പക വീട്ടണം, ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്ക് മുന്നിൽ ഇംഗ്ലണ്ട്

ഇന്ത്യ ലോകകപ്പ് സെമി ഫൈനലിൽ ഇനി ഇംഗ്ലണ്ടിനെ നേരിടും. 2022 ലോകകപ്പിൽ സെമിഫൈനലിൽ നടന്ന മത്സരത്തിന്റെ ആവർത്തനമാണ് ഇത്. അന്ന് സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടായിരുന്നു ഇന്ത്യ കിരീട മോഹങ്ങൾ അവസാനിപ്പിക്കേണ്ടി വന്നത്. അന്നത്തെ കണക്ക് തീർക്കാനുള്ള ഒരു അവസരമാകും ഇന്ത്യക്ക് ഇപ്പോൾ മുന്നിൽ വന്നിരിക്കുന്നത്.

ഇതുവരെ ഈ ലോകകപ്പിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ സൂപ്പർ 8ഉം കടന്ന് സെമിയിലേക്ക് എത്തുന്നത്. ഇംഗ്ലണ്ട് ആകട്ടെ ഈ ടൂർണമെന്റിൽ തുടക്കത്തിൽ അത്ര ഫോമിൽ ആയിരുന്നില്ല എങ്കിലും ഇപ്പോൾ മികച്ച ഫോമിലാണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കിരീടം നിലനിർത്താൻ ആകുമെന്ന് തന്നെയുള്ള പ്രതീക്ഷയിലാണ് കളിക്കുന്നത്.

ജൂൺ 27 ഗയാനയിൽ വച്ചാണ് സെമിഫൈനൽ മത്സരം നടക്കുക. ഇന്ത്യ കിരീട പ്രതീക്ഷയിൽ ആണ് ഇപ്പോൾ ഉള്ളത്. ഇന്ന് ഓസ്ട്രേലിയയെ കൂടെ തോൽപ്പിച്ചതോടെ ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടി ആയിട്ടുണ്ട്.

ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ അഫ്ഗാൻ സെമിയിൽ, ഓസ്ട്രേലിയ നാട്ടിൽ

ഇന്ന് സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതോടെ അഫ്ഗാൻ സെമി ഫൈനലിന് അടുത്ത് എത്തിയിരിക്കുകയാണ്. നാളെ പുലർച്ചെ നടക്കുന്ന അവസാന സൂപ്പർ 8 മത്സരത്തിൽ അഫ്ഗാനിസ്താൻ ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ അഫ്ഗാൻ സെമി ഫൈനലിലേക്ക് എത്തും. ഓസ്ട്രേലിയ പുറത്താവുകയും ചെയ്യും. ഇപ്പോൾ ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവർ സെമി ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു.

ഈ ഗ്രൂപ്പിൽ ഇപ്പോൾ ഓസ്ട്രേലിയയും അഫ്ഗാനും 2 പോയിന്റുമായി സെമി പ്രതീക്ഷയിൽ നിൽക്കുന്നു. ഇന്ന് ഓസ്ട്രേലിയ 167 റൺസിന് മുകളിൽ എത്തിയതോടെ അവർക്ക് അഫ്ഘാനെക്കാൾ റൺ റേറ്റ് ആയിട്ടുണ്ട്. അതുകൊണ്ട് തന്നെ അഫ്ഗാന് ജയിച്ചാൽ മാത്രമെ സെമിയിൽ എത്താൻ ആവുകയുള്ളൂ.

60 റൺസിന് മുകളിൽ ഒരു മാർജിനിൽ അഫ്ഗാനെ തോൽപ്പിച്ചാൽ ബംഗ്ലാദേശിനും സെമി ഫൈനൽ സാധ്യതയുണ്ട്.

വെടിക്കെട്ട് ഇന്നിംഗ്സ്!! രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി 8 റൺസിന് നഷ്ടം

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്ട്രേലിയക്ക് എതിരായ നിർണായക മത്സരത്തിൽ ഗംഭീര ഇന്നിംഗ്സ് കളിച്ച് പുറത്തായി. തീർത്തും ആക്രമിച്ചു കളിച്ച രോഹിത് ശർമ്മ വെറും 41 പന്തിൽ 92 റൺസ് എടുത്താണ് പുറത്തായത്. 8 റൺസിന് ആണ് അദ്ദേഹത്തിന് സെഞ്ച്വറി നഷ്ടമായത്. ഓസ്ട്രേലിയയുടെ ഒരു ബൗളർമാരെയും വിടാതെ ആക്രമിക്കാൻ ഇന്ന് രോഹിത് ശർമ്മക്ക് ആയി.

