ഉണ്ണിമോന്‍ സാബുവിന് 95 റൺസ്, 59 റൺസ് വിജയം നേടി യംഗ്സ്റ്റേഴ്സ് സിസി ചങ്ങനാശ്ശേരി

ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെ സെലസ്റ്റിയൽ ട്രോഫി ടൂര്‍ണ്ണമെന്റിൽ പരാജയപ്പെടുത്തി യംഗ്സ്റ്റേഴ്സ് സിസി ചങ്ങനാശ്ശേരി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത യംഗ്സ്റ്റേഴ്സ് 247/5 എന്ന സ്കോറാണ് 30 ഓവറിൽ നേടിയത്. 74 പന്തിൽ 95 റൺസ് നേടിയ ഉണ്ണിമോന്‍ സാബുവിനൊപ്പം കെഅര്‍ വിനീത്(64), വിജിലാൽ(22 പന്തിൽ 45) എന്നിവരുടെ ബാറ്റിംഗ് മികവാണ് യംഗ്സ്റ്റേഴ്സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ടിസിയുവിന് 28.3 ഓവറിൽ 188 റൺസ് മാത്രമേ നേടാനായുള്ളു. കഴി‍ഞ്ഞ രണ്ട് മത്സരങ്ങളിലും ടീമിനായി ബാറ്റിംഗിൽ തിളങ്ങിയ വിശ്വജിത്ത് ബാഹുലേയന്‍ നാല് റൺസ് നേടി മടങ്ങിയത് ടിസിയുവിന് വലിയ തിരിച്ചടിയായി.

പത്താം വിക്കറ്റിൽ ക്രീസിലെത്തി 39 റൺസ് നേടിയ വിഷ്ണു അനിൽ ആണ് ടിസിയുവിന്റെ ടോപ് സ്കോറര്‍. 107/9 എന്ന നിലയിലേക്ക് തകര്‍ന്ന ടിസിയുവിനെ വലിയ തോൽവിയിൽ നിന്ന് രക്ഷിച്ചത് പത്താം വിക്കറ്റ് കൂട്ടുകെട്ടാണ്. വിഷ്ണുവും – അരുണും(34*) ചേര്‍ന്ന് 81 റൺസാണ് പത്താം വിക്കറ്റിൽ കൂട്ടിചേര്‍ത്തത്. ആഷിഫ് അഹമ്മദ് 32 റൺസ് നേടി.

യംഗ്സ്റ്റേഴ്സിനായി കൃഷ്ണ പ്രസാദ്, അനന്ദു ശശിധരന്‍, ഉണ്ണിമോന്‍ സാബു, കെആര്‍ വിനീത് എന്നിവര്‍ രണ്ട് വീതം വിക്കറ്റാണ് നേടിയത്.

 

വീണ്ടും മിന്നും പ്രകടനവുമായി വിശ്വജിത്ത് ബാഹുലേയന്‍, ഷൈന്‍സ് ക്രിക്കറ്റ് അക്കാദമിയെ പരാജയപ്പെടുത്തി ടിസിയു

ഷൈന്‍സ് ക്രിക്കറ്റ് അക്കാദമിയെ പരാജയപ്പെടുത്തി ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയന്‍. ഇന്ന് സെലസ്റ്റിയൽ ട്രോഫിയുടെ ഭാഗമായി നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടിസിയു 265/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ഷൈന്‍സ് ക്രിക്കറ്റ് അക്കാദമിയ്ക്ക്  7 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ്  മാത്രമേ നേടാനായുള്ളു. 109 റൺസിന്റെ വിജയം ആണ് ടിസിയു നേടിയത്.

44 പന്തിൽ 84 റൺസ് നേടിയ  വിശ്വജിത്ത് ബാഹുലേയനൊപ്പം എഡ്സൺ ഡാ സിൽവയും(50), വി അരുണും(47*) ബാറ്റിംഗിൽ തിളങ്ങിയപ്പോള്‍ ടിസിയു 265/5 എന്ന മികച്ച സ്കോറാണ് 30 ഓവറിൽ നേടിയത്. ശിവസൂര്യ(26), വിനോ സുരേഷ്(28*) എന്നിവരും നിര്‍ണ്ണായക സംഭാവന നൽകി.

ഷൈന്‍സ് നിരയിൽ 53 റൺസ് നേടിയ കെഎസ് സച്ചിന്‍ ആണ് ടോപ് സ്കോറര്‍. ശരത്ചന്ദ്രപ്രസാദ് 27 റൺസും ഹൃഷികേഷ് 23 റൺസും നേടി.

ടിസിയു ബൗളിംഗിൽ ആര്‍എ അരുൺ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വിശ്വജിത്ത്, ആഷിഫ് അഹമ്മദ്, എംആര്‍ പത്മനാഭന്‍ എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

ഫൈറ്റേഴ്സിനെ 104 റൺസിലൊതുക്കി, 7 വിക്കറ്റ് വിജയവുമായി ടിസിയു

സെലസ്റ്റിയൽ ട്രോഫിയിൽ 7 വിക്കറ്റ് വിജയവുമായി ടിസിയു. ഇന്ന് നടന്ന മത്സരത്തിൽ ഫൈറ്റേഴ്സ് സിസിയ്ക്കെതിരെ ആയിരുന്നു ടിസിയുവിന്റെ മിന്നും ജയം. ആദ്യം ബാറ്റ് ചെയ്ത ഫൈറ്റേഴ്സിനെ 104 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ടിസിയു വിജയം കുറിച്ചു.

