ടിം പെയിനിന് കരാര്‍ നൽകാതെ ടാസ്മാനിയ

ഓസ്ട്രേലിയന്‍ മുന്‍ ടെസ്റ്റ് നായകന്‍ ടിം പെയിനിന് പുതിയ കരാര്‍ നൽകുന്നില്ലെന്ന് തീരുമാനിച്ച് ടാസ്മാനിയ. 2022-23 സീസണിന് താരത്തിന് കരാര്‍ നൽകേണ്ടതില്ലെന്ന് സ്റ്റേറ്റ് തീരുമാനിക്കുകയായിരുന്നു.

2017ലെ സെക്സ്റ്റിംഗ് വിവാദം അടുത്തിടെ വീണ്ടും ചര്‍ച്ചയായപ്പോള്‍ താരം ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ച് കളിക്കളത്തിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു.

മുന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന് കോച്ചിംഗ് ദൗത്യം വാഗ്ദാനം ചെയ്ത് ടാസ്മാനിയ

സെക്സ്റ്റിംഗ് വിവാദം കാരണം ക്രിക്കറ്റിൽ നിന്ന് ബ്രേക്ക് എടുത്ത ഓസ്ട്രേലിയന്‍ മുന്‍ ടെസ്റ്റ് നായകന്‍ ടിം പെയിനിന് കോച്ചിംഗ് ദൗത്യം വാഗ്ദാനം ചെയ്ത് ടാസ്മാനിയ. പെയിന്‍ പ്രാദേശിക തലത്തിൽ കളിക്കുന്ന ടീമാണ് ടാസ്മാനിയ. ‍‍‍

ഷെഫീൽഡ് സീസൺ അവസാനത്തിൽ താരം ടാസ്മാനിയന്‍ ടൈഗേഴ്സിന് കോച്ചിംഗ് സഹായം വാഗ്ദാനം ചെയ്തിരുന്നു. മുഖ്യ കോച്ച് ജെഫ് വോൺ സഹ പരിശീലക സ്ഥാനത്തേക്കാണ് ടിം പെയിനിനെ ക്ഷണിച്ചിരിക്കുന്നത്.

ഓസ്ട്രേലിയന്‍ സഹ പരിശീലക സ്ഥാനം രാജി വെച്ച് ജെഫ് വോൺ

ടാസ്മാനിയയുടെ മുഖ്യ കോച്ചെന്ന റോള്‍ ഏറ്റെടുക്കുവാനായി ജെഫ് വോൺ ഒരുങ്ങുന്നു. ഇതിനായി വോൺ ഓസ്ട്രേലിയയുടെ സഹ പരിശീലക സ്ഥാനം രാജി വെച്ചു. ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് ഓസ്ട്രേലിയയുടെ മുഖ്യ കോച്ചായി നിയമിതനായതിന് പിന്നാലെയാണ് ഈ നീക്കം.

2021 ജൂലൈയിലാണ് വോണിനെ ഓസ്ട്രേലിയയുടെ സഹ പരിശീലകനായി നിയമിച്ചത്.

ലോക്ക്ഡൗൺ വിഷയമല്ല, വനിത ബിഗ് ബാഷ് മത്സരങ്ങള്‍ നടക്കും

ഹോബാര്‍ട്ടിൽ നടക്കേണ്ട വനിത ബിഗ് ബാഷ് മത്സരങ്ങള്‍ ടാസ്മാനിയയിലെ ലോക്ക്ഡൗൺ കാരണം നടക്കാതെ പോകുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ലോക്ക്ഡൗൺ നിലനില്‍ക്കുമെങ്കിലും ബിഗ് ബാഷ് മത്സരങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് അധികാരികള്‍ അറിയിച്ചിട്ടുണ്ട്.

ക്രിക്കറ്റ് ഓസ്ട്രേലിയയും ടാസ്മാനിയന്‍ സര്‍ക്കാരും തമ്മിൽ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് അനുകൂല തീരുമാനം വന്നത്. കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ബോര്‍ഡ് അറിയിച്ചു.

വിക്ടോറിയയിലെ ദൈര്‍ഘ്യമേറിയ കരിയറിന് അവസാനം, പീറ്റര്‍ സിഡില്‍ ഇനി ടാസ്മാനിയയില്‍

കഴിഞ്ഞ ഡിസംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഓസ്ട്രേലിയന്‍ താരം പീറ്റര്‍ സിഡില്‍ ടാസ്മാനിയയുമായി രണ്ട് വര്‍ഷത്തെ കരാറിലെത്തി. വിക്ടോറിയയുമായുള്ള ദൈര്‍ഘ്യമേറിയ കരിയറിന് വിരമാമിട്ടാണ് താരം പുതിയ കരാര്‍ ഒപ്പു വയ്ക്കുന്നത്. തന്റെ കോച്ചിംഗ് പ്രാവീണ്യം വര്‍ദ്ധിപ്പിക്കുവാനും മികച്ച ക്രിക്കറ്റ് കളിക്കുവാനും വേണ്ടിയാണ് ഈ നീക്കമെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ ഷെഫീല്‍ഡ് ഷീല്‍ഡിലും ആകെ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് പീറ്റര്‍ സിഡില്‍. മികച്ച ക്രിക്കറ്റ് കളിക്കുന്നതിനൊപ്പം തന്റെ കോച്ചിംഗ് സ്കില്ലും മെച്ചപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ടീമിലെ യുവ താരങ്ങള്‍ക്ക് തന്റെ അനുഭവസമ്പത്ത് പങ്കുവെച്ചും അവരെ സഹായിക്കുവാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് സിഡില്‍ വ്യക്തമാക്കി.

വിക്ടോറിയയില്‍ രണ്ട് ഷെഫീല്‍ഡ് ഷീല്‍ഡ് കിരീടം, ഒരു ടി20 ബിഗ് ബാഷ് ടൈറ്റില്‍, ഒരു വണ്‍-ഡേ ടൈറ്റില്‍ എന്നിവ നേടിയ സിഡില്‍ ടീമിന്റെ 2017-18 സീസണിലെ മികച്ച താരം കൂടിയായിരുന്നു.

Exit mobile version