പരിക്കുകൾ വേട്ടയാടിയ വർഷങ്ങൾക്ക് ശേഷം ടോമിയാസു ആഴ്‌സണൽ വിട്ടു

ആഴ്‌സണൽ വിട്ടു ജപ്പാനീസ് പ്രതിരോധ താരം ടകഹിറോ ടോമിയാസു. പരിക്കുകൾ നിരന്തരം വേട്ടയാടിയ കരിയറിന് ഒടുവിൽ ആണ് 26 കാരനായ താരം ക്ലബ് വിടുന്നത്. 2026 വരെ കരാർ ഉണ്ടെങ്കിലും കരാർ റദ്ദ് ചെയ്യാൻ ക്ലബും താരവും തമ്മിൽ ധാരണയിൽ എത്തുക ആയിരുന്നു. 2026 നു ശേഷം ഒരു കൊല്ലം കരാർ പുതുക്കാനുള്ള വ്യവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ ആഴ്‌സണൽ കരിയർ അവസാനിപ്പിക്കാൻ ഇരു കൂട്ടരും തീരുമാനിക്കുക ആയിരുന്നു.

2021 ൽ ഇറ്റാലിയൻ സീരി എ ടീം ബ്ലൊളോഗ്നയിൽ നിന്നാണ് ടോമിയാസു ആഴ്സണലിൽ എത്തിയത്. ആരാധകരുടെ പ്രിയപ്പെട്ട താരമായി എളുപ്പം മാറിയെങ്കിലും പരിക്കുകൾ താരത്തെ വല്ലാതെ വലച്ചു. നാലു സീസണുകളിൽ ആയി 84 മത്സരങ്ങൾ മാത്രമാണ് ആഴ്‌സണലിന് ആയി ജപ്പാൻ താരത്തിന് കളിക്കാൻ ആയത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഏതാനും മിനിറ്റുകൾ മാത്രമാണ് താരത്തിന് പന്ത് തട്ടാൻ ആയത്. നിലവിലും പരിക്കിന്‌ പിടിയിലുള്ള താരം കാൽ മുട്ടിനു ആയുള്ള ശസ്ത്രക്രിയക്ക് വിധേയമായിരുന്നു, ഇനിയും നാലു അഞ്ചു മാസം എങ്കിലും എടുക്കും താരം കളത്തിലേക്ക് തിരിച്ചെത്താൻ.

ടോമിയാസുവിനെ ആഴ്‌സണൽ വിൽക്കും എന്ന വാർത്തകൾ അടിസ്ഥാനരഹിതം

ആഴ്‌സണൽ താരം ടോമിയാസുവിനെ ക്ലബ് വിൽക്കാൻ ഒരുങ്ങുക ആണെന്ന വാർത്തകൾ അടിസ്ഥാനരഹിതം എന്നു ഫ്രബ്രിയാസോ റൊമാനോ. ജപ്പാനീസ് പ്രതിരോധതാരത്തെ നേരത്തെ ആഴ്‌സണൽ യുവന്റസ്, നാപ്പോളി ടീമുകൾക്ക് മുന്നിൽ വിൽപ്പനക്ക് വെച്ചു എന്നായിരുന്നു റിപ്പോർട്ട് വന്നത്.

എന്നാൽ ഇതിൽ വാസ്തവം ഇല്ലെന്നു റൊമാനോ വ്യക്തമാക്കി. നിലവിൽ താരത്തെ വിൽക്കാൻ ആഴ്‌സണലിന് പദ്ധതികൾ ഇല്ലെന്നു അദ്ദേഹം വ്യക്തമാക്കി. ആഴ്‌സണൽ പകരം ഒരു ഫുൾ ബാക്കിനെ കൊണ്ടു വന്നാൽ മാത്രമെ താരത്തെ വിൽക്കുന്ന കാര്യം ക്ലബ് ആലോചിക്കുകയുള്ളൂ. റൈറ്റ്, ലെഫ്റ്റ്, സെന്റർ ബാക്ക് ആയി കളിക്കാൻ സാധിക്കുന്ന ടോമിയാസു ആഴ്‌സണൽ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.

ടൊമിയാസു ഇനി ഈ സീസണിൽ ആഴ്സണലിനായി കളിക്കില്ല

ആഴ്സണൽ ഡിഫൻഡർ ടകെഹിറോ ടൊമിയാസു ഇനി ഈ സീസണിൽ കളിക്കില്ല. കാൽമുട്ടിന് ഏറ്റ പരിക്ക് മാറാൻ താരം ശസ്ത്രക്രിയ നടത്തേണ്ടി വന്നു എന്ന് ആഴ്സണൽ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ച യൂറോപ്പ ലീഗ് റൗണ്ട് 16-ൽ സ്‌പോർട്ടിംഗിന് എതിരായ മത്സരത്തിൽ ആയിരുന്നു 24-കാരന് പരിക്കേറ്റത്‌.

