പൂരന്റെ മാസ്മരിക ഇന്നിംഗ്സ്!! അഫ്ഗാനിസ്താനെതിരെ വെസ്റ്റിൻഡീസിന് വൻ വിജയം

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ വെസ്റ്റിൻഡീസിന് വൻ വിജയം. 104 റൺസിന്റെ വിജയമാണ് വെസ്റ്റിൻഡീസ് ഇന്ന് നേടിയത്‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എടുത്തു. നിക്ലസ് പൂരന്റെ മികച്ച ഇന്നിംഗ്സ് ആണ് വെസ്റ്റിൻഡീസിന് ഈ വലിയ സ്കോർ നൽകിയത്‌.

പൂരൻ 53 പന്തിൽ നിന്ന് 98 റൺസ് എടുത്തു. 8 സിക്സും 6 ഫോറും പൂരൻ ഇന്ന് അടിച്ചു. ജോൺസൺ ചാർൽസ് 27 പന്തിൽ നിന്ന് 33 റൺസും എടുത്തു. ഷായ് ഹോപ് 25, റോവ്മൻ പവൽ 26 എന്നിവരും നല്ല സംഭാവന നൽകി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനായി ആരും ബാറ്റു കൊണ്ട് തിളങ്ങിയില്ല. 17ആം ഓവറിലേക്ക് അവർ 114 റൺസിന് ഓളൗട്ട് ആയി‌. 38 റൺസ് എടുത്ത സദ്രാൻ ആണ് അവരുടെ ടോപ് സ്കോറർ ആയത്. വെസ്റ്റിൻഡീസിനായി ഒബെദ് മക്കോയ് 3 വിക്കറ്റും ഗുദകേഷ്, അകീൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഈ ലോകകപ്പിലും പോസിറ്റീവ് എടുക്കാനുണ്ട്, എന്നാൽ ടീമിനെന്ന നിലയിൽ പാകിസ്താൻ നന്നായി കളിച്ചില്ല – ബാബർ

ഈ ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ ച്ചില പോസിറ്റീവുകൾ എടുക്കുന്നുണ്ട് എന്നും എന്നാൽ ടീമിന്റെ പ്രകടനം മൊത്തത്തിൽ മോശമായിരുന്നു എന്നും ബാബർ അസം. ഈ ലോകകപ്പിലെ പാകിസ്താന്റെ അവസാന മത്സരത്തിൽ അയർലണ്ടിനെ തോൽപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു ബാബർ.

“അടുത്ത പരമ്പരയ്ക്ക് മുമ്പ് ഞങ്ങൾക്ക് ഒരു ഇടവേളയുണ്ട്, ആ പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ടൂർണമെൻ്റിൽ പോസിറ്റീവുകൾ ഉണ്ടായിരുന്നു, പക്ഷേ ഒരു ടീമെന്ന നിലയിൽ ഞങ്ങൾ നന്നായി കളിച്ചില്ല,” അദ്ദേഹം പറഞ്ഞു.

“മൊത്തത്തിൽ, ഞങ്ങൾ നന്നായി ടൂർണമെന്റ് ഫിനിഷ് ചെയ്തു. ഞങ്ങളുടെ ബൗളിംഗ് ഈ ടൂർണമെന്റിൽ മികച്ചതായിരുന്നു, പക്ഷേ ചില കളികളിൽ ബാറ്റിംഗിലെ ചില പിഴവുകൾ ഞങ്ങളെ വേദനിപ്പിച്ചു.” – ബാബർ പറഞ്ഞു ‌

അയർലണ്ടിനെ തോൽപ്പിച്ച് പാകിസ്ഥാൻ ലോകകപ്പ് അവസാനിപ്പിച്ചു

ടി20 ലോകകപ്പ് വിജയവുമായി അവസാനിപ്പിച്ച് പാകിസ്ഥാൻ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ അയർലണ്ടിനെ പാകിസ്ഥാൻ തോൽപ്പിച്ചു. അയർലണ്ട് ഉയർത്തിയ 107 റൺസ് 18.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ വിജയം കണ്ടു. 32 റൺസ് എടുത്ത് പുറത്താകാതെ നിന്ന് ബാബർ അസം ടീമിനെ വിജയത്തിലേക്ക് നയിച്ചു. മറ്റു പാകിസ്താൻ ബാറ്റർമാർക്ക് ഒന്നും തിളങ്ങാൻ ആയില്ല. ഇന്ന് വിജയിച്ചു എങ്കിലും പാകിസ്ഥാൻ നേരത്തെ തന്നെ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത അയർലണ്ടിനെ 106 റൺസിൽ പിടിച്ചു നിർത്താൻ പാകിസ്ഥാനായിരുന്നു. ഒരു ഘട്ടത്തിൽ അയർലണ്ട് 32-6 എന്ന നിലയിൽ ആയിരുന്നു. അവിടെ നിന്ന് 106 റൺ വരെ എത്താൻ അവർക്കായി.

