ടാമി അബ്രഹാമിനെ ബെസികസ് സ്വന്തമാക്കുന്നു


റഷ്യൻ ക്ലബ്ബായ സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗിനെ മറികടന്ന്, എഎസ് റോമയുടെ മുന്നേറ്റനിര താരം ടാമി അബ്രഹാമിനെ തുർക്കി ക്ലബായ വെസികസ് സ്വന്തമാക്കി. 20 ദശലക്ഷം യൂറോയുടെ ട്രാൻസ്ഫർ ഫീസാണ്, ഇംഗ്ലീഷ് സ്ട്രൈക്കർക്ക് ബെസികസ് നൽകുന്നത്. 5 ദശലക്ഷം യൂറോ വിലമതിക്കുന്ന മൂന്ന് വർഷത്തെ കരാറിൽ ടാമി ഒപ്പുവെക്കും.


2024-25 സീസണിൽ എസി മിലാനിൽ ലോണിൽ കളിച്ചതിന് ശേഷം ഈ വേനൽക്കാലത്താണ് അബ്രഹാം റോമയിലേക്ക് തിരിച്ചെത്തിയത്. യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ (FFP) നിയമങ്ങൾ പാലിക്കുന്നതിനായി ജൂൺ അവസാനിക്കുന്നതിന് മുമ്പ് ഒരു വലിയ വിൽപ്പന നടത്തേണ്ട സമ്മർദ്ദത്തിലായിരുന്നു റോമ. അതുകൊണ്ട് തന്നെ ഈ ട്രാൻസ്ഫർ റോമക്ക് ആശ്വാസം നൽകും.


സെനിറ്റ് ടാമി അബ്രഹാമിനായി 20 ദശലക്ഷം യൂറോയുടെ ഓഫർ സമർപ്പിച്ചു


റഷ്യൻ ക്ലബ്ബായ സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ്, എഎസ് റോമയുടെ മുന്നേറ്റനിര താരം ടാമി അബ്രഹാമിനെ സ്വന്തമാക്കാൻ ഔദ്യോഗിക വാഗ്ദാനം സമർപ്പിച്ചതായി സ്കൈ സ്പോർട് റിപ്പോർട്ട് ചെയ്യുന്നു. 20 ദശലക്ഷം യൂറോയുടെ ട്രാൻസ്ഫർ ഫീസും, ഇംഗ്ലീഷ് സ്ട്രൈക്കർക്ക് പ്രതിവർഷം 5 ദശലക്ഷം യൂറോ വിലമതിക്കുന്ന മൂന്ന് വർഷത്തെ കരാറുമാണ് സെനിറ്റ് മുന്നോട്ട് വെച്ചിരിക്കുന്നത്.


2024-25 സീസണിൽ എസി മിലാനിൽ ലോണിൽ കളിച്ചതിന് ശേഷം ഈ വേനൽക്കാലത്താണ് അബ്രഹാം റോമയിലേക്ക് തിരിച്ചെത്തിയത്. സെനിറ്റിന്റെ ശക്തമായ ഒഫർ ഉണ്ടായിട്ടും, 27 വയസ്സുകാരനായ അബ്രഹാമിന് റഷ്യയിലേക്കുള്ള നീക്കത്തിൽ താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ (FFP) നിയമങ്ങൾ പാലിക്കുന്നതിനായി ജൂൺ അവസാനിക്കുന്നതിന് മുമ്പ് ഒരു വലിയ വിൽപ്പന നടത്തേണ്ട സമ്മർദ്ദത്തിലാണ് റോമ.

ടാമി അബ്രഹാമിന് ശസ്ത്രക്രിയ, നവംബർ വരെ പുറത്തിരിക്കും

ടാമി അബ്രഹാമിന് കാൽ മുട്ടിൽ ശസ്ത്രക്രിയ. റോമയുടെ സീസണിലെ അവസാന മത്സരത്തിനിടയിൽ പരിക്കേറ്റ ടാമി അബ്രഹാമിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ക്ലബ് അറിയിച്ചു. താരം ഇനി തിരിച്ചുവരാനുള്ള പരിശ്രമത്തിൽ ആയിരിക്കും. ദീർഘകാലം പുറത്ത് ഇരിക്കും എന്നാണ് റിപ്പോർട്ടുകൾ. എ സി എൽ ഇഞ്ച്വറി ആണ് ഏറ്റിരിക്കുന്നത്. നവംബർ വരെ എങ്കിലും പുറത്തിരിക്കും.

ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ് വിടാം ആഗ്രഹിച്ചിരുന്ന ടാമി അബ്രഹാമിന് ഈ പരിക്ക് വലിയ തിരിച്ചടിയാകും. ടാമിക്കു വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബുകൾ വരെ രംഗത്ത് ഉണ്ടായിരുന്നു. 25കാരനായ താരം അവസാന രണ്ടു വർഷമായി റോമയ്ക്ക് ഒപ്പം ഉണ്ട്.

അവസാന മത്സരത്തിൽ ടാമി അബ്രഹാമിന് പരിക്ക്, ദീർഘകാലം പുറത്ത്

ടാമി അബ്രഹാമിന് സീസണിലെ അവസാന ദിവസം മോശം ദിവസമായി മാറി. ഇന്നലെ റോമയുടെ മത്സരത്തിനിടയിൽ പരിക്കേറ്റ ടാമി ദീർഘകാലം പുറത്ത് ഇരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം മുഴുവൻ താരം പുറത്ത് ഇരിക്കും എന്നാണ് സകൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്. എ സി എൽ ഇഞ്ച്വറി ആണ് ഏറ്റിരിക്കുന്നത്.

ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ് വിടാം ആഗ്രഹിച്ചിരുന്ന ടാമി അബ്രഹാമിന് ഈ പരിക്കിന്റെ വാർത്ത വലിയ തിരിച്ചടിയാകും. ടാമിക്കു വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബുകൾ വരെ രംഹത്ത് ഉണ്ടായിരുന്നു. 25കാരനായ താരം അവസാന രണ്ടു വർഷമായി റോമയ്ക്ക് ഒപ്പം ഉണ്ട്.

Exit mobile version