“ടോമിക്ക് ചൊവ്വാഴ്ച ലണ്ടനിൽ വിജയകരമായി ശസ്ത്രക്രിയ നടത്തി, ഈ സീസണിൽ ടോമി ഇനി കളിക്കില്ല. അടുത്ത സീസണിന് മുന്നോടിയായുള്ള പ്രീ-സീസൺ പരിശീലനത്തിൽ അദ്ദേഹം ഇനി ടീമിനിപ്പം ചേരും” ആഴ്സണൽ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ജാപ്പനീസ് ഇന്റർനാഷണൽ ഈ സീസണിൽ പലപ്പോഴും പരിക്കിന്റെ പിടിയിലായിരുന്നു‌. ടൊമിയാസുവിന് മാത്രമല്ല അതേ മത്സരത്തിൽ ആഴ്സണൽ ഡിഫൻഡർ സലിബയ്ക്കും പരിക്കേറ്റിരുന്നു.

ടോമിയാസു! ലെഫ്റ്റ് ബാക്ക് ആയി ഇറങ്ങി സലാനെ പോക്കറ്റിലാക്കിയ സമുറായ്‌ മാസ്റ്റർ ക്ലാസ്!

ഇന്നലെ നടന്ന ആഴ്‌സണൽ, ലിവർപൂൾ മത്സരത്തിൽ കളിയിലെ മികച്ച താരമാവാനുള്ള മത്സരത്തിൽ ഗബ്രിയേൽ മാർട്ടിനെല്ലിക്കും ബുകയോ സാകക്കും ഒപ്പം ഒരേപോലെ അർഹതയുള്ള താരം എന്നു തന്നെ വിളിക്കാവുന്ന പ്രകടനം ആണ് ടാകെഹിരോ ടോമിയാസു പുറത്ത് എടുത്തത്. സീസണിൽ തന്റെ ആദ്യ പതിനൊന്നിൽ തനിക്ക് അത്ര പരിചയം ഇല്ലാത്ത ഇടത് ബാക്ക് ആയി ഇറങ്ങിയ ടോമിയാസു അത്രക്ക് മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്.

പരിക്കേറ്റ സിഞ്ചെങ്കോക്ക് പകരം ടിയേർണി ഉണ്ടായിട്ടും ആർട്ടെറ്റ ടോമിയാസു എന്ന വലത് ബാക്കിനെ കൊണ്ട് വന്നത് ആ ഭാഗത്ത് സലാഹ്, അലക്‌സാണ്ടർ അർണോൾഡ് എന്നിവർ വിതക്കുന്ന അപകടം മുന്നിൽ കണ്ടായിരുന്നു. മികച്ച ഉയരവും ഇടത് കാലു കൊണ്ടും മികച്ച പാസുകൾ നൽകാൻ കഴിവുള്ള ടോമിയാസു ആ ജോലി ഭംഗിയാക്കി. സലാഹിനെ ഒന്നു അനങ്ങാൻ പോലും തയ്യാറാവാതെ നിശ്ശബ്ദൻ ആക്കിയ ടോമിയാസു അർണോൾഡിനും ഒരവസരവും നൽകിയില്ല. മത്സരത്തിൽ സലാഹ് കളിച്ചോ എന്നും പോലും അറിയാത്ത വിധം ഗംഭീരം ആയിരുന്നു ആരാധകരുടെ പ്രിയപ്പെട്ട ജപ്പാനീസ് താരത്തിൽ നിന്നുള്ള പ്രകടനം.

തുടർന്ന് ലീഗിൽ ലിവർപൂൾ പിന്നിൽ നിൽക്കുമ്പോൾ 584 ദിവസങ്ങൾക്ക് ശേഷം ആദ്യമായി സലാഹിനെ പിൻവലിക്കാനും ക്ലോപ്പ് നിർബന്ധിതനായി. ഏറ്റവും കൂടുതൽ ഏരിയൽ ഡ്യുവൽസ്(4), ഏറ്റവും കൂടുതൽ ഗ്രൗണ്ട് ഡ്യുവൽസ്(7), ഏറ്റവും കൂടുതൽ റിക്കവറികൾ(7), ഏറ്റവും കൂടുതൽ ടാക്കിളുകൾ(2) എല്ലാം ജപ്പാനീസ് സമുറായിയുടെ വക ആയിരുന്നു. പ്രതിരോധത്തിൽ ഏത് റോളിലും തിളങ്ങാനും ഇത്രക്ക് മികച്ച പ്രകടനം നടത്താനും ആവുമെന്ന ടോമിയാസുവിന്റെ മികവ് ആഴ്‌സണലിന് വലിയ ഊർജവും കരുത്തും ആണ് നൽകുക എന്നുറപ്പാണ്.

Exit mobile version