്‍ ജാമിസണാണ് ഇന്നത്തെ ന്യൂസിലാണ്ടിന്റെ മികച്ച പ്രകടനത്തിന് തുടക്കമിട്ടത്.

ഓപ്പണര്‍മാരെ പുറത്താക്കി ടിം സൗത്തി

ന്യൂസിലാണ്ടിന് നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിക്കൊടുത്ത ടിം സൗത്തി ഇന്ത്യയുടെ രണ്ടാം ഇന്നിംഗിൽ ഓപ്പണര്‍മാരെ ഇരുവരെയും പുറത്താക്കി. മത്സരം റിസര്‍വ് ഡേയിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 64 റൺസാണ് നേടാനായിട്ടുള്ളത്.

മത്സരത്തിൽ 32 റൺസിന്റെ ലീഡാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്. ശുഭ്മന്‍ ഗില്ലിനെയും രോഹിത് ശര്‍മ്മയെയും ടിം സൗത്തി പുറത്താക്കുകയായിരുന്നു. രോഹിത് 30 റൺസ് നേടിയപ്പോള്‍ ഗില്‍ വെറും 8 റൺസാണ് നേടിയത്.

12 റൺസുമായി ചേതേശ്വര്‍ പുജാരയും 8 റൺസ് നേടി വിരാട് കോഹ്‍ലിയുമാണ് ക്രീസിലുള്ളത്.

32 റൺസ് ലീഡ് നേടി ന്യൂസിലാണ്ട്, 249 റൺസിന് ഓള്‍ഔട്ട്

ഇന്ത്യയ്ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ 32 റൺസിന്റെ ലീഡ് നേടി ന്യൂസിലാണ്ട്. ഒരു ഘട്ടത്തിൽ 192/7 എന്ന നിലയിലേക്ക് വീണുവെങ്കിലും വാലറ്റത്തിൽ ടിം സൗത്തിയും(30), കൈല്‍ ജാമിസണും(21) നേടിയ ചെറുത്ത് നില്പ് ടീമിനെ 249 റൺസിലേക്ക് നയിക്കുകയായിരുന്നു.

ക്യാപ്റ്റന്‍‍ കെയിന്‍ വില്യംസൺ 49 റൺസ് നേടി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും ഇഷാന്ത് ശര്‍മ്മ മൂന്നും വിക്കറ്റാണ് നേടിയത്. രവിചന്ദ്രന്‍ അശ്വിന് രണ്ട് വിക്കറ്റ് ലഭിച്ചു.

ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് സൗത്തി പുറത്തായത്. ന്യൂസിലാണ്ട് ഇന്നിംഗ്സ് 99.2 ഓവറാണ് നീണ്ട് നിന്നത്.

വ്യക്തിപരമായി താന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് ഏറെ ആസ്വദിക്കുന്നു – ടിം സൗത്തി

വ്യക്തിപരമായി താന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് ഏറെ ആസ്വദിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞ് ടിം സൗത്തി. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് വളരെ മികച്ചതാണ്. പരിചയ സമ്പന്നരായ താരങ്ങള്‍ക്കൊപ്പം തന്നെ ഏതാനും യുവ താരങ്ങളും അവരുടെ നിരയിലുണ്ടെന്നും ആ താരങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തോടെയാണ് മത്സരങ്ങളെ സമീപിക്കുന്നതെന്നും വളരെ മികച്ചൊരു ബാറ്റിംഗ് ലൈനപ്പായി ഈ കോമ്പിനേഷന്‍ മാറ്റുന്നുണ്ടെന്നും ടിം സൗത്തി വ്യക്തമാക്കി.

രോഹിത് ശര്‍മ്മ മൂന്ന് ഫോര്‍മാറ്റിലും മികച്ച ഒരു താരമാണെന്നും താന്‍ വ്യക്തിപരമായി രോഹിത് ശര്‍മ്മ ബാറ്റ് ചെയ്യുന്നത് കാണുവാന്‍ ഇഷ്ടപ്പെടുന്നൊരു വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ശൈലിയും എതിരാളികളിൽ നിന്ന് മത്സരം തട്ടിയെടുക്കുന്നതും കാണുവാന്‍ താന്‍ ഇഷ്ടപ്പെടുന്ന കാര്യമാണെന്നും ടിം സൗത്തി പറ‍ഞ്ഞു.

