ഇരട്ട ശതകം പൂര്‍ത്തിയാക്കി ടാഗ്‍നരൈന്‍, വിന്‍ഡീസിന്റെ ഡിക്ലറേഷന്‍

സിംബാബ്‍വേയ്ക്കെതിരെ ബുലവായോ ടെസ്റ്റിൽ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 447/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് വെസ്റ്റിന്‍ഡീസ്. ടാഗ്‍നരൈന്‍ ചന്ദര്‍പോള്‍ തന്റെ ഇരട്ട ശതകം പൂര്‍ത്തിയാക്കിയ ശേഷം ആയിരുന്നു വെസ്റ്റിന്‍ഡീസ് തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്.

താരം 207 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 182 റൺസ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. സിംബാബ്‍വേയ്ക്കായി ബ്രണ്ടന്‍ മാവുട അഞ്ച് വിക്കറ്റ് നേടി.

വെസ്റ്റിന്‍ഡീസിനായി ഒന്നാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ശേഷം ബ്രാത്‍വൈറ്റ് വീണു

വെസ്റ്റിന്‍ഡീസിനായി ഓപ്പണിംഗ് വിക്കറ്റിൽ ഏറ്റവും വലിയ കൂട്ടുകെട്ട് നേടി ഓപ്പണര്‍മാരായ ക്രെയിഗ് ബ്രാത്‍വൈറ്റും ടാഗ‍്‍നരൈന്‍ ചന്ദര്‍പോളും. 336 റൺസാണ് ഈ കൂട്ടുകെട്ട് ഇന്ന് നേടിയത്. 182 റൺസ് നേടിയ ബ്രാത്‍വൈറ്റിനെ വെല്ലിംഗ്ടൺ മസകഡ്സ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

116 ഓവറുകള്‍ പിന്നിടുമ്പോള്‍ വെസ്റ്റിന്‍ഡീസ് 338/1 എന്ന നിലയിലാണ്. 149 റൺസുമായി ചന്ദര്‍പോളും 1 റൺസ് നേടി കൈൽ മയേഴ്സും ആണ് ക്രീസിലുള്ളത്.

ശതകം പൂര്‍ത്തിയാക്കി ചന്ദര്‍പോളും ബ്രാത്‍വൈറ്റും, വിക്കറ്റ് നേടാനാകാതെ സിംബാബ്‍വേ

രണ്ടാം ദിവസത്തെ കളിയും ഭൂരിഭാഗം മഴ കവര്‍ന്നപ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ വിക്കറ്റ് നേടാനാകാതെ സിംബാബ്‍വേ. ഇന്ന് ബുലവായോ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 221 റൺസാണ് 89 ഓവറിൽ നിന്ന് വെസ്റ്റിന്‍ഡീസ് നേടിയിട്ടുള്ളത്.

ക്രെയിഗ് ബ്രാത്‍വൈറ്റ് 116 റൺസും ടാഗ്‍നരൈന്‍ ചന്ദര്‍പോള്‍ 101 റൺസും നേടിയാണ് വെസ്റ്റിന്‍ഡീസിനായി ക്രീസിലുള്ളത്. മത്സരത്തിന്റെ ആദ്യ ദിവസും മഴ കാരണം മത്സരം തടസ്സപ്പെട്ടിരുന്നു.

വിന്‍ഡീസ് കുതിപ്പിന് തടയിട്ട് മഴ

ടാഗ്‍നരൈന്‍ ചന്ദര്‍പോളും ക്രെയിഗ് ബ്രാത്‍വൈറ്റും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ സിംബാബ്‍വേയ്ക്കെതിരെ ബുലാവായോ ടെസ്റ്റിൽ 112/0 എന്ന നിലയിൽ വെസ്റ്റിന്‍ഡീസ്. മത്സരം 51 ഓവര്‍ കഴിഞ്ഞപ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു.

ചന്ദര്‍പോള്‍ 55 റൺസും ക്രെയിഗ് ബ്രാത്‍വൈറ്റും അതേ സ്കോറാണ് നേടിയിട്ടുള്ളത്. 138 പന്തുകളാണ് ക്യാപ്റ്റന്‍ ക്രെയിഗ് ബ്രാത്‍വൈറ്റ് നേരിട്ടത്. ടാഗ്‍നരൈന്‍ 55 റൺസും നേടി.

കരുതലോടെ തുടങ്ങി വെസ്റ്റിന്‍ഡീസ്, വിക്കറ്റ് നഷ്ടം ഇല്ലാതെ രണ്ടാം ദിവസം അവസനിപ്പിച്ചു

പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 74/0 എന്ന നിലയിൽ. ഓസ്ട്രേലിയ 598/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം വെസ്റ്റീന്‍ഡീസിനായി ടാഗേനരൈന്‍ ചന്ദര്‍പോളും ക്രെയിഗ് ബ്രാത്‍വൈറ്റും കരുതലോടെയാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

അരങ്ങേറ്റക്കാരന്‍ ചന്ദര്‍പോള്‍ 47 റൺസും ബ്രാത്‍വൈറ്റ് 18 റൺസും നേടിയിട്ടുണ്ട്. നേരത്തെ മാര്‍നസ് ലാബൂഷാനെ(204), സ്റ്റീവ് സ്മിത്ത്(200*), ട്രാവിസ് ഹെഡ്(99) എന്നിവരാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്.

Exit mobile version