മഴ മാറി, ടോസ് നടന്നു!! ഇന്ത്യ ബാറ്റു ചെയ്യും!!

ലോകകപ്പ് സെമി ഫൈനൽ നടക്കും.മഴ മാറി നിന്നതോടെ ടോസ് കഴിഞ്ഞു. ടോസ് നേടിയ ഇംഗ്ലണ്ട് ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ സ്ക്വാഡിൽ മാറ്റങ്ങൾ ഒന്നുമില്ല. ആദ്യം ബാറ്റു ചെയ്യൽ ഈ പിച്ചിൽ എളുപ്പമാകില്ല എന്നാണ് വിലയിരുത്തൽ.

മഴ കളിയിൽ ഇടക്ക് തടസ്സമായി വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കളി 6 ഓവർ എങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല എങ്കിൽ ഇന്ത്യ ഫൈനലിൽ എത്തും. ഞങ്ങളും ആദ്യം ബാറ്റു ചെയ്യാൻ ആണ് ആഗ്രഹിച്ചത് എന്ന് രോഹിത് പറഞ്ഞു.

ഇന്ത്യ: കോഹ്ലി, രോഹിത്, പന്ത്, സൂര്യകുമാർ, ശുവം ദൂബെ, ഹാർദിക് പാണ്ഡ്യ, ജഡേജ, അക്സർ പട്ടേൽ, കുൽദീപ്, അർഷ്ദീപ്, ബുമ്ര

ബുമ്ര തന്നെക്കാൾ 1000 മടങ്ങ് മികച്ച ബൗളർ ആണെന്ന് കപിൽ ദേവ്

ബുമ്രയുടെ ബൗളിംഗ് മികവിനെ വാഴ്ത്തി ഇതിഹാസ താരം കപിൽ ദേവ്. ജസ്പ്രീത് ബുംറ തൻ്റെ പ്രൈം കാലഘട്ടത്തേക്കാൾ 1000 മടങ്ങ് മികച്ച ബൗളറാണെന്ന് കപിൽ പറഞ്ഞു. ഈ ലോകകപ്പിൽ ബുമ്ര ഗംഭീര രീതിയിൽ ബൗൾ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു കപിൽ ദേവ്.

“എന്നേക്കാൾ 1000 മടങ്ങ് മികച്ചതാണ് ബുംറ. ഈ കുട്ടികൾ നമ്മളേക്കാൾ എത്രയോ മികച്ചവരാണ്. ഞങ്ങൾക്ക് കൂടുതൽ അനുഭവം ഉണ്ടായിരുന്നു. എന്നാൽ ഇവർ ഞങ്ങളുടെ കാലത്തുള്ളവരെക്കാൾ മികച്ചവരാണ്, ”കപിൽ ‘ പറഞ്ഞു. ഇപ്പോഴത്തെ ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസിനെയും കപിൽ പ്രശംസിച്ചു.

“ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് വളരെ നല്ലതാണ്. അവർ മുമ്പ് ടീമിൽ ഉണ്ടായിരുന്നവരെക്കാൾ ഫിറ്റർ ആണ്. അവർ കൂടുതൽ കഠിനാധ്വാനികളാണ്.” അദ്ദേഹം പറഞ്ഞു.

എല്ലാവരും സ്വന്തം കരിയർ നോക്കി ബാറ്റു ചെയ്യുമ്പോൾ രോഹിത് ടീമിനായി കളിക്കുന്നു – കപിൽ ദേവ്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് ഇതിഹാസ താരം കപിൽ ദേവ്. രോഹിത് ശർമ്മയുടെ നേതൃത്വം ടീമിനെ ഒരുമിപ്പിക്കുന്നും എന്നും അദ്ദേഹം ടീമിനായാണ് കളിക്കുന്നത് എന്നും കപിൽ ദേവ് പറഞ്ഞു.

ഒരു നേതാവെന്ന നിലയിൽ രോഹിത് ടീമിനെ ഒന്നിപ്പിച്ചുവെന്നും മൈതാനത്ത് ഒരിക്കലും അമിതാവേശം പ്രകടിപ്പിച്ചിട്ടില്ലെന്നും കപിൽ ദേവ് പരാമർശിച്ചു. ക്ഷമയും ശാന്തതയും ആണ് താരത്തിന്റെ ക്യാപ്റ്റൻസിയുടെ ഹൈലൈറ്റെന്നും കപിൽ പറഞ്ഞു.