വളരെ അപകടകരമായ ഒരു ബാറ്റിംഗ് ലൈനപ്പിലെ അപകടകാരിയായ ഒരു ബാറ്റ്സ്മാനാണ് രോഹിത്തെന്നും അവര്‍ക്കെതിരെ തങ്ങളുടെ ബൗളിംഗ് യൂണിറ്റ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നും ടിം സൗത്തി സൂചിപ്പിച്ചു.

ആറ് വിക്കറ്റുമായി ടിം സൗത്തി, റോറി ബേണ്‍സിന് ശതകം 275 റൺസിന് ഓൾഔട്ട് ആയി ഇംഗ്ലണ്ട്

ലോര്‍ഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് 275 റൺസിന് പുറത്തായി. ടിം സൗത്തിയുടെ ആറ് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. 132 റൺസ് നേടി അവസാന വിക്കറ്റായി പുറത്തായ റോറി ബേൺസ് ആണ് ഇംഗ്ലണ്ടിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. 103 റൺസിന്റെ ലീഡാണ് മത്സരത്തിൽ ന്യൂസിലാണ്ട് നേടിയത്.

കൈൽ ജാമിസൺ മൂന്ന് വിക്കറ്റ് നേടി. ഒല്ലി റോബിൻസണുമായി ബേൺസ് ഏഴാം വിക്കറ്റിൽ നേടിയ 63 റൺസ് ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റി. 42 റൺസാണ് തന്റെ അരങ്ങേറ്റ ഇന്നിംഗ്സിൽ റോബിൻസൺ നേടിയത്. അവസാന വിക്കറ്റിൽ ജെയിംസ് ആന്‍ഡേഴ്സണേ കൂട്ടുപിടിച്ച് ബേൺസ് 52 റൺസ് കൂടി നേടിയെങ്കിലും ടിം സൗത്തി താരത്തെ പുറത്താക്കി ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശീലയിട്ടു.

നാലാം ദിവസത്തെ ആദ്യ പന്തിൽ തന്നെ ജോ റൂട്ട് പുറത്ത്, ഇംഗ്ലണ്ട് തകരുന്നു

ലോര്‍ഡ്സ് ടെസ്റ്റിൽ മഴ കവര്‍ന്ന മൂന്നാം ദിവസത്തിന് ശേഷം നാലാം ദിവസത്തെ ആദ്യ പന്തിൽ തന്നെ ജോ റൂട്ടിനെ ഇംഗ്ലണ്ടിന് നഷ്ടമായി. കൈൽ ജാമിസൺ 42 റണ്‍സ് നേടിയ ഇംഗ്ലണ്ട് നായകനെ പുറത്താക്കിയ ശേഷം ടിം സൗത്തി ഒല്ലി പോപ്(22), ഡാനിയേൽ ലോറൻസ്, ജെയിംസ് ബ്രേസി എന്നിവരെ പുറത്താക്കിയപ്പോൾ ഇംഗ്ലണ്ട് 140/3 എന്ന നിലയിൽ നിന്ന് 140/6 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

റൂട്ട് പുറത്തായ ശേഷം നാലാം വിക്കറ്റിൽ 29 റൺസാണ് ബേൺസും ഒല്ലി പോപും ചേര്‍ന്ന് നേടിയത്. തന്റെ അടുത്തടുത്ത ഓവറുകളില്‍ മൂന്ന് വിക്കറ്റ് സൗത്തി വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി. ഇതിൽ ഡാനിയേൽ ലോറൻസും ജെയിംസ് ബ്രേസിയും അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്.

നാലാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് 164/6 എന്ന നിലയിലാണ്. 72 റൺസ് നേടി റോറി ബേൺസിന് കൂട്ടായി 16 റൺസുമായി ഒല്ലി റോബിൻസൺ ആണ് ക്രീസിലുള്ളത്.

വിരാട് കോഹ്ലിയുടെ തന്ത്രത്തിൽ വീഴാതെ ആവശ്യം നിരസിച്ച കൈൽ ജാമിസണിന്റെ തീരുമാനം മികച്ചത് – ടിം സൌത്തി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നെറ്റ്സിൽ വിരാട് കോഹ്ലിയുടെ ആവശ്യം നിരസിച്ച കൈൽ ജാമിസണിന്റെ തീരുമാനം മികച്ചതെന്ന് പറഞ്ഞ് ന്യൂസിലാണ്ട് താരം ടിം സൌത്തി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലാണ്ടും ഏറ്റുമുട്ടുവാനിരിക്കുന്നതിനിടയിലാണ് ഐപിഎലിനിടെ ആർസിബി നെറ്റ്സിൽ താരത്തോട് ഡ്യൂക്ക് ബോളിൽ തനിക്കെതിരെ പന്തെറിയുവാൻ കോഹ്ലി ആവശ്യപ്പെട്ടത്.