22 റൺസ് എടുത്ത ജോഷുവ ലിറ്റിലും 31 റൺസ് എടുത്ത ഡെലാനിയും ആണ് അയർലണ്ടിനായി ബാറ്റു കൊണ്ട് ആകെ തിളങ്ങിയത്. പാകിസ്താനായി ഷഹീൻ അഫ്രീദിയും ഇമാദ് വസീമും 3 വിക്കറ്റ് വീതം വീഴ്ത്തി. ഇമാദ് വസീം നാല് ഓവറിൽ 8 റൺസ് മാത്രം വഴങ്ങിയാണ് 3 വിക്കറ്റ് വീഴ്ത്തിയത്.

ആമിർ 2 വിക്കയും ഹാരിസ് റഹൂഫ് ഒരു വിക്കയും വീഴ്ത്തി.

ഇംഗ്ലണ്ട് സൂപ്പർ 8ൽ, നന്ദി ഓസ്ട്രേലിയയോട് പറയണം

ടി ട്വന്റി ലോകകപ്പിൽ ഓസ്ട്രേലിയ ഇന്ന് സ്കോട്ലൻഡിനെ തോൽപ്പിച്ചു. അതോടെ ഇംഗ്ലണ്ട് സൂപ്പർ 8 യോഗ്യത ഉറപ്പിച്ചു. ഇന്ന് സ്കോട്ട്ലാൻഡിന് വിജയിച്ചാൽ മാത്രമേ സൂപ്പർ 8 യോഗ്യത നേടാൻ ആകുമായിരുന്നുള്ളൂ. ഇന്ന് ഓസ്ട്രേലിയയീട് പരാജയപ്പെട്ടതോടെ മോശം നെറ്റ് റൺറേറ്റ് കാരണം സ്കോട്ലൻഡ് ഇംഗ്ലണ്ടിന് പിറകിലായാണ് ഫിനിഷ് ചെയ്തത്.

ഈ ഗ്രൂപ്പിൽ നിന്ന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും ആണ് സൂപ്പർ 8ന് യോഗ്യത നേടിയത്‌. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് 41 റൺസിന് നമീബിയയെ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് ആദ്യം ബാറ്റു ചെയ്ത സ്കോട്ട്‌ലൻഡ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിന് 180 റൺസ് എടുത്തിരുന്നു. അറുപത് റൺസ് എടുത്ത ബ്രാൻഡൻ മക്മുല്ലനും 42 റൺസ് എടുത്ത ബെരിങ്ടണുമാണ് സ്കോട്ട്ലാൻഡിനായി തിളങ്ങിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ രണ്ട് പന്ത് മാത്രം ശേഷിക്കെ ആണ് വിജയത്തിൽ എത്തിയത്. ഓപ്പണർ ട്രാവിസ് ഹെഡ് 68 റൺസുമായി ഓസ്ട്രേലിയയുടെ ടോപ് സ്കോറർ ആയി. എന്നാൽ 29 പന്തിൽ 59 റൺസ് അടിച്ച സ്റ്റോയിനിസ് ആണ് ഓസ്ട്രേലിയയുടെ യഥാർത്ഥ വിജയ് ശില്പി ആയി മാറിയത്.

ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം മഴ കൊണ്ടു പോയി

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇന്ന് ഇന്ത്യ കാനഡയെ ആയിരുന്നു നേരിടേണ്ടിയിരുന്നത്. ഫ്ലോറിഡയിൽ നടക്കുന്ന മത്സരം മഴ കാരണം ഉപേക്ഷിക്കാൻ തീരുമാനിക്കുക ആയിരുന്നു. ഇപ്പോൾ മഴ പെയ്യുന്നില്ല എങ്കിലും അവസാന ദിവസങ്ങളിൽ പെയ്ത മഴ കാരണം പിച്ചും ഔട്ട് ഫീൽഡും ഒരുപോലെ മോശമായതാണ് കളി ഉപേക്ഷിക്കാൻ കാരണം.

