തിയാഗോ അൽകാന്റര ബാഴ്സലോണ പരിശീലക സംഘത്തിനൊപ്പം

അടുത്തിടെ വിരമിച്ച മുൻ ലിവർപൂൾ, എഫ്‌സി ബാഴ്‌സലോണ മിഡ്‌ഫീൽഡർ തിയാഗോ അൽകൻ്റാര ബാഴ്സലോണ കോച്ചിംഗ് സ്റ്റാഫിൽ ചേർന്നു. ഹെഡ് കോച്ച് ഹാൻസി ഫ്ലിക്കിനൊപ്പം താരം കോച്ചായി പ്രവർത്തിക്കുമെന്ന് ക്ലബ് പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച ആയിരുന്നു തിയാഗോ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ പ്രീസീസൺ മുഴുവൻ അദ്ദേഹം ബാഴ്സ കോച്ചിങ് ടീമിനൊപ്പം ഉണ്ടാകും. അതിനു ശേഷം താരം തുടരുമോ എന്നത് പിന്നീട് തീരുമാനിക്കും

തിയാഗോ അൽകാൻ്റാര മുമ്പ് തന്റെ 14-ാം വയസ്സ് മുതൽ എഫ്‌സി ബാഴ്‌സലോണയിൽ ഉണ്ടായിരുന്നു. 2009-ൽ ബാഴ്സക്കായി തൻ്റെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ബാഴ്‌സലോണയിൽ ഉണ്ടായിരുന്ന കാലത്ത്, നാല് ലാലിഗ കിരീടങ്ങൾ, യുവേഫ ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയുൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹം നേടി.

2013-ൽ ആണ് ബാഴ്സ വിട്ട് ബയേൺ മ്യൂണിക്കിലേക്കും പിന്നീട് ലിവർപൂളിലേക്കും വന്നത്‌

സ്പാനിഷ് ഫുട്ബോൾ താരം തിയാഗോ അൽകാന്റ്ര വിരമിച്ചു

ലിവർപൂൾ താരം തിയാഗോ അൽകാന്റ്ര വിരമിച്ചു. 33കാരനായ താരം പരിക്ക് കാരണം അവസാന സീസണുകളിൽ ഏറെ പ്രയാസപ്പെട്ടിരുന്നു. ആരോഗ്യ സാഹചര്യങ്ങൾ കൂടെ പരിഗണിച്ചാണ് താരം വിരമിക്കുന്നത്. ഈ സീസണോടെ തിയാഗോയുടെ ലിവർപൂളിലെ കരാർ അവസാനിച്ചിരുന്നു. അവസാന നാലു വർഷമായി ലിവർപൂളിനൊപ്പം ഉണ്ട്.

മുമ്പ് ബാഴ്സലോണയ്ക്കും ബയേണുൻ ഒപ്പം കളിച്ചിട്ടുണ്ട്. ലിവർപൂളിൽ എത്തിയത് മുതൽ പരിക്ക് ഇടക്കിടെ തിയാഗോയ്ക്ക് വില്ലനായിരുന്നു. 70 മത്സരങ്ങൾ മാത്രമെ ലിവർപൂളിനായി കളിച്ചിട്ടുള്ളൂ. ലിവർപൂളിനൊപ്പം ഒരു കമ്മ്യൂണിറ്റി ഷീൽഡും ഒരു എഫ് എ കപ്പും നേടിയിട്ടുണ്ട്.

ബയേൺ മ്യൂണിക്കിനൊപ്പം ജർമ്മൻ കപ്പും ബുണ്ടസ് ലീഗയും ചാമ്പ്യൻസ് ലീഗും അടക്കം 15 കിരീടങ്ങൾ താരം നേടിയിരുന്നു. ഒരു ട്രെബിൾ കിരീടവും ജർമ്മനിയിൽ നേടിയിട്ടുണ്ട്. ബാഴ്സയിൽ കരിയർ ആരംഭിച്ച ഈ സ്പാനിഷ് മജീഷ്യൻ സ്പെയിൻ ദേശീയ ടീമിനായി 46 തവണ ബൂട്ടണിഞ്ഞിട്ടുണ്ട്.

ലിവർപൂൾ താരം തിയാഗോക്ക് കൊറോണ വൈറസ് ബാധ

ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂൾ സ്വന്തമാക്കിയത് സൂപ്പർ താരം തിയാഗോ അൽകന്റാറക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. താരത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിവരം ലിവർപൂൾ തന്നെയാണ് അറിയിച്ചത്. നിലവിൽ താരത്തിന് ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും പ്രോട്ടോകാൾ പ്രകാരം താരം ഐസൊലേഷനിൽ ആണെന്നും ലിവർപൂൾ അറിയിച്ചിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ബയേൺ മ്യൂണിക്കിൽ നിന്ന് 25 മില്യൺ പൗണ്ടിന് തിയാഗോ ലിവർപൂളിൽ എത്തിയത്. തുടർന്ന് ചെൽസിക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ താരം ലിവർപൂളിന് വേണ്ടി അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തിയാഗോ കഴിഞ്ഞ ദിവസം നടന്ന ലിവർപൂളിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ കളിച്ചിരുന്നില്ല. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം മാത്രമാവും തിയാഗോ ഇനി ലിവർപൂളിന് വേണ്ടി ഇറങ്ങുക.

Exit mobile version