ഇംഗ്ലണ്ടില്‍ കാണികളുടെ പ്രവേശനം അനുവദിക്കല്‍, ഓവലിലും എഡ്ജ്ബാസ്റ്റണിലും പൈലറ്റ് പദ്ധതി വീണ്ടും നടപ്പിലാക്കും

ഇംഗ്ലണ്ടിലെ മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിന്റെ പൈലറ്റ് പദ്ധതി വീണ്ടും നടപ്പിലാക്കുവാനായി ഓവലിനെയും എഡ്ജ്ബാസ്റ്റണെയും തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് ബോര്‍ഡ്. ഇത്തവണ ഓഗസ്റ്റ് 1ന് ആരംഭിക്കുവാനിരിക്കുന്ന ബോബ് വില്ലിസ് ട്രോഫിയിലാവും ഈ പരീക്ഷണത്തിന് ഇംഗ്ലണ്ട് സര്‍ക്കാരും ബോര്‍ഡും മുതിരുക.

നേരത്തെ ജൂലൈ 26ന് നടത്തിയ കൗണ്ടി സൗഹൃദ മത്സരത്തില്‍ ഇത് പരീക്ഷിച്ചിരുന്നു. ഓവലില്‍ സറേയും മിഡില്‍സെക്സും തമ്മിലുള്ള മത്സരത്തില്‍ ആയിരം ആളുകള്‍ക്ക് കോവിഡ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനദണ്ഡങ്ങളോട് കൂടി പ്രവേശനം നല്‍കിയിരുന്നു. നാളെ എഡ്ജ്ബാസ്റ്റണില്‍ വാര്‍വിക്ക്ഷയറും വോര്‍സ്റ്റര്‍ഷയറും തമ്മിലുള്ള മത്സരത്തിലും ഈ പരീക്ഷണം നടത്തും.

താനും സിഡിലും ഓവലിലെ അവസാന ടെസ്റ്റ് കളിച്ചത് പരിക്കുകളോടെ

താനും പീറ്റര്‍ സിഡിലും ഓവലില്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റ് കളിച്ചത് പരിക്കുകളോടയെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍. തനിക്ക് തള്ള വിരലിനും പീറ്റര്‍ സിഡിലിനു ഇടുപ്പിലും പരിക്കേറ്റിരുന്നുവെന്ന് ടിം പെയിന്‍ വ്യക്തമാക്കി. എന്നാല്‍ ടിം പെയിനിന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നും താരം ഉടന്‍ തന്നെ പരിശീലനം ആരംഭിക്കുമെന്നും ഓസ്ട്രേലിയയുടെ മെഡിക്കല്‍ ടീം അറിയിച്ചു. നവംബര്‍ 21ന് പാക്കിസ്ഥാനെതിരെ ഗാബയിലാണ് ഓസ്ട്രേലിയയുടെ  അടുത്ത ടെസ്റ്റ്.

തന്റെ വിരലിന് പൊട്ടലുണ്ടെങ്കിലും അത് അതീവ ഗുരുതരമല്ലെന്നും പതിവിലും നേരത്തെ പരിശീലനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ടിം പെയിന്‍ പറഞ്ഞു. ജെയിംസ് പാറ്റിന്‍സണിനും മിച്ചല്‍ സ്റ്റാര്‍ക്കിനെയും ഒഴിവാക്കിയാണ് പീറ്റര്‍ സിഡിലിനെ ഓവല്‍ ടെസ്റ്റില്‍ തിരഞ്ഞെടുത്തത്. പരിക്കിനെ വകവയ്ക്കാതെയാണ് താരം പന്തെറിഞ്ഞതെന്നും അതിനാല്‍ തന്നെ അത് ഏറെ പ്രശംസനീയമായ കാര്യമാണെന്നും ടിം പെയിന്‍ വ്യക്തമാക്കി.