അമ്പയർമാർ ഗ്രൗണ്ട്സ്മാന്മാരും പരമാവധി പരിശ്രമിച്ചുവെങ്കിലും ഗ്രൗണ്ടിന്റെ നില ഒട്ടും മെച്ചപ്പെടാത്തത് കളി ഉപേക്ഷിക്കാൻ കാരണമായി. ഇന്നലെ അമേരിക്കയും അയർലണ്ടും തമ്മിലുള്ള മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇനി ഒരു മത്സരം കൂടി ഫ്ലോറിഡ ഗ്രൗണ്ടിൽ നടക്കേണ്ടതുണ്ട്. നാളെ പാകിസ്ഥാൻ അയർലണ്ടിനെ നേരിടണം. ആ മത്സരവും നടക്കാനുള്ള സാധ്യത വളരെ കുറവാണ്.

നാലു മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്തു. ഇനി സൂപ്പർ 8ലാകും ഇന്ത്യയുടെ മത്സരങ്ങൾ.

ദൂബെ ബൗൾ ചെയ്യുന്നില്ല എങ്കിൽ സഞ്ജുവിനെ കളിപ്പിക്കണം – ശ്രീശാന്ത്

ഇന്ത്യ ശിവം ദൂബെക്ക് പകരം സഞ്ജു സാംസണെ കളിപ്പിക്കണം എന്ന് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. ദൂബെ ബൗൾ ചെയ്യുന്നില്ല എങ്കിൽ ബാറ്റർ ആയി പകരം സഞ്ജു ആണ് നല്ല ഓപ്ഷൻ എന്ന് ശ്രീശാന്ത് പറഞ്ഞു. ദൂബെയെ ആണ് ഇന്ത്യ ഇതുവരെ പരിഗണിച്ചത് എങ്കിലും ദൂബെ അധികം ബൗൾ കൊണ്ട് ഇന്ത്യയെ ഇതുവരെ സഹായിച്ചിട്ടില്ല.

“ബാറ്റിംഗ് ഓർഡറിൽ വൈദഗ്ധ്യമുള്ള പ്രതിഭാധനരായ കളിക്കാരിൽ ഒരാളാണ് സഞ്ജു സാംസൺ. ടോപ് ഓർഡർ മുതൽ മധ്യനിര വരെ ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിയും. നിങ്ങൾ ലോകകപ്പ് ക്യാമ്പിലേക്ക് നോക്കുകയാണെങ്കിൽ, അയാൾക്ക് ഒരു പരിശീലന മത്സരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദുബെയ്‌ക്ക് പകരം മധ്യനിരയിൽ അദ്ദേഹത്തിന് കളിക്കാം ആകുമെന്ന് ഞങ്ങൾക്കറിയാം.” ശ്രീശാന്ത് പറഞ്ഞു.

ദൂബെ ബൗൾ ചെയ്യുന്നില്ലെങ്കിൽ സഞ്ജു ഒരു മികച്ച ഓപ്ഷനായിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം അവൻ എപ്പോഴും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കളിക്കും. മെല്ലെ കളിക്കാനും ആവശ്യമെങ്കിൽ ഗിയർ മാറ്റാനും അദ്ദേഹത്തിനാകും. – ശ്രീശാന്ത് പറഞ്ഞു.

“കൂടാതെ സഞ്ജുവിന് ധാരാളം അനുഭവപരിചയമുണ്ട്, ബാറ്റ് കൊണ്ട് അയാൾക്ക് എന്തുചെയ്യാനാകുമെന്ന് നമുക്കെല്ലാവർക്കും അറിയാം, അവൻ ഒരു മികച്ച ഫീൽഡറുമാണ്. അവന്റെ സൂപ്പർമാൻ ക്യാച്ചുകൾ നമ്മൾ കണ്ടിട്ടുണ്ട്, അവന് വളരെ ശാന്തമായ ഒരു മൈൻഡും ഉണ്ട്.” ശ്രീശാന്ത് പറയുന്നു.