സ്റ്റാർക്കും കമ്മിൻസും ഉൾപ്പെടെ ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരയെ രോഹിത് ഒരു ഭയവും ബഹുമാനവും നൽകാതെ നേരിട്ടു. 19 പന്തിലേക്ക് ഇന്ന് അർധ സെഞ്ച്വറിയിൽ എത്താൻ രോഹിത് ശർമ്മയ്ക്ക് ആയിരുന്നു.

8 സിക്സും 7 ഫോറും രോഹിതിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. സ്റ്റാർക് എറിഞ്ഞ മൂന്നാം ഓവറിൽ 29 റൺസ് ആണ് രോഹിത് ശർമ്മ അടിച്ചത്. 4 സിക്സും ഒരു ഫോറും. സ്റ്റാർക്കിന്റെ ടി20 കരിയറിലെ ഏറ്റവും മോശം ഓവറായി ഇത്‌. ഇന്നത്തെ സിക്സുകളോടെ രോഹിത് ശർമ്മ അന്താരാഷ്ട്ര ടി20യിൽ 200 സിക്സുകളും പൂർത്തിയാക്കി.

വെസ്റ്റിൻഡീസിനെ പുറത്താക്കി ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമി ഫൈനലിൽ

ടി20 ലോകകപ്പിൽ ആതിഥേയരായ വെസ്റ്റിൻഡീസിനെ പുറത്താക്കി കൊണ്ട് ദക്ഷിണാഫ്രിക്ക സെമി ഫൈനലിലേക്ക് മുന്നേറി. മഴ കാരണം 17 ഓവറിൽ 123 എന്ന വിജയലക്ഷ്യം ചെയ്സ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്ക 17ആം ഓവറിലേക്ക് ലക്ഷ്യം കാണുക ആയിരുന്നു. തുടക്കത്തിൽ ഡി കോക്ക് (12), റീസ് ഹെൻഡ്രിക്സ് (0) എന്നിവരെ നഷ്ടമായി എങ്കിലും ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലേക്ക് എത്തി.

18 റൺസുമായി മാക്രം, 22 റൺസുമായി ക്ലാസൻ, 19 റൺസുമായി സ്റ്റബ്സ് എന്നിവർ നല്ല സംഭാവനകൾ നൽകിയത് ദക്ഷിണാഫ്രിക്കയ്ക്ക് രക്ഷയായി. പക്ഷെ റോസ്റ്റൺ ചെയ്സിന്റെ 2 ഓവറുകൾ വെസ്റ്റിൻഡീസിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 2 ഓവറിൽ 6 റൺസ് മാത്രം വഴങ്ങി റോസ്റ്റൻ ചെയ്സ് 2 വിക്കറ്റുകൾ വീഴ്ത്തി. സ്റ്റബ്സ് വീണതോടെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിൽ ആയി.

അവസാന 3 ഓവറിൽ 19 റൺസ് ആയിരുന്നു അവർക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ബാക്കിയുണ്ടായിരുന്നത് നാലു വിക്കറ്റും. ഇത് 2 ഓവറിൽ 13 ആയി മാറി. 16ആം ഓവറിൽ റോസ്റ്റൺ ചെയ്സ് ഒരു വിക്കറ്റ് കൂടെ വീഴ്ത്തി. കേശവ് മഹാരാജ് 2 റൺസ് എടുത്ത് പുറത്ത്. ദക്ഷിണാഫ്രിക്കയുടെ 7 വിക്കറ്റുകൾ നഷ്ടം. എങ്കിലും ആ ഓവറിൽ 8 റൺസ് നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയി. അവസാന ഓവറിൽ ജയിക്കാൻ 5 റൺസ്.

യാൻസനും റബാദയും ആയിരുന്നു ക്രീസിൽ. മക്കോയ് ആണ് വെസ്റ്റിൻഡീസിനായി അവസാന ഓവർ എറിഞ്ഞത്. ആദ്യ പന്തിൽ സിക്സ് അടിച്ച് യാൻസൺ വിജയം ഉറപ്പിച്ചു.