“രോഹിത് വിരാടിനെപ്പോലെ ഉള്ള താരമല്ല, വിരാടിനെ പോലെ തുള്ളി ചാടുന്നവൻ അല്ല. രോഹിതിന് തൻ്റെ പരിമിതികൾ അറിയാം, ആ പരിമിതികൾക്കുള്ളിൽ അവനെക്കാൾ മികച്ച ഒരു കളിക്കാരനില്ല,” കപിൽ പറഞ്ഞു.

“പല വലിയ കളിക്കാർ വരുന്നു, അവർ സ്വന്തം കരിയറിൽ ശ്രദ്ധിക്കുന്നു, ആ കാഴ്ചപ്പാടിൽ നിന്ന് ക്യാപ്റ്റൻസി പോലും ചെയ്യുന്നു. അതുകൊണ്ടാണ് രോഹിത്തിന് ഒരു അധിക മാർക്ക് നൽകുന്നത്‌. അവൻ ടീമിനായി കളിക്കുന്നു. അവൻ മുഴുവൻ ടീമിനെയും സന്തോഷിപ്പിക്കുന്നു,” – കപിൽ പറഞ്ഞു.

അഫ്ഗാന് പൊരുതാൻ പോലുമായില്ല!! ദക്ഷിണാഫ്രിക്ക ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ഫൈനലിൽ

അഫ്ഗാനിസ്താനെ അനായാസം തോൽപ്പിച്ച് കൊണ്ട് ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനലിൽ എത്തി. അവരുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനൽ ആണിത്. ഇന്ന് അഫ്ഗാനെ വെറും 56ൽ എറിഞ്ഞിട്ട ദക്ഷിണാഫ്രിക്ക 10ആം ഓവറിലേക്ക് കളി വിജയിച്ചു. ആകെ ഒരു വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായത്. 29 റൺസ് എടുത്ത റീസ ഹെൻഡ്രിക്സും 23 റൺസ് എടുത്ത മാക്രവും പുറത്താകാതെ നിന്ന് വിജയം പൂർത്തിയാക്കി‌. ആകെ ഡി കോക്കിന്റെ വിക്കറ്റാണ് അവർക്ക് നഷ്ടമായത്.

ഓസ്ട്രേലിയയെ അട്ടിമറിച്ചും ബംഗ്ലാദേശിനെ അവസാന മത്സരത്തിൽ ത്രില്ലറിൽ പരാജയപ്പെടുത്തിയും സെമിയിലെത്തിയ അഫ്ഗാൻ ടീമിന് ഇന്ന് പൊരുതാൻ പോലും ആയില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 11.5 ഓവറിൽ 56 റൺസ് നേടിയപ്പോളേക്കും അവർ ഓള്‍ഔട്ട് ആകുകയായിരുന്നു.

10 റൺസ് നേടിയ അസ്മത്തുള്ളയാണ് ടീമിന്റെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസിയും മാര്‍ക്കോ ജാന്‍സനും മൂന്ന് പോയിന്റ് നേടിയപ്പോള്‍ കാഗിസോ റബാഡയും ആന്‍റിക് നോര്‍ക്കിയയും 2 വീതം വിക്കറ്റ് നേടി. ഇനി ഇംഗ്ലണ്ട് ഇന്ത്യ സെമി ഫൈനലിലെ വിജയികളെ ആകും ദക്ഷിണാഫ്രിക്ക ഫൈനലിൽ നേരിടുക.

പകവീട്ടണം!! ഇന്ന് സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിന് എതിരെ

ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. 2022 ലോകകപ്പ് സെമി ഫൈനലിന്റെ ആവർത്തനമാണ് ഈ മത്സരം. അന്ന് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ച് ആയിരുന്നു സൈയിലേക്കും കിരീടത്തിലേക്കും മുന്നേറിയത്. ആ ഫലത്തിന്റെ കണക്കു തീർക്കുക കൂടെയാകും ഇന്ത്യയുടെ ലക്ഷ്യം.