ഡ്യൂക്ക് ബോളിൽ ന്യൂസിലാണ്ട് ടെസ്റ്റ് ടീമിലുള്ള താരത്തിന്റെ ബൌളിംഗുമായി പൊരുത്തുപ്പെടുവാനുള്ള വിരാട് കോഹ്ലിയുടെ തന്ത്രം നിരസിച്ച കൈൽ ജാമിസണിന്റെ തീരുമാനം മികച്ചതെന്നാണ് ടിം സൌത്തി പറഞ്ഞത്. വിരാടിന്റെ നീക്കം തന്ത്രപരമായിരുന്നുവെങ്കിലും കൈൽ അതിൽ വീഴാത്തതിൽ കൈൽ അഭിനന്ദനം അർഹിക്കുന്നുവെന്ന് ടിം സൌത്തി വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ കടുപ്പമേറിയത് – ടിം സൗത്തി

ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ കടുപ്പമേറിയതാണെന്നും ഇംഗ്ലണ്ട് ടീമിന് ഈ സാഹചര്യങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുവാനാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലെന്നും അതിനാല്‍ തന്നെ ന്യൂസിലാണ്ടിന് ഏറെ പ്രയത്നിക്കേണ്ടി വരുമെന്ന് പറഞ്ഞ് ന്യൂസിലാണ്ട് പേസര്‍ ടിം സൗത്തി.

ഇംഗ്ലണ്ട് നിരയില്‍ ഒരു പറ്റം യുവതാരങ്ങളുണ്ടെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടെ മുദ്ര പതിപ്പിക്കുവാനായി വെമ്പല്‍ കൊള്ളുന്ന ഈ താരങ്ങള്‍ മിന്നും പ്രകടനം പുറത്തെടുക്കുവാന്‍ ശ്രമിക്കുക കൂടി ചെയ്യുമ്പോള്‍ ന്യൂസിലാണ്ടും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആവേശകരമായി മാറുമെന്ന് സൗത്തി പറഞ്ഞു.

നീല്‍ വാഗ്നര്‍ പറഞ്ഞത് പോലെ താനും ഈ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള വാംഅപ്പ് മത്സരങ്ങളായല്ല ഇംഗ്ലണ്ട് പരമ്പരയെ കാണുന്നതെന്നും ഇതും ന്യൂസിലാണ്ടിനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള പരമ്പരയാണെന്ന് സൗത്തി പറഞ്ഞു.

ഇന്ത്യയെ ഇംഗ്ലണ്ടില്‍ നേരിടുക വ്യത്യസ്തമായ കാര്യം – ടിം സൗത്തി

ഇന്ത്യയ്ക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വളരെ പ്രത്യേകത നിറഞ്ഞ ഒന്നായിരിക്കുമെന്ന് പറഞ്ഞ് ന്യൂസിലാണ്ട് പേസര്‍ ടിം സൗത്തി. ഇംഗ്ലണ്ടില്‍ വെച്ച് ഇന്ത്യയെ ടെസ്റ്റില്‍ നടക്കുന്നത് സാധാരണയുള്ള കാര്യമല്ലെന്നും സൗത്തി വ്യക്തമാക്കി.

തനിക്ക് ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റും ഇഷ്ടമാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണെന്ന് ടിം സൗത്തി വ്യക്തമാക്കി. ഐസിസി ഡബ്ല്യടിസി ഫൈനല്‍ ഒരു ലോകകപ്പ് ഫൈനലിന് തുല്യമാണെന്നാണ് താന്‍ കരുതുന്നതെന്നും സൗത്തി സൂചിപ്പിച്ചു.

ഇന്ത്യന്‍ നിരയിലെ ചില ടെസ്റ്റ് താരങ്ങള്‍ ഒരു ലോകകപ്പ് ഫൈനല്‍ കളിച്ചിട്ടുണ്ടാവില്ല അവര്‍ക്ക് ഇത് ലോകകപ്പ് ഫൈനലിന് തുല്യമാണെന്നും ഇഷാന്ത് ശര്‍മ്മ അത് അത്തരത്തില്‍ സൂചിപ്പിച്ചത് താന്‍ എവിടെയോ വായിച്ചിട്ടുണ്ടെന്നും സൗത്തി വ്യക്തമാക്കി.

Exit mobile version