ഇന്ന് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വെസ്റ്റിന്‍ഡീസിന് 135 റൺസ് ആയിരുന്നു നേടാൻ ആയത്. റോസ്ടൺ ചേസ് അര്‍ദ്ധ ശതകം നേടിയപ്പോള്‍ ഓപ്പണര്‍ കൈൽ മയേഴ്സ് 35 റൺസ് നേടി ടീമിലെ രണ്ടാമത്തോ ടോപ് സ്കോറര്‍ ആയി.

മറ്റ് താരങ്ങള്‍ക്കാര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല. 5/2 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ കൈൽ മയേഴ്സ് – റോസ്ടൺ ചേസ് കൂട്ടുകെട്ട് 81 റൺസ് മൂന്നാം വിക്കറ്റിൽ നേടി മുന്നോട്ട് നയിച്ചുവെങ്കിലും മയേഴ്സ് പുറത്തായ ശേഷം ടീം വീണ്ടും തകര്‍ച്ച നേരിട്ടു.

86/2 എന്ന നിലയിൽ നിന്ന് ടീം പൊടുന്നനെ 97/6 എന്ന നിലയിലേക്ക് വീഴുന്നതാണ് പിന്നീട് കണ്ടത്. ചേസ് 52 റൺസ് നേടി പുറത്തായപ്പോളാണ് ടീമിന് 6ാം വിക്കറ്റ് നഷ്ടമായത്. 9 പന്തിൽ 15 റൺസ് നേടിയ ആന്‍ഡ്രേ റസ്സൽ റണ്ണൗട്ട് രൂപത്തിൽ പുറത്തായതും വെസ്റ്റിന്‍ഡീസിന് അവസാന ഓവറുകളിൽ റൺ റേറ്റ് ഉയര്‍ത്തുന്നതിൽ തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസിയുടെ തകര്‍പ്പന്‍ സ്പെല്ലാണ് ടീമിന് മികവ് പുലര്‍ത്തുവാന്‍ സഹായിച്ചത്.

118/8 എന്ന നിലയിൽ നിന്ന് അൽസാരി ജോസഫ് (11*) – ഗുഡകേഷ് മോട്ടി (4*) എന്നിവര്‍ ചേര്‍ന്ന് നേടിയ 17 റൺസിന്റെ 9ാം വിക്കറ്റ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ 135/8 എന്ന സ്കോറിലെത്തിച്ചത്.

ഓസ്ട്രേലിയക്ക് മടക്ക ടിക്കറ്റ് നൽകാൻ ഇന്ത്യക്ക് ആകുമോ!! ഇന്ന് അവസാന സൂപ്പർ 8 പോര്

ടി20 ലോകകപ്പ് സൂപ്പർ 8ൽ ഇന്ത്യയുടെ അവസാന മത്സരത്തിൽ ഇന്ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. സെമി ഫൈനൽ ഏതാണ്ട് ഉറപ്പിച്ച ഇന്ത്യയും പുറത്താകലിന്റെ വക്കിൽ നിൽക്കുന്ന ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആവേശകരമായ ഒരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനോട് പരാജയപ്പെട്ടതോടെ ഓസ്ട്രേലിയയുടെ സെമി ഫൈനൽ പ്രതീക്ഷകൾ പ്രതിസന്ധിയിൽ ആയിരുന്നു.

ഇന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയാൽ മാത്രമെ ഓസ്ട്രേലിയക്ക് സെമി ഉറപ്പിക്കാൻ ആകൂ. ഇന്ന് ഇന്ത്യയോട് ഓസ്ട്രേലിയ തോൽക്കുകയും നാളെ പുലർച്ചെ അഫ്ഗാനിസ്താൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ അഫ്ഗാൻ ആകും സെമിയിലേക്ക് എത്തുക.

ഓസ്ട്രേലിയക്ക് ഇപ്പോൾ 2 പോയിന്റും ഇന്ത്യക്ക് നാല് പോയിന്റുമാണ് ഉള്ളത്. ഇന്ന് ജയിച്ചാൽ ഇന്ത്യ സെമി ഉറപ്പിക്കും. ഈ ലോകകപ്പിൽ ഒരു മത്സരം പോലും പരാജയപ്പെടാത്ത ഇന്ത്യ മികച്ച ഫോമിലാണ് ഉള്ളത്. അവസാന മത്സരത്തിൽ ഇന്ത്യയുടെ ബാറ്റർമാരും ഫോമിലേക്ക് ഉയർന്നിരുന്നു.

ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

ജോസ് ബട്ലർ വിളയാട്ട്!! 1 ഓവറിൽ 5 സിക്സ്!! ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ

ടി20 ലോകകപ്പ് സൂപ്പർ 8ലെ നിർണായക മത്സരത്തിൽ അമേരിക്കയെ മികച്ച മാർജിനിക് തോൽപ്പിച്ച് കൊണ്ട് ഇംഗ്ലണ്ട് സെമി ഫൈനൽ യോഗ്യത ഉറപ്പിച്ചു. ഇന്ന് അമേരിക്ക ഉയർത്തിയ 116 എന്ന ലക്ഷ്യം 17.4 ഓവറിലേക്ക് മറികടന്നാൽ ഇംഗ്ലണ്ടിന് റൺ റേറ്റിൽ ദക്ഷിണാഫ്രിക്കയെ മറികടക്കാനും സെമി ഉറപ്പിക്കാനും ആകുമായിരുന്നു. അവർ 9.4 ഓവറിലേക്ക് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ കളി ജയിച്ച് കൊണ്ട് സെമി ഉറപ്പിച്ചു.

ഇനി നാളെ പുലർച്ചെ നടക്കുന്ന വെസ്റ്റിൻഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരഫലമാകും ഈ ഗ്രൂപ്പിൽ നിന്ന് സെമിയിൽ എത്തുന്ന രണ്ടാമത്തെ ടീം ആരാകും എന്ന് തീരുമാനിക്കുക. ഇന്ന് ചെയ്സിന് ഇറങ്ങിയ ഇംഗ്ലണ്ട് ഓപ്പണർമാർ ഒരു ദയയും ഇല്ലാത്ത ആക്രമണം ആണ് നടത്തിയത്.

ക്യാപ്റ്റൻ ബട്ലർ 38 പന്തിൽ നിന്ന് 83 റൺസ് അടിച്ചു പുറത്താകാതെ നിന്നു. 7 സിക്സും 6 ഫോറും അടങ്ങുന്നതായിരുന്നു ബട്ലറിന്റെ ഇന്നിംഗ്സ്. ഹർമീത് സിംഗിന്റെ ഒരോവറിൽ ബട്ലർ 5 സിക്സ് അടിക്കുന്നതും കാണാൻ ആയി. ഫിൽ സാൾട്ട് 21 പന്തിൽ 25 റൺസുമായി ക്രീസിൽ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത അമേരിക്കയെ 115 റണ്ണിൽ ഒതുക്കാൻ ഇംഗ്ലണ്ടിനായി. മികച്ച റൺറേറ്റോടെ ജയിക്കേണ്ട ഇംഗ്ലണ്ട് ഇന്ന് കൃത്യമായ ഇടവേളകളി വിക്കറ്റ് എടുത്ത് അമേരിക്കയെ നല്ല സ്കോറിൽ എത്തുന്നതിൽ നിന്ന് തടഞ്ഞു.

30 റൺസ് എടുത്ത എൻ ആർ കുമാർ ആണ് അമേരിക്കയുടെ ടോപ് സ്കോറർ ആയത്. 29 റൺസ് എടുത്ത കോറി ആൻഡേഴ്സൺ, 21 റൺസ് എടുത്ത ഹർമീത് സിംഗ് എന്നിവരും അമേരിക്കയെ 110 കടക്കാൻ സഹായിച്ചു.

ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ നാലു വിക്കറ്റും, സാം കറൻ, ആദിൽ റഷീദ്, എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ജോർദാൻ അവസനം ഹാട്രിക്ക് നേടിയാണ് അമേരിക്കൻ ഇന്നിങ്സ് അവസാനിപ്പിച്ചത്.

മികച്ച ബൗളിംഗുമായി ഇംഗ്ലണ്ട്, അമേരിക്ക 115ന് ഓളൗട്ട്

ടി20 ലോകകപ്പ് സൂപ്പർ 8ലെ നിർണായക മത്സരത്തിൽ അമേരിക്കയെ നേരിടുന്ന ഇംഗ്ലണ്ട് മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. ഇന്ന് ആദ്യം ബാറ്റു ചെയ്ത അമേരിക്കയെ 115 റണ്ണിൽ ഒതുക്കാൻ ഇംഗ്ലണ്ടിനായി. മികച്ച റൺറേറ്റോടെ ജയിക്കേണ്ട ഇംഗ്ലണ്ട് ഇന്ന് കൃത്യമായ ഇടവേളകളി വിക്കറ്റ് എടുത്ത് അമേരിക്കയെ നല്ല സ്കോറിൽ എത്തുന്നതിൽ നിന്ന് തടഞ്ഞു.