ഇതുവരെ കളിച്ച എല്ലാ മത്സരവും വിജയിച്ചാണ് ഇന്ത്യ സെമി ഫൈനലിലേക്ക് എത്തിയത്‌. ഇന്ത്യ ഇന്ന് ടീമിൽ മാറ്റങ്ങൾ ഒന്നും വരുത്താൻ സാധ്യതയില്ല. വിരാട് കോഹ്ലി, ജഡേജ എന്നിവരുടെ ഫോം മാത്രമാണ് ഇന്ത്യക്ക് ആശങ്ക നൽകുന്നത്. ബാക്കി എല്ലാ താരങ്ങളും ഇതിനകം ഫോമിൽ എത്തിയിട്ടുണ്ട്.

ഇന്ന് സെമി ഫൈനലിന് മഴയുടെ വലിയ ഭീഷണിയുണ്ട്. മഴ കാരണം മത്സരം നടന്നില്ല എങ്കിൽ ഇന്ത്യ ആകും ഫൈനലിൽ എത്തുക. സൂപ്പർ 8 ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്തത് ഈ സാഹചര്യത്തിൽ ഇന്ത്യക്ക് തുണയാകും. ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

പോർച്ചുഗലിനെ അട്ടിമറിച്ച് ജോർജിയ!! ചരിത്ര ജയവുമായി യൂറോ കപ്പ് പ്രീക്വാർട്ടറിൽ

യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ ഞെട്ടിച്ച് ജോർജിയ. യൂറോ കപ്പിൽ ഇത്തവണ കളിക്കുന്നതിൽ ഏറ്റവും താഴെ ഫിഫ റാങ്കിംഗ് ഉള്ള ജോർജിയ ഇന്ന് എതിരില്ലാത്ത രണ്ടു ഗോളിനാണ് പോർച്ചുഗലിനെ തോൽപ്പിച്ചത്‌. ഈ വിജയത്തോടെ ജോർജിയ പ്രീക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പായിരുന്നു എന്നത് കൊണ്ട് തന്നെ നിരവധി താരങ്ങൾക്ക് വിശ്രമം നൽകിയാണ് പോർച്ചുഗൽ ഇന്ന് ഇറങ്ങിയത്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, പെപെ എന്നിവർ ഒന്നും ഇന്ന് ഉണ്ടായിരുന്നില്ല. റൊണാൾഡോ എന്നാൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

ഇന്ന് മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ജോർജിയ ലീഡ് എടുത്തു. അന്റോണിയോ സിൽവ ഒരു പന്ത് നഷ്ടപ്പെടുത്തിയത് ആണ് പോർച്ചുഗലിന് വിനയായത്. നല്ല നീക്കം ക്വരക്ഷേലിയയിലൂടെ ജോർജിയ വലയിൽ എത്തിച്ചു. സ്കോർ 1-0.

ഈ ഗോളിന് മറുപടി നൽകാനായി പോലും ഒരു നല്ല നീക്കം പോർച്ചുഗൽ നടത്തിയില്ല. രണ്ടാം പകുതിയിൽ ഒരു പെനാട്ടിയിലൂടെ ജോർജിയ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. മികോടഡ്സെ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. താരത്തിന്റെ ഈ യൂറോ കപ്പിലെ മൂന്നാമത്തെ ഗോളായിരുന്നു ഇത്. സ്കോർ 2-0

റൊണാൾഡോ ഇന്ന് 66ആം മിനുട്ട് വരെ മാത്രമെ കളിച്ചുള്ളൂ. ഈ പരാജയം പോർച്ചുഗലിന്റെ ടേബിളിലെ സ്ഥാനം മാറ്റിയീല്ല. എന്നാൽ ജോർജിയ 4 പോയിന്റുമായി ഈ ജയത്തോടെ പ്രീക്വാർട്ടറിലേക്ക് മുന്നേറി.

ഇന്ത്യ ഇംഗ്ലണ്ട് സെമിഫൈനലിന് മഴയുടെ വൻ ഭീഷണി, കളി നടന്നില്ല എങ്കിൽ ഇന്ത്യ ഫൈനലിൽ?

നാളെ നടക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ലോകകപ്പ് സെമി ഫൈനലിന് മഴയുടെ വലിയ ഭീഷണി. മഴ കളി തടസ്സപ്പെടുത്തും എന്നാണ് എല്ലാ സൂചനകളും. ല്ല് ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്.