“ന്യൂയോർക്കിലോ ബാർബഡോസിലോ മറ്റെവിടെയെങ്കിലുമോ വിക്കറ്റുകൾ വീഴുമ്പോൾ, മൂന്നോ നാലോ വിക്കറ്റുകൾ നേരത്തെ പോയാൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെപ്പോലെ ഉള്ളവർക്ക് ഒപ്പം ആങ്കർ റോൾ കളിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ കരുതുന്നു. . അതിനാൽ സഞ്ജുവിന് അവസരം ലഭിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്” ശ്രീശാന്ത് കൂട്ടിച്ചേർത്തു.

അവസാന 2 പന്തിൽ 2 റൺ എടുക്കാൻ ആകാതെ നേപ്പാൾ, ദക്ഷിണാഫ്രിക്ക രക്ഷപ്പെട്ടു

ഇന്ന് ടി20 ലോകകപ്പിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഒരു റണ്ണിന് നേപ്പാളിനെ തോല്പ്പിച്ചു. നേപാൾ വിജയത്തിനെ അരികെ വെച്ചാണ് ഇന്ന് പരാജയപ്പെട്ടത്. വിജയിക്കാൻ അവസാന 2 പന്തിൽ 2 റൺസ് മാത്രമെ നേപ്പാളിന് വേണ്ടിയിരുന്നുള്ളൂ. എന്നാൽ അവസാന 2 പന്തിൽ ഒരു റൺ എടുക്കാൻ പോലും അവർക്ക് ആയില്ല.

4 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ ഷംസി

ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 115 റൺസ് മാത്രമാണ് എടുത്തത്. 43 റൺസ് എടുത്ത റീസ ഹെൻഡ്രിക്സും 27 റൺസ് എടുത്ത സ്റ്റബ്സും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ നേപ്പാളിനായി ആസിഫ് ഷെയ്ക് തിളങ്ങി.ഓപ്പണർ 49 പന്തിൽ നിന്ന് 42 റൺസ് എടുത്തു. അനിൽ ഷാ 27 റൺസും എടുത്തു. ബാർട്മൻ എറിഞ്ഞ അവസാന ഓവറിൽ നേപ്പാളിന് 8 റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ഇത് അവസാന 2 പന്തിൽ 2 റൺസ് ആയി കുറഞ്ഞു. 20ആം ഓവറിലെ അഞ്ചാം പന്തിൽ ഗുൽസന് റൺ എടുക്കാൻ ആയില്ല‌. അവസാന 1 പന്തിൽ 2 റൺ എന്നായി. ആ പന്തിൽ ഗുൽസൻ ഔട്ട് ആവുകയും ചെയ്തു. ഇതോടെ ദക്ഷിണാഫ്രിക്ക 4ൽ 4ഉം വിജയിച്ച് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു.

ഇന്ത്യ ഇന്ന് കാനഡക്ക് എതിരെ, പുറത്തിരിക്കിന്നവർക്ക് അവസരം നൽകാൻ സാധ്യത

ടി ട്വന്റി ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് ഇന്ത്യ കാനഡയെ നേരിടും. ഫ്ലോറിഡയിൽ വച്ച് നടക്കുന്ന മത്സരത്തിന് കാലാവസ്ഥയുടെ ഭീഷണിയുണ്ട്. ഫ്ലോറിഡയിൽ അവസാന ഒരാഴ്ചയായിട്ടും മഴയാണ്. സൂപ്പർ 8 ഇതിനകം തന്നെ ഉറപ്പിച്ച ഇന്ത്യ ഇന്ന് ടീമിൽ ചില മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. എന്നാൽ സഞ്ജു സാംസണ് അവസരം കിട്ടുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.

സഞ്ജു അവസാന മൂന്ന് മത്സരങ്ങളിലും കളിച്ചിരുന്നില്ല. സൂപ്പർ 8നു മുമ്പ് ഇന്ത്യയുടെ മുൻനിര ബാറ്റർമാർ എല്ലാം ഫോമിലെത്തും എന്ന പ്രതീക്ഷയിലാകും ഇന്ന് ഇന്ത്യ ഇറങ്ങുന്നത്. അവസാന മൂന്നു മത്സരങ്ങളിൽ കളിക്കാത്ത കോഹ്ലി, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തിളങ്ങാത്ത രോഹിത് തുടങ്ങിയവരുടെ ബാറ്റിംഗ് ഇന്ത്യക്ക് ആശങ്ക നൽകുന്നുണ്ട്.