30 റൺസ് എടുത്ത എൻ ആർ കുമാർ ആണ് അമേരിക്കയുടെ ടോപ് സ്കോറർ ആയത്. 29 റൺസ് എടുത്ത കോറി ആൻഡേഴ്സൺ, 21 റൺസ് എടുത്ത ഹർമീത് സിംഗ് എന്നിവരും അമേരിക്കയെ 110 കടക്കാൻ സഹായിച്ചു.

ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ നാലു വിക്കറ്റും, സാം കറൻ, ആദിൽ റഷീദ്, എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ജോർദാൻ അവസനം ഹാട്രിക്ക് നേടിയാണ് അമേരിക്കൻ ഇന്നിങ്സ് അവസാനിപ്പിച്ചത്.

ഇത് അഫ്ഗാൻ ജനതയ്ക്കും അഫ്ഗാൻ ക്രിക്കറ്റിനും മഹത്തായ നിമിഷം – ഗുൽബദിൻ നയിബ്

ഏറെ കാലമായി ആഗ്രഹിച്ച വിജയമാണ് ഇന്ന് അഫ്ഗാൻ ഓസ്ട്രേലിയക്ക് എതിരെ നേടിയത് എന്ന് ഇന്ന് കളിയിലെ താരമായ ഗുൽബദിൻ നയിബ്. ഇന്ന് നാലു വിക്കറ്റുകൾ എടുത്ത് അഫ്ഗാൻ ജയത്തിൽ നിർണായക പങ്ക് വഹിക്കാൻ നയിബിന് ആയിരുന്നു.

“ഞങ്ങൾ വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു ഈ നിമിഷത്തിന്. എനിക്ക്, എൻ്റെ രാഷ്ട്രത്തിന്, എൻ്റെ ജനങ്ങൾക്ക് മഹത്തായ നിമിഷമാണിത്. ഞങ്ങളുടെ ക്രിക്കറ്റിന് വലിയ നേട്ടമാണ്. ഞങ്ങളുടെ ക്രിക്കറ്റ് യാത്രയെ പിന്തുണച്ചതിന് ഞങ്ങളുടെ ആരാധകർക്ക് നന്ദി. കഴിഞ്ഞ 2 മാസമായി ഞങ്ങൾ കഠിനാധ്വാനം ചെയ്തു, അതിനുള്ളൽ ഫലം ലഭിച്ചു.” നയിബ് പറഞ്ഞു.

ഈ വിക്കറ്റിൽ ബാറ്റ് ചെയ്യാൻ എളുപ്പമായിരുന്നില്ല, എന്നെ വിശ്വസിച്ചതിന് റാഷിദിന് നന്ദി. ഇത് ഒരു സമ്പൂർണ്ണ ടീം പ്രയത്നമായിരുന്നു. നവീൻ ബൗൾ ചെയ്ത രീതി, ഗുർബാസും ഇബ്രാഹിമും ബാറ്റ് ചെയ്ത രീതി. ഞങ്ങൾ അവസാനം ഓസ്ട്രേലിയയെ പരാജയപ്പെടുത്തി.” അദ്ദേഹം പറയുന്നു.

“കഴിഞ്ഞ ലോകകപ്പിൽ മികച്ച ക്രിക്കറ്റ് കളിച്ചു, ഈ വർഷം ഞങ്ങൾ ന്യൂസിലൻഡിനെ തോൽപിച്ചു, ഞങ്ങളുടെ യാത്ര ഇപ്പോൾ ആരംഭിക്കുന്നു” നയിബ് പറഞ്ഞു.

