ടെക് വാരിയേഴ്സിന് 12 റണ്‍സ് വിജയം

ടിപിഎലില്‍ കോഗ്നബിനെതിരെ 12 റണ്‍സ് വിജയം കരസ്ഥമാക്കി ടെക് വാരിയേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടെക് വാരിയേഴ്സ് 83 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 10 പന്തില്‍ 23 റണ്‍സ് നേടിയ സെല്‍വ ഗണേഷിനൊപ്പം അരുണ്‍ രാജ്(9 പന്തില്‍ പുറത്താകാതെ 17), രാഹുല്‍ രാജഗോപാല്‍(13) എന്നിവര്‍ തിളങ്ങിയപ്പോളാണ് വാരിയേഴ്സിന് മികച്ച സ്കോര്‍ നേടാനായത്. കോഗ്നബിന് വേണ്ടി ചന്ദ്രബോസ് 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോഗ്നബിന് 5 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സേ നേടാനായുള്ളു. വിവേക് എം വിജയ്(20) ടോപ് സ്കോറര്‍ ആയപ്പോള്‍ ബിജിന്‍(14), ബിന്‍ഷാദ്(13) എന്നിവരാണ് ടീമിനായി പൊരുതി നോക്കിയത്.

9 വിക്കറ്റിന്റെ അനായാസ വിജയവുമായി എച്ച് & ആര്‍ ബ്ലോക്ക്

ടിപിഎലില്‍ ടെക് വാരിയേഴ്സിനെതിരെ 9 വിക്കറ്റിന്റെ ആധികാരിക വിജയവുമായി എച്ച് & ആര്‍ ബ്ലോക്ക് വൈറ്റ്. ഇന്ന് നടന്ന മത്സരത്തില്‍ആദ്യം ബാറ്റ് ചെയ്ത വാരിയേഴ്സിനെ 44/7 എന്ന സ്കോറില്‍ എറിഞ്ഞൊതുക്കിയ ശേഷം ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ 5.2 ഓവറില്‍ എച്ച് & ആര്‍ മറികടക്കുകയായിരുന്നു.

14 പന്തില്‍ പുറത്താകാതെ 25 റണ്‍സ് നേടിയ ശരത്തും 14 റണ്‍സ് നേടിയ വിഷ്ണുവും ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. സ്കോര്‍ തുല്യമായപ്പോള്‍ വിഷ്ണുവിനെ എച്ച് & ആര്‍ ബ്ലോക്കിന് നഷ്ടമായി. റിനോ രാജ് ആണ് ടെക് വാരിയേഴ്സിനായി വിക്കറ്റ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടെക് വാരിയേഴ്സിന് വേണ്ടി സായുജ് സാപേസന്‍ പത്ത് റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. റിനോ രാജ്(7*), സെല്‍വ ഗണേഷ്(7) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. എച്ച് & ആറിന് വേണ്ടി അഭിലാഷ്, ശരത്ത് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

Exit mobile version