ഇന്ന് രാത്രി 8 മണിക്കാണ് മത്സരം നടക്കേണ്ടത്. ഇതുവരെ നടന്ന മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഇന്ത്യ വിജയങ്ങൾ നേടിയിരുന്നു. ഇന്ത്യയുടെ ബൗളിംഗ് തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ബുമ്ര, അർഷ്ദീപ് എന്നിവർ മികച്ച ഫോമിലാണ്. സിറാജ് മാത്രമാണ് ബോളർമാറിൽ ഫോമിൽ അല്ലാതെ ഉള്ളത്. ഇന്നത്തെ മത്സരം തൽസമയം സ്റ്റാർ സ്പോർട്സിലും ഹോട്ട് സ്റ്റാറിലും കാണാം.

3 മത്സരങ്ങൾ കളിച്ചില്ല എങ്കിൽ അടുത്ത 3ൽ സെഞ്ച്വറി അടിക്കാൻ പറ്റുന്ന താരമാണ് കോഹ്ലി – ദൂബെ

വിരാട് കോഹ്ലിക്ക് എതിരായ വിമർശനങ്ങൾ അവസാനിക്കാൻ അധികം സമയം വേണ്ട എന്ന് ഇന്ത്യൻ താരം ശിവം ദൂബെ. കോഹ്ലി ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ റൺസ് കണ്ടെത്തിയിരുന്നില്ല. കോഹ്ലിയുടെ ഫോമിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുക ആയിരുന്നു ദൂബെ. കോഹ്ലി മൂന്ന് മത്സരങ്ങൾ കളിച്ചില്ല എങ്കിൽ അടുത്ത മൂന്നിൽ സെഞ്ച്വറി അടിക്കാൻ കഴിവുള്ള താരമാണെന്ന് ദൂബെ പറഞ്ഞു.

“കോഹ്‌ലിയെക്കുറിച്ച് പറയാൻ മാത്രം ഞാൻ ആരാണ്? മൂന്ന് മത്സരങ്ങളിൽ അദ്ദേഹത്തിന് റൺസ് ലഭിച്ചില്ലെങ്കിൽ, അടുത്ത മൂന്ന് മത്സരങ്ങളിൽ അദ്ദേഹം മൂന്ന് സെഞ്ച്വറി നേടിയേക്കാം, അതോടെ ചർച്ചകൾ അവസാനിക്കും,” ഓൾറൗണ്ടർ ദുബെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“കോഹ്ലിയുടെ കളിയെക്കുറിച്ചും അദ്ദേഹം എങ്ങനെ കളിക്കുന്ന താരമാണെന്നും ഞങ്ങൾക്കെല്ലാം അറിയാം.” ദൂബെ പറഞ്ഞു.

സിറാജിനു മുകളിൽ ആണ് ഇപ്പോൾ അർഷ്ദീപ് എന്ന് കുംബ്ലെ

2024ലെ ടി20 ലോകകപ്പിലും ടി20ഐ ക്രിക്കറ്റിലും മൊത്തത്തിൽ അർഷ്ദീപ് സിങ്ങിൻ്റെ പ്രകടനത്തെ പ്രശംസിച്ച് കുംബ്ലെ. അർഷ്ദീപ് ഇപ്പോൾ ഇന്ത്യൻ പേസർമാരിൽ രണ്ടാം സ്ഥാനക്കാരനായി എന്ന് കുംബ്ലെ പറയുന്നു. മുഹമ്മദ് സിറാജിന് മുകളിലാണ് ഇപ്പോൾ അർഷ്ദീപിന്റെ സ്ഥാനം എന്ന് സിറാജ് പറയുന്നു.

“പാകിസ്ഥാനെതിരായ അവസാന ഓവർ അർഷ്ദീപ് എറിഞ്ഞ രീതിയും, ടി20 മത്സരത്തിൽ വ്യത്യസ്ത മേഖലകളിൽ പന്തെറിയുന്ന രീതിയും അദ്ദേഹത്തെ മുഹമ്മദ് സിറാജിനേക്കാൾ മുന്നിലെത്തിക്കുന്നു എന്ന് ഞാൻ കരുതുന്നു.” കുംബ്ലെ പറഞ്ഞു.

