മെസ്സി ബാഴ്സലോണയിൽ കരിയർ അവസാനിപ്പിക്കണം ആയിരുന്നു എന്ന് ലാലിഗ പ്രസിഡന്റ്

ലയണൽ മെസ്സി ബാഴ്സലോണ വിട്ടതിൽ നിരാശ ഉണ്ടെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. മെസ്സി ബാഴ്സ വിടാൻ കാരണം അദ്ദേഹവും ബാഴ്സലോണയും തമ്മിക് കരാർ ധാരണയിൽ എത്താത്തത് കൊണ്ടായിരുന്നു എന്നും തെബാസ് പറഞ്ഞു. ലാലിഗയുടെ ശക്തമായ നിലപാടുകൾ ആയിരുന്നു ബാഴ്സലോണക്ക് മെസ്സിയുടെ കരാർ പുതുക്കാൻ കഴിയാത്ത അവസ്ഥയിൽ അവരെ എത്തിച്ചിരുന്നത്. എന്നാൽ തെബാസ് അത് ലാലിഗയുടെ പ്രശ്നമല്ല എന്ന് പറയുന്നു.

“ലിയോ മെസ്സി ബാഴ്‌സലോണയിൽ തന്റെ കരിയർ അവസാനിപ്പിച്ചില്ല, കാരണം അവർക്ക് ഒരു കരാർ കണ്ടെത്താനായില്ല. അദ്ദേഹത്തിന് ലാ ലിഗയിൽ തന്റെ കരിയർ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് അദ്ദേഹത്തിനും എനിക്കും ബാഴ്‌സലോണയ്ക്കും ഏറ്റവും മികച്ചതായിരുന്നു.” തെബാസ് പറഞ്ഞു.

പാരീസ് സെന്റ് ജെർമെയ്‌നിലേക്കും പിന്നീട് ഇന്റർ മയാമിയിലേക്ക് പോയും മെസ്സി ഇനി ബാഴ്സലോണയിലേക്ക് തിർകെവരാനുള്ള സാധ്യത വളരെ കുറവാണ്. ഇന്റർ മയാമിയിലേക്ക് മെസ്സി പോകും മുമ്പും ബാഴ്സലോണ മെസ്സിയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എങ്കിലും മെസ്സിയെ സൈൻ ചെയ്യാനുള്ള സാഹചര്യം ബാഴ്സക്ക് ഉണ്ടായിരുന്നില്ല.

“റേസിസ്റ്റുകളെ വിമർശിക്കാൻ അല്ല,തന്നെ ആക്രമിക്കാൻ ആണ് ടെബാസിനു താൽപ്പര്യം” ലാ ലീഗ പ്രസിഡന്റിന് എതിരെ വിനീഷ്യസ്

തനിക്ക് സ്പാനിഷ് ലാ ലീഗയിൽ നേരിടുന്ന നേരിട്ട വംശീയ ആക്രമണങ്ങൾക്ക് എതിരായ പ്രതിഷേധത്തിൽ പ്രതികരണവും ആയി എത്തിയ ലാ ലീഗ പ്രസിഡന്റ് ഹാവിയർ ടെബാസിന് എതിരെ അതിരൂക്ഷമായ വിമർശനവും ആയി റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ. റേസിസവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ലാ ലീഗ വിളിച്ച രണ്ടു യോഗത്തിലും വിനീഷ്യസ് പങ്കെടുത്തില്ല എന്നു പറഞ്ഞ ടെബാസ്, കാര്യങ്ങൾ മനസ്സിലാക്കുന്നതിന് മുമ്പ് വിനീഷ്യസ് ലാ ലീഗയെ വിമർശിക്കുകയും അപമാനിക്കുകയും ചെയ്തു എന്നും ട്വീറ്റ് ചെയ്തിരുന്നു.