ഗയാനയിൽ കഴിഞ്ഞ 12 മണിക്കൂറായി ശക്തമായ മഴയാണ്. accuweather.com അനുസരിച്ച്, ഗയാനയിൽ വ്യാഴാഴ്ച രാവിലെ മഴ പെയ്യാനുള്ള സാധ്യത 88% ആണ്. ഒപ്പം 18% ഇടിമിന്നലിനുള്ള സാധ്യതയും ഉണ്ട്. മത്സരം പ്രാദേശിക സമയം രാവിലെ 10:30 ന് ആണ് ആരംഭിക്കുക. ഇന്ത്യൻ സമയം രാത്രി 8 മണിക്കും.

ട്രിനിഡാഡിൽ നടക്കുന്ന അഫ്ഗാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സെമി ഫൈനലിന് റിസേർവ് ഡേ ഉണ്ടെങ്കിലും ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിക്ക് റിസേർവ് ഡേ ഇല്ല. പകരം മഴ വന്നാൽ 250 മിനിറ്റോളം അധിക സമയം ഇന്ത്യയുടെ മത്സരത്തിന് അനുവദിച്ചിട്ടുണ്ട്.

ഒരു പന്ത് പോലും എറിയാതെ മഴ കാരണം കളി ഉപേക്ഷിച്ചാൽ സൂപ്പർ 8ൽ ഒന്നാമത് ഫിനിഷ് ചെയ്തത് കൊണ്ട് ഇന്ത്യ ഫൈനലിൽ എത്തും.

“ഞങ്ങളുടെ രാജ്യത്തിന് ഇത് ആഘോഷമാണ്!! ഈ ടീമിൽ അഭിമാനിക്കുന്നു” റാഷിദ് ഖാൻ

ഒരു ടീമെന്ന നിലയിൽ സെമിഫൈനലിലെത്തുന്നത് ഞങ്ങൾക്ക് ഒരു സ്വപ്നം പോലെയാണ് എന്ന് അഫ്ഗാനിസ്താൻ ക്യാപ്റ്റൻ റാഷിദ് ഖാൻ. ഞങ്ങൾ ടൂർണമെൻ്റ് ആരംഭിച്ച രീതി ആണ് ഇവിടെ വരെ ഞങ്ങളെ എത്തിച്ചത്. ന്യൂസിലൻഡിനെ തോൽപ്പിച്ചപ്പോഴാണ് ഞങ്ങൾക്ക് വിശ്വാസം വന്നത്. റാഷിദ് ഖാൻ പറഞ്ഞു.

“ഇത് അവിശ്വസനീയമാണ്, എൻ്റെ വികാരങ്ങൾ വിവരിക്കാൻ എനിക്ക് വാക്കുകളില്ല. ഈ വലിയ നേട്ടത്തിൽഎല്ലാവരും വളരെ സന്തോഷത്തിലാണ്. ഞങ്ങൾ സെമിഫൈനലിൽ എത്തും എന്ന് പറഞ്ഞ ഒരേയൊരു വ്യക്തി ബ്രയാൻ ലാറയാണ്, ഞങ്ങൾ അത് ശരിയാണെന്ന് തെളിയിച്ചു.

ഈ ടീമിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങളുടെ നാട്ടി ഇത് വലിയ ആഘോഷമായിരിക്കും. ഞങ്ങൾക്ക് വലിയ നേട്ടമാണ് ഇത്. രാജ്യം ഏറെ അഭിമാനിക്കും. സെമിയിലെത്തുക എന്നത് വലിയ കാര്യമാണ്, ഇനി വ്യക്തമായ മനസ്സോടെ പോകണം. ഞങ്ങൾ കാര്യങ്ങൾ ലളിതമായി സൂക്ഷിക്കുകയും ഈ വലിയ അവസരം ആസ്വദിക്കുമെന്ന് ഉറപ്പാക്കുകയും വേണം. റാഷിദ് പറഞ്ഞു.

ഓസ്ട്രേലിയക്ക് നാട്ടിൽ പോകാം!! അഫ്ഗാനിസ്താൻ ലോകകപ്പ് സെമി ഫൈനലിൽ

ലോകകപ്പ് സൂപ്പർ 8ലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി കൊണ്ട് അഫ്ഗാനിസ്താൻ സെമി ഫൈനലിൽ. ഇന്ന് ഗംഭീരമായ ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു കൊണ്ട് 8 റൺസിന്റെ വിജയമാണ് അഫ്ഗാനിസ്താൻ നേടിയത്. ഇതോടെ ഓസ്ട്രേലിയയും ബംഗ്ലാദേശും ടൂർണമെന്റിൽ നിന്ന് പുറത്ത് ആയി.