ഇന്ത്യ രണ്ട് സീമർമാരെ മാത്രം കളിപ്പിക്കാൻ തീരുമാനിച്ചാൽ ബുമ്രയും അർഷ്ദീപും കളിക്കണം. ഒപ്പം ഹാർദിക് പാണ്ഡ്യയും. അർഷ്ദീപിന്റെ ഇടം കയ്യൻ ബൗൾ ഇന്ത്യക്ക് കരുത്താകും.” കുംബ്ലെ പറഞ്ഞു.

വിരാട് കോഹ്ലി സൂപ്പർ 8ൽ ഫോമിൽ എത്തും – വസീം ജാഫർ

ടി20 ലോകകപ്പിൽ ഇതുവരെ ഫോമിൽ എത്താത്ത വിരാട് കോഹ്ലി സൂപ്പർ 8 ഘട്ടത്തിൽ ഫോമിൽ എത്തും എന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. കോഹ്ലിയുടെ ഫോമിൽ ഒരു ആശങ്കയും വേണ്ട എന്ന വസീം ജാഫർ പറഞ്ഞു. ലോകകപ്പി ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിൽ കോഹ്ലി 5 റൺസ് മാത്രമാണ് നേടിയത്. അവസാന മത്സരത്തിൽ ഒരു ഗോൾഡൻ ഡക്കുമായിരുന്നു.

“വിരാട് കോഹ്‌ലിക്ക് റൺസ് ഇപ്പോൾ ലഭിച്ചില്ലെങ്കിലും ആശങ്ക വേണ്ട. സൂപ്പർ 8ൽ എത്തിയാൽ ആ കോഹ്ലി ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന പ്രകടനങ്ങൾ നടത്തും.” ജാഫർ പറഞ്ഞു.

ഇന്ത്യ ഇതുവരെ നന്നായി കളിച്ചു, സൂര്യകുമാർ യാദവ് റൺസ് നേടുന്നു, വിമർശനങ്ങൾ ഉയർന്ന ശിവം ദുബെ ഫോമിൽ എത്തി. പിന്നെ അർഷ്ദീപ്, പുതിയ പന്തിൽ അദ്ദേഹം പന്തെറിഞ്ഞ രീതി മികച്ചതായിരുന്നു. ജാഫർ പറഞ്ഞു.

ജസ്പ്രീത് ബുംറയാണ് ടീമിന്റെ കുന്തമുന, എന്നാൽ ഞങ്ങൾ വെസ്റ്റ് ഇൻഡീസ് ലെഗിൽ എത്തുമ്പോൾ ഒരു ഫാസ്റ്റ് ബൗളറെ ഒഴിവാക്കി സ്പിന്നറെ ചേർക്കേണ്ട് വരും” സ്റ്റാർ സ്പോർട്സിൽ ജാഫർ പറഞ്ഞു.

എല്ലാം പെട്ടെന്ന്!! 19 പന്തിൽ കളി ജയിച്ച് ഇംഗ്ലണ്ട്!!

ടി20 ലോകകപ്പിൽ വൻ വിജയവുമായി ഇംഗ്ലണ്ട്. ഇന്ന് ഒമാനെ നേരിട്ട ഇംഗ്ലണ്ട് വെറും 19 പന്തിലേക്ക് ആണ് ഇന്ന് കളി ജയിച്ചത്. ഒമാനെ 47 റണ്ണിന് ഓളൗട്ട് ആക്കിയ ഇംഗ്ലണ്ട് വെറും 3.1 ഓവറിലേക്ക് വിജയം പൂർത്തിയാക്കി. 8 വിക്കറ്റ് വിജയമാണ് നേടിയത്. ഇംഗ്ലണ്ടിനായി സാൾട്ട് 3 പന്തിൽ 12 റൺസും ബട്ലർ 8 പന്തിൽ 24 റൺസും എടുത്തു.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ഒമാനെ തുടക്കത്തിൽ തന്നെ തകർക്കാൻ ഇംഗ്ലണ്ടിനായി. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് നാലു വിക്കറ്റും ആർച്ചർ,മാർക്ക് വുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.

ഈ വിജയം ഇംഗ്ലണ്ടിന് അവരുടെ റൺ റേറ്റ് വലിയ രീതിയിൽ ഉയർത്താൻ സഹായിച്ചു. ഇനി സ്കോട്ലന്റ് അവസാന മത്സരത്തിൽ പോയിന്റ് നഷ്ടപ്പെടുത്തിയാൽ ഇംഗ്ലണ്ടിന് സൂപ്പർ 8ൽ എത്താം.

Exit mobile version