കാര്യങ്ങൾ മനസ്സിലാക്കാതെ വിനീഷ്യസ് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുക ആണെന്നും ടെബാസ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇതിനുള്ള മറുപടി ട്വീറ്റിൽ ആണ് ടെബാസിന് നേരെ അതിരൂക്ഷമായ ഭാഷയിൽ വിനീഷ്യസ് പ്രതികരിച്ചത്. ഇപ്പോഴും വംശീയവാദികളെ വിമർശിക്കാതെ സോഷ്യൽ മീഡിയയിൽ വന്നു തന്നെ കുറ്റം പറയാൻ ആണ് ലാ ലീഗ പ്രസിഡന്റിന് താൽപ്പര്യം എന്നു വിനീഷ്യസ് തുറന്നടിച്ചു. കാര്യങ്ങൾ മനസ്സിലാക്കാതെ മറച്ചു വെച്ചിട്ട് കാര്യമില്ല ലാ ലീഗക്ക് നിലവിൽ അന്തസ് നഷ്ടമായി എന്നും അത് മനസ്സിലാക്കാൻ സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പ്രതികരണങ്ങൾ ടെബാസ് നോക്കിയാൽ മതിയെന്നും വിനീഷ്യസ് കൂട്ടിച്ചേർത്തു.

കാര്യങ്ങളിൽ നിന്നു മാറി നിന്നാൽ നിങ്ങൾ റേസിസ്റ്റുകളുടെ സുഹൃത്ത് ആണ് ആവുന്നത് എന്നു പറഞ്ഞ വിനീഷ്യസ് വംശീയതയെ കുറിച്ച് സംസാരിക്കാൻ താൻ നിങ്ങളുടെ സുഹൃത്ത് അല്ലെന്നും തനിക്ക് വേണ്ടത് വംശീയ വാദികൾക്ക് എതിരായ നടപടികളും ശിക്ഷയും ആണെന്നും കൂട്ടിച്ചേർത്തു. ഒപ്പം സാമൂഹിക മാധ്യമങ്ങളിലെ പിന്തുണ തനിക്ക് ആവശ്യമില്ലെന്നും വിനീഷ്യസ് തുറന്നു പറഞ്ഞു. നിലവിൽ സ്പാനിഷ് ലാ ലീഗയെ തന്നെ ഒന്നടങ്കം റേസിസം വിഷയം നാണക്കേടിൽ തള്ളിവിടുന്ന സമയത്ത് ആണ് ലാ ലീഗ പ്രസിസന്റിന്റെ വിവാദ പരാമർശവും വിനീഷ്യസിന്റെ മറുപടിയും.

എൽ ക്ലാസിക്കോ മാഡ്രിഡിന് തിരിച്ചു വരാനുള്ള അവസരം, ബാഴ്സയുടെ കേസ് ലാ ലീഗക്ക് അപകീർത്തിയുണ്ടാക്കി : ടെബാസ്

ബാഴ്സലോണക്ക് എതിരെ ഒരിക്കൽ കൂടി ആഞ്ഞടിച്ച് ലാ ലീഗ പ്രസിഡന്റ് ടെബാസ്. നെഗ്രിര കേസ് ലീഗിനെ അപകീർത്തിപെടുത്തി എന്നും ബാഴ്‌സയിൽ നിന്നും ഇത് സംബന്ധിച്ച് യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മോവിസ്റ്റാറിനായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സ്റ്റേഡിയങ്ങളിൽ ബാഴ്‌സക്കെതിരെ ഉണ്ടാവുന്ന പ്രതിഷേധങ്ങൾ മനസിലാവുന്നു എന്നും ടെബാസ് പറഞ്ഞു.

