ഷോട്ട്പുട്ടിൽ ഇന്ത്യക്ക് സ്വർണ്ണം നൽകി തജീന്ദർപാൽ സിംഗ്

ഹാങ്‌ഷൗ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ. ഷോട്ട്പുട്ടിൽ ഇന്ത്യയുടെ തജീന്ദർപാൽ സിംഗ് ടൂർ ആണ് ഇന്ന് സ്വർണ്ണം നേടിയത്‌. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും തജീന്ദർപാൽ സ്വർണ്ണം നേടിയിരുന്നു. 20.36 മീറ്റർ എറിഞ്ഞാണ് തജീന്ദർപാൽ സ്വർണ്ണം നേടിയത്. 2018 ഏഷ്യൻ ഗെയിംസിലും 2022 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും തജീന്ദർപാൽ സ്വർണ്ണം നേടിയിരുന്നു.

പർദുമാൻ സിംഗ് ബ്രാർ (1954, 1958), ജോഗീന്ദർ സിംഗ് (1966, 1970), ബഹദൂർ സിംഗ് ചൗഹാൻ (1978, 1982) എന്നിവർക്ക് ശേഷം ഏഷ്യൻ ഗെയിംസ് സ്വർണം തുടർച്ചയായ രണ്ട് ഗെയിംസിൽ നേടുന്ന നാലാമത്തെ ഇന്ത്യൻ ഷോട്ട്പുട്ടറാണ് തജീന്ദർപാൽ സിംഗ് ടൂർ.

ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിംഗ് ഏഷ്യൻ റെക്കോർഡ് തകർത്തു

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഷോട്ട്പുട്ട് ത്രോ താരം തജീന്ദർപാൽ സിംഗ് ദേശീയ, ഏഷ്യൻ റെക്കോർഡുകൾ തകർത്തു. 21.77 മീറ്റർ ദൂരം എറിഞ്ഞ തജീന്ദർപാൽ സ്വന്തം ദേശീയ റെക്കോർഡ് മെച്ചപ്പെടുത്തിയതിന് ഒപ് പുതിയ ഏഷ്യൻ റെക്കോർഡും സ്ഥാപിച്ചു. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് അദ്ദേഹം യോഗ്യത നേടുകയും ചെയ്തു.

21.49 മീറ്ററെന്ന തന്റെ തന്നെ ദേശീയ റെക്കോർഡ് ആണ് 28-കാരൻ മറികടന്നത്. 22 മീറ്റർ മറികടക്കാനാണ് തന്റെ അടുത്ത പദ്ധതിയെന്ന് വിജയത്തിനു ശേഷം തജീന്ദർപാൽ പറഞ്ഞു. തജീന്ദർപാൽ ഇതിനകം തന്നെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിട്ടുണ്ട്, 2018 എഡിഷനിൽ 20.75 മീറ്റർ എറിഞ്ഞായിരുന്നു അദ്ദേഹം സ്വർണ്ണം നേടിയത്.

Exit mobile version