ഇന്ത്യയും അഫ്ഗാനും അവസാന മത്സരം ജയിച്ചാൽ ഓസ്ട്രേലിയ പുറത്ത്

ടി20 ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒരു രാജ്യമായ ഓസ്ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്താകുന്ന വക്കിലാണെന്ന് പറയാം. ഇന്ന് അഫ്ഗാനിസ്താനോടേറ്റ പരാജയം ആണ് ഓസ്ട്രേലിയയുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചത്. ഇന്ന് സൂപ്പർ 8ലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയ 21 റൺസിന്റെ പരാജയമാണ് വഴങ്ങിയത്. ഇതോടെ സൂപ്പർ 8 ഗ്രൂപ്പ് 1ൽ ഓസ്ട്രേലിയയും അഫ്ഗാനും 2 പോയിന്റുമായി നിൽക്കുകയാണ്. 4 പോയിന്റുള്ള ഇന്ത്യ ആണ് ഒന്നാമത്.

ഗ്രൂപ്പിലെ ആദ്യ 2 സ്ഥാനക്കാരാണ് സെമി ഫൈനലിലേക്ക് എത്തുക. ഓസ്ട്രേലിയ ഇനി നാളെ നടക്കുന്ന അവസാന സൂപ്പർ 8 മത്സരത്തിൽ ഇന്ത്യയെ നേരിടും. അഫ്ഗാൻ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെയും നേരിടും. ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിക്കുകയും അഫ്ഗാൻ ബംഗ്ലാദേശിനെ തോൽപ്പിക്കികയും ചെയ്താൽ ഓസ്ട്രേലിയ പുറത്തേക്കും ഇന്ത്യയും അഫ്ഗാനും സെമിയിലേക്കും മുന്നേറും. അഫ്ഗാൻ വിജയിക്കുകയും ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിക്കുകയും ചെയ്താൽ കാര്യങ്ങൾ നെറ്റ് റൺ റേറ്റ് ആകും തീരുമാനിക്കുക. മികച്ച റൺ റേറ്റുള്ള ഇന്ത്യ ഏതാണ്ട് സെമി ഉറപ്പിച്ചിട്ടുണ്ട്. വൻ പരാജയം ഏറ്റുവാങ്ങിയാൽ മാത്രമെ ഇന്ത്യ ഭയക്കേണ്ടതുള്ളൂ.

ചരിത്രം പിറന്നു!! അഫ്ഗാൻ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി

ടി20 ലോകകപ്പിൽ ഇന്ന് നടന്ന സൂപ്പർ 8 പോരാട്ടത്തിൽ അഫ്ഗാനിസ്താൻ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ 21 റൺസിന്റെ വിജയമാണ് അഫ്ഗാനിസ്താൻ നേടിയത്. അഫ്ഗാനിസ്താൻ ഉയർത്തിയ 149 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 127 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. ചരിത്രത്തിൽ ആദ്യമായാണ് അഫ്ഗാനിസ്താൻ ഒരു മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുന്നത്.

ഇന്ന് ആദ്യം ബാറ്റു ചെയ്ത അഫ്ഗാൻ 20 ഓവറിൽ 148-6 എന്ന സ്കോറാണ് നേടിയത്. ഓപ്പണർമാരായ ഗുർബാസും സദ്രാനും ആണ് അഫ്ഗാനായി തിളങ്ങിയത്. ഗുർബാസ് 49 പന്തിൽ നിന്ന് 60 റൺസും സദ്രാൻ 48 പന്തിൽ നിന്ന് 51 റൺസും എടുത്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. ട്രാവിസ് ഹെഡ് ഡക്കിൽ പുറത്തായപ്പോൾ വാർണർ 3 റൺ മാത്രമെ എടുത്തുള്ളൂ. 12 റൺസ് എടുത്ത മാർഷ്, 11 റൺസ് എടുത്ത സ്റ്റോയിനിസ്, 2 റൺസ് എടുത്ത ടിം ഡേവിഡ്, 5 റൺസ് എടുത്ത വെയ്ഡ് എന്നിവർ നിരാശപ്പെടുത്തി.

മാക്സ്‌വെൽ ഒറ്റയ്ക്ക് പൊരുതി നോക്കി. 41 പന്തിൽ നിന്ന് 59 റൺസ് എടത്ത മാക്സ്‌വെൽ പുറത്തായതോടെ ഓസ്ട്രേലിയ തകരാൻ തുടങ്ങുകയായിരുന്നു. അവസാന ഓവറിൽ 24 റൺസ് ആയിരുന്നു ഓസ്ട്രേലിയക്ക് വേണ്ടിയിരുന്നത്. 2ആം പന്തിൽ സാമ്പ പുറത്ത് പോയതോടെ അഫ്ഗാൻ ചരിത്രവിജയം ഉറപ്പിച്ചു.