ഒന്നാം ദിവസമാണ് താരം പരിക്കിന്റെ പിടിയിലാവുന്നത്. താരം വേണ്ടത്ര രീതിയില്‍ പന്തെറിഞ്ഞില്ലെന്ന് ഈ ടെസ്റ്റില്‍ പരക്കെ ആരോപണം ഉയര്‍ന്നുവെങ്കിലും അത് എന്ത് കൊണ്ടാണെന്ന് ടീം മാനേജ്മെന്റിന് വ്യക്തമായിരുന്നു. പലരും ബൗളിംഗ് ദൗത്യം ഈ സാഹചര്യത്തില്‍ ഏറ്റെടുക്കില്ലായിരുന്നു എന്നാല്‍ സിഡിലെന്ന പോരാളി ടീമിന് വേണ്ടി അതിന് തയ്യാറായി. താന്‍ പന്തെറിഞ്ഞില്ലെങ്കില്‍ അത് ജോഷ് ഹാസല്‍വുഡിനും പാറ്റ് കമ്മിന്‍സിനും ആവശ്യമായ വിശ്രമം സാധ്യമാക്കില്ലെന്ന ചിന്തയാണ് പരിക്കിനെ വക വയ്ക്കാതെ ബൗളിംഗ് ചെയ്യാന്‍ സിഡിലിനെ സഹായിച്ചത്.

ട്രാവിസ് ഹെഡിന് പകരം മിച്ചല്‍ മാര്‍ഷ്, ഓസ്ട്രേലിയ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചു

ഓവലില്‍ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലേക്കുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ട്രാവിസ് ഹെഡിന് പകരം മിച്ചല് ‍മാര്‍ഷിനെ ഉള്‍പ്പെടുത്തിയതാണ് പരമ്പര 2-1ന് വിജയിച്ച ഓസ്ട്രേലിയ വരുത്തിയ വലിയ മാറ്റം. ഈ മാറ്റം ഒഴിച്ച് ബാക്കിയെല്ലാവരും മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പ്രഖ്യാപിച്ച 12 അംഗ സംഘത്തിന് സമാനമാണ്. അതേ സമയം പാറ്റിന്‍സണ് ഈ ടെസ്റ്റിലും അവസരം നല്‍കിയിട്ടില്ല.

ഓസ്ട്രേലിയ 12 അംഗ സ്ക്വാഡ്: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബൂഷാനെ, മിച്ചല്‍ മാര്‍ഷ്, മാത്യൂ വെയിഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, പീറ്റര്‍ സിഡില്‍

അഞ്ചാം ടെസ്റ്റിനുള്ള സ്ക്വാഡ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചു, വിന്‍സ് പുറത്ത്

അഞ്ചാം ടെസ്റ്റിനുള്ള 13 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ സമയത്ത് സ്ക്വാഡിലേക്കെത്തിയ ജെയിംസ് വിന്‍സിനെ ഇംഗ്ലണ്ട് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുക്ക് തന്റെ അവസാന ടെസ്റ്റിലും ഓപ്പണറായി തന്നെയുണ്ടാകുമെന്നുള്ള സൂചനയാണ് പുതിയൊരു ഓപ്പണിംഗ് താരത്തെ സ്ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ നിന്ന് മനസ്സിലാക്കുന്നത്.

സെപ്റ്റംബര്‍ 7 വെള്ളിയാഴ്ചയാണ് മത്സരം ഓവലില്‍ അരങ്ങേറുന്നത്.

ഇംഗ്ലണ്ട് സ്ക്വാഡ്: ജോ റൂട്ട്, മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്സണ്‍, ജോണി ബൈര്‍സ്റ്റോ, സ്റ്റുവര്‍ട് ബ്രോഡ്, ജോസ് ബട്‍ലര്‍, അലിസ്റ്റര്‍ കുക്ക്, സാം കറന്‍, കീറ്റണ്‍ ജെന്നിംഗ്സ്, ഒല്ലി പോപ്, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്

Exit mobile version