50 റൺസ് നേടിയ ആസിഫ് അഹമ്മദ് ആണ് ടിസിയുവിന്റെ ടോപ് സ്കോറര്‍. വിനോദ് സുരേഷ് പുറത്താകാതെ 17 റൺസ് നേടി. ഫൈറ്റേഴ്സിനായി സുഫിയന്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ഫൈറ്റേഴ്സ് ബാറ്റിംഗിൽ 27 റൺസ് നേടിയ അഖിൽ രാജ് ആണ് ടോപ് സ്കോറര്‍. മഹാദേവന്‍ 18 റൺസ് നേടി. ടിസിയുവിനായി വിശ്വജിത്ത് ബാഹുലേയന്‍, എഡ്സൺ ഡി സിൽവ, അരുൺ ആര്‍എ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

പുതുക്കിയ ലക്ഷ്യമായ 8 ഓവറിൽ 62 റൺസ് തേടിയിറങ്ങിയ ടിസിയുവിനെ എറിഞ്ഞ് ഇട്ട് മിഥുന്‍, താരത്തിന്റെ 6 വിക്കറ്റ് നേട്ടത്തിൽ ഏജീസിന് വിജയം

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ ഏജീസ് ഓഫീസിന് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഏജീസ് ഓഫീസ് 24 ഓവറിൽ 184/6 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്. പിഎം ജിനീഷ്(48*), വൈശാഖ് ചന്ദ്രന്‍(58) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഏജീസ് ഈ സ്കോര്‍ നേടിയത്. ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയന് വേണ്ടി വിശ്വജിത്ത് ബാഹുലേയന്‍, ശ്യാം ശങ്കര്‍, കെവിന്‍ പീറ്റര്‍ ഓസ്കാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ലക്ഷ്യം എട്ടോവറിൽ 62 റൺസായി പുതുക്കി നൽകിയെങ്കിലും ടിസിയു 7.1 ഓവറിൽ 40 റൺസിന് ഓള്‍ഔട്ട് ആയി. എസ് മിഥുന്‍ ഒരോവറിൽ മൂന്ന് വിക്കറ്റ് നേടിയാണ് ടിസിയുവിന്റെ നടുവൊടിച്ചത്. 21 റൺസിന്റെ വിജയമാണ് ഏജീസ് മത്സരത്തിൽ നേടിയത്.

68 പന്തിൽ 104 റൺസുമായി പ്രിയൻ, 99 റൺസിന്റെ കൂറ്റന്‍ ജയവുമായി ടിസിയു

സെലെസ്റ്റിയൽ ട്രോഫിയിൽ മിന്നും വിജയവുമായി ടിസിയു. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കേശവഷയര്‍ സിസിയെ 99 റൺസിനാണ് ടിസിയു പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടിസിയു പ്രിയന്‍ പുഷ്പരാജ് നേടിയ 104 റൺസിന്റെ ബലത്തിൽ 30 ഓവറിൽ നിന്ന് 9 വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്.

34 റൺസ് വീതം നേടി വിശ്വജിത്തും കെവിന്‍ ഓസ്കാറുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കേശവഷയറിന് വേണ്ടി സയനന്‍, ശ്രീനാഥ്, അഫ്സൽ, രാഹുല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ചേസിംഗിനിറങ്ങിയ ടിസിയുവിന് 28 ഓവറിൽ 156 റൺസ് മാത്രമാണ് 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. സയനന്‍ പുറത്താകാതെ 63 റൺസ് നേടിയപ്പോള്‍ അനന്ദു ജെ നായര്‍ 37 റൺസുമായി ക്രീസിലുണ്ടായിരുന്നു. അഫ്സൽ 33 റൺസ് നേടി.

ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെ 80 റണ്‍സിന് ഓള്‍ഔട്ട് ആക്കി ഫ്രണ്ട്സ്, 7 വിക്കറ്റ് വിജയം

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് മികച്ച വിജയവുമായി ഫ്രണ്ട്സ് സിസി. ഇന്നത്തെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടിസിയുവിനെ 22.5 ഓവറില്‍ 80 റണ്‍സിന് പുറത്താക്കിയ ഫ്രണ്ട്സ് ലക്ഷ്യം 20.2 ഓവറില്‍ മറികടക്കുകയായിരുന്നു. 10/2 എന്ന നിലയിലേക്ക് ടീം വീണുവെങ്കിലും കൃഷ്ണ മുരളി(37*), അല്ലെന്‍ അലെക്സ്(23*) എന്നിവരുടെ പ്രകടനം ആണ് ടീമിനെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ബൗളിംഗിലും കൃഷ്ണമുരളി മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു. ഒപ്പം അജീഷ് ഓമനക്കുട്ടന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയപ്പോള്‍ ഫ്രണ്ട്സ് സിസി ടിസിയുവിന്റെ നടുവൊടിച്ചു. ടിസിയുവിന് വേണ്ടി വൈശാഖന്‍(32), കണ്ണന്‍(21) എന്നിവരാണ് പൊരുതി നോക്കിയ താരങ്ങള്‍.

Exit mobile version