ടാലിസ്ക അൽ നാസറിൽ നിന്ന് ഫെനർബാഷെയിൽ ചേർന്നു

ബ്രസീലിയൻ മിഡ്ഫീൽഡർ ആൻഡേഴ്സൺ ടാലിസ്ക അൽ നാസർ വിട്ട് തുർക്കി ക്ലബായ ഫെനർബാഷെയിൽ ചേർന്നു. 30 കാരനായ താരം 2026 ജൂൺ വരെ കരാറിൽ ഒപ്പുവെക്കും.

മെഡിക്കൽ പരിശോധനകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, കരാർ അന്തിമമാക്കാൻ ടാലിസ്ക ഉടൻ ഇസ്താംബൂളിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.

2021 ൽ അൽ നാസറിൽ ചേർന്നതിനുശേഷം മികച്ച പ്രകടനം കാഴ്ചവച്ച ടാലിസ്ക, സൗദി ക്ലബ്ബിനായി 102 മത്സരങ്ങളിൽ നിന്ന് 76 ഗോളുകൾ നേടുകയും 10ൽ അധികം അസിസ്റ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. സീസണിന്റെ ശേഷിക്കുന്ന സമയത്തേക്ക് ലോണും അത് കഴിഞ്ഞാൻ ബൈ ഓപ്ഷനും ഉൾപ്പെടുന്ന ഒരു കരാർ ആണ് തുർക്കി ടീമും അൽ നസറും തമ്മിൽ ഉറപ്പിച്ചത്.

ടലിസ്ക അൽ നസർ വിടും, ഫെനർബാഷെയുമായി കരാറിൽ എത്തി

ബ്രസീലിയൻ മിഡ്ഫീൽഡർ ആൻഡേഴ്സൺ ടലിസ്ക അൽ നസർ വിടും. താരത്തെ തുർക്കി ക്ലബായ ഫെനർബാഷെ ആകും സ്വന്തമാക്കുക. അൽ നാസർ താരത്തെ വിറ്റ് പകരം ഒരു വിദേശ താരത്തെ ടീമിൽ എത്തിക്കാൻ നോക്കും.

ടാലിസ്കയും ഫെനർബാഷെയും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. അൽ നാസറിൻ്റെ പ്രധാന താരമായിരുന്നു ടാലിസ്ക. റൊണാൾഡോ കഴിഞ്ഞാൽ അവരുടെ ഏറ്റവും പ്രധാന ഗോൾ സോഴ്സ് ആയിരുന്നു അദ്ദേഹം. ടലിസ്കയ്ക്ക് പകരം ആരെയാകും അൽ നസർ സ്വന്തമാക്കുന്നത് എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

റൊണാൾഡോക്ക് ഒരു ഗോൾ, ടലിസ്കയ്ക്ക് ഇരട്ട ഗോൾ, അൽ നസർ വിജയം തുടരുന്നു

സൗദി പ്രൊ ലീഗിൽ അൽ നസറിന് വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ അൽ ശബാബിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് അൽ നസർ പരാജയപ്പെടുത്തിയത്. റൊണാൾഡോ ഒരു ഗോൾ നേടിയപ്പോൾ ഇരട്ട ഗോളുകളുമായി ടലിസ്ക കളിയിലെ ഹീറോ ആയി.

മത്സരത്തിൽ 20ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആണ് അൽ നസറിനെ റൊണാൾഡോ മുന്നിൽ എത്തിച്ചത്. 45ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ കരാസ്കോ അൽ ശബാബിന് സമനില നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒടാവിയോയുടെ പാസിൽ നിന്ന് ടലിസ്ക ഗോൾ നേടിയതോടെ കളിയിൽ വീണ്ടും അൽ നസർ മുന്നിൽ എത്തി. സ്കോർ 2-1.

അൽ ശബാബ് വിട്ടില്ല. അവർ വീണ്ടും പൊരുതി. 67ആം മിനുട്ടിൽ കാർലോസ് ജൂനിയർ ശബാബിന് സമനില നൽകി. സ്കോർ 2-2. അവസാനം 87ആം മിനുട്ടിലെ ടലിസ്കയുടെ ഗോൾ അവർക്ക് വിജയം നൽകി.

ഈ വിജയത്തോടെ അൽ നസർ 21 മത്സരങ്ങളിൽ നിന്ന് 52 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുന്നു‌. അൽ ഹിലാലിന് 4 പോയിന്റ് പിറകികാണ് അൽ നസർ ഇപ്പോഴും ഉള്ളത്.

“ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എനിക്ക് ഒന്നാം നമ്പർ” – ടാലിസ്ക

ബ്രസീലിയൻ ഫുട്ബോൾ താരം ആൻഡേഴ്സൺ ടാലിസ്ക ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് തന്റെ ഇൻസ്പിരേഷൻ എന്ന് പറഞ്ഞു. ഇപ്പോൾ അൽ നസറിൽ ഒരുമിച്ച് കളിക്കുകയാണ് ഇരുവരും. “ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എനിക്ക് ഒന്നാം നമ്പർ, അദ്ദേഹമാണ് എന്റെ പ്രചോദനവും ഇതിഹാസവും.” റൊണാൾഡോയെ ഒരു ഫുട്ബോൾ ഐക്കണായി താൻ കണക്കാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

റൊണാൾഡോയുടെ സ്വാധീനം കളിക്കളത്തിലെ പ്രകടനങ്ങൾക്കപ്പുറമാണ്. പ്രാദേശിക കളിക്കാരുടെ വികസനത്തിനും ഫുട്ബോൾ വെറ്ററൻ സൗദിയിൽ എത്തിയ ശേഷം സജീവമായി സംഭാവന ചെയ്യുന്നുവെന്ന് ടാലിസ്ക പറഞ്ഞു, “ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിലെ എല്ലാവരും അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായി കരുതുന്നു, അദ്ദേഹം എന്നെ സഹായിക്കുന്നുണ്ട്. ഇവിടുത്തെ പ്രാദേശിക കളിക്കാരെ വികസിപ്പിക്കാനും വളരെയധികം അദ്ദേഹം സഹായിക്കുന്നു” ബ്രസീലിയൻ പറഞ്ഞു.

“ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിൽ എത്തിയപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, അദ്ദേഹത്തെ പിന്തുണച്ചതും അദ്ദേഹത്തോടുള്ള ആരാധനയും എന്നെ സഹായിച്ചു എന്നും, അതാണ് എന്നെ ഈ നിലയിലെത്തിച്ചത് എന്നും” ടാലിസ്ക പറഞ്ഞു.

Exit mobile version