അഫ്ഗാൻ ഉയർത്തിയ 116 എന്ന വിജയ ലക്ഷ്യം 12.1 ഓവറിലേക്ക് മറികടന്നാൽ ബംഗ്ലാദേശിന് സെമി ഫൈനലിൽ എത്താമായിരുന്നു. എന്നാൽ ആക്രമിച്ചു കളിക്കാൻ ശ്രമിച്ച ബംഗ്ലാദേശിന് തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുകയാണ് ചെയ്തത്. മഴ ഇടയിൽ വന്നതോടെ ലക്ഷ്യം 19 ഓവറിൽ 114 എന്നാക്കി ചുരുക്കി.

ലിറ്റൺ ദാസ് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. മറ്റു ബാറ്റർമാർ എല്ലാം നിരാശപ്പെടുത്തി‌. ലിറ്റൺ ഒറ്റയ്ക്ക് പൊരുതി കളി അഫ്ഗാനിൽ നിന്ന് അകറ്റി. കളി ബംഗ്ലാദേശിന് ജയിക്കാൻ 9 പന്തിൽ 9 എന്നായി. നവീനുൽ ഹഖ് ടസ്കിനെ ബൗൾഡ് ആക്കി കൊണ്ട് അഫ്ഗാന് വീണ്ടും പ്രതീക്ഷ നൽകി.

ബംഗ്ലാദേശിന് ജയിക്കാൻ 8 പന്തിൽ നിന്ന് 9 റൺസ്. ബാക്കിയുള്ള ഒരേ ഒരു വിക്കറ്റ്. അടുത്ത പന്തിൽ മുസ്തഫിസുറിനെ വിക്കറ്റിനു മുന്നിൽ കുരുക്കി കൊണ്ട് അഫ്ഗാൻ വിജയവും സെമിയും ഉറപിച്ചു.

അഫ്ഗാനിസ്താനായി റഷിദ് ഖാൻ 4 വിക്കറ്റുകൾ വീഴ്ത്തി. നവീനുൽ ഹഖും 4 വിക്കറ്റു വീഴ്ത്തി. ബംഗ്ലാദേശിനായി ലിറ്റൺ ദാസ് 54 റൺസുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്താന് നേടാനായത് 115 റൺസ് മാത്രമായിരുന്നു. ഇന്ന് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനായി 43 റൺസ് എടുത്ത ഓപ്പണർ ഗുർബാസ് മാത്രമാണ് തിളങ്ങിയത്. സദ്രാൻ 18 റൺസും എടുത്തു. ബാറ്റിംഗ് ഏറെ ദുഷ്കരമായിരുന്ന മത്സരത്തിൽ അവസാനം റാഷിദ് ഖാൻ 10 പന്തിൽ 19 റൺസ് എടുത്തത് ആണ് അഫ്ഗാന് രക്ഷയായത്.

ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ 3 വിക്കറ്റുകൾ വീഴ്ത്തി. അഫ്ഗാൻ ഇനി സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും. രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും.

അഫ്ഗാനിസ്താന് 115 റൺസ് മാത്രം, 12 ഓവറിൽ ജയിച്ചാൽ ബംഗ്ലാദേശ് സെമിയിൽ

ലോകകപ്പ് സൂപ്പർ 8ലെ നിർണായക മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്താന് നേടാനായത് 115 റൺസ് മാത്രം. ഇന്ന് ജയിച്ചാൽ സെമിയിൽ എത്താമായിരുന്ന അഫ്ഗാനിസ്താൻ ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്‌. ഇപ്പോൾ ബംഗ്ലാദേശിനും സെമി സാധ്യത വന്നിരിക്കുകയാണ്. മത്സരം 12.1 ഓവറിലേക്ക് ജയിച്ചാൽ ബംഗ്ലാദേശ് റൺ റേറ്റിൽ ഓസ്ട്രേലിയയെയും അഫ്ഗാനെയും മറികടന്ന് സെമിയിൽ എത്തും.

