ടി20 റാങ്കിംഗിൽ കോഹ്ലിയുടെ കുതിച്ചു ചാട്ടം, പതിനാലു സ്ഥാനങ്ങൾ മുന്നോട്ട്

ഏഷ്യാ കപ്പിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ വിരാട് കോഹ്ലി ടി20 ഇന്റർ നാഷണൽ റാങ്കിംഗിൽ മുന്നോട്ട്. പതിനാലു സ്ഥാനങ്ങൾ ആണ് കോഹ്ലി മെച്ചപ്പെടുത്തിയത്. റാങ്കിംഗിൽ ഇതോടെ കോഹ്ലി 15ആം സ്ഥാനത്ത് എത്തി. ഏഷ്യ കപ്പിൽ കോഹ്ലി 276 റൺസുമായി ടോപ് സ്കോറർ ആയിരുന്നു. ഇതിൽ അഫ്ഗാനിസ്താന് എതിരായ സെഞ്ച്വറിയും ഉൾപ്പെടുന്നു.

ടി20 ബാറ്റ്സ്മാന്മാരുടെ ലിസ്റ്റിൽ ആദ്യ പത്തിൽ ഇന്ത്യയിൽ നിന്ന് ഉള്ള ആകെ ഒരു താരം സൂര്യകുമാർ യാദവ് ആണ്‌‌ സൂര്യകുമാർ നാലാം സ്ഥാനത്ത് നിൽക്കുന്നു. പാകിസ്താൻ താരം മുഹമ്മദ് റിസ്വാൻ ആണ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഒന്നാമത് ഉള്ളത്.

ലോകേഷ് രാഹുലിനെ മറികടന്ന് ആരോണ്‍ ഫിഞ്ച്, ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക്

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ മികച്ച ഫോമിന്റെ ബലത്തില്‍ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. 2 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കെ എല്‍ രാഹുലിനെ മറികടന്നാണ് ഫിഞ്ചിന്റെ ഈ നേട്ടം. 830 റേറ്റിംഗ് പോയിന്റാണ് ഫിഞ്ചിന് സ്വന്തമായിട്ടുള്ളത്.

915 പോയിന്റുമായി ദാവിദ് മലന്‍ ആണ് ഒന്നാം സ്ഥാനത്ത്. രാഹുല്‍(816), ബാബര്‍ അസം(801), റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(700), വിരാട് കോഹ്‍ലി(697) എന്നിവരാണ് മറ്റു താരങ്ങള്‍.

ടി20 റാങ്കിംഗ് പാക്കിസ്ഥാന്‍ മുന്നില്‍ തന്നെ, ഇന്ത്യ രണ്ടാം സ്ഥാനത്ത്

ഏറ്റവും പുതിയ ടി20 റാങ്കിംഗിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി പാക്കിസ്ഥാന്‍. 30 മത്സരങ്ങള്‍ കളിച്ച പാക്കിസ്ഥാനു 132 റേറ്റിംഗ് പോയിന്റുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 124 റേറ്റിംഗ് പോയിന്റാണ് 37 മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയയാണ്. 122 പോയിന്റുള്ള ഓസ്ട്രേലിയയ്ക്ക് പിന്നിലായി 117 പോയിന്റുമായി ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്ത് നിലകൊള്ളുന്നു.

ന്യൂസിലാണ്ട് അഞ്ചാം സ്ഥാനത്തും(117), ദക്ഷിണാഫ്രിക്ക(114) ആറാം സ്ഥാനത്തും സ്ഥിതി ചെയ്യുന്നു. വിന്‍ഡീസ്(106), അഫ്ഗാനിസ്ഥാന്‍(91), ശ്രീലങ്ക(85), ബംഗ്ലാദേശ്(77) എന്നിവര്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടി20 ലോക റാങ്കിംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി പാക്കിസ്ഥാന്‍

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ടുവെങ്കിലും തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും ജയിച്ചത് വഴി പരമ്പരയും ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും നിലനിര്‍ത്തി പാക്കിസ്ഥാന്‍. പാക്കിസ്ഥാനും 126 റേറ്റിംഗ് പോയിന്റുകളാണ് കൈവശമുള്ളത്. ന്യൂസിലാണ്ട് 123 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ 121 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. 36 പോയിന്റുമായി അയര്‍ലാണ്ട് ആണ് അവസാന സ്ഥാനത്ത്(18ാം സ്ഥാനം).

ബേ ഓവലില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിന്റെ ജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. 181 റണ്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ നേടിയപ്പോള്‍ ന്യൂസിലാണ്ടിനു 163 റണ്‍സ് മാത്രമേ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു. ഷദബ് ഖാനാണ് കളിയിലെ താരം. നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങിയാണ് ഷദബ് രണ്ട് വിക്കറ്റ് നേടിയത്. പ്രകടനം താരത്തിനു മാന്‍ ഓഫ് ദി മാച്ച് പട്ടവും നല്‍കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version