ലാ ലീഗയിൽ റയൽ മാഡ്രിഡിന് തിരിച്ചു വരാനുള്ള അവസരം ആണ് ഈ എൽ ക്ലാസിക്കോ എന്ന് ചൂണ്ടിക്കാണിച്ച ടെബാസ് ലീഗിൽ ഇനിയും മത്സരങ്ങൾ അവശേഷിക്കുന്നുണ്ട് എന്നും പറഞ്ഞു. എമ്പാപ്പെ റയലിലേക്ക് എത്തുന്നതിൽ തനിക്കുള്ള സംതൃപ്തിയും ഒരിക്കൽ കൂടി വെളിപ്പെടുത്തി. ” എമ്പാപ്പെ റയലിൽ എത്തിയാൽ സന്തോഷമേയുള്ളൂ. താരത്തെ ലാ ലീഗയിലേക്ക് എത്തിക്കാനുള്ള ഒരേയൊരു മാർഗം ആണത്. സാമ്പത്തിക പരമായി റയലിന് മാത്രമേ ഇത്തരമൊരു നീക്കം നടത്താൻ സാധിക്കൂ.” അദ്ദേഹം പറഞ്ഞു.

ഗവിയുടെ നിലവിലെ കരാർ സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ താരത്തിന് എൽ ക്ലാസിക്കോയിൽ തീർച്ചയായും കളിക്കാം എന്നും എന്നാൽ നിലവിൽ യൂത്ത് ടീമിനോടൊപ്പം ഉള്ള പഴയ കരാർ മാത്രമേ സാധുവാകൂവുള്ളൂ എന്നും ടെബാസ് പറഞ്ഞു. അടുത്ത സീസണിന് മുന്നോടിയായി താരത്തെ സീനിയർ ടീമിൽ ചേർക്കണമെങ്കിൽ ടീമിന്റെ മൊത്തം സാലറിയിൽ ജൂൺ അവസാനിക്കുന്നതിന് മുൻപ് കുറവ് വരുത്തേണ്ടതുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

“പ്രീമിയർ ലീഗ് പണം എറിഞ്ഞ് മറ്റു ലീഗുകളെ തകർക്കുകയാണ്, എന്നിട്ടും ലാലിഗയിലാണ് നല്ല താരങ്ങൾ” – തെബാസ്

പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോയിൽ പണം ഒഴുക്കുന്നതിനെ വിമർശിച്ച് ലാലിഗ പ്രസിഡന്റ് തെബാസ്. ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബുകൾ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ 1 ബില്യൺ ഡോളർ ചെലവഴിച്ചു എന്നാണ് കണക്ക്. സ്പാനിഷ് ലീഗ് പ്രസിഡന്റ് ജാവിയർ ടെബാസ് പ്രീമിയർ ലീഗ് ക്ലബുകൾ വഞ്ചനയാണ് കാണിക്കുന്നത് എന്ന് ആരോപിച്ചു. ‘ബിഗ് ഫൈവ്’ ലീഗുകളിലെ മറ്റു നാലു ലീഗുകളും മൊത്തം ചിലവഴിച്ചതിനെക്കാൾ പണം പ്രീമിയർ ലീഗ് ഒറ്റയ്ക്ക് ചിലവഴിച്ചു. ഇത് ഫിനാൻഷ്യൽ ഡോപിംഗ് ആണെന്ന് തെബസ് പറയുന്നു.

ലാ ലിഗയിൽ ഞങ്ങൾ ചെയ്യുന്നത് ക്ലബുകൾ അവരുണ്ടാക്കുന്ന പണം ചിലവഴിക്കുക എന്നതാണ്. എന്നാൽ ഇവിടെ പ്രീമിയർ ലീഗിൽ ക്ലബ് ഉടമകൾ പുറത്ത് നിന്ന് പണം ഒഴുക്കുകയാണ്. ഇത് മറ്റു ലീഗുകളെ ദുർബലമാക്കുകയാണ്. യുവേഫ ഇത് നിയന്ത്രിക്കേണ്ടതുണ്ട്. തെബസ് പറഞ്ഞു. ഇങ്ങനെ പണം നിക്ഷേപിച്ചാൽ ഈ ഷെയർഹോൾഡർ പോകുമ്പോൾ ഇത് ഒരു ക്ലബ്ബിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. എത്ര പണം ചിലവഴിച്ചാലും നല്ല താരങ്ങൾ ലാലിഗയിൽ ആണ് ഉള്ളത് എന്നും ലാലിഗ പ്രസിഡന്റ് പറഞ്ഞു.

Exit mobile version