ഇന്ന് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനായി 43 റൺസ് എടുത്ത ഓപ്പണർ ഗുർബാസ് മാത്രമാണ് തിളങ്ങിയത്. സദ്രാൻ 18 റൺസും എടുത്തു. ബാറ്റിംഗ് ഏറെ ദുഷ്കരമായിരുന്ന മത്സരത്തിൽ അവസാനം റാഷിദ് ഖാൻ 10 പന്തിൽ 19 റൺസ് എടുത്തത് ആണ് അഫ്ഗാന് രക്ഷയായത്.

ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ 3 വിക്കറ്റുകൾ വീഴ്ത്തി. ഇപ്പോൾ മഴ കാരണം മത്സരം നിർത്തിവെച്ചിരിക്കുകയാണ്.

ഈ ഫോമിൽ ഉള്ളപ്പോൾ രോഹിതിനെ തടയുക പ്രയാസമാണ് – മിച്ചൽ മാർഷ്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ്. രോഹിത് ശർമ്മയുടെ ബാറ്റിംഗ് പ്രകടനം അവിശ്വസനീയമായിരുന്നു എന്നും അദ്ദേഹം ഈ ഫോമിൽ ഉള്ളപ്പോൾ തടയുക പ്രയാസമാണെന്നും മാർഷ് പറഞ്ഞു. രോഹിത് ശർമ്മ ഓസ്ട്രേലിയക്ക് എതിരെ 42 പന്തിൽ നിന്ന് 92 റൺസ് അടിച്ചിരുന്നു.

“ഈ പരാജയം നിരാശാജനകമാണ്. ക്രിക്കറ്റ് കളിയിൽ അത് സംഭവിക്കും. 40 ഓവറുകളിൽ ചെറിയ മാർജിനുകൾ മതി. ഇന്ത്യ ഇന്ന് മികച്ച ടീമായിരുന്നു, രോഹിത് മികച്ച കളിക്കാരനാണ്. അദ്ദേഹം ഈ ഫോമിൽ ഉണ്ടാകുമ്പോൾ കാര്യങ്ങൾ എളുപ്പമല്ല. രോഹിത് ഇന്നത്തെ ജയത്തിൽ ക്രെഡിറ്റ് അർഹിക്കുന്നു.” മാർഷ് പറയുന്നു.

“ഇന്ത്യയുടെ ബൗളർമാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മാർഷ് മത്സര ശേഷം പറഞ്ഞു.

സെഞ്ച്വറി ലക്ഷ്യമല്ല, അറ്റാക്ക് ചെയ്ത് കളിക്കുക ആണ് ലക്ഷ്യം – രോഹിത് ശർമ്മ

ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യയുടെ ഹീറോ ആയ രോഹിത് ശർമ്മക്ക് 8 റൺസിന് സെഞ്ച്വറി നഷ്ടമായിരുന്നു. എന്നാൽ സെഞ്ച്വറിയെ കുറിച്ച് താൻ ഓർത്തു പോലും ഇല്ലയെന്നും സെഞ്ച്വറി ഇവിടെ പ്രധാനമല്ല എന്നും രോഹിത് ശർമ്മ മത്സര ശേഷം പറഞ്ഞു. ആക്രമിച്ചു കളിക്കുകയാണ് ചെയ്യേണ്ടത്. അതാണ് പ്രധാനം എന്നും രോഹിത് പറഞ്ഞു.

“പവർപ്ലേയിൽ താൻ ഇങ്ങനെ ആക്രമിച്ചു കളിക്കുകയാണ് ചെയ്യേണ്ടത്, ബൗളർമാർ എന്താണ് ചെയ്യുന്നതെന്ന് നോക്കുക, അതിനനുസരിച്ച് കളിക്കുക. സാധ്യമായതെല്ലാം അടിക്കണമെന്ന് ഞാൻ ചിന്തിച്ചു. നിങ്ങൾക്ക് ഫീൽഡിൻ്റെ എല്ലാ വശങ്ങളിലേക്കും പ്രവേശിക്കാൻ കഴിയും, അതാണ് ഞാൻ ചെയ്യാൻ ശ്രമിച്ചത്. ഇതൊരു നല്ല വിക്കറ്റാണ്.” രോഹിത് പറഞ്ഞു.

“50ഉം 100ഉം എനിക്ക് പ്രശ്നമല്ലെന്ന് ഞാൻ നിങ്ങളോട് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. ബൗളർമാരെ സമ്മർദ്ദത്തിലാക്കണം, അതിന് വലിയ സ്‌കോറുകൾ വേണം. രോഹിത് പറഞ്ഞു.

Exit mobile version