ക്ലീൻ ഷീറ്റിൽ പുതിയ പ്രീമിയർ ലീഗ് റെക്കോർഡിട്ട് ചെൽസി പരിശീലകൻ

പ്രീമിയർ ലീഗിൽ ക്‌ളീൻഷീറ്റുകളുടെ എണ്ണത്തിൽ പുതിയ പ്രീമിയർ ലീഗ് റെക്കോർഡിട്ട് ചെൽസിയുടെ പുതിയ പരിശീലകൻ തോമസ് ടൂഹൽ. ഇന്നലെ എവർട്ടണെതിരെയായ മത്സരത്തിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയ തോമസ് ടൂഹൽ ഹോം ഗ്രൗണ്ടിൽ ആദ്യ അഞ്ച് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കുന്ന ആദ്യ പ്രീമിയർ ലീഗ് പരിശീലകനായി. 2015ന് ശേഷം ആദ്യമായാണ് ചെൽസി സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായി അഞ്ച് ക്ലീൻഷീറ്റുകൾ സ്വന്തമാക്കുന്നത്.

പ്രീമിയർ ലീഗിൽ വോൾവ്‌സ്, ബേൺലി, ന്യൂ കാസിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടൺ എന്നിവർക്കെതിരെയാണ് ചെൽസി ക്ലീൻ ഷീറ്റ് സ്വന്തമാക്കിയത്. എവർട്ടണെതിരെയായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ചെൽസി ജയിക്കുകയും ചെയ്തിരുന്നു ചെയ്തിരുന്നു. തോമസ് ടൂഹൽ പരിശീലകനായി ചുമതലയേറ്റത്തിന് ശേഷം ചെൽസി കളിച്ച 11 മത്സരങ്ങളിൽ ഒന്നിൽ പോലും ചെൽസി പരാജയമറിഞ്ഞിട്ടില്ല. 11 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് ചെൽസി വഴങ്ങിയത് എന്നതും ശ്രേദ്ധേയമാണ്.

ജനുവരിയിൽ പുതിയ താരങ്ങൾ ടീമിൽ എത്തില്ലെന്ന് ചെൽസി പരിശീലകൻ

ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നില്ലെന്ന് ചെൽസി പരിശീലകൻ തോമസ് ടുഹൽ. നിലവിൽ ടീമിൽ ഉള്ള താരങ്ങളിൽ താൻ സംതൃപ്തൻ ആന്നെന്നും ചെൽസിയുടെ പുതിയ പരിശീലകൻ പറഞ്ഞു.

നിലവിൽ ടീമിൽ പുതിയ താരങ്ങളുടെ ആവശ്യം ഇല്ലെന്നും എന്നാൽ ഈ സമയത്ത് അതിനെ പറ്റി വിലയിരുത്തുക ബുദ്ധിമുട്ട് ആണെന്നും ചെൽസി പരിശീലകൻ പറഞ്ഞു. നിലവിലുള്ള ടീമിൽ താൻ സന്തോഷവാനാണെന്നും പരിക്ക് മാറി കാന്റെ തിരിച്ചെത്തിയിട്ടുണ്ടെന്നും ചെൽസി പരിശീലകൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചെൽസിയുടെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകൻ ഫ്രാങ്ക് ലാമ്പർഡിനെ ചെൽസി പുറത്താക്കിയത്. തുടർന്ന് ജർമൻ പരിശീലകൻ തോമസ് ടുഹലിനെ ചെൽസി പരിശീലകനായി നിയമിക്കുകയും ചെയ്തിരുന്നു.

ബയേണും ഹോഫൻഹെയിമും വീണ്ടും നേർക്ക് നേർ

ബുണ്ടസ് ലീഗയിൽ ആരാധകർ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ന് അരങ്ങേറുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ജൂലിയൻ നൈഗൽസ്മാന്റെ ഹോഫൻഹെയിമിനെ നേരിടും. മൂന്നാം മാച്ച് ഡേയിൽ ബയേണിന് സീസണിലെ ആദ്യ പരാജയം സമ്മാനിച്ചത് നൈഗൽസ്മാന്റെ തന്ത്രങ്ങളും ഹോഫൻഹെയിമിന്റെ തകർപ്പൻ പ്രകടനവുമാണ്. അന്ന് ഹോഫൻഹെയിമിനോട് പരാജയപ്പെട്ട ആൻസലോട്ടിയുടെ ബയേൺ ആറാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയിരുന്നു. എന്നാൽ ഇരുപതാം മാച്ച് ഡേയിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. നിലവിൽ 47 പോയിന്റുമായി ബയേൺ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 27 പോയിന്റുമായി ഹോഫൻഹെയിം ഒൻപതാം സ്ഥാനത്താണ്. യപ്പ് ഹൈങ്കിസ് തിരിച്ചു വന്നതിനു ശേഷം ശക്തമായി നിലകൊള്ളുന്ന ബയേൺ ബുണ്ടസ് ലീഗ കിരീടത്തിനോടടുത്ത് കൊണ്ടിരിക്കുകയാണ്. 

അപാര ഫോമിലുള്ള ബയേൺ മ്യൂണിക്കിനെ തളയ്ക്കുക എന്നത് ഹോഫൻഹെയിമിനെ സംബന്ധിച്ചടുത്തോളം ശ്രമകരമാണ്. മുള്ളറും ലെവൻഡോസ്‌കിയും റോഡ്രിഗസും തകർപ്പൻ ഫോമിലാണ്. കോമനും റിബറിയും റോബനും ബയേണിന്റെ അക്രമണനിരയുടെ കുന്തമുനകളായി തുടരുന്നു. നിക്‌ളാസ് സുലെയും സെബാസ്റ്റിയൻ റൂഡിയും ഹോഫൻഹെയിമിനെ വിട്ട് ബയേണിലേക്ക് പോയതിൽ പിന്നെ ഹോഫൻഹെയിമിന് കഴിഞ്ഞ സീസണിലെ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. അവർക്ക് പിന്നാലെ സാൻഡ്രോ വാഗ്നറും ബയേണിലേക്ക് എത്തി. റൈറ്റ് ബാക്ക് ജെറെമി ടോലിജൻ ഡോർട്ട്മുണ്ടിലേക്കും കൂടുമാറി. യൂറോപ്പ്യൻ ചാംപ്യൻഷിപ്പുകളിൽ പകച്ചു നിന്ന ഇനിയൊരു തിരിച്ചു വരവ് സാധ്യമാകുമോ എന്ന് കാത്തിരുന്നു കാണാം. ഈ സീസൺ അവസാനത്തോടെ ക്ലബ്ബിനോട് വിടപറയുന്ന യപ്പ് ഹൈങ്കിസിനു റീപ്ലെയിസ്മെന്റായി ജൂലിയൻ നൈഗൽസ്‌മാനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളിലെ തിരിച്ചടി അദ്ദേഹത്തിന് വിനയായി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version