അഫ്ഗാന് ഒരു വിക്കറ്റും. അഫ്ഗാനായി ഗുൽബദിൻ 4 വിക്കറ്റും നവീനുൽ ഹഖ് 3 വിക്കറ്റും വീഴ്ത്തി.

ഹാർദിക് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട താരമാണ് എന്ന് രോഹിത് ശർമ്മ

ഹാർദിക് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട താരമാണ് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബംഗ്ലാദേശിന് എതിരായ സൂപ്പർ 8 പോരാട്ടത്തിൽ ഹാർദിക് പാണ്ഡ്യ അർധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്കോറർ ആയിരുന്നു. ഒപ്പം ഒരു വിക്കറ്റും താരം നേടിയിരുന്നു.

“ഹാർദിക് നന്നായി ബാറ്റ് ചെയ്യുന്നത് ഞങ്ങളെ മികച്ച നിലയിലാക്കുന്നു. 5, 6 എന്നി പൊസിഷനിൽ അവസാനം മികച്ച രീതിയിൽ ഫിനിഷ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഹാർദികിന്റെ കഴിവ് എന്താണെന്ന് ഞങ്ങൾക്കറിയാം. അവൻ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരനാണ്, അവന് ഈ മികവ് തുടരാൻ കഴിയുമെങ്കിൽ, അത് ഞങ്ങളെ നല്ല സ്ഥാനങ്ങളിൽ എത്തിക്കും.” – രോഹിത് പറഞ്ഞു.

ബംഗ്ലാദേശിന് എതിരെ ഇന്ത്യൻ ബൗളർമാരെല്ലാം നന്നായി പന്തെറിഞ്ഞു എന്നും രോഹിത് ശർമ്മ പറഞ്ഞു.

“ടി20യിൽ ഫിഫ്റ്റിയും സെഞ്ച്വറിയും നേടണമെന്നില്ല, ബൗളർമാരിൽ ചെലുത്തുന്ന സമ്മർദ്ദമാണ് പ്രധാനം” – രോഹിത്

ഇന്ന് ബംഗ്ലാദേശിന് എതിരെ ടീം കാണിച്ച അറ്റാക്കിംഗ് മനോഭാവത്തെ പ്രശംസിച്ച് രോഹിത് ശർമ്മ. ടീം ഏറെക്കാലമായി ഇതാണ് ശ്രമിക്കുന്നത് എന്ന് രോഹിത് പറഞ്ഞു. അർധ സെഞ്ച്വറിയോ സെഞ്ച്വറിയോ നേടുന്നതല്ല എതിർ ബൗളർമാർക്ക് മേൽ സമ്മർദ്ദം സൃഷ്ടിക്കുക ആണ് പ്രധാനം. രോഹിത് ശർമ്മ ഇന്ന് മത്സര ശേഷം പറഞ്ഞു.

“ഞങ്ങൾ ഇന്ന് നന്നായാണ് കളിച്ചത്. സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെട്ടു. ഇവിടെ അൽപ്പം കാറ്റിൻ്റെ ഘടകമുണ്ടായിരുന്നു. മൊത്തത്തിൽ ഞങ്ങൾ വളരെ മിടുക്കരാണ്, മൊത്തത്തിൽ ഞങ്ങൾ ബാറ്റിംഗിലും പന്തിലും മികച്ചവരായിരുന്നു. എട്ട് ബാറ്റർമാരും അവരുടെ റോൾ ചെയ്യണം.” രോഹിത് പറഞ്ഞു.

“ഒരാൾക്ക് 50 റൺസ് നേടാൻ ആയി, ഞങ്ങൾക്ക് 197 റൺസ് ലഭിച്ചു, ടി20യിൽ താരങ്ങൾ അർദ്ധ സെഞ്ചുറികളും സെഞ്ചുറികളും നേടണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ബൗളർമാരിൽ നിങ്ങൾ ചെലുത്തുന്ന സമ്മർദ്ദമാണ് പ്രധാനം. തുടക്കം മുതൽ എല്ലാ ബാറ്ററും ആക്രമിച്ചാണ് കളിക്കുന്നത്. ഞങ്ങളും അങ്ങനെ തന്നെ കളിക്കാൻ ആഗ്രഹിക്കുന്നു.” രോഹിത് പറഞ്ഞു.

Exit mobile version